Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷം നിങ്ങൾക്കെങ്ങനെ? കൂറുഫലം

New Year

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

സർക്കാര്‍ ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കുന്നതാണ്. ഒന്നിലധികം മേഖലയിൽ വരുമാനം വന്നുചേരും. ഏത് മേഖലയിൽ ആയാലും വിജയം കൈവരിക്കുന്നതാണ്. സൽപ്രവൃത്തികളിൽ മനസ്സ് ചെല്ലുന്നതായിരിക്കും. അടിക്കടി ഉത്സാഹക്കുറവ് അനുഭവപ്പെടുന്നതായിരിക്കും. ക്ഷേത്രദർശനം, തീർഥാടനം എന്നിവക്കുള്ള അവസരപ്രാപ്തിയുണ്ടാകും. കവിത, കഥ എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കും. സ്വന്തമായി തൊഴിൽ ചെയ്യുന്നവര്‍ക്ക് മികച്ചനേട്ടം ലഭിക്കും. പാർട്ടി പ്രവർത്തകർക്ക് അനുയോജ്യമായ സമയമായി കാണുന്നു. ദമ്പതികളിൽ സ്വരച്ചേർച്ചക്കുറവ് അനുഭവപ്പെടും. അയൽവാസികളുമായി പ്രശ്നം വരാതെ ശ്രദ്ധിക്കുക.

ഇടവക്കൂറ്

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

കുടുംബഐശ്വര്യം ലഭ്യമാകും. വ്യാപാര അഭിവൃദ്ധിയുണ്ടാകും. ചിട്ടി, സ്വന്തമായി സ്ഥാപനങ്ങളില്‍ തിരികെ ലഭിക്കാനുള്ള കുടിശ്ശിക ലഭ്യമാകും. ബുദ്ധികൂർമ്മതയുണ്ടാകും. കോപം വർധിക്കുന്നതാണ്. സഹോദരങ്ങളാൽ വൈഷമ്യം ഉണ്ടാകും. സ്വന്തമായി സ്ഥാപനങ്ങൾ ഉള്ളവർക്ക് തിരികെ ലഭിക്കാനുള്ള കുടിശ്ശിക ലഭിക്കും. അംഗസംഖ്യ വർധിക്കുന്നതാണ്. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. പിതാവിനെക്കാളും ഉദാരമായ മനസ്കതയോടുകൂടി പ്രവർത്തിക്കും. സിനിമാ നാടക സംഗീത സംവിധായകർക്ക് പുരസ്കാരങ്ങൾ ലഭിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് മനസ്സിന് ഇണങ്ങിയ ബന്ധം ലഭിക്കും. അൽപം അലസത അനുഭവപ്പെടുന്നതായിരിക്കും. രക്തശുദ്ധി ഇല്ലായ്മയാൽ രോഗം വരാനിടയുണ്ട്.

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

പട്ടാളത്തിലോ പൊലീസിലോ ചേരാൻ ആഗ്രഹിക്കുന്നവർക്ക് ലഭ്യമാകും. വാഹനം, സ്വർണ്ണാഭരണങ്ങൾ വാങ്ങാം. അടിമയെപ്പോലെ ജോലി ചെയ്യും. സഹോദരങ്ങൾ പരസ്പരം സഹകരിക്കുന്നതല്ല. കവിതകൾ എഴുതാം. പ്രശംസനീയരാൽ പ്രശംസിക്കപ്പെടും. ചുറുചുറുക്കായി എല്ലാ ജോലികളും ചെയ്തു തീർക്കും. വിദേശത്തു നിന്നും ശുഭവാർത്തകൾ ശ്രവിക്കാനുള്ള സന്ദർഭം കാണുന്നു. ഗൗരവവും ധനവരവും പ്രതീക്ഷിക്കാം. വാഹനം വ്യാപാരത്താൽ അധിക വരുമാനം വന്നുചേരും. ബന്ധുക്കളുമായി സ്വരച്ചേർച്ചക്കുറവ് അനുഭവപ്പെടുന്നതാണ്. യുവതികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ മാറ്റം വരാം. ഭരണകക്ഷിയുടെ എതിർകക്ഷിയിൽ ചേരാനുള്ള സന്ദർഭം കാണുന്നു. അജീർണ്ണ സംബന്ധമായി രോഗം വരാനിടയുണ്ട്.

കർക്കടകക്കൂറ്

(പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

കലാ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിയും ധനവരവും പ്രതീക്ഷിക്കാം. സുഹൃത്തുക്കളാൽ പലവിധ നന്മകൾ ഉണ്ടാകും. കഠിനമായ പ്രവൃത്തികൾ ചെയ്യും. പാചക തൊഴിൽ ചെയ്യുന്നവർക്ക് മികച്ചനേട്ടം പ്രതീക്ഷിക്കാം. ഉന്നത ഉദ്യോഗസ്ഥർക്ക് പലവിധ നേട്ടങ്ങൾ ലഭിക്കുന്നതായിരിക്കും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. പെൺസന്താനങ്ങൾക്ക് വിവാഹം തീർച്ചപ്പെടുത്താനുള്ള സന്ദർഭം കാണുന്നു. അൽപം അലസത അനുഭവപ്പെടുന്നതായിരിക്കും. ശത്രുക്കളെ പരാജയപ്പെടുത്തും. കമ്പനികളിൽ സാമർഥ്യവും കഴിവും ഉള്ള അഡ്വക്കറ്റുമാർ ഉപദേശകരായി ലഭിക്കുന്നതാണ്. പശുക്കൾ, റബ്ബർ, തടി മുതലായ വ്യാപാരത്താൽ ധാരാളം സമ്പാദിക്കും. പാർട്ടി പ്രവർത്തകർക്ക് അനുയോജ്യമായ സമയമായി കാണുന്നു.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പലവിധ നേട്ടങ്ങൾ ലഭിക്കുന്നതാണ്. ഹാസ്യകലാ പ്രകടനക്കാര്‍ക്ക് പല വേദികളും ലഭിക്കും. മന്ത്രിസഭാ അംഗങ്ങൾക്ക് പദവിയും ജനപ്രീതിയും ലഭിക്കുന്നതായിരിക്കും. മലപ്രദേശങ്ങള്‍, താഴ്‌വര മുതലായവ വാങ്ങുന്നതും സന്ദർശിക്കുന്നതും ആണ്. സുഗന്ധദ്രവ്യങ്ങൾ കൃഷിയാൽ ധാരാളം സമ്പാദിക്കുന്നതാണ്. ഗുരുക്കളെ ദർശിക്കാനുള്ള അവസരപ്രാപ്തിയുണ്ടാകും. ഗൃഹം നിർമ്മിക്കാം. ഭാര്യയ്ക്കും മാതാവിനും പലവിധ നന്മകൾ ഉണ്ടാകും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കും. കെട്ടിട കോൺട്രാക്റ്റ്, മറ്റ് തൊഴിലുകളാൽ വരുമാനം വർധിക്കും. വാഹനം മാറ്റി വാങ്ങാം. മനോവ്യാകുലത അനുഭവപ്പെടുന്നതായിരിക്കും. സന്താനലബ്ധി പ്രതീക്ഷിക്കാം.

കന്നിക്കൂറ്

(ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

വിദേശത്ത് ജോലിക്കായി പരിശ്രമിക്കാം. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. ഭാഗ്യാനുഭവങ്ങൾക്കുള്ള അവസരമായി കാണുന്നു. ആത്മാർഥതയുള്ള ഭൃത്യന്മാർ ലഭിക്കും. മാതാവിനോട് സ്നേഹമായിരിക്കും. സ്ഥലം മാറി താമസിക്കാം. പുത്രലബ്ധി പ്രതീക്ഷിക്കാവുന്നതാണ്. പുസ്തകം എഴുതാം. അയൽവാസികളെ സഹായിക്കും. അവരാൽ തനിക്കും നന്മയുണ്ടാകും. കുടുംബക്കാർക്കുവേണ്ടി യാതൊരു സഹായവും ചെയ്യുന്നതല്ല. പിതൃവഴിയുള്ള ഭൂസ്വത്ത് സംബന്ധമായി പ്രശ്നങ്ങൾ മധ്യസ്ഥത്തിലെത്തും. മനോബലം ലഭിക്കും. ബന്ധുക്കളുടെ മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതാണ്. മാതാപിതാക്കളുടെ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും. അപകീർത്തി വരാനിടയുണ്ട്. രോഗം തിരിച്ചറിയാൻ പ്രയാസപ്പെടും. ഗർഭാശയ സംബന്ധമായി രോഗം വരാവുന്നതാണ്.

തുലാക്കൂറ്

(ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

ബാങ്ക്, സെൻട്രൽ ഗവൺമെന്റ് സംബന്ധമായി ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. കുടുംബാഭിവൃദ്ധിയുണ്ടാകും. വസ്ത്രാലയങ്ങൾ, ഫാൻസികളിൽ അധിക വരുമാനം വന്നുചേരും. സ്വർണ്ണക്കടകൾ, വെള്ളിക്കടകളിൽ വ്യാപാര അഭിവൃദ്ധിയുണ്ടാകും. അനുയോജ്യമല്ലാത്ത സൗഹൃദബന്ധം പുലർത്തും. ത്യാഗമനസ്കതയോടുകൂടി പ്രവർത്തിക്കുന്നതാണ്. വശ്യതയാർന്ന സംസാരമായിരിക്കും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കും. കെട്ടിട കോൺട്രാക്ട്, മറ്റു തൊഴിലുകളാൽ വരുമാനം വർധിക്കുന്നതായിരിക്കും. സല്‍പ്രവൃത്തികളിൽ മനസ്സ് ചെല്ലുന്നതാണ്. ദാനധർമ്മങ്ങൾ ചെയ്യുമെങ്കിലും പ്രവൃത്തികൾ സംതൃപ്തി നൽകുന്നതല്ല. വ്യാപാരത്തിൽ അറിവ് വർധിക്കുന്നതാണ്. അന്യരുടെ ധനം ധാരാളം വന്നുചേരും. വിവാഹം അന്വേഷിക്കുന്നവർക്ക് തീർച്ചപ്പെടാനിടയുണ്ട്.

വൃശ്ചികക്കൂറ്

(വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

ധനാഭിവൃദ്ധിയും പ്രശസ്തിയുടെയും സമയമായി കാണുന്നു. പുരോഗമനത്തിന്റെ വഴി തെളിയും. സാമർഥ്യവും ധൈര്യവും ഉണ്ടാകുന്നതാണ്. പുത്രലബ്ധിക്കുള്ള സന്ദര്‍ഭം കാണുന്നു. കലാവാസനയുണ്ടാകും. ആത്മാർഥതയുള്ള സ്ത്രീ സൗഹൃദബന്ധത്താൽ പലവിധ നേട്ടങ്ങൾ ഉണ്ടാകും. മാതാവിനോട് സ്നേഹമായിരിക്കും. വിദേശ മലയാളികളാൽ ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം. പല മേഖലകളിലും ഉയർച്ചയുണ്ടാകുന്നതാണ്. വശ്യതയാർന്ന സംസാരമായിരിക്കും. ധാരാളം സമ്പാദിക്കുമെങ്കിലും അൽപം നഷ്ടപ്പെടാനിടയുണ്ട്. നല്ല മാർക്കോടുകൂടി വിദ്യാർഥികൾ വിജയിക്കുന്നതാണ്. കുടുംബത്തിൽ പലവിധ നന്മകൾ ഉണ്ടാകും. പിതാവിനാൽ മാനസിക വൈഷമ്യം അനുഭവപ്പെടും.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

ക്ലാർക്ക്, കണക്കർ തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭിക്കാനിടയുണ്ട്. ഗണിതം, ചരിത്രം മുതലായവയിൽ അധിക മാർക്ക് ലഭിക്കുന്നതായിരിക്കും. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിയും ധനവരവും ഉണ്ടാകും. ക്ഷേത്രദർശനം, തീർഥാടനം എന്നിവക്കുള്ള അവസരപ്രാപ്തിയുണ്ടാകും. എല്ലാവിധ സൗഭാഗ്യങ്ങളും പ്രതീക്ഷിക്കാം. നിലം, വസ്തുക്കളാൽ വരുമാനം വന്നുചേരും. ഗൃഹം നിർമ്മിക്കാം. റിയൽഎസ്റ്റേറ്റുകാർക്ക് അധിക വ്യാപാരം നടക്കുന്നതാണ്. സുഹൃത്തുക്കൾക്കായി ധാരാളം ധനം ചെലവഴിക്കും. സിവിൽ സർവീസ് സംബന്ധമായി പഠിക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. അഗ്നി സംബന്ധമായും ലോഹങ്ങളാലും തൊഴിൽ അഭിവൃദ്ധിപ്പെടും. ഇരുമ്പ്, ഉരുക്ക്, ഗ്യാസ് മുതലായ തൊഴിൽ ശാലകളിൽ വരുമാനം വന്നുചേരും.

മകരക്കൂറ്

(ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

പല മേഖലകളിലും വരുമാനം വന്നുചേരും. ധൈര്യവും സാമർഥ്യവും ഉണ്ടാകും. സകലവിധ സൗഭാഗ്യങ്ങളും പ്രതീക്ഷിക്കാം. എന്തും സഹിക്കാനുള്ള കഴിവ് ഉണ്ടാകും. ഇളയസഹോദരത്തിന് ദോഷകരമായ സമയമായി കാണുന്നു. പരുഷമായി സംസാരിക്കുന്നതാണ്. പിതാവിനാൽ മാനസിക വൈഷമ്യം അനുഭവപ്പെടും. കഠിനമായി അധ്വാനിക്കും. ആഗ്രഹസാഫല്യത്തിന്റെ സമയമാണ്. വ്യാപാര തൊഴിൽ മേഖലകള്‍ അഭിവൃദ്ധിപ്പെടുന്നതായിരിക്കും. പാർട്ടി പ്രവർത്തകർക്ക് സഹപ്രവർത്തകരാൽ വൈഷമ്യം ഉണ്ടാകും. ചീത്ത സ്ത്രീസൗഹൃദബന്ധം പുലർത്തുന്നതാണ്. നൃത്ത സംഗീത മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു.

കുംഭക്കൂറ്

(അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

അധ്യാപിക തസ്തികയിലേക്ക് പരിശ്രമിക്കാവുന്നതാണ്. വ്യാപാരത്താൽ ധാരാളം സമ്പാദിക്കും. മാതാപിതാക്കളെ പ്രശംസിക്കുന്നതായിരിക്കും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കുന്നതാണ്. അന്യരാൽ അസൂയപ്പെടുന്ന അളവിൽ പുരോഗമിക്കും. ഇലക്ട്രിക് ഇലക്ട്രോണിക്സ് കടകളിൽ വ്യാപാരം വർധിക്കുന്നതായിരിക്കും. സർക്കാരിൽ നിന്നും പൊതുജനങ്ങളാലും ബഹുമാനിക്കും. വാർദ്ധക്യം ചെന്നവരെയും പിതാവിനെയും ബഹുമാനിക്കും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. ഭാര്യയാലും സന്താനങ്ങളാലും മാനസികസന്തോഷം പ്രതീക്ഷിക്കാം. കുടുംബത്തിൽ നിന്നും യാതൊരു സൗജന്യം ലഭിക്കുന്നതല്ല. ചീത്ത സൗഹൃദബന്ധം പുലർത്തും. പല്ലുവേദന വരാനിടയുണ്ട്.

മീനക്കൂറ്

(പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

ന്യായാധിപൻ, ആർ ഡി ഒ പോലുള്ള തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭിക്കും. വാഹന വ്യാപാരത്താൽ ധാരാളം സമ്പാദിക്കും. ശാസ്ത്രജ്ഞർക്ക് അനുകൂല സമയമാണ്. നവദമ്പതികൾക്ക് പുത്രലബ്ധി പ്രതീക്ഷിക്കാം. അതിഥികളെ സൽക്കരിക്കുന്നതാണ്. പുണ്യകർമ്മങ്ങൾ ചെയ്യും. വലിയ പ്രോജക്ടുകൾ ഏറ്റെടുത്ത് ചെയ്തു തീർക്കുന്നതാണ്. പുരോഗമനത്തിനായി സ്വയം പരിശ്രമിക്കുന്നതാണ്. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതാണ്. പാർട്ടി പ്രവർത്തകർക്ക് അനുയോജ്യമായ സമയമായി കാണുന്നു. ശരീരബലവും മനോബലവും ലഭിക്കുന്നതായിരിക്കും. വസ്തുക്കൾ വാങ്ങാം. അവരുടെ അഭിപ്രായങ്ങൾ അംഗീകരിക്കതക്കവണ്ണം ആയിരിക്കും. വർക്ക്ഷോപ്പുകളിൽ അധികജോലി ലഭിക്കും. വിദേശത്ത് യാത്ര ചെയ്യാനുള്ള സന്ദർഭം കാണുന്നു.

ലേഖകൻ

പ്രൊഫ. ദേശികം രഘുനാഥൻ

ദേശികം , ശാസ്താക്ഷേത്ര സമീപം, പത്താംകല്ല് ,നെടുമങ്ങാട് പി.ഒ. ,തിരുവനന്തപുരം

Pin - 695541  ,Ph - 04722813401