Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്പൂർണ സൂര്യരാശിഫലം 2019, ജെമിനി

gemini.jpg.image

ജന്മദിനം മെയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ ജെമിനി അഥവാ മിഥുനം രാശിയിൽ ഉൾപ്പെട്ടവരാണ്.

പൊതുസ്വഭാവം 

ജെമിനിയുടെ അധിപൻ ബുധനാണ്. ദൈവത്തിന്റെ സന്ദേശവാഹകനാണ് ബുധൻ. എപ്പോഴും സന്തോഷത്തോടെ ഇരിക്കയും മറ്റുള്ളവരെ രസിപ്പിക്കുകയും ചെയ്യുവാൻ പ്രത്യേക കഴിവുള്ളവരാണ് ഇവർ. മാനസികമായി ഉന്മേഷവാന്മാരായിരിക്കും. കലാകാരന്മാരും ആകാറുണ്ട്. ബുധൻ ബുദ്ധിയുടെ ഗ്രഹമായതിനാൽ ഇവർ നല്ല ബുദ്ധിമാന്മാരും ആയിരിക്കും. ഒരു സമയം രണ്ടു ദിശയിൽ ചിന്തിക്കുന്നവരും ആണ്. തീരുമാനങ്ങൾ വൈകാം എങ്കിലും തെറ്റാൻ സാധ്യത കുറവാണ്. ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെടാത്തവരും ധാരാളികളും ആയിരിക്കും.

പുതുവർഷഫലം 

കഴിഞ്ഞ വർഷത്തെ അത്രയും നല്ല സമയമാകില്ല ഈ വർഷം എന്ന് പൊതുവായി പറയാം. സാമ്പത്തിക ഞെരുക്കം ഉണ്ടാകാനും സാധ്യതയുണ്ട്. 

വിദേശയാത്രയ്ക്ക് അവസരം കിട്ടും. വിദ്യാർഥികൾ വീട്ടിൽ നിന്നും മാറി നിന്ന് പഠിക്കേണ്ടി വരും. ചിലര്‍ പുതിയ വീട്ടിലേക്ക് താമസം മാറും. സർക്കാർ ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം ഉണ്ടാകും. അവിവാഹിതരുടെ വിവാഹം നടക്കും. അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾക്ക് ഒന്നിക്കാൻ സാധിക്കും. പങ്കുകച്ചവടം ലാഭകരമാകും. സുഹൃത്തുക്കളെ കൊണ്ട് ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം. ജന്മരത്നം – മരതകം.

നാളെ സമ്പൂർണ സൂര്യരാശിഫലം  2019 ,കാൻസർ

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.