Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്പൂർണ സൂര്യരാശിഫലം 2019, പീസസ്

pisces

ജന്മദിനം ഫെബ്രുവരി 19 മുതൽ  മാർച്ച് 20 വരെയുള്ളവർ പീസസ് അഥവാ മീനം രാശിയിൽ ഉൾപ്പെട്ടവരാണ്.

പൊതുസ്വഭാവം 

വ്യാഴമാണ് ഈ രാശിയുടെ അധിപൻ. കവിയും  ഗൂഢശാസ്ത്രം അറിയുന്നയാളുമാകും. മറ്റുള്ളവരോട് അനുകമ്പയും മനസലിവും ഉള്ളവരാണ്. നല്ല വൈദ്യശാസ്ത്രജ്ഞന്മാരാകാൻ  കഴിവുള്ളവരാണ്. കൈയിലുള്ള പണം നിങ്ങൾ മറ്റുള്ളവർക്ക് നൽകാൻ മടിക്കില്ല. മറ്റുള്ളവരും അങ്ങനെ ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുകയും ചെയ്യും. ചിലർ ലഹരികൾക്ക് അടിപ്പെട്ടു പോകാനും സാധ്യതയുണ്ട്. ഒരു കാര്യത്തിന് വേണ്ടി ശ്രമിക്കുമ്പോൾ അതിന് വിരുദ്ധമായും ചിന്തിക്കുന്നവരാണ്. അലസത ഇവരുടെ നിഘണ്ടുവിലില്ല.

പുതുവർഷഫലം 

നല്ല കാലം തെളിഞ്ഞതായി അനുഭവപ്പെടും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. ഏർപ്പെടുന്ന കാര്യങ്ങളിലെല്ലാം വിജയം വരിക്കും. കോടതി കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും. സർക്കാർ ജീവനക്കാർക്ക് ദൂരദിക്കിലേക്ക് സ്ഥലംമാറ്റം ലഭിക്കും. ഉദ്യോഗാർഥികൾക്ക് ആഗ്രഹിച്ച തൊഴിൽ ലഭിക്കും. വിദേശയാത്രയ്ക്ക് ഭാഗ്യം ഉണ്ടാകും. ആരോഗ്യം പ്രത്യേകം സൂക്ഷിക്കുക. വർഷാവസാനം അധ്വാനഭാരം വർധിക്കും. അവിചാരിതമായ പല കാര്യങ്ങളും സാധിക്കുന്ന കാലമാണിത്. ജന്മരത്നം – മഞ്ഞപുഷ്യരാഗം.

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421