Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നക്ഷത്രഫലം ( ഡിസംബർ 16 – 22)

star-prediction

(2018 ഡിസംബർ 16 മുതൽ 22 വരെ)

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും):

ധനുമാസം ആരംഭിക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് സൂര്യൻ അനുകൂലഭാവത്തിലേക്കു കടക്കുന്നതിനാൽ രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. എന്നാൽ വ്യാഴം അനുകൂലഭാവത്തിൽ അല്ലാത്തതിനൽ എല്ലാ കാര്യങ്ങളിലും കൂടുതൽ ജാഗ്രത വേണം. എങ്കിലും ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ സാധിക്കും. വരുമാനം കൂടും.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

ഈയാഴ്ച ഇടവക്കൂറുകാർക്ക് ദൈവാനുഗ്രഹമുള്ളതിനാൽ കാര്യങ്ങൾ തികച്ചും അനുകൂലമായിരിക്കും. ആരോഗ്യം മെച്ചപ്പെടും. ജോലിയിൽ ഉയർന്ന സ്ഥാനം ലഭിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിർത്താൻ കഴിയും. നിത്യവരുമാനക്കാർക്ക് വരുമാനത്തിൽ വർധന അനുഭവപ്പെടും. ജോലിയിൽ ഉയർന്ന സ്ഥാനം ലഭിക്കാനിടയുണ്ട്.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

മിഥുനക്കൂറുകാർക്ക് ഈയാഴ്ച കാര്യങ്ങൾക്കെല്ലാം ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടുന്നതായി തോന്നും. എങ്കിലും ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. ജോലികാര്യങ്ങളിൽ അൽപം മന്ദത അനുഭവപ്പെടുമെങ്കിലും ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. അതിലൂടെ പ്രതിസന്ധികളെയെല്ലാം മറികടക്കാൻ കഴിയും.

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):

ഈയാഴ്ച കർക്കടകക്കൂറുകാർക്ക് കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. ദൈവാനുഗ്രഹമുള്ളതിനാൽ ഇടപെടുന്ന കാര്യങ്ങളിൽ നേട്ടമുണ്ടാക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. ജോലിരംഗത്തു വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. ജോലിയിൽ ഉയർന്ന സ്ഥാനം ഏറ്റെടുക്കാൻ സാധ്യതയുണ്ട്.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

ഈയാഴ്ച ചിങ്ങക്കൂറുകാർക്ക് എല്ലായ്പോഴും ദൈവാനുഗ്രഹം അനുഭവപ്പെടും. കടബാധ്യതകളിൽ കുറെയൊക്കെ തീർക്കാൻ സാധിക്കും. പുതിയ വരുമാനസാധ്യതകൾ കണ്ടെത്തും. ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും. മറ്റുള്ളവരിൽ നിന്നു നല്ല അനുഭവങ്ങൾ ഉണ്ടാകും. ആഴ്ചയുടെ അവസാനത്തെ രണ്ടു ദിവസം ശരീരസുഖം കുറയും. ജോലിരംഗത്തു കൂടുതൽ ഉയർച്ചയുണ്ടാകും. 

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

കണ്ടകശ്ശനി തുടരുന്നതിനാൽ ഈയാഴ്ച കന്നിക്കൂറുകാർക്ക് കാര്യങ്ങൾ പൊതുവേ ഗുണദോഷമിശ്രമായിട്ടാണു നടക്കുക. ജോലികാര്യങ്ങളിൽ ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടും. എങ്കിലും പ്രാർഥനകളിലൂടെ തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും. പുതിയ സൌഹൃദബന്ധങ്ങളിലൂടെ മനസ്സിനു സന്തോഷം ലഭിക്കും.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

ഈയാഴ്ച തുലാക്കൂറുകാർക്ക് തികച്ചും അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും. ജോലിസ്ഥലത്തു പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. വരുമാനത്തിൽ വർധനയുമുണ്ടാകും. 

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

ഈയാഴ്ച വൃശ്ചികക്കൂറുകാർക്ക് ദൈവാനുഗ്രഹം എല്ലായ്പോഴും അനുഭവപ്പെടും. ജോലിരംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാൻ കഴിയും. ആഴ്ചയുടെ അവസാനത്തെ ദിവസം ശരീരസുഖം കുറയുമെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):

ധനുമാസം പിറക്കുന്ന ഈയാഴ്ച ധനുക്കൂറുകാർക്ക് അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ധനുമാസം പിറക്കുന്നതോടെ സൂര്യൻ അനിഷ്ടഭാവത്തിൽ നിന്നു മാറുന്നതിനാൽ രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. വ്യാഴം അനിഷ്ട ഭാവത്തിൽ തുടരുന്നതിനാൽ വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കൂടുതൽ ബുദ്ധിമുട്ടേണ്ടിവരും. എങ്കിലും ആത്മാർഥമായ പ്രവർത്തനങ്ങളിലൂടെ ഉയർന്ന സ്ഥാനലബ്ധിയുണ്ടാകും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

ഈയാഴ്ച മകരക്കൂറുകാർക്ക് പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ദൈവാനുഗ്രഹത്താൽ വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. ഏറ്റെടുത്ത ദൌത്യങ്ങൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. വരുമാനത്തിൽ നേരിയ വർധന അനുഭവപ്പെടും. ചെലവു കൂടാതിരിക്കാൻ ശ്രദ്ധിക്കണം.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):

ഈയാഴ്ച കുംഭക്കൂറുകാർക്ക് രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. ദൈവാധീന്യം ഉള്ളതിനാൽ അൽപം ബുദ്ധിമുട്ടിയാലും കാര്യങ്ങളെല്ലാം വിചാരിച്ചതു പോലെ നടത്തിയെടുക്കാൻ കഴിയും. ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയും. ദേവാലയസന്ദർശനം സാധ്യമാകും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. 

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):

ഈയാഴ്ച മീനക്കൂറുകാർക്ക് കണ്ടകശ്ശനി തുടരുന്നതിനാൽ പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. ജോലിയിൽ ചെറിയ തോതിൽ തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും പ്രാർഥനകളിലൂടെ മനക്കരുത്തു നേടി തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും. ജോലിരംഗത്തു ഉയർന്ന സ്ഥാനമാനങ്ങൾ പ്രതീക്ഷിക്കാം.