sections
MORE

ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

star-prediction
SHARE

 അശ്വതി: സ്ഥാനക്കയറ്റം ഈ വാരത്തിലുണ്ടാകും. പ്രവേശന പരീക്ഷയിൽ വിജയമുണ്ടാകും. വിദേശയാത്ര പുറപ്പെടും. നിക്ഷേപസമാഹരണത്തിൽ വിജയം. 

ഭരണി: ഏറ്റെടുത്ത ജോലികൾ നിശ്ചിതസമയത്തിനുള്ളിൽ തീർക്കും. ഉത്സവാഘോഷങ്ങളിൽ നിന്ന് അപകടത്തിനും പണനഷ്‌ടത്തിനും സാധ്യത. സുഖദുഃഖങ്ങൾ ഒരുപോലെ കാണും. 

കാർത്തിക: മാതാപിതാക്കളെഅനുസരിക്കാത്തതിനാൽ അപകടം വന്നുചേരും. വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. മുൻകോപം വർധിക്കും. ഉദ്യോഗമാറ്റമുണ്ടാകും. 

രോഹിണി: ഉദ്യോഗത്തിൽ പുനർനിയമനം ലഭിക്കും. മനോവിഷമവും ഉറക്കക്കുറവും ഉണ്ടാകും. അഗ്നി, ആയുധം, ധനം, വാഹനം എന്നിവ ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. 

മകയിരം: വസ്തുവാഹനക്രയവിക്രയങ്ങളിൽ നിന്നും സാമ്പത്തികലാഭം വർധിക്കും. പുത്രന് ഉദ്യോഗം ലഭിച്ചതിൽ ആശ്വാസമാകും. മാനസികസംഘർഷത്തിനു കുറവുതോന്നും. 

 തിരുവാതിര: ആരോഗ്യം തൃപ്‌തികരമായിരിക്കും. ആധ്യാത്മികാത്മീയപ്രവൃത്തികളാൽ മനസ്സമാധാനം കൈവരും. കുടുംബത്തിൽ സമാധാനവും ഉണ്ടാകും. മാധ്യസ്ഥശ്രമങ്ങൾ വിജയിക്കും. 

  പുണർതം: വിദേശ വ്യാപാരത്തിനു തുടക്കം കുറിക്കും. പണച്ചെലവ് അനുഭവപ്പെടും. വാതപ്രമേഹരോഗപീഡകൾ വർധിക്കും. കരാറുജോലികൾ ഒപ്പുവയ്‌ക്കുവാനിടവരും. 

 പൂയം: ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാനിടവരും. സാമ്പത്തികസഹായം ചെയ്യും. ഉപരിപഠനത്തിന് ചേരും. കാർഷികആദായം വർധിക്കും. വസ്തുതർക്കം പരിഹരിക്കും. 

ആയില്യം: ഉത്സവാഘോഷവേളയിൽ അപകടം സംഭവിക്കും. ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. വസ്തുവാഹനക്രയവിക്രയങ്ങളിൽ നിന്ന് സാമ്പത്തികനേട്ടം വർധിക്കും. 

 മകം: കുടുംബസംരക്ഷണ ചുമതല ഏറ്റെടുക്കുവാനിടവരും. സാമ്പത്തികസഹായം ചെയ്യും. ഗൃഹത്തിന്റെ അറ്റകുറ്റപണികൾ തുടങ്ങിവയ്‌ക്കും. 

 പൂരം: ദാമ്പത്യഐക്യവും സമാധാനവും ഉണ്ടാകും. വാഹനാപകടത്തിൽ നിന്നു രക്ഷപ്പെടും. സാമ്പത്തികസഹായം ചെയ്യുവാനിടവരും. അസ്ഥാനത്തുളള വാക്കുകൾ ബന്ധുവിരോധത്തിന് വഴിയൊരുക്കും. 

  ഉത്രം: ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിവയ്‌ക്കും. ചെയ്യാത്തകുറ്റത്തിന് അപരാധം കേൾക്കുവാനിടവരും. സംഘടനാപ്രവർത്തനങ്ങൾക്ക് സാരഥ്യസ്ഥാനംവഹിക്കും. 

 അത്തം: ശാസ്‌ത്രപരീക്ഷണനിരീക്ഷണങ്ങളിൽ വിജയം. മകൾക്ക് ഗൃഹനിർമാണത്തിന് ഭൂമി രേഖാപരമായി നൽകും. ആരോഗ്യം തൃപ്‌തികരമായിരിക്കും. ഓർമശക്തി കുറയും 

 ചിത്തിര: തൊഴിൽ മേഖലയിൽ ശത്രുക്കൾ വർധിക്കും. അഗ്നിഭീതിക്ക് യോഗമുണ്ട്. ചെലവുകൾ നിയന്ത്രിക്കണം. ഭൂമിവിൽപന സാധ്യമാകും. തൊഴിൽ അനിശ്ചിതാവസ്ഥ പരിഹരിക്കും. 

 ചോതി: പുതിയ കരാറുജോലികളിൽ ഒപ്പുവയ്‌ക്കുവാനിടവരും. കലാകായികമത്സരങ്ങളിൽ വിജയിക്കും. മംഗളകർമങ്ങളിൽ കുടുംബസമേതം പങ്കെടുക്കും. വിദ്യാർത്ഥികൾക്ക് അനുകൂലം.  

 വിശാഖം: വിദേശയാത്രയ്‌ക്ക് അവസരം. ഉത്സാഹികളായ ജോലിക്കാരെ നിയമിക്കും. കാർഷികമേഖലയിൽ നിന്നും ആദായം വർധിക്കും. മോഹങ്ങൾക്ക് നിയന്ത്രണം വേണം. 

 അനിഴം: സന്മനസുളളവരുമായുളള ആത്മബന്ധത്താൽ സദ്‌ചിന്തകൾ വർധിക്കും. പൊതുപ്രവർത്തനങ്ങളിൽ ശോഭിക്കും. ഗൃഹപ്രവേശനം നടത്തും. 

 തൃക്കേട്ട: പുനഃപരീക്ഷയിൽ വിജയം. ഭൂമിവാങ്ങും. ഉദ്യോഗം വിദേശത്ത് ലഭിക്കും. കൃഷിനാശമുണ്ടാകും. ഈശ്വരപ്രാർഥനകൾ നടത്തും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധവേണം. 

 മൂലം: വാഹനം മാറ്റിവാങ്ങുവാനിടവരും. സാംക്രമികരോഗങ്ങളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. പദ്ധതിസമർപ്പണത്തിൽ വിജയംകൈവരിക്കും. സഹോദരസഹായമുണ്ടാകും. 

 പൂരാടം: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസുഖവും ഉണ്ടാകും. വിശ്വസ്തസേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. ഈശ്വരപ്രാർഥനകളാലും പ്രത്യേക വഴിപാടുകളാലും ഉൾഭയം ഒഴിവാകും. 

  ഉത്രാടം: പ്രവർത്തനമേഖലകളിൽ നിന്നും സാമ്പത്തികനേട്ടം വർധിക്കും. വാർധക്യസഹജമായ രോഗങ്ങളാൽ ചുമതലകൾ സന്താനങ്ങളെ ഏൽപ്പിക്കും. ആധ്യാത്മികാത്മീയപ്രവൃത്തികളാൽ മനസ്സമാധാനമുണ്ടാകും. വാഹനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. 

 തിരുവോണം: ഉത്സവാഘോഷവേളയിൽ ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. ആശ്രയിച്ചുവരുന്ന ബന്ധുവിന് സാമ്പത്തികസഹായം ചെയ്യുവാനിടവരും. രക്തസമ്മർദ്ദാധിക്യത്താൽ മുൻകോപം വർധിക്കും. മേലധികാരികളോട് വാക്‌തർക്കത്തിന് പോകരുത്. വർഷങ്ങൾക്കു ശേഷം ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശനകർമം നിർവഹിക്കും. 

 അവിട്ടം: കക്ഷിരാഷ്‌ട്രീയപ്രവർത്തനങ്ങൾ ഉപേക്ഷിച്ച് ഉദ്യോഗത്തിൽ പ്രവേശിക്കും. അധ്വാനഭാരവും ചുമതലയും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. വിദേശത്തുവസിക്കുന്ന പുത്രന് ഉപരിപഠനത്തിനനുസൃതമായ ഉദ്യോഗം ലഭിച്ചതിൽ ആശ്വാസമാകും. കുടുംബത്തിൽ സ്വസ്ഥയും സമാധാനവും ദാമ്പത്യസുഖവും ഉണ്ടാകും. 

 ചതയം: ജന്മദേശത്തുള്ള ആരാധനാലയത്തിന്റെ പുനരുദ്ധാരണപ്രവർത്തനങ്ങളിൽ സഹകരിക്കും. പലപ്രകാരത്തിലും വീഴ്‌ചയ്‌ക്ക് സാധ്യതയുണ്ട്. മനസ്സമാധാനവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. പുത്രപൗത്രാദി സംരക്ഷണത്തിനായി അന്യദേശയാത്ര പുറപ്പെടും.

 പൂരൂരുട്ടാതി: സാമ്പത്തിക ദുരുപയോഗം നടത്തുന്ന ജോലിക്കാരെ പിരിച്ചുവിടും. വ്യവസായമേഖലകളിൽ നൂതന ആശയങ്ങൾ ആവിഷ്‌കരിച്ച് നടപ്പിലാക്കും. മാതാപിതാക്കൾക്കായി ഭൂമിവാങ്ങി ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങും. 

 ഉത്രട്ടാതി: കുട്ടികളുടെ വിദ്യാഭ്യാസം കണക്കിലെടുത്ത് പട്ടണത്തിലേക്ക് താമസം മാറ്റും. സൗന്ദര്യവർധക വസ്തുക്കളിൽ നിന്ന് ത്വക്ക്‌രോഗത്തിന് സാധ്യതയുണ്ട്. കുടുംബസമേതം പുണ്യതീർത്ഥയാത്ര പുറപ്പെടും. ഉത്സവാഘോഷവേളയിൽ ചെറിയതോതിൽ അപകടത്തിന് യോഗമുണ്ട്. 

 രേവതി: അമിതമായ ആത്മവിശ്വാസം അബദ്ധങ്ങൾക്ക് വഴിയൊരുക്കും. സാമ്പത്തികലാഭം കുറയുമെങ്കിലും നല്ലസ്ഥാപനത്തിൽ ജോലി ലഭിക്കും. നിശ്ചിതസമയത്തിനുള്ളിൽ കരാറുജോലികൾ പൂർത്തീകരിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA