sections
MORE

സമ്പൂർണ നക്ഷത്രഫലം 2019 – എടപ്പാൾ സി.വി.ഗോവിന്ദൻ

star-prediction-2019
SHARE

അശ്വതി

പൊതുവേ അനുകൂല സഹചര്യങ്ങൾ ഉണ്ടാകുന്ന വർഷം ആയിരിക്കും ഈ നക്ഷത്രക്കാർക്ക്. തൊഴിൽ രംഗത്ത് നേട്ടങ്ങൾ കൈവരിക്കുവാനും സാധിക്കും. അനുകൂലമായ സ്ഥലംമാറ്റം, മേലധികാരികളുടെ പ്രശംസ, നേതൃസ്ഥാന ലബ്ധി എന്നിവ ഉണ്ടാകും. ജനുവരി,ഫെബ്രുവരി,മാർച്ച് മാസങ്ങളിൽ ഉത്സാഹശീലം, കൃത്യനിഷ്ഠ, മനഃസന്തോഷം. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ ധനലാഭം, ജൂലൈ, ഓഗസ്‍റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പ്രസിദ്ധി.

ഭരണി

ഈ നക്ഷത്രകാർക്ക് എല്ലാ കാര്യങ്ങളിലും ഭാഗ്യവും ശ്രേയസ്സും ഉണ്ടാകും. ഗൃഹനിർമാണം പൂർത്തീകരിക്കാൻ കഴിയും. വ്യാപാരികൾക്കും കലാകാരന്മാർക്കും വർഷം മികച്ചതാണ്. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സാമ്പത്തികമായും സാമൂഹികമായും നല്ല നില കൈവരിക്കും. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ വിദ്യാലാഭം, എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്‍റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കീർത്തി, കുടുംബപുഷ്ടി. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ, കാർഷികാദായം, ഔന്നത്യം.

കാർത്തിക 

മാന്യത പുലർത്തി പ്രവർത്തിക്കാൻ കഴിയും. പുതിയ സംരംഭങ്ങൾ തുടങ്ങുവാനും കഴിയും. തൊഴിൽരംഗത്ത് ഉത്സാഹവും ആത്മാർഥതയും പ്രകടമാക്കും. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കച്ചവട പുരോഗതി, ദൂരയാത്രകൾ, വിദ്യാലാഭം. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ അംഗീകാരങ്ങൾ എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്‍റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ബഹുജന സമ്മിതി, ഗൃഹസുഖം. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കാർഷികാദായം, ഔദ്യോഗിക നേട്ടങ്ങൾ. 

രോഹിണി

ഈശ്വരഭക്തിയോടുകൂടിയ ജീവിതം നയിക്കാൻ സാധിക്കും. വിദ്യാർഥികൾക്ക് ഉപരിപഠനം തിരഞ്ഞെടുക്കുന്നതിൽ താൽക്കാലികമായ പ്രയാസങ്ങൾ ഉണ്ടാകും. വിവാഹം മുതലായ മംഗള കർമ്മങ്ങൾ ഉണ്ടാകും. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സർവകാര്യവിജയം, നേതൃസ്ഥാന ലബ്ധി. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ ദൂരയാത്രകളും ദുഃഖാനുഭവങ്ങളും ജൂലൈ, ഓഗസ്‍റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വ്യാപാര ലാഭം. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ തൊഴിൽ ഔന്നത്യം.

മകയിരം

അനാവശ്യ ചെലവുകൾ ഒഴിവാക്കുവാനും ആഡംബര ഭ്രമം മാറ്റിനിർത്തുവാനും സാധിച്ചാൽ തീർച്ചയായും സാമ്പത്തിക പുരോഗതി. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ചുമതലകൾ വർധിക്കും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ കുടുംബസുഖം, ജൂലൈ, ഓഗസ്‍റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നേതൃപദവികൾ, ദേഹാസ്വസ്ഥതകൾ, കാര്യവിഘ്നങ്ങൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ഗൃഹ ഐശ്വര്യം.

തിരുവാതിര 

ഭാവിയിൽ ഉപകരിക്കുന്ന തരത്തിൽ പണം നിക്ഷേപിക്കാൻ സാധിക്കും. പുരോഗതിക്കുവേണ്ടി പരിശ്രമിക്കും. കൃഷിയിൽ നിന്നു നഷ്ടം വരാതിരിക്കാൻ ശ്രദ്ധിക്കണം. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഉദ്യോഗ രംഗത്ത് ഉയർച്ച ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ പുണ്യപ്രവൃത്തികൾ. ജൂലൈ, ഓഗസ്‍റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മനഃക്ലേശം. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ഗൃഹ. സുഖം, വിനോദ യാത്രകൾ. 

പുണർതം

കുടുംബ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാൻ സാധിക്കും. മേലധികാരികളുടെ പ്രശംസയും അംഗീകാരങ്ങളും ലഭിക്കും. ജനുവരി,ഫെബ്രുവരി,മാർച്ച് മാസങ്ങളിൽ,പ്രയത്ന ഫലം, ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ വിദ്യാപുരോഗതി,  ജൂലൈ, ഓഗസ്‍റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കർമ്മസ്‌ഥിരത,ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ഔദ്യോഗിക യാത്രകൾ.

പൂയം 

കഠിനാധാനത്തിലൂടെ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. തൊഴിൽ രഹിതർക്ക് അവസരങ്ങൾ ലഭിക്കും. പ്രവർത്തനശേഷിയും ദീർഘദൃഷ്ടിയും ജീവിതത്തിൽ ഗുണം ചെയ്യും. ജനുവരി,ഫെബ്രുവരി,മാർച്ച് മാസങ്ങളിൽ കർമ്മലബ്ധി, ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ധനലാഭം, സന്താന ശ്രേയസ്സ് . ജൂലൈ, ഓഗസ്‍റ്റ്, സെപ്റ്റംബർ മാസങ്ങളിൽ അംഗീകാരം, ജനസമ്മിതി,  ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ വ്യാപാരലാഭം.

ആയില്യം

പുതിയ വീട് നിർമ്മിക്കുവാനോ ഭവന നവീകരണത്തിനോ ആഗ്രഹിക്കുന്നവർക്ക് കാലം അനുകൂലമാണ്. ജനുവരി, ഫെബ്രുവരി,മാർച്ച് മാസങ്ങളിൽ ധന ലാഭം, ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ കർമ്മ പുരോഗതി, ജൂലൈ, ഓഗസ്‍റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഭാഗ്യാനുഭവം, ഉയർന്നപദവികൾ, ദേഹാസ്വസ്ഥതകൾ എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ എന്നീ മാസങ്ങളിൽ ഉയർന്ന പദവികൾ.

മകം

സാമൂഹ്യ രംഗത്തും കർമ്മ രംഗത്തും നേട്ടങ്ങൾ ഉണ്ടാകും .പ്രയത്നഫലം അനുഭവിക്കും. ആത്മാർത്ഥത, ധർമ്മബോധം, സത്യസന്ധത എന്നിവ പ്രവർത്തനങ്ങളിൽ ഉണ്ടാകും. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സാമ്പത്തികമായ ഉയർച്ച,  ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ സന്താന ശ്രേയസ്സ്, ജൂലൈ, ഓഗസ്‍റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഭാഗ്യയോഗം, കർമ്മലബ്ധി. ഒക്ടോബർ, ന വംബർ, ഡിസംബർ മാസങ്ങളിൽ ബന്ധുജന ക്ലേശം, കാർഷികാദായം.

പൂരം

എതിർപ്പുകളെ സധൈര്യം നേരിടും. സാമ്പത്തിക പുരോഗതി, പൊതുപ്രവർത്തകർ, കലാകാരന്മാർ എന്നിവർക്ക് ശോഭിക്കാൻ കഴിയും. ഭൂമി ഇടപാടുകളിൽ ഏർപ്പെടുമ്പോൾ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. കർഷകർക്കും നിരാശപ്പെടേണ്ടി വരില്ല. ജ നുവരി,ഫെബ്രുവരി,മാർച്ച് മാസങ്ങളിൽ കുടുംബ സുഖം, ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ അനാവശ്യ ചിലവുകൾ, ജൂലൈ, ഓഗസ്‍റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പ്രസിദ്ധി, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ സന്താനയോഗം.

ഉത്രം 

വർഷത്തിന്റെ പകുതിയോടുകൂടി സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുവാൻ സാധിക്കും. വിദേശത്തുനിന്നും അവസരങ്ങൾ ലഭിക്കും. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ധനധാന്യ സമൃദ്ധി, ജനാനുകൂല്യം ,ലഘുവായ ക്ലേശാനുഭവങ്ങൾ എന്നിവ ഉണ്ടാകും. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ കർമ്മലബ്ധി, പരീക്ഷാവിജയം, ജൂലൈ, ഓഗസ്‍റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കുടുംബ സുഖം, കാര്യ ലാഭം,  ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ സമൂഹത്തിൽ മാന്യത, അംഗീകാരങ്ങൾ, എന്നിവ ഉണ്ടാകും.

അത്തം 

ബന്ധുജനങ്ങളുടെയും സുഹൃത്തുക്കളുടേയും സഹായ സഹകരണങ്ങൾ ഉണ്ടാകും. കർഷകർക്കും വ്യാപാരികൾക്കും വർഷം ആശ്വാസകരം. തികച്ചും ആരോഗ്യപൂർണമായ ജീവിതം നയിക്കും. ജനുവരി,ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിദേശയാത്രകൾ, കർമ്മ പുഷ്ടി. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ മനസ്സിനും ശരീരത്തിനും സുഖം. ജൂലൈ, ഓഗസ്‍റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വിദ്യാലാഭം, ഉന്നത പദവികൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ഭൂമിലാഭം,  മനഃസന്തോഷം.

ചിത്തിര

നിധികളും ഭാഗ്യച്ചിട്ടികളും ലഭിക്കാനിടയുണ്ട്. പഠനരംഗത്ത് ചില വിഷമതകൾ അനുഭവപ്പെട്ടെന്നു വരാം എന്നാൽ പഠന പുരോഗതിയെ കാര്യമായി ബാധിക്കാനിടയില്ല. സർക്കാരിൽനിന്നും ആനുകൂല്യങ്ങൾ ലഭിക്കും. ജനുവരി,ഫെബ്രുവരി,മാർച്ച് മാസങ്ങളിൽ സാമ്പത്തിക ലാഭം,. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ രാഷ്ട്രീയ വിജയം. ജൂലൈ, ഓഗസ്‍റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വിവാഹം, മേലധികാരികളുടെ ആനുകൂല്യങ്ങൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ദൂരയാത്രകൾ.

ചോതി 

ഭാവിയിൽ ഉപകരിക്കുന്ന തരത്തിൽ പണം നിക്ഷേപിക്കാൻ സാധിക്കും. മറ്റുള്ളവരെ അമിതമായി വിശ്വസിച്ച് പ്രവർത്തിക്കുന്നത് നഷ്ടങ്ങൾക്കിടയാക്കും. കൃഷിയിൽ നിന്നും ലാഭം. ജനുവരി, ഫെബ്രുവരി,മാർച്ച് മാസങ്ങളിൽ വസ്ത്രാഭരണാദി ലാഭം. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ സാമ്പത്തിക നേട്ടം. ജൂലൈ,ഓഗസ്‍റ്റ്,സെപ്റ്റംബർ മാസങ്ങളിൽ ധനനഷ്ടം, ഭാഗ്യാനുഭവം, ഭൂമി ലാഭം. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ പരീക്ഷാ വിജയം.

വിശാഖം 

ഗുണഫലങ്ങൾ ധാരാളം ഉണ്ടാകുന്ന വർഷം കുടുംബ വരുമാനം. പഴയ പദ്ധതികളിൽ നിന്ന് ലാഭം. വിദ്യാർത്ഥികൾക്ക് ഉന്നത വിജയം, ഉപരിപഠനം സാധ്യമാകും. തൊഴിലന്വേഷകർക്ക് അവസരങ്ങൾ. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഔദ്യോഗിക നേട്ടം, വിദ്യാപുരോഗതി, വിനോദ യാത്രകൾ, ഏപ്രിൽ,മെയ്,ജൂൺ മാസങ്ങളിൽ, ഭൂമി ലാഭം. ജൂലൈ,ഓഗസ്‍റ്റ് സെപ്റ്റംബർ മാസങ്ങളിൽ മനഃസന്തോഷം, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കാര്യ വിജയം,അധികാരികളുടെ പ്രീതി.

അനിഴം 

അനുകൂലമായ സ്ഥലം മാറ്റം പ്രതീക്ഷിക്കാം.വിദ്യാർത്ഥികൾക്ക് കാര്യമായ പ്രയാസങ്ങൾ ഉണ്ടാകില്ല എങ്കിലും ഉദ്ദേശിച്ച രീതിയിലുള്ള പരീക്ഷാവിജയം ലഭിച്ചെന്നു വരില്ല. കാർഷിക വിളകൾ ലാഭകരമായി വിപണനം ചെയ്യാൻ സാധിക്കും. ആരോഗ്യരംഗത്ത് പ്രയാസങ്ങൾ ഉണ്ടാകാനിടയുണ്ട്.ജനുവരി,ഫെബ്രുവരി,മാർച്ച് മാസങ്ങളി ൽ കാര്യവിജയം, ഉത്സാഹ ശീലം, ഏപ്രിൽ,മെയ്, ജൂൺ മാസങ്ങളിൽ വിദേശ യാത്ര . ജൂലൈ, ഓഗസ്‍റ്റ് സെപ്റ്റംബർ മാസങ്ങളിൽ സന്താന സൗഭാഗ്യം. 

തൃക്കേട്ട

വിപരീതാവസ്ഥകളെ ധൈര്യപൂർവം നേരിട്ട് വിജയം കൈവരിക്കാൻ സാധിക്കും. ഉയർന്ന ചിന്തകളിലൂടെയും ആശയങ്ങളിലൂടെയും പ്രവർത്തന മേഖല വികസിപ്പിച്ചെടുക്കുന്നതിനു സാധിക്കും. കാർഷികാദായം,വ്യാപാര പുരോഗതി. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സന്തോഷാനുഭവങ്ങൾ, ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ യശസ്സ്, സമ്പത്സമൃദ്ധി, ജൂലൈ,ഓഗസ്‍റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കാര്യവിജയം, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ഗൃഹനിർമ്മാണം.

മൂലം 

അഭിമാനവും കീർത്തിയും പ്രസിദ്ധിയും അനുഭവിക്കും. മനസ്സിന് ഉണർവ് അനുഭവപ്പെടും. പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിക്കും. ദുഃഖാനുഭവങ്ങളും ആരോഗ്യ വൈഷമ്യങ്ങളും ഉണ്ടാകും. ജനുവരി,ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ തൊഴിൽ രംഗത്ത് മാറ്റം. ഏപ്രിൽ,മേയ്,ജൂൺ മാസങ്ങളിൽ കുടുംബ ശ്രേയസ്സ്. ജൂലൈ, ഓഗസ്‍റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നേതൃപദവികൾ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ വിദ്യാ പുരോഗതി, ധനലാഭം.

പൂരാടം 

ഗൃഹ നിർമാണം, വസ്തുക്കളുടെ വ്യാപാരം എന്നിവ ഭംഗിയായി നടക്കും.സാമ്പത്തികനില അനുകൂലമായിരിക്കും. .പൊതുപ്രവർത്തനം സംതൃപ്തി നൽകാനിടയില്ല. ഉത്സാഹശീലവും കർമ്മ ശേഷിയും പ്രകടമാക്കും. ജനുവരി,ഫെബ്രുവരി,മാർച്ച് മാസങ്ങളിൽ ധനധാന്യസമൃദ്ധി. ഏപ്രിൽ, മെയ്,ജൂൺ മാസങ്ങളിൽ  സാമ്പത്തിക പുരോഗതി. ജൂലൈ, ഓഗസ്‍റ്റ് സെപ്റ്റംബർ മാസങ്ങളിൽ  കർമ്മനിപുണത, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ സ്വജനക്ഷേമം, സന്താനസൗഭാഗ്യം.

ഉത്രാടം

കർമരംഗത്ത് എതിർപ്പുകൾ ഉണ്ടാകും.എങ്കിലും അവയെ മറികടക്കാൻ സാധിക്കും.പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനും അതുവഴി മികച്ച വിജയം കൈവരിക്കുവാനും സാധിക്കും. ലഘുവായ സാമ്പത്തിക പ്രയാസങ്ങൾ,ശത്രുപീഡ, കാര്യവിഘ്നം. കർമരംഗത്തു സ്ഥാനക്കയറ്റവും സ്ഥലം മാറ്റവും. ജനുവരി,ഫെബ്രുവരി,മാർച്ച് മാസങ്ങളിൽ തൊഴിൽഉന്നതി, ഏപ്രിൽ,മെയ്,ജൂൺ മാസങ്ങളിൽ കച്ചവടലാഭം, ജൂലൈ, ഓഗസ്‍റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മനഃക്ലേശം, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ,ഉത്തരവാദിത്വബോധം, അംഗീകാരങ്ങൾ എന്നിവ ഉണ്ടാകും.

തിരുവോണം 

പ്രായോഗിക ബുദ്ധിയോടു കൂടി പ്രവർത്തിച്ചു വിജയം. സഹൃദയത്വം, ദയ എന്നിവ പ്രകടിപ്പിക്കും. സുഹൃത്തുക്കളുമായി പിണങ്ങാനിടയുണ്ട്. പൊതുപ്രവർത്തകർക്ക് വിമർശനങ്ങളെയും അപവാദങ്ങളേയും അഭിമുഖീകരിക്കേണ്ടി വരും. പുണ്യകർമങ്ങൾ ചെയ്യും. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സാമ്പത്തിക നേട്ടം. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ അനാവശ്യ ചെലവുകൾ, ജൂലൈ, ഓഗസ്‍റ്റ് സെപ്റ്റംബർ മാസങ്ങളിൽ ധനലാഭം, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ വിവാഹം, മനസ്സമാധാനം.

അവിട്ടം 

കർമരംഗത്ത് പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് ഉന്നത വിജയം. പണമിടപാടുകളിൽ ഉണ്ടാകുന്ന അശ്രദ്ധ മൂലം നഷ്ടങ്ങൾ ഉണ്ടാകാനിടയുണ്ട്. വ്യാപാര രംഗത്തു ലാഭം ഉണ്ടാക്കാനും കച്ചവടം വിപുലീകരിക്കുന്നതിനും സാധിക്കും. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കർമരംഗത്ത് ഉയർച്ച, ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ വ്യാപാര ലാഭം, ജൂലൈ, ഓഗസ്‍റ്റ്, സെപ്റ്റംബർ മാസങ്ങളിൽ സ്വജനാനുകൂല്യം, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ പ്രശസ്തി, ധനലാഭം.

ചതയം 

ഗുണഫലങ്ങൾ ധാരാളം അനുഭവിക്കുന്ന വർഷം ആത്മവിശ്വാസത്തോടുകൂടി കാര്യങ്ങളെ സമീപിക്കും. തൊഴിൽരംഗത്തു മാറ്റങ്ങൾ ഉണ്ടാകും. കൃഷി, ഭൂമി, വ്യവസായം എന്നിവയിൽ നിന്നും സാമ്പത്തിക നേട്ടങ്ങൾ. ജനുവരി,ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കാർഷികാഭിവൃദ്ധി, ഏപ്രിൽ,മെയ്,ജൂൺ മാസങ്ങളിൽ ദൂരയാത്രകൾ, ധന ലാഭം ജൂലൈ, ഓഗസ്‍റ്റ്, സെപ്റ്റംബർ മാസങ്ങളിൽ സാഹസികപ്രവൃത്തികൾ, ഒക്ടോബർ,നവംബർ,ഡിസംബർ മാസങ്ങളിൽ സന്താനശ്രേയസ്സ്.

പൂരുരുട്ടാതി 

തൊഴിൽരംഗത്ത്‌ ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും.വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധവേണം. ബന്ധുമിത്രാദികളുടെ സഹകരണത്തോടുകൂടി പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിക്കും. ഗൃഹനിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കും ജനുവരി,ഫെബ്രുവരി,മാർച്ച് മാസങ്ങളിൽ ധനസമൃദ്ധി,.ഏപ്രിൽ,മെയ്,ജൂൺ മാസങ്ങളിൽ കർമ്മ പുഷ്ടി,ജൂലൈ,ഓഗസ്‍റ്റ്,സെപ്റ്റംബർ മാസങ്ങളിൽ പ്രശസ്തി, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ഉദ്യോഗലബ്ദ്ധി.

ഉത്രട്ടാതി

നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്ന വർഷം ആയിരിക്കും ഈ നക്ഷത്രക്കാർക്ക്.ഉയർന്ന ധനസ്ഥിതിയിൽ എത്തിച്ചേരും.ഭൂമി വാങ്ങുവാനും വിൽക്കുവാനും ആഗ്രഹിക്കുന്നവർക്ക് അനുകൂല സാഹചര്യങ്ങൾ ഉണ്ടാകും. ഉപരിപഠനവും സാധ്യമാകും. ജനുവരി,ഫെബ്രുവരി,മാർച്ച് മാസങ്ങളിൽ ധന ലാഭം, ഏപ്രിൽ,മെയ്,ജൂൺ മാസങ്ങളിൽ ആഗ്രഹസഫലീകരണം, ജൂലൈ,ഓഗസ്‍റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ലഘുവായ ആരോഗ്യ പ്രശ്നങ്ങൾ, കച്ചവട ലാഭം, ഒക്ടോബർ,നവംബർ,ഡിസംബർ മാസങ്ങളിൽ ജനസമ്മിതി, ശ്രേയസ്സ്.

രേവതി 

ആഗ്രഹിച്ച കാര്യങ്ങൾ നേടാൻ സാധിക്കും.കുടുംബശ്രേയസ്സിനു വേണ്ടി കഠിനാധ്വാനം ചെയ്യും. കലാകാരന്മാർക്കു നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. വിവാദങ്ങളെയും വിമർശനങ്ങളെയും നേരിടേണ്ടി വരും. ജനുവരി, ഫെബ്രുവരി,മാർച്ച് മാസങ്ങളിൽ ഉത്സാഹശീലം. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ദൂരയാത്രകൾ, ജൂലൈ,ഓഗസ്‍റ്റ് സെപ്റ്റംബർ മാസങ്ങളിൽ മാനസികമായ ഉണർവ്, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കുടുംബ പുരോഗതി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA