Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്പൂർണ സൂര്യരാശിഫലം 2019, കാപ്രിക്കോൺ

capricorn

ജന്മദിനം ഡിസംബർ 22 മുതൽ  ജനുവരി 20 വരെയുള്ളവർ കാപ്രിക്കോൺ അഥവാ മകരം രാശിയിൽ ഉൾപ്പെട്ടവരാണ്.

പൊതുസ്വഭാവം 

ശനിയാണ് ഈ രാശിയുടെ അധിപൻ.  നേട്ടങ്ങളുണ്ടാക്കാനായി അമിതമായി പരിശ്രമിക്കുകയില്ല. എപ്പോഴും അമിതമായ ഒരു കരുതലോടെ മാത്രമേ പ്രവർത്തിക്കൂ. കഠിനാധ്വാനി ആയിരിക്കും. അധികാരങ്ങൾ ലഭിക്കും. ധാരാളമായി പണം വന്നുചേരുകയും ചെയ്യും. മറ്റുള്ളവരുമായി അധികം ഇടപഴകുകയില്ല. ശനി ജീവിതത്തെ പല തരത്തിലും മന്ദഗതിയിലാക്കും, അതിനാൽ പല നേട്ടങ്ങളും ലഭിക്കാൻ വൈകും. എപ്പോഴും ഒരു ശോകപ്രകൃതം ആയിരിക്കും ഇവർക്ക്.

പുതുവർഷഫലം 

ഏറെ നാളായി കാത്തിരുന്ന പല കാര്യങ്ങളും സഫലമാകുന്ന കാലമാണിത്. മുൻപ് കിട്ടേണ്ടിയിരുന്ന അംഗീകാരങ്ങളും ആനുകൂല്യങ്ങളും ലഭിക്കും. വരുമാനം വർധിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. സ്വര്‍ണ്ണാഭരണങ്ങൾ സമ്പാദിക്കും. നഷ്ടപ്പെട്ടു എന്നു കരുതിയ ഒരു വസ്തു തിരിച്ചു കിട്ടും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. വർഷാവസാനം ചെലവുകൾ വർധിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ദൈവാധീനം ഉള്ള കാലമാണ്. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ജന്മരത്നം- ഇന്ദ്രനീലം.

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421