Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്പൂർണ സൂര്യരാശിഫലം 2019, അക്വേറിയസ്

aquarius

ജന്മദിനം ജനുവരി 21 മുതൽ  ഫെബ്രുവരി 18 വരെയുള്ളവർ അക്വേറിയസ് അഥവാ കുംഭം രാശിയിൽ ഉൾപ്പെട്ടവരാണ്.

പൊതുസ്വഭാവം 

ഈ രാശിയുടെ അധിപൻ ശനിയാണ്. സത്യസന്ധരും പ്രശസ്തരുമാണിവർ. വിശാല മനസുള്ളവരും ചിലപ്പോൾ സംശയാലുക്കളും ഒക്കെ ആയിരിക്കും. സത്യാന്വേഷണ രീതി ഇവരുടെ പ്രത്യേകതയാണ്. ദൗർഭാഗ്യങ്ങളും ഈ രാശിയുടെ പ്രത്യേകതയാണ്. മനുഷ്യത്വമുള്ളവരും നർമ്മം കലർന്ന സംഭാഷണം ചെയ്യുന്നവരുമാകും. മറ്റുള്ളവർക്ക് പലതും കൊടുക്കുന്ന സ്വഭാവം ഉള്ളവരാണിവർ. ധാരാളം സുഹൃത്തുക്കളും ഉണ്ടാകും. സർഗാത്മക കഴിവുകൾ ഉള്ളവരാകും. മറ്റുള്ളവർക്ക് മാർഗനിർദേശങ്ങൾ നൽകും. ആശയങ്ങൾ കൊണ്ട് ലോകത്തെ സമ്പന്നമാക്കും.

പുതുവർഷഫലം

കൂടുതൽ നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന കാലമാണിത്. പല വഴിയിലൂടെ പണം സമ്പാദിക്കും. ഔദ്യോഗിക രംഗത്ത് ഉത്തരവാദിത്വങ്ങൾ വർധിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കും. പരീക്ഷയിൽ ഉന്നത വിജയം നേടും. കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം ഉണ്ടാകും. ഉദ്യോഗാർഥികൾക്ക് സ്വന്തം നാട്ടിൽ തന്നെ ജോലി ലഭിക്കും. ആരോഗ്യം തൃപ്തികരമാണ്. കുടുംബജീവിതം ഊഷ്മളമാകും. ഏർപ്പെടുന്ന കാര്യങ്ങൾ ഒക്കെ വിജയിപ്പിക്കാൻ കഴിയും. ധാരാളം യാത്രകൾ ആവശ്യമായി വരും. ജന്മരത്നം – ഇന്ദ്രനീലം.

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.