Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്പൂർണ സൂര്യരാശിഫലം 2019, ടോറസ്

Taurus

ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ ഇടവം അഥവാ ടോറസ്  രാശിയിൽ ഉൾപ്പെട്ടവരാണ്.

പൊതുസ്വഭാവം 

ശുക്രനാണ് ഈ രാശിയുടെ അധിപൻ. സൗന്ദര്യത്തിന്റെ ദേവത കൂടിയാണ് ഇത്. ക്ഷമയും, ദയയും ഒക്കെ ഉള്ള ഇവരിൽ പലരും കലാകാരന്മാരും ആയിരിക്കും. ഒപ്പം ഭക്ഷണപ്രിയരും ആകും. പണവും ആളുകളും ഉള്ള സ്ഥലങ്ങളിലായിരിക്കും പ്രവൃത്തി  ചെയ്യാൻ ഇഷ്ടപ്പെടുക. പെട്ടെന്ന് ദേഷ്യപ്പെടില്ല എന്നാൽ കോപം വന്നാൽ തടുക്കാനും ആകില്ല. വീട് ഭംഗിയായി വയ്ക്കാൻ ശ്രമിക്കുന്ന കൂട്ടരാണ്. കഠിനാധ്വാനിയും പ്രായോഗികവാദിയും ആകും. തീരുമാനങ്ങളിലെത്താൻ വൈകിയാലും ഉറച്ച നിലപാടിൽ നിൽക്കുന്നവരാണ്.

പുതുവർഷ കലണ്ടർ എവിടെ സ്ഥാപിക്കണം, ഇവിടെയായാൽ ഇരട്ടിഫലം!

പുതുവർഷഫലം 

സന്തോഷകരമായ ഒരു കാലമാണ് വരുന്നത്. ദീർഘനാളായി കാത്തിരുന്ന ചില കാര്യങ്ങൾ സഫലമാകും. അവിവാഹിതരുടെ വിവാഹം നടക്കും. ചെറിയ അസുഖങ്ങൾ ഇടയ്ക്കിടെ ശല്യം ചെയ്യും. സാമ്പത്തികനില മെച്ചപ്പെടും. ദൈവാധീനമുള്ള കാലമായതിനാല്‍ ഭയപ്പെടാനില്ല. ഭാഗ്യദോഷം കൊണ്ട് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. വർഷാവസാനം മോശമാകും. വിദ്യാർഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും. പുതിയ പ്രേമബന്ധങ്ങൾ ഉടലെടുക്കും. സ്വന്തമായി ഭൂമി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും. ജന്മരത്നം : വജ്രം

നാളെ സമ്പൂർണ സൂര്യരാശിഫലം  2019 ,ജെമിനി

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.