sections
MORE

സമ്പൂർണ നക്ഷത്രഫലം 2019 – തിരുവാതിര : കാണിപ്പയ്യൂർ

thiruvathira-varshaphalam
SHARE

പലവിധത്തിലുള്ള വിമ്മിഷ്ടങ്ങളും സ്വസ്ഥതക്കേടും  വന്നുചേരുന്നതിനാൽ എല്ലാ കാര്യങ്ങളിലും വളരെ ശ്രദ്ധയോടു കൂടിയതായിട്ടുള്ള സമീപനം  വേണ്ടതാണ്. സാമ്പത്തികമായിട്ടുള്ള വിഷയത്തിലാണെങ്കിലും വളരെ നിയന്ത്രണം വേണ്ടിവരും.  ഭൂമി പണയം വച്ചു കടം വാങ്ങേണ്ടതായ സാഹചര്യങ്ങൾ ഉണ്ടാവും. ഭൂമി വിൽപ്പനയ്ക്ക് ശ്രമിച്ചാൽ  അത് വിചാരിച്ചതുപോലെ  നടക്കുകയില്ല, എന്നിരുന്നാൽ പോലും അതിനു വേണ്ടി ശ്രമിച്ചുകൊണ്ട്  വിലകുറച്ചു കൊടുക്കേണ്ടതായ സാഹചര്യങ്ങൾ ഈയൊരു വർഷം  വരുവാൻ യോഗമുണ്ട്. ആരോഗ്യ കാര്യങ്ങളിലെല്ലാം തന്നെ എപ്പോഴും  അസുഖാവസ്ഥകൾ വന്നുചേരുന്നതു വഴി യാത്രകൾ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ജോലിക്ക് ശ്രമിക്കുന്നത് ഗുണകരമായിത്തീരും.   ജോലിയിൽ അധ്വാനഭാരം വർധിക്കുന്നതിനാൽ നിലവിലുള്ള ഉപേക്ഷിച്ച് ജോലി മറ്റൊന്ന് ശ്രമിക്കുന്നതോ  വ്യാപാര വിപണന വിതരണ മേഖലയിൽ പ്രവേശിക്കുന്നതോ  ഉചിതമല്ലാത്ത വർഷമാണ് 

നിസാരകാര്യങ്ങൾക്ക് അഹോരാത്രം പ്രവർത്തനം വേണ്ടിവരും. വ്യാവസായിക മേഖലകളിൽ പലപ്പോഴും യന്ത്രത്തകരാർ സംഭവിക്കുന്നതു വഴി ഉൽപാദനങ്ങളെല്ലാം  മറ്റൊരു സ്ഥാപനത്തെ ആശ്രയിക്കേണ്ടതായ സാഹചര്യം ഉണ്ടാവാം.  വിതരണ മേഖല വിപുലമാക്കുവാനുള്ള സാഹചര്യങ്ങൾ എല്ലാം വളരെ കുറയുവാനാണ് യോഗമുള്ളത്. ദമ്പതികൾക്ക് പരിശീലനത്തിന്റെ ഭാഗമായിട്ട് ഗൃഹത്തിൽ നിന്ന് വിട്ടുനിന്ന് ജോലി ചെയ്യേണ്ടതായ സാഹചര്യങ്ങളോ, മാസത്തിൽ ഒരിക്കൽ ഗൃഹത്തിൽ വന്നു പോകുവാൻ തക്കവണ്ണമുള്ള സാഹചര്യങ്ങളോ ഉണ്ടായിത്തീരും. 

വിദേശത്ത് താമസിക്കുന്നവർക്ക് മാതാപിതാക്കൾക്ക് അസുഖങ്ങൾ വർധിക്കുന്നതുവഴി ചിലർക്ക് അവിടുന്ന് ജോലി ഉപേക്ഷിച്ച് ജന്മനാട്ടിൽ വന്നുചേരേണ്ടതായ സാഹചര്യങ്ങളോ മറ്റു ചിലർക്ക് കുടുംബാംഗങ്ങളെ ജന്മനാട്ടിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ടതായ സാഹചര്യങ്ങളോ ഉണ്ടാവാനുള്ള  യോഗം കാണുന്നുണ്ട്. കാർഷികമായ മേഖലയിൽ നിന്നും ഒരു വർഷത്തേക്ക് ഒഴിവാകുന്നത് നന്നായിരിക്കും. നിശ്ചയിച്ച കാര്യങ്ങൾക്കെല്ലാം സ്വൽപം വ്യതിചലനം വന്നു ചേരുവാനിടയുള്ളതുവഴി അവസരവും ലക്ഷ്യപ്രാപ്തി നേടുവാനുള്ള സാഹചര്യങ്ങളും   കുറവായിരിക്കും. 

പലപ്പോഴും കേൾക്കുന്നതും മനസ്സിലാക്കുന്നതുമായ കാര്യങ്ങൾ എല്ലാം ശരിയാണെന്നു തോന്നുന്നുണ്ടെങ്കിൽ പോലും സത്യാവസ്ഥകൾ മനസ്സിലാക്കാതെ യാതൊരു കാരണവശാലും പ്രതികരിക്കരുത് .അനുചിത പ്രവൃത്തികളിൽ ഏർപ്പെടുന്ന സുഹൃത്തുക്കളിൽ നിന്നും യുക്തിപൂർവ്വം പിന്മാറി മാതാപിതാക്കൾ നിർദേശിക്കുന്ന കാര്യങ്ങൾ പരിഗണിച്ചുകൊണ്ടു മറ്റൊരു പ്രവർത്തനമണ്ഡലത്തിലേക്ക് മാറുന്നത് സമാധാനവും സ്വസ്ഥതയും നൽകും . ദമ്പതികൾക്ക് വിട്ടുവീഴ്ചാ മനോഭാവം നിർബന്ധമായും വേണ്ടിവരും. യാഥാർഥ്യങ്ങളെ ഉൾക്കൊള്ളുന്ന സമീപനത്തിൽ ഏറെക്കുറെ അനുകൂലമായ വിജയം കൈവരിക്കും. സർവർക്കും  തൃപ്തിയായ നിലപാട് സ്വീകരിക്കേണ്ടതായ സാഹചര്യങ്ങൾ ഉണ്ടായിത്തീരും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കാൻ ഇടവരുവാനുള്ള യോഗം കാണുന്നുണ്ട്. 

 പലർക്കും ഒന്നിലധികം പ്രവൃത്തി ചെയ്തു കൊണ്ട് ഉപജീവനമാർഗം നയിക്കേണ്ടതായ സാഹചര്യങ്ങളാണ്  വന്നുചേരുക. ഈയൊരു സാഹചര്യത്തിൽ  പല കാര്യങ്ങളും വിട്ടുപോവുക അഥവാ കുടുംബാംഗങ്ങളുടെ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെ വരുക, കടം വാങ്ങിയ സംഖ്യ തിരിച്ചു കൊടുക്കാന്‍ സാധിക്കാതെ വരുക ഇങ്ങനെ പല വിധത്തിലുള്ള വിമ്മിഷ്ടങ്ങളും വന്നുചേരുവാൻ യോഗമുണ്ട്. ഔദ്യോഗികമായിട്ടുള്ള മേഖലകളിൽ ധാരാളം അധികാരപരിധിയും ഒക്കെ വർധിക്കുമെങ്കിലും സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതകൾ വളരെ കുറവായിരിക്കും. അവ്യക്തമായതും രേഖാപരമല്ലാത്തതുമായ സാമ്പത്തിക ഇടപാടുകളിൽ നിന്നും യുക്തിപൂർവ്വം പിന്മാറുന്നത് നന്നായിരിക്കും. വിദേശത്ത് താമസിക്കുന്നവർക്ക് ജോലി നഷ്ടപ്പെടുവാനുള്ള സാധ്യത കാണുന്നുണ്ട്. കക്ഷിരാഷ്ട്രീയ മത്സരങ്ങളിൽ നിന്ന് തൽക്കാലത്തേക്ക് വിട്ടുനിൽക്കുന്നത് നന്നായിരിക്കും. 

 തിരുവാതിര നക്ഷത്രക്കാർ ഈയൊരു വർഷത്തിൽ എല്ലാ കാര്യത്തിലും അശ്രാന്തപരിശ്രമം നടത്തുകയും ഈശ്വരപ്രാർഥനകളോടു കൂടിയതായിട്ടുള്ള സമീപനം സ്വീകരിക്കുകയും ചെയ്യുന്നത് ഒരു പരിധിവരെ അനിഷ്ടാവസ്ഥകളെ പരിഹരിക്കാം . ജീവിതപങ്കാളിയോ കുടുംബാംഗങ്ങളോ നിർദേശിക്കുന്ന കാര്യങ്ങൾ  പരിഗണിക്കുകയും  ആത്മസംയമനം പാലിച്ചുകൊണ്ടുള്ള സമീപനവും   ഈയൊരു വർഷം തിരുവാതിര നക്ഷത്രക്കാർ പാലിക്കണം  .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA