Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്പൂർണ സൂര്യരാശിഫലം 2019, ലിബ്ര

libra

ജന്മദിനം സെപ്തംബർ 24 മുതൽ ഒക്ടോബർ 23 വരെയുള്ളവർ ലിബ്ര അഥവാ തുലാം രാശിയിൽ ഉൾപ്പെട്ടവരാണ്.

പൊതുസ്വഭാവം 

ശുക്രനാണ് ഈ രാശിയുടെ അധിപൻ. അതിനാൽ തന്നെ കലയും സംഗീതവുമൊക്കെ അൽപമെങ്കിലും കൈയിലുള്ളവരാകും ഇവർ. മധ്യസ്ഥരായിട്ടോ ഇടനിലക്കാരായിട്ടോ ഒക്കെ ശോഭിക്കും. വശ്യമായിട്ടും അടക്കത്തോടെയുമുള്ള ഇവരുടെ പെരുമാറ്റം ഒന്നു വേറെ തന്നെയാണ്. തുലാസ് ചിഹ്നമായിട്ടുള്ളതിനാൽ ഇവർ ആരോടും അമിതമായ അടുപ്പം ദീർഘകാലം സൂക്ഷിക്കില്ല. എപ്പോൾ വേണമെങ്കിലും അകലാനും ഇവർക്ക് മടിയില്ല. കഠിനമായ ജോലിയൊന്നും ചെയ്യില്ല.

പുതുവർഷഫലം 

സാമ്പത്തികമായി ഗുണകരമായ വർഷമാണിത്. സ്ഥാനക്കയറ്റം നേടും. വിദ്യാർഥികൾ പരീക്ഷയിൽ ഉന്നതവിജയം നേടും. മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് കൂടുതൽ ശോഭിക്കാൻ കഴിയും. സഹപ്രവർത്തകരില്‍ നിന്നും ചില ഉപദ്രവങ്ങൾ ഉണ്ടാകാം. അടുത്ത ഒരു ബന്ധുവുമായി കലഹിക്കാൻ ഇടയാകും. ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും. വർഷാവസാനം അൽപം ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വരും. അവിവാഹിതരുടെ വിവാഹം നടക്കും. പുതിയ വാഹനം സ്വന്തമാക്കും. ജന്മരത്നം – വജ്രം

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421