Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ആഴ്ച നിങ്ങൾക്കെങ്ങനെ? നക്ഷത്രഫലം

Weekly prediction

 അശ്വതി: പുതിയകരാർജോലികളിൽ ഒപ്പുവയ്‌ക്കും. നേർന്നുകിടപ്പുള്ള വഴിപാടുകൾ ചെയ്‌തുതീർക്കും. പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും. സൽക്കർമങ്ങൾക്കു സാമ്പത്തികസഹായം ചെയ്യാനിടവരും. വാഹനാപകടത്തിൽനിന്ന് രക്ഷപ്പെടും. 

 ഭരണി: ഔദ്യോഗികമായി ചുമതലകൾ വർധിക്കും കുടുംബാംഗങ്ങളുടെ കാര്യങ്ങൾക്കു പ്രഥമ പരിഗണന നൽകും. വിദേശത്ത് ഉദ്യോഗമുള്ളവർക്കു ജോലി നഷ്‌ടപ്പെടാനിടയുണ്ട്. ക്ഷമിക്കാനും സഹിക്കാനുമുള്ള കഴിവ് ആർജിക്കും. 

 കാർത്തിക: ആരോഗ്യം തൃപ്‌തികരമായിരിക്കും. വ്യാപാര വ്യവസായ മേഖലകളിൽനിന്ന് സാമ്പത്തികലാഭം വർധിക്കും. പുതിയഭൂമി വാങ്ങാൻ പ്രാഥമിക സംഖ്യകൊടു ത്തു കരാറെഴുതും. സുഹൃത്തുക്കളോടൊപ്പം വിനോദയാത്ര പുറപ്പെടും. ഔദ്യോഗികമായി സ്ഥാനമാറ്റവും സ്ഥാനക്കയറ്റവും ഉണ്ടാകും. 

 രോഹിണി: ഈശ്വരാരാധനകളാൽ മനസ്സമാധാനമുണ്ടാകും. വാഗ്‌വാദങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയാണു നല്ലത്. കടംകൊടുത്ത സംഖ്യ തവണകളായി തിരിച്ചുലഭിക്കും. നിലവിലെ ഉദ്യോഗത്തിൽ ശമ്പളവും ആനുകൂല്യവും വർധിപ്പിച്ചു ലഭിക്കും. 

 മകയിരം: കലാകായികരംഗങ്ങളിലും സാഹിത്യരംഗങ്ങളിലും പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. ആശയവിനിമയങ്ങളിൽ അപാകതയുണ്ടാകാതെ സൂക്ഷിക്കണം. ധനാഗമം ഉണ്ടാകുമെങ്കിലും ചെലവു നിയന്ത്രിക്കണം. പുതിയ ആത്മബന്ധം ഉടലെടുക്കും. 

 തിരുവാതിര: ജീവിതപങ്കാളിയിൽനിന്ന് ആശ്വാസവചനങ്ങൾ കേൾക്കാനിടവരും. പുതിയ വ്യാപാര വ്യവസായങ്ങൾ രൂപകൽപനചെയ്യും. ഉദ്യോഗത്തിൽനിന്ന് നിശ്ചിതകാലയളവിനു മുൻപു വിരമിക്കും. ഭൂമിയോ ഗൃഹമോ വാങ്ങാൻ പ്രാഥമിക സംഖ്യകൊടുത്ത് കരാറെഴുതും. 

 പുണർതം: അവഗണിക്കപ്പെട്ട കാര്യങ്ങൾ പരിഗണിച്ചു തുടങ്ങും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസുഖവും ഉണ്ടാകും. ആശ്രയിച്ചു വരുന്ന ബന്ധുവിന് സാമ്പത്തികസഹായം നൽകാനിടവരും. ഉദ്യോഗത്തിൽ പുനർനിയമനമുണ്ടാകും. 

 പൂയം: നിലവിലുള്ള ഉദ്യാഗമുപേക്ഷിച്ച് മറ്റൊന്നിനു ശ്രമിക്കുന്നത് ഉചിതമല്ല. അധ്വാനഭാരം വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. പുത്രനോടൊപ്പം മാസങ്ങളോളം താമസിക്കാൻ വിദേശയാത്ര പുറപ്പെടും. അന്യരുടെ സമയത്തിന്റെ വില മനസ്സിലാക്കി പ്രവർത്തിക്കും. 

 ആയില്യം: തൊഴിൽമേഖലകളിൽനിന്ന് സാമ്പത്തികനേട്ടം വർധിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണി പൂർത്തീകരിക്കാൻ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും. പുത്രന്റെ ആർഭാടങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും. 

  മകം: ആരോഗ്യരക്ഷയ്‌ക്കായി ആയുവേദചികിത്സ സ്വീകരിക്കും. അർഹമായ അംഗീകാരങ്ങൾക്കു കാലതാമസം നേരിടും. മാതാപിതാക്കളോടൊപ്പം താമസിക്കാൻ വിദേശയാത്രയ്‌ക്ക് അവസരം ലഭിക്കും. നടപടിക്രമങ്ങളിൽ നിഷ്കർഷയും നിശ്ചയദാർഢ്യവും പാലിക്കും. 

 പൂരം: പുത്രിയുടെ വിവാഹനിശ്ചയം മംഗളമായി നടന്നതിനാൽ ആശ്വാസമാകും. ഈശ്വരപ്രാർഥനകളാലും വിദഗ്ധചികിത്സകളാലും സന്താനഭാഗ്യമുണ്ടാകും. മകളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കടംവാങ്ങും. സാമ്പത്തിക ഇടപാടുകളിൽ വളരെയധികം ശ്രദ്ധിക്കണം.

 ഉത്രം: ശ്രദ്ധക്കുറവിനാൽ പണനഷ്‌ടത്തിനു സാധ്യതയുണ്ട്. പുത്രന്റെ ആർഭാടങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും. വിവാദങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയാണു നല്ലത്. വ്യാപാര മേഖലയിലെ അനിഷ്‌ടാവസ്ഥകൾ പരിഹരിക്കാൻ വിദഗ്ധ നിർദേശം തേടും. 

 അത്തം: മാതാവിന് അസുഖം വർധിക്കും. വിദേശയാത്ര മാറ്റിവയ്‌ക്കാൻ നിർബന്ധിതനാകും. സാമ്പത്തിക ഇടപാടുകളിൽ വളരെയധികം ശ്രദ്ധിക്കണം. സങ്കീർണമായ പ്രശ്‌നങ്ങൾ സുദീർഘമായ ചർച്ചയിലൂടെ പരിഹരിക്കും. ഭാര്യാഭർതൃ ഐക്യമുണ്ടാകും. 

 ചിത്തിര: ദുശ്ശീലങ്ങൾ ഉപേക്ഷിക്കും. ഉപകാരം ചെയ്‌തുകൊടുത്തവരിൽ നിന്ന് വിപരീതപ്രതികണങ്ങൾ അനുഭവപ്പെടും. ആരോഗ്യരക്ഷയ്‌ക്കായി ആയുർവേദചികിത്സ സ്വീകരിക്കും. ഗൃഹനിർമാണത്തിനായി വസ്തുവാങ്ങും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. 

 ചോതി: ദാമ്പത്യഐക്യവും സമാധാനവും ഉണ്ടാകും. ഉദ്ദേശിച്ച സ്ഥലത്തേക്കു സ്ഥാനമാറ്റം ലഭിക്കും. വിദ്യാർഥികൾക്ക് അനുകൂല അവസരങ്ങൾ വന്നുചേരും. ദാമ്പത്യഐക്യവും സമാധാനവും ഉണ്ടാകും. ഉദ്ദേശിച്ച സ്ഥലത്തേക്കു സ്ഥാനമാറ്റം ലഭിക്കും. 

 വിശാഖം: മാതാപിതാക്കൾക്ക് അഭ്യുന്നതിയുണ്ടാകും. കുടുംബ ജീവിതത്തിൽ സന്തുഷ്‌ടിയുണ്ടാകും. വാഹനം മാറ്റിവാങ്ങും. സന്താനങ്ങൾക്കഭിവൃദ്ധിയുണ്ടാകും. പരീക്ഷ, ഇന്റർവ്യൂ തുടങ്ങിയവയിൽ വിജയമുണ്ടാകും. ദുശ്ശീലങ്ങൾ ഉപേക്ഷിക്കും. 

 അനിഴം: മേലധികാരിയുടെ പ്രതിനിധിയായി പ്രവർത്തിക്കേണ്ട സാഹചര്യം വന്നുചേരും. ബൃഹദ് സംരംഭങ്ങളിൽ നിന്നു തൽക്കാലം പിന്മാറും. ചിരകാലാഭിലാഷമായ വിദേശയാത്രയ്‌ക്ക് അനുമതി ലഭിക്കും.

 തൃക്കേട്ട: പഠിച്ച വിഷയങ്ങളാണെങ്കിലും സമയക്കുറവുമൂലം പരീക്ഷയിൽ എഴുതാൻ സാധിക്കില്ല. കലാകായികരംഗങ്ങളിലും സാഹിത്യ, ശാസ്‌ത്ര രംഗങ്ങളിലും പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. സാഹചര്യങ്ങൾക്കനുസരിച്ചു സ്വയംപര്യാപ്‌തത ആർജിക്കും. കക്ഷിരാഷ്‌ട്രീയപ്രവർത്തനങ്ങളിൽ സജീവസാന്നിധ്യം വേണ്ടിവരും. 

 മൂലം: ഔദ്യോഗികമായി യാത്രാക്ലേശം വർധിക്കും. പരിചിതമായ മേഖലയാണെങ്കിലും പണം മുടക്കുന്നതിനു മുൻപ് വിദഗ്ധോപദേശം തേടണം. കൂടുതൽ ചുമതലയുള്ള വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. 

 പൂരാടം: വിദഗ്ധചികിത്സകളാൽ ആപത്ഘട്ടം തരണം ചെയ്യും. സുഹൃദ് സഹായഗുണത്താൽ വിദേശത്ത് ഉദ്യോഗം ലഭിക്കും. നിലവിലുള്ള ഗൃഹം വിറ്റ് പട്ടണത്തിൽ പുതിയഗൃഹം വാങ്ങാൻ അന്വേഷണമാരംഭിക്കും. മനസ്സിലുദ്ദേശിക്കുന്നകാര്യങ്ങൾ ബന്ധുസഹായത്താൽ സാധ്യമാകും. 

 ഉത്രാടം: അസമയങ്ങളിലെ യാത്ര മാറ്റിവയ്‌ക്കണം. സൗഹൃദസംഭാഷണത്താൽ മകന്റെ വിവാഹത്തിനു നല്ല ആലോചന വന്നുചേരും. പലപ്രകാരത്തിലും വീഴ്‌ചയുണ്ടാതെ സൂക്ഷിക്കണം. സംഘടനാപ്രവർത്തനങ്ങൾക്കു സാരഥ്യം വഹിക്കാനിടവരും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര വിഫലമാകും. 

 തിരുവോണം: വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. ഉദാസീനമനോഭാവത്താൽ അവധിയെടുക്കാനിടവരും. രക്തസമ്മർദം വർധിക്കുന്നതിനാൽ കുടുംബത്തിൽ അനാവശ്യമായി കലഹങ്ങൾ ഉണ്ടാകും. ആരോഗ്യം തൃപ്‌തികരമാകും. ദാമ്പത്യഐക്യവും മനസ്സമാധാനവും കൈവരും. 

 അവിട്ടം: ഓർമശക്തിക്കുറവിനാൽ സാമ്പത്തിക വിഭാഗത്തിൽനിന്നു പിന്മാറും. വസ്തുതർക്കം മധ്യസ്ഥർ മുഖാന്തരം പരിഹരിക്കും. വർഷങ്ങൾക്കു മുൻപ് വാങ്ങിയ ഭൂമിക്കു പ്രതീക്ഷിച്ച വിലലഭിച്ചതിനാൽ വിൽപനയ്‌ക്കു തയാറാകും. സുരക്ഷിതമല്ലാത്ത പദ്ധതികളിൽ നിന്നു പിന്മാറണം. 

 ചതയം: ധർമപ്രവൃത്തികളിൽ സഹകരിക്കും. വിശ്വസ്തസേവനത്തിനു പ്രശസ്തിപത്രം ലഭിക്കും. പുത്രന് ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിച്ചതിൽ മനഃസന്തോഷം തോന്നും. വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ രേഖകൾ നിയമവിദഗ്ധരെ കൊണ്ട് പരിശോധിപ്പിച്ച് പ്രാഥമിക സംഖ്യകൊടുത്ത് കരാറെഴുതും. 

 പൂരൂരുട്ടാതി: അർഹമായ അംഗീകാരങ്ങൾക്കു കാലതാമസം നേരിടും. സഹപ്രവർത്തകരുടെ സഹായസഹകരണങ്ങളുണ്ടാകും. സംയുക്തസംരംഭത്തിൽ നിന്ന് ഒഴിഞ്ഞുമാറി സ്വന്തം പ്രവൃത്തികളിൽ വ്യാപൃതനാകും. ഉത്തേജകമരുന്നുകൾ ഉപേക്ഷിച്ച് പ്രകൃതിദത്തമായ ജീവിതരീതി അവലംബിക്കും. 

 ഉത്രട്ടാതി: സഹോദരിയുടെവിവാഹത്തിനു തീരുമാനമാകും. ഓർമശക്തിക്കുറവിനാൽ സാമ്പത്തിക വിഭാഗത്തിൽനിന്നു പിന്മാറും. അതിരുകടന്ന ആത്മവിശ്വാസം അബദ്ധങ്ങൾക്കു വഴിയൊരുക്കും. ഔദ്യോഗികമായി മാനസിക സംഘർഷം വർധിക്കും. വിശ്വസ്തസേവനത്തിനു പ്രശസ്തിപത്രവും അംഗീകാരവും ലഭിക്കും. 

 രേവതി: ഉദ്ദിഷ്‌ടകാര്യങ്ങൾ നിഷ്‌പ്രയാസം സാധിക്കുന്നതിനാൽ മനസ്സമാധാനം കൈവരും. മേലധികാരികളുടെയും ഭരണാധികാരികളുടെയും ഒത്താശയോടെ ഉദ്ദേശിച്ച സ്ഥലത്തേക്ക് ഉദ്യോഗമാറ്റം ലഭിക്കും. മനസ്സാക്ഷിക്കു വിരുധമായ പ്രവൃത്തികളിൽനിന്ന് പിന്മാറും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.