sections
MORE

സമ്പൂർണ നക്ഷത്രഫലം 2019 – മകയിരം : കാണിപ്പയ്യൂർ

Makayiram-Varshaphalam
SHARE

ഇടവക്കൂറ് ജനിച്ചവർക്ക് ആഗ്രഹിക്കുന്നതിലുപരി കാര്യങ്ങളെല്ലാം അനുഭവത്തിൽ വന്നുചേരും. കഴിഞ്ഞവർഷം തൊഴിൽ മേഖലകളിലുള്ള വിമ്മിഷ്ടാവസ്ഥകളൊക്കെ അതിജീവിച്ച്,    പ്രവർത്തിക്കുന്ന മണ്ഡലങ്ങളിലെല്ലാം അഭൂതപൂർവമായ വളർച്ചയും അനുഭവപ്രാപ്തിയും ഉണ്ടാകത്തക്ക വിധത്തിൽ  സാമ്പത്തികമായ പുരോഗതി  വന്നുചേരും. വ്യാപാരത്തിൽ പുരോഗതി ഉണ്ടാകും. വ്യാവസായികമായിട്ടുള്ള മേഖലകളിൽ ധ്രുവീകരണം നടത്തി പുനരാരംഭിക്കുവാനുള്ള സാഹചര്യങ്ങൾ ഈ മാർച്ചു മാസം മുതൽ പ്രതീക്ഷിക്കാം. കാർഷികമായിട്ടുള്ള മേഖലയിൽ നിന്നും ആദായം വർധിക്കും. 

വ്യവസ്ഥകൾ പാലിച്ചു ചെയ്യുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കും. വിദേശത്ത് താമസിക്കുന്നവർക്ക് കുടുംബാംഗങ്ങളെ ഒരുമിച്ച് താമസിപ്പിക്കാൻ തക്കവണ്ണം അവിടേക്ക് കൊണ്ടുപോകുവാനുള്ള സാഹചര്യങ്ങൾ ഉണ്ടായിത്തീരും. ഗവൺമെന്റുമായി ബന്ധപ്പെട്ട  പരീക്ഷകൾ എഴുതുകയും അതിൽ വിജയം കൈവരിക്കുന്നതു വഴി ഈ വർഷം  ഗവൺമെന്റ് ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂലമായ സാഹചര്യങ്ങളും നിയമനാനുമതിയും വന്നുചേരുവാൻ യോഗം കാണുന്നുണ്ട്. അദൃശ്യമായിട്ടുള്ള ഈശ്വരസാന്നിധ്യത്താൽ ആശ്ചര്യം അനുഭവപ്പെടും. നീതിന്യായങ്ങൾ നടപ്പിലാക്കുന്നതുവഴി അർഹമായ പൂർവിക സ്വത്ത് ലഭിക്കും. മാത്രമല്ല ഔദ്യോഗിക തലത്തിൽ കഴിഞ്ഞ ഒന്നു രണ്ടു വർഷങ്ങളായി അനുഭവിച്ചു വന്നിരുന്ന നിയമനത്തിന്റെ  അനിഷ്ടാവസ്ഥകളെല്ലാം അനുകൂലമായി തീരുവാനും അർഹമായ സ്ഥാനം ലഭിക്കുവാനുള്ള സാഹചര്യങ്ങൾ ഉണ്ടാവും. 

കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിലോ മത്സരങ്ങളിലോ അനുകൂലമായ വിജയം കൈവരിക്കും. ജാഗ്രതയോടു കൂടിയ പ്രവർത്തനങ്ങളില്‍ അനുകൂലമായിട്ടുള്ള സാഹചര്യങ്ങളും അംഗീകാരവും ലഭിക്കുവാനുള്ള യോഗം കാണുന്നുണ്ട്. മറ്റു ചിലർക്ക് ശമ്പള വർധനവ് മുൻകാല പ്രാബല്യത്തോടു കൂടി ലഭിക്കും . സാമ്പത്തികമായിട്ടുള്ള നിലവാരം വർധിക്കുന്നതുവഴി വാഹനം മാറ്റി വാങ്ങുവാനുള്ള സാധ്യത കാണുന്നു. സുതാര്യതക്കുറവിനാൽ കഴിഞ്ഞ വർഷം നിർത്തിവച്ച സംയുക്ത സംരംഭങ്ങൾ പുനരാരംഭിക്കുവാനുള്ള സാഹചര്യങ്ങൾ ഉണ്ടാവും. 

ഭക്തി ശ്രദ്ധാപുരസ്സരം ചെയ്യുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കും. സത്യസന്ധവും നീതിയുക്തവുമായിട്ടുള്ള സമീപനം സ്വീകരിച്ച് ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ പ്രതീക്ഷിച്ചതിലുപരി  വിജയം വരിക്കുവാനുള്ള  യോഗം കാണുന്നുണ്ട്. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിവച്ച് വാടകയ്ക്ക് കൊടുക്കുവാനും ജോലി സ്ഥലത്തേക്ക് മറ്റൊരു വാടക വീടെടുത്ത് താമസിക്കുവാനുള്ള സാഹചര്യങ്ങൾ ഉണ്ടാവും. വിദേശത്ത് താമസിക്കുന്നവർക്ക് സ്ഥിരം താമസിക്കുവാനുള്ള അനുമതി ലഭിക്കുവാനുള്ള യോഗം കാണുന്നുണ്ട്. 

വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂലമായ വിജയം കൈവരിക്കും.  ചില വിദ്യാർഥികൾക്ക് നിലവിൽ പഠിക്കുന്ന വിഷയത്തിൽ പ്രതീക്ഷിച്ച പോലെ ഒരു ഉദ്യോഗ അവസരം കുറവായിരിക്കും എന്ന ചിന്തയോടുകൂടി മറ്റൊരു പാഠ്യപദ്ധതിയിൽ  ചേരുവാനും യോഗം കാണുന്നുണ്ട്. 

 ഇടവക്കൂറ് കഴിഞ്ഞ് മിഥുനക്കൂറിൽ ജനിച്ചവർക്ക് ഇതിനെല്ലാം തന്നെ സ്വൽപം അപചയമുള്ള അവസ്ഥ വന്നുചേരുവാൻ യോഗം കാണുന്നുണ്ട്. എല്ലാ മേഖലകളിലും അശ്രാന്ത പരിശ്രമം വേണ്ടിവരും. നിലവിലുള്ള ജോലി ഉപേക്ഷിച്ച് മറ്റൊന്ന് ശ്രമിക്കുന്നത് അത്ര ഗുണകരമല്ലാത്തതാണ്. പണം കൂടുതൽ മുതൽ മുടക്കിയുള്ള പ്രവര്‍ത്തന മണ്ഡലങ്ങളിൽ നിന്നും തൽക്കാലം പിന്മാറേണ്ടതായ സാഹചര്യങ്ങള്‍ ഉണ്ടായിത്തീരും. വേണ്ടപ്പെട്ടവർ വിരോധികളായി തീരുന്നതുവഴി പ്രതികരിക്കാതിരിക്കുന്നതായിരിക്കും ഏറ്റവും നന്നായിത്തീരുക. അമിതമായ ആത്മവിശ്വാസം ഒഴിവാക്കുന്നത് നന്നായിരിക്കും. പുണ്യതീർഥയാത്രകളിലും മംഗളകർമങ്ങൾക്കായുള്ള ദൂരയാത്രകളിലും അസമയങ്ങളിൽ ഉള്ള യാത്രകളിലും വാഹനം ഉപയോഗിക്കുന്നത് വളരെ ശ്രദ്ധിക്കേണ്ടതാണ്. 

സമ്പൂർണ നക്ഷത്രഫലം 2019 – എടപ്പാൾ സി.വി.ഗോവിന്ദൻ

പണം കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും അബദ്ധമായിത്തീരും. ശത്രുതാമനോഭാവമുള്ള മേലധികാരികളെ മിത്രങ്ങളാക്കി മാറ്റുവാൻ അഹോരാത്രം പ്രവർത്തിക്കേണ്ടി വരും. സാഹചര്യങ്ങള്‍ കൊണ്ട് ജോലി രാജി വയ്ക്കണമോ എന്ന തോന്നലുണ്ടെങ്കിലും മിഥുനക്കൂറ് ജനിച്ചവർ പരമാവധി ഒഴിവാക്കുകയും ആത്മസംയമനം പാലിക്കുകയും ആയിരിക്കും ഉത്തമം. പൊതുവേ ഏതു കാര്യങ്ങൾക്കും ജീവിതോപാധിക്ക് അനുകൂലമാകും വിധത്തിലുള്ള  സാഹചര്യങ്ങളൊക്കെ വന്നുചേരുവാനും ഏറെക്കുറെ അനുഭവപ്രാപ്തി നേടുവാനുമാണ് മകയിരം നക്ഷത്രത്തില്‍ മിഥുനക്കൂറ് ജനിച്ചവർക്ക് ഈയൊരു വർഷത്തിൽ  ഉണ്ടായിത്തീരുക. ഈശ്വരപ്രാർഥനയോടു കൂടിയുള്ള സമീപനം വേണ്ടതുമാണ്. 

ദാമ്പത്യജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ നോക്കേണ്ടതായ ചുമതലകൾ ഈ മകയിരം നക്ഷത്രക്കാർക്ക് ഉണ്ട്. എല്ലാ കാര്യങ്ങളിലും ഒരു ജീവിതപങ്കാളി പറയുന്ന കാര്യങ്ങളെല്ലാം പരിഗണിച്ചു കൊണ്ടും ക്ഷമയോടു കൂടിയതായിട്ടുള്ള വിനയത്തോടു കൂടിയതായിട്ടുള്ള സമീപനം സ്വീകരിക്കുന്നതും ഒരു പരിധി വരെ  അനിഷ്ടാവസ്ഥകളെ പരിഹരിക്കാൻ ഉപകരിക്കും. അതുകൊണ്ട് ഇടവക്കൂറ് ജനിച്ചവർക്ക് നല്ലതാണ് എന്നു വരുകിലും മിഥുനക്കൂറ് ജനിച്ചവർ   ആത്മസംയമനം പാലിച്ചും ഈശ്വരപ്രാർഥനകൾ നടത്തിക്കൊണ്ടുള്ള ഒരു സമീപനം നിർബന്ധമായിട്ടും വേണ്ടതാണ് എന്നതാണ് 2019– ാമാണ്ടിലെ മകയിരം നക്ഷത്രക്കാരുടെ അനുഭവയോഗ്യമായിട്ടുള്ള ഫലം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA