Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്പൂർണ സൂര്യരാശിഫലം 2019, സ്കോർപിയോ

scorpio

ജന്മദിനം ഒക്ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ സ്കോർപിയോ അഥവാ വൃശ്ചികം രാശിയിൽ ഉൾപ്പെട്ടവരാണ്.

പൊതുസ്വഭാവം 

ഈ രാശിയുടെ അധിപൻ ചൊവ്വയാണ്. ജന്മനാ നേതൃത്വ ഗുണമുള്ളവരാണ്. ആത്മീയകാര്യങ്ങളോട് ആഭിമുഖ്യം ഉള്ളവരാണ്. സുഹൃത്തുക്കളോട് എന്നും കൂറുള്ളവനായിരിക്കും. വരാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി അറിയാൻ കഴിവുള്ളവരാണ്. അവനവൻ തന്നെ ചെയ്യുന്ന പ്രവൃത്തികൾ ചിലപ്പോള്‍ ഇവർക്ക് സ്വയം വിഘ്നങ്ങൾ തീർക്കും. മറ്റുള്ളവരിൽ നിന്നും വലിയ സഹകരണവും സഹായവും ഒന്നും ലഭിക്കുകയില്ല. ധാരാളം ശത്രുക്കള്‍ ഉണ്ടാകുമെങ്കിലും അവരൊന്നും ഉപദ്രവിക്കില്ല. ഉത്കണ്ഠയും ആകാംക്ഷയും നൽകുമെന്ന് മാത്രം. വൈദ്യശാസ്ത്രരംഗത്ത് കൂടുതൽ ശോഭിക്കും.

പുതുവർഷഫലം 

പൊതുവേ ഗുണകരമായ വർഷമാണിത്. അവിവാഹിതരുടെ വിവാഹം നടക്കും. ചെലവുകൾ നിയന്ത്രിക്കാന്‍ കഴിയും. വിദ്യാർഥികൾ പഠനത്തിൽ അലസരാകും. സ്വർണ്ണാഭരണങ്ങൾ സമ്പാദിക്കും. ചിലർ പുതിയ വാഹനം സ്വന്തമാക്കും. ഉല്ലാസയാത്രയിൽ പങ്കുചേരും. ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും. ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന ഒരു പ്രശ്നത്തിന് പരിഹാരമാകും. പൂർവിക സ്വത്ത് കൈവശം വന്നുചേരും. വർഷാവസാനം കൂടുതൽ മെച്ചമാണ് പ്രത്യേകിച്ച് സാമ്പത്തികമായി. ആരോഗ്യം തൃപ്തികരം. ജന്മരത്നം: പവിഴം.

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421