Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്പൂർണ സൂര്യരാശിഫലം 2019, കാൻസർ

Cancer-784x410

ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 22 വരെയുള്ളവർ കാൻസർ അഥവാ കർക്കടകം രാശിയിൽ ഉൾപ്പെട്ടവരാണ്.

പൊതുസ്വഭാവം 

ഈ രാശിയുടെ അധിപൻ ചന്ദ്രനാണ്. ഗ്രഹങ്ങളിൽ രാജ്ഞിയാണ് ചന്ദ്രൻ. ഈ രാശിയിൽ ജനിച്ചവർ കുടുംബസ്നേഹികളായിരിക്കും. പെട്ടെന്നുള്ള വികാരങ്ങൾക്കടിമയാകുന്നവരാകും. അസാധ്യകാര്യങ്ങൾ നേടിയെടുക്കാനുള്ള കഴിവുള്ളവരാണ്. ധാരാളം പണം ഉണ്ടാവുകയും ചെയ്യും. എന്നാൽ പണം നഷ്ടപ്പെടുമോ എന്നു ഭയപ്പെടുന്നവരും ആണ്. ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉറച്ചതായിരിക്കും. പണത്തോടും ഭക്ഷണത്തോടും എപ്പോഴും തൽപരരാകും. കാര്യങ്ങൾ മുൻകൂട്ടി കാണാൻ കഴിവുണ്ടായിരിക്കും.

പുതുവർഷഫലം 

പുതിയ ജോലി ലഭിക്കും. ബന്ധുക്കളുടെ സഹായം ഉണ്ടാകും. പല രീതിയിൽ പണം കൈവശം വന്നുചേരും. സ്ഥാനമാനങ്ങള്‍ തേടിയെത്തും. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. ആഗ്രഹിച്ച പല കാര്യങ്ങളും ചെയ്യാൻ കഴിയും. മക്കൾ പഠനത്തിൽ മികച്ച വിജയം നേടും. ആരോഗ്യം ശ്രദ്ധിക്കണം. ശത്രുക്കളുടെ ഉപദ്രവങ്ങളും ഉണ്ടാകാം. പുതിയ വാഹനം സ്വന്തമാക്കും. കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം. പൊതുവേ ദൈവാധീനമുള്ള കാലമാണ്. വ്യാപാരം വികസിപ്പിക്കാൻ സാധിക്കും. നിക്ഷേപങ്ങളിൽ നിന്നും നല്ല ആദായം ഉണ്ടാകും. ജന്മരത്നം – മുത്ത്.

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.