Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

astro-prediction

 (2018 ഡിസംബർ 16 മുതൽ 22 വരെ)

അശ്വതി: സ്വന്തമായ പ്രവൃത്തിമണ്‌ഡലങ്ങളിൽ പ്രവേശിക്കും. വിദേശയാത്ര പുറപ്പെടും. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധിക്കണം. ശത്രുഭാവത്തിലായിരുന്ന പലരും മിത്രങ്ങളായിത്തീരും. പ്രവൃത്തിതലത്തിൽ മാറ്റം കൊണ്ടുവരാൻ ശ്രമിക്കും. 

 ഭരണി: ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സമാധാനവും മനസ്സമാധാനവും ഉണ്ടാകും. കുടുംബസമേതം പുണ്യതീർഥ–ഉല്ലാസയാത്ര പുറപ്പെടും. വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. ഗൃഹനിർമാണം തുടങ്ങും. 

 കാർത്തിക: ഔദ്യോഗികമായി ദൂരയാത്രകളും ചർച്ചകളും ആവശ്യമാകും. വസ്തു, വാഹന ക്രയവിക്രയങ്ങളിൽ സാമ്പത്തികലാഭം വർധിക്കും. ഉപരിപഠനത്തിനു വിദേശത്തു പ്രവേശനം ലഭിക്കും. ദാമ്പത്യഅനൈക്യം പരിഹരിക്കും. മാധ്യമപ്രവർത്തകർക്ക് ഉയർച്ചയുണ്ടാകും. 

 രോഹിണി: കൃഷിമേഖലയിൽ വിദഗ്ധ ഉപദേശം തേടും. പുതിയ യന്ത്രസാമഗ്രികൾ സ്ഥാപിക്കും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര വിഫലമാകും. ആഭരണങ്ങൾ മാറ്റിവാങ്ങാൻ തീരുമാനിക്കും. ഭൂമി വാങ്ങാൻ പ്രാഥമികസംഖ്യ കൊടുക്കും. 

 മകയിരം: ദേഹാസ്വാസ്ഥ്യത്താൽ ഔദ്യോഗികമായ ചർച്ചകളും യാത്രകളും മാറ്റിവയ്‌ക്കും. ഗൃഹനിർമാണം മനസ്സിൽകരുതി ഭൂമിവാങ്ങും. അനാവശ്യമായി അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്ന പ്രവണത ഒഴിവാക്കണം. കാര്യകാരണസഹിതം സമർപ്പിക്കുന്ന അപേക്ഷ പരിഗണിക്കപ്പെടും. 

 തിരുവാതിര: ഔദ്യോഗികസ്ഥാനമാനങ്ങൾ ലഭിക്കും. സംഘടനാപ്രവർത്തനങ്ങൾക്കു സാരഥ്യംവഹിക്കാനിടവരും. ആധ്യാത്മിക–ആത്മീയ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ദൂരയാത്രകൾ വേണ്ടിവരും. ഗൃഹനിർമാണം പൂർത്തീകരിക്കും.

 പുണർതം: ഭൂമി രേഖാപരമായി ലഭിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണി തുടങ്ങിവയ്‌ക്കും. അനാവശ്യപ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നവരുമായുള്ള ആത്മബന്ധത്തിൽനിന്ന് അകലം പാലിക്കണം. പൊതുആവശ്യത്തിനായി ഉന്നതരെ കാണാനിടവരും. 

 പൂയം: ആഗ്രഹിച്ചതെല്ലാം ഈശ്വരാരാധനകളാൽ സാധ്യമാകും. പുതിയ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും. പദ്ധതിസമർപ്പണത്തിൽ ലക്ഷ്യപ്രാപ്‌തി കൈവരിക്കും. പുതിയകരാറുജോലികൾ ഏറ്റെടുക്കും. പ്രവൃത്തികളിൽ നിഷ്കർഷ പാലിക്കും. 

 ആയില്യം: കുടുംബസൗഖ്യവും ദാമ്പത്യഐക്യവും ബന്ധുസഹായവും ഉണ്ടാകും. ആശയവിനിമയങ്ങളിൽ അപാകതകളുണ്ടാകാതെ സൂക്ഷിക്കണം.വാഹനാപകടത്തിൽനിന്ന് രക്ഷപ്പെടും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണി പൂർത്തീകരിക്കും. 

 മകം: ഗൃഹത്തിന്റെ അറ്റകുറ്റപ്പണി തുടങ്ങിവയ്‌ക്കും. സാമ്പത്തികലാഭം വർധിക്കും. വിവാഹത്തിന് തീരുമാനമാകും. ആധ്യാത്മിക–ആത്മീയ പ്രവൃത്തികളിൽ വ്യാപൃതനാകും. അധ്വാനഭാരത്താൽ ദേഹക്ഷീണം വർധിക്കും. 

 പൂരം: ഏറ്റെടുത്ത പ്രവൃത്തി നിശ്ചിതസമയത്തിൽ ചെയതുതീർക്കും. കരാറുജോലികൾ ഒപ്പുവയ്‌ക്കാൻ ഇടവരും. വ്യാപാര–വ്യവസായ മേഖലകളിൽ മോഷണശ്രമം ഉണ്ടാകും. കക്ഷിരാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യം വേണ്ടിവരും. 

  ഉത്രം: പുതിയ വ്യാപാരമേഖലകൾക്കു തുടക്കം കുറിക്കും. മകളുടെ വിവാഹനിശ്ചയ ചടങ് മംഗളമായി തീർക്കും. ദേഹാസ്വാസ്ഥ്യത്താൽ ദൂരയാത്രകളും ചർച്ചകളും മാറ്റിവയ്‌ക്കും. പൂർവികസ്വത്തു വിറ്റ് പട്ടണത്തിൽ ഗൃഹം വാങ്ങും. മത്സരങ്ങളിൽ വിജയിക്കും. 

 അത്തം: വിദേശബന്ധമുള്ള വ്യാപാരമേഖലകൾക്കു തുടക്കം കുറിക്കും. പുതിയ ഉദ്യോഗത്തിന് അന്വേഷണം ആരംഭിക്കും. പൂർവികസ്വത്തു വിറ്റ് പട്ടണത്തിൽ ഗൃഹംവാങ്ങും. സഹപ്രവർത്തകന്റെ കുടുംബകാര്യങ്ങളിൽ അഭിപ്രായം പറയേണ്ടിവരും. 

 ചിത്തിര: വിദേശയാത്ര പുറപ്പെടും. ആധ്യാത്മിക പ്രഭാഷണങ്ങൾ കേൾക്കാനിടവരും. സൗഹൃദ സംഭാഷണത്തിൽ പുതിയ വ്യാപാരത്തിന് ആശയമുദിക്കും. ഗൃഹനിർമാണം തുടങ്ങിവയ്‌ക്കും. സന്താനങ്ങളുടെ ഉദ്യോഗം, വിവാഹം തുടങ്ങിയവ ആലോചിച്ച് ആധി വർധിക്കും. 

 ചോതി: മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്‌പ്രയാസം സാധിക്കുന്നതിനാൽ ആശ്വാസമാകും. ഏറക്കുറെ പൂർത്തിയായ ഗൃഹത്തിൽ താമസം തുടങ്ങും. മനസ്സമാധാനം കൈവരും. വാഹനം മാറ്റിവാങ്ങും. 

 വിശാഖം: ജന്മദേശത്തുള്ള ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങൾക്കു സാമ്പത്തികസഹായം ചെയ്യാൻ ഇടവരും. ഉപരിപഠനത്തിന് വിദേശത്തു പ്രവേശനം ലഭിക്കും. കുടുംബത്തിൽ സമാധാനവും ഉണ്ടാകും. 

 അനിഴം: ഈശ്വരകൃപയാൽ എല്ലാദോഷങ്ങളും തരണംചെയ്യാൻ സാധിക്കും. സംഘടനാപ്രവർത്തനങ്ങൾക്കു സാരഥ്യം വഹിക്കാൻ ഇടവരും. പുതിയ വ്യാപാര, വ്യവസായങ്ങൾക്കു തുടക്കംകുറിക്കും. ഗൃഹനിർമാണം പൂർത്തിയാക്കും. പ്രശസ്തിപത്രം ലഭിക്കും.

  തൃക്കേട്ട:  ഔദ്യോഗികമായി മുടങ്ങിക്കിടക്കുന്ന സ്ഥാനമാനങ്ങൾ രേഖാപരമായി ലഭിക്കും. സുഹൃത്തിന്റെ വിവാഹത്തിന് ആദ്യന്തപരിശ്രമം വേണ്ടിവരും. വാഹനാപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടും. മുൻകോപം വർധിക്കും. 

 മൂലം: അർധഗവൺമെന്റ് ഉദ്യോഗത്തിനു പ്രവേശനം ലഭിക്കും. നിലവിലുള്ള ഉദ്യോഗത്തിനു രാജിക്കത്ത് നൽകും. ആരോഗ്യം തൃപ്‌തികരമെങ്കിലും വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധവേണം. സംഘടനാ പ്രവർത്തനങ്ങൾക്കു സാരഥ്യം വഹിക്കാനിടവരും. പുതിയ ഗൃഹത്തിൽ താമസംതുടങ്ങും.

 പൂരാടം: ഔദ്യോഗികമായി ദൂരയാത്രകളും ചർച്ചകളും ആവശ്യമാകും. ചുമതലാബോധമില്ലാത്ത ജോലിക്കാരെ പിരിച്ചുവിടും. പ്രവൃത്തിമേഖലകളിൽ നിന്ന് സാമ്പത്തികലാഭം വർധിക്കും. സഹോദര–സുഹൃദ് സഹായത്താൽ വിദേശത്ത് ഉദ്യോഗം ലഭിക്കും. 

 ഉത്രാടം: നൂതന കൃഷിസമ്പ്രദായം ആവിഷ്‌കരിക്കാൻ വിദഗ്ധ ഉപദേശം തേടും. വിതരണസമ്പ്രദായത്തിലെ അപാകതകൾ പരിഹരിക്കാൻ പുതിയജോലിക്കാരെ നിയമിക്കും. 

 തിരുവോണം: ദാമ്പത്യസൗഖ്യവും കുടുംബസൗഖ്യവും പ്രവൃത്തിമണ്‌ഡലങ്ങളിൽ നിന്നും സാമ്പത്തികലാഭവും ഉണ്ടാകും. സുഹൃദ് സഹായത്താൽ പുതിയ വ്യാപാരത്തിനു തുടക്കംകുറിക്കും. 

 അവിട്ടം: ഭരണസംവിധാനത്തിലുള്ള അപാകതകൾ പരിഹരിക്കാൻ ഉപദേശം തേടും.  പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കാനിടവരും.  ഗൃഹനിർമാണം തുടങ്ങിവയ്‌ക്കും. ചുമതലകൾ വർധിക്കും. 

 ചതയം: അവധിയെടുത്ത് ആധ്യാത്മിക–ആത്മീയ  പ്രവൃത്തികളിൽ വ്യാപൃതനാകും. പുത്രന് നല്ല ഉദ്യോഗം ലഭിച്ചതിൽ ആശ്വാസംതോന്നും. പുതിയ ഉദ്യോഗത്തിനു അനുമതി ലഭിക്കും. 

 പൂരൂരുട്ടാതി: ഉദ്യോഗത്തിൽനിന്നു വിരമിക്കുന്നതിനാൽ പൂർവികസ്വത്തിൽ ഗൃഹനിർമാണം തുടങ്ങിവയ്‌ക്കും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ ശ്രദ്ധയും സൂക്ഷ്‌മതയും വേണം. പരിപഠനത്തിനു ചേരാൻ തീരുമാനിക്കും. 

 ഉത്രട്ടാതി: വിവാഹത്തിനു തീരുമാനമാകും. വസ്തുതർക്കം പ രിഹരിക്കും. ഉപരിപഠനത്തിൽ ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. വാത–നാഡീരോഗ പീഡകൾ വർധിക്കും. ശത്രുഭാവത്തിലായിരുന്ന പലരും മിത്രങ്ങളായിത്തീരും.

 രേവതി: മേലധികാരിയുടെ പ്രതിനിധിയായി പ്രവർത്തിക്കേണ്ടി വരും. കുടുംബസമേതം പുണ്യതീർഥ ഉല്ലാസ യാത്രയ്‌ക്ക് അവസരം വന്നുചേരും.  അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്. ആരോഗ്യം തൃപ്‌തികരമാകും.