Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്പൂർണ സൂര്യരാശിഫലം 2019, സാജിറ്റേറിയസ്

sagittarius

ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 21 വരെയുള്ളവർ സാജിറ്റേറിയസ് അഥവാ ധനു രാശിയിൽ ഉൾപ്പെട്ടവരാണ്.

പൊതുസ്വഭാവം 

വ്യാഴം ആണ് ഈ രാശിയുടെ അധിപൻ. നിയമജ്ഞന്റെയും തത്വചിന്തകന്റെയും ഒക്കെ രാശിയാണിത്. വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുന്നവരാണ്. വെറുതെ ഇരിക്കുന്ന ശീലം ഉണ്ടാകില്ല. പ്രകൃതിയേയും മൃഗങ്ങളേയും ഒക്കെ സ്നേഹിക്കുന്നവരായിരിക്കും. നേരെയുള്ള പ്രവൃത്തി ചെയ്യുന്നവരും.സത്യസന്ധരുമാണിവർ. സൗഹൃദങ്ങൾക്ക് വില നൽകുന്നവരുമാണ്. നന്ദി കാണിക്കാൻ ഒരിക്കലും മറക്കുകയില്ല. ധാരാളം യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന കൂട്ടത്തിലാണ്. മറ്റുള്ളവരോട് സൗഹൃദത്തോടെയും സന്തോഷത്തോടെയും പെരുമാറും.

പുതുവർഷഫലം

ഗുണദോഷസമ്മിശ്രമായ വർഷമാണിത്. ചെലവുകൾ വർധിക്കും. തീർഥയാത്രയിൽ പങ്കുചേരും. വീട് മോടിപിടിപ്പിക്കും. പല കാര്യങ്ങളിലും അലസത തോന്നും. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. വിദ്യാർഥികൾ പഠനത്തില്‍ കൂടുതൽ ശ്രദ്ധിക്കുക. കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും. വർഷാവസാനം കാര്യങ്ങള്‍ മെച്ചപ്പെടും. സന്താനഭാഗ്യം പ്രതീക്ഷിക്കാം. കമിതാക്കളുടെ വിവാഹം ബന്ധുക്കളുടെ അനുഗ്രഹത്തോടെ നടക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. ജന്മരത്നം – മഞ്ഞപുഷ്യരാഗം.

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.