Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷം എങ്ങനെ, സമ്പൂർണ നക്ഷത്രഫലം 2019

2019-yearly-star-prediction

അശ്വതി

ധനാഭിവൃദ്ധിയും പ്രശസ്തിയുടെയും സമയമായി കാണുന്നു. അരി, ധാന്യ വ്യാപാരത്താൽ ധാരാളം സമ്പാദിക്കും. ഭാര്യയാലും സന്താനങ്ങളാലും സന്തോഷം ഉണ്ടാകുന്നതാണ്. ജ്യോതിഷം പോലുള്ള കലകൾ അഭ്യസിക്കാവുന്നതാണ്. അടിക്കടി ഉത്സാഹക്കുറവ് അനുഭവപ്പെടും. പിതാവിന് ആരോഗ്യം തൃപ്തികരമല്ല. പ്രമേഹരോഗികൾ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. 

ഭരണി

ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് പരീക്ഷ എഴുതുന്നവർക്ക് ലഭ്യമാകും. അടിക്കടി ഉത്സാഹക്കുറവ് അനുഭവപ്പെടും. സുഹൃത്തുക്കളാൽ ധനനഷ്ടം വന്നുചേരും. പിതാവും ജ്യേഷ്ഠസഹോദരനുമായി പിണക്കം വരാം. മധ്യസ്ഥം വഹിക്കാനുള്ള സന്ദര്‍ഭം കാണുന്നു. വ്യാപാര ജ്ഞാനം ഉണ്ടാകും. ആഡംബരമായ ജീവിതശൈലിയായിരിക്കും. ഏത് മേഖലയിൽ ആയാലും വിജയം കൈവരിക്കും.

കാർത്തിക

സർക്കാരിലെ ഉയർന്ന ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. പിതാവിനെക്കാളും ഉദാരമായ മനസ്കതയോടുകൂടി പ്രവർത്തിക്കും. ചിട്ടി, സ്വന്തമായി ബാങ്ക് ഉള്ളവർക്ക് തിരികെ ലഭിക്കാനുള്ള കുടിശ്ശിക ലഭ്യമാകും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും. കുടുംബത്തിൽ ചില മംഗളകർമ്മങ്ങള്‍ നടക്കുന്നതാണ്. ദമ്പതികളിൽ അഭിപ്രായഭിന്നതയുണ്ടാകും.

രോഹിണി

വ്യാപാര മേഖല അഭിവൃദ്ധിപ്പെടും. വസ്ത്രാലയങ്ങൾ, യന്ത്രങ്ങൾ, മറ്റു വ്യാപാരത്താൽ അധികം സമ്പാദിക്കുന്നതാണ്. സൽപ്രവൃത്തികളിൽ ഏർപ്പെടും. നല്ല മാർക്കോടുകൂടി വിദ്യാർഥികൾ വിജയിക്കും. മര്‍മ്മഭാഗങ്ങളിൽ രോഗം വരാം. കെട്ടിട കോൺട്രാക്ട്, മറ്റു തൊഴിലുകൾ അധികവരുമാനം വന്നുചേരും. കഠിനമായ ചെലവുകൾ വരാനിടയുണ്ട്. വൃക്ക സംബന്ധമായി രോഗം വരാം. പരസ്ത്രീ ബന്ധം വരാതെ സൂക്ഷിക്കുക.

മകയിരം

സകലവിധ സൗഭാഗ്യലബ്ധിയും പ്രതീക്ഷിക്കാം. ഉന്നത നിലവാരത്തിലുള്ള വിജയം വിദ്യാർഥികൾക്ക് ലഭിക്കും. ചുറുചുറുക്കായി എല്ലാ ജോലികളും ചെയ്തു തീർക്കും. അയൽവാസികളോട് സ്നേഹം പുലർത്തും. കവിത എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കുന്നതാണ്. മധ്യസ്ഥം വഹിക്കാനുള്ള സന്ദർഭം കാണുന്നു. വ്യാപാര വ്യവസായ മേഖലകൾ പുഷ്ടിപ്പെടുന്നതായിരിക്കും. കോപം വർധിക്കും. പൊതുമേഖലാ രംഗത്തും പ്രതീക്ഷിച്ച നേട്ടം ലഭിക്കുന്നതാണ്.

തിരുവാതിര

പട്ടാളത്തിലോ പൊലീസിലോ ചേരാവുന്നതാണ്. സ്വർണ്ണാഭരണങ്ങൾ, വാഹനം വാങ്ങാം. സിനിമ സംഗീത സംവിധായകർക്ക് അനുയോജ്യമായ സമയമായി കാണുന്നു. നല്ല മാർക്കോടുകൂടി വിദ്യാർഥികൾ വിജയിക്കും. ചുറുചുറുക്കായി എല്ലാ ജോലികളും ചെയ്തു തീർക്കും. യന്ത്രശാലകളിൽ വരുമാനം വർധിക്കുന്നതാണ്. കൂട്ടുവ്യാപാരത്താൽ ധാരാളം സമ്പാദിക്കും. ധാരാളം യാത്ര ചെയ്യേണ്ടതായി വരും.

പുണർതം

സാമ്പത്തികനില മെച്ചപ്പെടും. സംരക്ഷണ വകുപ്പിൽ ജോലി ചെയ്യുന്നവര്‍ക്ക് ചില നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. പ്രമുഖരാൽ പ്രശംസിക്കപ്പെടും. കമിതാക്കൾക്ക് പ്രേമസാഫല്യത്തിന്റെ സമയമായി കാണുന്നു. വാഹനം മാറ്റി വാങ്ങാം. വ്യാപാരത്താലും തൊഴിലുകളാലും അഭിവൃദ്ധിയുണ്ടാകും. ബന്ധുക്കളുമായി അകൽച്ചയുണ്ടാകും. വിദേശ മലയാളികൾക്ക് സകലവിധ സൗഭാഗ്യങ്ങളും ലഭിക്കുന്നതാണ്.

പൂയം

ന്യായാധിപൻ, ആർ.ഡി.ഒ പോലുള്ള തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. പാചകതൊഴിൽ ചെയ്യുന്നവര്‍ക്ക് മികച്ചനേട്ടം ലഭ്യമാകും. കഠിനമായ പ്രവൃത്തികളിൽ ഏർപ്പെടുന്നതായിരിക്കും. സന്താനഭാഗ്യത്തിന്റെ സമയമായി കാണുന്നു. നൃത്ത കലാ മേഖലകളിൽ മത്സരിക്കുന്നവർക്ക് പുരസ്കാരങ്ങൾ ലഭ്യമാകും. അൽപം അലസത അനുഭവപ്പെടുന്നതായിരിക്കും. പരുഷമായി സംസാരിക്കുന്നതാണ്.

ആയില്യം

കലാസ്ഥാപനങ്ങൾ നടത്തുന്നവർക്ക് പ്രശസ്തിയും ധനവരവും വർധിക്കും. പാർട്ടി പ്രവർത്തകർക്ക് അനുയോജ്യമായ സമയമായി കാണുന്നു. ആത്മാർഥതയുള്ള സുഹൃത്തുക്കളാൽ പലവിധ നന്മകൾ ഉണ്ടാകും. ശത്രുക്കളെ പരാജയപ്പെടുത്തും. പെൺസന്താനങ്ങളാൽ മാനസിക സന്തോഷം ഉണ്ടാകും. ഗുരുക്കളെ ദർശിക്കാനുള്ള സന്ദർഭം കാണുന്നു. സന്താനലബ്ധി പ്രതീക്ഷിക്കാം. അജീർണ്ണസംബന്ധമായി രോഗം വരാനിടയുണ്ട്.

മകം

സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർക്ക് അംബാസിഡർ പോലുള്ള പദവി ലഭിക്കുന്നതായിരിക്കും. ഹാസ്യകലാ പ്രകടനക്കാര്‍ക്ക് പ്രശസ്തിയും ധനവരവും പ്രതീക്ഷിക്കാം. മലപ്രദേശങ്ങള്‍, താഴ്‌വരകൾ സന്ദർശിക്കാനുള്ള ആഗ്രഹം ഉണ്ടാകും. കവിത, കഥ എഴുതുന്നവർക്ക് ഭാവന ലഭിക്കുന്നതായിരിക്കും. ആത്മാർഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. വൃദ്ധജനങ്ങളെയും പിതാവിനെയും ബഹുമാനിക്കുന്നതാണ്.

പൂരം

സർക്കാർ ഉദ്യോഗസ്ഥർക്ക് പദവിയിൽ ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. സുഗന്ധദ്രവ്യങ്ങൾ വ്യാപാരത്താൽ അധികം സമ്പാദിക്കുന്നതാണ്. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. ഹാസ്യകലാ പ്രകടനക്കാര്‍ക്ക് പല വേദികളും ലഭിക്കുന്നതായിരിക്കും. വ്യാപാര തൊഴിൽ മേഖലകൾ പുഷ്ടിപ്പെടുന്നതാണ്. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കുന്നതായിരിക്കും. പുത്രലബ്ധി പ്രതീക്ഷിക്കാം. മോഷ്ടാക്കളാൽ ഭയം ഉണ്ടാകും. 

ഉത്രം

പല നിലകളിലും വരുമാനം വന്നുചേരും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കും. കോൺട്രാക്ട്, മറ്റ് തൊഴിലുകളാൽ വരുമാനം വർധിക്കുന്നതാണ്. സ്വയം ജോലി അന്വേഷിക്കുന്നവർക്ക് അൽപം അകലെ ലഭിക്കും. കമ്പനി ഉദ്യോഗസ്ഥർക്ക് പലവിധ നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. നവീന ഗൃഹോപകരണങ്ങൾ വാങ്ങും. പൊതുമേഖലാ രംഗത്തും പ്രതീക്ഷിച്ച നേട്ടം ലഭിക്കുന്നതായിരിക്കും.

അത്തം

വ്യാപാരത്താലും തൊഴിലഭിവൃദ്ധിയും ലഭ്യമാകുന്നതാണ്. നല്ല മാർക്കോടുകൂടി വിദ്യാർഥികൾ വിജയിക്കുന്നതായിരിക്കും. കെട്ടിട കോൺട്രാക്ട്, മറ്റു തൊഴിലുകൾ ചെയ്യുന്നവര്‍ക്ക് മികച്ചനേട്ടം ലഭ്യമാകുന്നതാണ്. നവദമ്പതികൾക്ക് പുത്രലബ്ധിയുണ്ടാകും. അന്യർക്കു നന്മകൾ ചെയ്യും. മനോവ്യാകുലത അനുഭവപ്പെടുന്നതായിരിക്കും. പിതൃവഴി ഭൂസ്വത്തുക്കൾ സംബന്ധമായി സംസാരിച്ച് മധ്യസ്ഥത്തിലെത്തും.

ചിത്തിര 

ഭാഗ്യാനുഭവങ്ങള്‍ ലഭിക്കുന്നതായിരിക്കും. ആത്മാർഥതയുള്ള ഭൃത്യന്മാർ ലഭിക്കുന്നതാണ്. സ്വന്തമായി കോൺട്രാക്ട്, മറ്റു തൊഴിലുകൾ ചെയ്യുന്നവര്‍ക്ക് മികച്ചനേട്ടം ലഭ്യമാകും. മാതാവിനോട് സ്നേഹമായിരിക്കും. കുടുംബത്തിൽ നിന്നും മാറി താമസിക്കാം. പുസ്തകം എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കും. മനോബലവും ശരീരബലവും ലഭിക്കും. 

ചോതി

കലാ മേഖലകളില്‍ പ്രവർത്തിക്കുന്നവർക്ക് പുരസ്കാരവും ധനവരവും പ്രതീക്ഷിക്കാം. ത്യാഗമനസ്കതയോടുകൂടി പ്രവർത്തിക്കും. ഉന്നത നിലവാരത്തിലുള്ള വിജയം ലഭ്യമാകും. വെള്ളി, കാരിയം മുതലായ ലോഹങ്ങളാൽ തൊഴിൽ ചെയ്യുന്നവർക്ക് മികച്ച നേട്ടം ലഭ്യമാകും. അനുയോജ്യമല്ലാത്ത സൗഹൃദബന്ധം ലഭിക്കുന്നതായിരിക്കും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കും. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടുന്നതാണ്.

വിശാഖം

കുടുംബാഭിവൃദ്ധിയുണ്ടാകും. സ്വർണ്ണക്കട, വെള്ളിക്കടകളിൽ വ്യാപാര അഭിവൃദ്ധിയുണ്ടാകും. കെട്ടിട കോൺട്രാക്ട്, മറ്റു തൊഴിലുകളാൽ വരുമാനം വർധിക്കുന്നതാണ്. ധനസുഭക്ഷിത്വം ഉണ്ടാകുന്നതായിരിക്കും. ഗൃഹം നിർമ്മിക്കാം. വ്യാപാരത്തിൽ ജ്ഞാനം ഉണ്ടാകുന്നതാണ്. മാതുലന്മാർക്ക് ചില വൈഷമ്യങ്ങൾ വരാനിടയുണ്ട്. ശത്രുക്കളെ പരാജയപ്പെടുത്തും. പൊതുമേഖലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമാണ്.

അനിഴം

പല മേഖലകളിലും വരുമാനം വന്നുചേരുന്നതായിരിക്കും. ആത്മാർഥതയുള്ള സ്ത്രീ സൗഹൃദബന്ധത്താൽ പലവിധ നേട്ടങ്ങൾ പ്രതീക്ഷിക്കാം. ആൺസന്താനങ്ങൾക്ക് ചില വൈഷമ്യങ്ങൾ ഉണ്ടാകുന്നതാണ്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. നവദമ്പതികൾക്ക് സന്താനലബ്ധിയുണ്ടാകും. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടും. മാതാവിനോട് സ്നേഹമായിരിക്കും.

തൃക്കേട്ട

സർക്കാർ ഉദ്യോഗസ്ഥർക്ക് ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം. സാമർഥ്യവും ധൈര്യവും ആയി എല്ലാ ജോലികളും ചെയ്തു തീർക്കുന്നതാണ്. വശ്യതയാർന്ന സംസാരത്താൽ അയൽവാസികള്‍ക്ക് പ്രിയമുള്ളവരാകും. കുടുംബത്തിൽ പലവിധ നന്മകൾ ഉണ്ടാകും. സ്വയം ജോലി അന്വേഷിക്കുന്നവർക്ക് അൽപം അകലെ കമ്പനിയിൽ ലഭിക്കുന്നതായിരിക്കും. പുത്രലബ്ധി പ്രതീക്ഷിക്കാം. വ്യാപാര കാർഷിക മേഖല അഭിവൃദ്ധിപ്പെടും.

മൂലം

സി.എ, മറ്റു കമ്പനിയിൽ ഉയർന്ന ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. ഉന്നത നിലവാരത്തിലുള്ള വിജയം വിദ്യാർഥികൾക്ക് ലഭിക്കും. കലാവാസനയുണ്ടാകും. എല്ലാ പ്രവൃത്തികൾക്ക് മുമ്പ് ഭാര്യയുടെ അഭിപ്രായം അംഗീകരിക്കുന്നതാണ്. നിലം, വസ്തുക്കളാൽ വരുമാനം വന്നുചേരും. വെൽഡിങ്, പ്ലംബിങ് മുതലായ തൊഴിലുകൾ ചെയ്യുന്നവർക്ക് മികച്ചനേട്ടം ലഭിക്കുന്നതാണ്.

പൂരാടം

ക്ലാർക്ക്, കണക്കർ മുതലായ തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. റിയൽ എസ്റ്റേറ്റുകാർക്ക് അധിക വ്യാപാരം നടക്കും. ഇരുമ്പ്, ഉരുക്ക് തൊഴിൽശാലകളിൽ വരുമാനം വർധിക്കുന്നതായിരിക്കും. ഗ്യാസ് കമ്പനികളിൽ അധികവരുമാനം വന്നുചേരും. വിദേശത്തുനിന്ന് ശുഭവാർത്തകൾ ശ്രവിക്കാം. ക്ഷേത്രദർശനം, തീർഥാടനം എന്നിവക്കുള്ള സന്ദർഭം കാണുന്നു.

ഉത്രാടം

സകലവിധ സൗഭാഗ്യങ്ങളും പ്രതീക്ഷിക്കാം. അൽപം നഷ്ടം വരുമെങ്കിലും കഠിനമായി പ്രയത്നിച്ച് നല്ലത് ചെയ്യും. പിതാവിനാൽ മാനസിക വൈഷമ്യം ഉണ്ടാകുന്നതാണ്. സാമർഥ്യവും ധൈര്യവും ആയി എല്ലാ ജോലികളും ചെയ്തു തീർക്കും. സന്താനലബ്ധി പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായി ചില നേട്ടങ്ങൾ ലഭിക്കുന്നതായിരിക്കും. വ്യാപാര കാർഷിക മേഖലകൾ അഭിവൃദ്ധിപ്പെടുന്നതാണ്.

തിരുവോണം

കാര്യവിജയവും മാനസികസന്തോഷത്തിന്റെയും സമയമായി കാണുന്നു. ആഗ്രഹസാഫല്യത്തിന്റെ സമയമായി കാണുന്നു. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കുന്നതാണ്. ജോലി അന്വേഷിക്കുന്നവർക്ക് അൽപം അകലെ ലഭിക്കും. പരുഷമായി സംസാരിക്കുന്നതാണ്. പിതാവിനാല്‍ മാനസികമായ വൈഷമ്യം വന്നുചേരും. ജ്വരം, അതിസാരം മുതലായ രോഗം വരാനിടയുണ്ട്.

അവിട്ടം

സാമ്പത്തികനില മെച്ചപ്പെടും. അന്യരാൽ അസൂയപ്പെടുന്ന അളവിൽ പുരോഗമിക്കുന്നതാണ്. ആത്മാർഥതയുള്ള സുഹൃത്തുക്കളുടെ ഉപദേശം കേൾക്കുന്നതാണ്. ഭാര്യയാലും സന്താനങ്ങളാലും സന്തോഷമുണ്ടാകും. ഇരുമ്പു സംബന്ധമായി ചെറുകിട വൻകിട വ്യാപാരത്താൽ ധാരാളം സമ്പാദിക്കുന്നതാണ്. പരുഷമായി സംസാരിക്കും. ആഗ്രഹസാഫല്യത്തിന്റെ സമയമായി കാണുന്നു. ഇളയസഹോദരത്തിന് ദോഷകരമായ സമയമാണ്.

ചതയം

സർക്കാർ ഉദ്യോഗസ്ഥർക്ക് പദവിയിൽ ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. ഉന്നത നിലവാരത്തിലുള്ള വിജയം പ്രതീക്ഷിക്കാം. വ്യാപാര അഭിവൃദ്ധിയും തൊഴിൽ സമൃദ്ധിയും ലഭിക്കുന്നതായിരിക്കും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. സന്താനങ്ങൾക്ക് വിവാഹം തീർച്ചപ്പെടാം. കലാവാസനയുണ്ടാകുന്നതാണ്.

പൂരുരുട്ടാതി

അധ്യാപിക തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭിക്കാനുള്ള സന്ദർഭം കാണുന്നു. മാതാപിതാക്കളെ പ്രശംസിക്കുന്നതാണ്. അനുസരണയുള്ള ഭൃത്യന്മാർ വന്നുചേരും. കോൺട്രാക്ട്, മറ്റു തൊഴിലുകളാൽ വരുമാനം വർധിക്കുന്നതാണ്. ബന്ധുക്കൾ പിണക്കം മാറി വന്നുചേരും. ചീത്ത സൗഹൃദബന്ധം പുലർത്തും. ശാസ്ത്രജ്ഞർക്ക് അനുകൂല സമയമാണ്. ആത്മാർഥതയുള്ള ഉപദേശകർ ലഭിക്കും.

ഉത്രട്ടാതി

ന്യായാധിപൻ, ആർ.ഡി.ഒ പോലുള്ള തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകുന്നതാണ്. അതിഥികളെ സൽക്കരിക്കും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കും. വ്യാപാര വ്യവസായ മേഖലകൾ പുഷ്ടിപ്പെടുന്നതാണ്. വലിയ പ്രോജക്ടുകൾ ഏറ്റെടുത്ത് ചെയ്തു തീർക്കും. ആഡംബരമായ ജീവിതമായിരിക്കും. ഏത് മേഖലയിൽ ആയാലും വിജയം കൈവരിക്കുന്നതാണ്. പാർട്ടി പ്രവർത്തകർക്ക് പ്രശസ്തിയും ജനപ്രീതിയും ലഭ്യമാകുന്നതാണ്.

രേവതി

സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാം. വാഹന വ്യാപാരത്താല്‍ ധാരാളം സമ്പാദിക്കുന്നതാണ്. പുത്രലബ്ധിക്കുള്ള സമയമായി കാണുന്നു. വാഹനം മാറ്റി വാങ്ങാം. മന്ത്രിസഭാ അംഗങ്ങൾക്ക് പദവിയും ഉയർച്ചയും ലഭിക്കുന്നതാണ്. നല്ല മാർക്കോടുകൂടി വിദ്യാർഥികൾ വിജയിക്കുന്നതാണ്. വലിയ പ്രോജക്ടുകൾ ഏറ്റെടുത്ത് വിജയിക്കും. അതിഥികളെ സൽക്കരിക്കുന്നതാണ്. ഏത് മേഖലയിൽ ആയാലും വിജയം കൈവരിക്കുന്നതാണ്.

ലേഖകൻ 

പ്രൊഫ. ദേശികം രഘുനാഥൻ

ദേശികം, ശാസ്താക്ഷേത്ര സമീപം,പത്താംകല്ല് ,നെടുമങ്ങാട് പി.ഒ.,തിരുവനന്തപുരം

Pin - 695541  ,Ph - 04722813401