sections
MORE

സമ്പൂർണ നക്ഷത്രഫലം 2019 – പുണർതം : കാണിപ്പയ്യൂർ

punartham-varshaphalam
SHARE

പുണർതം നക്ഷത്രത്തിൽ ജനിച്ചവർക്ക് 2019–ാമാണ്ടിൽ നിർണായകമായ ചില തീരുമാനങ്ങള്‍ക്കായി  വിദഗ്ധ നിർദേശം തേടുകയും അശ്രാന്തപരിശ്രമം വേണ്ടി വരികയും ചെയ്യും .  നിർത്തിവച്ച വിതരണ വിപണന മേഖലകൾ പുനരാരംഭിക്കേണ്ടതായ സാഹചര്യങ്ങൾ ഉണ്ടാവും. ബന്ധുമിത്രാദികളിൽ നിന്നും പലതരത്തിലുള്ള അസ്വാരസ്യങ്ങൾ വന്നുചേരുമെങ്കിലും പ്രതികരിക്കാതെ അവരോട് ലോഹ്യമായി പ്രവർത്തിക്കുകയും പറയുന്ന കാര്യങ്ങള്‍  പരിഗണിക്കുകയും ചെയ്യുന്നത് ഒരു പരിധി വരെ ഗുണകരമായിട്ടുള്ള സാഹചര്യങ്ങൾക്ക് വഴിയൊരുക്കും. 

വിദ്യാർഥികൾക്ക് പ്രതീക്ഷിച്ച പോലെ വിജയം കൈവരിക്കുക വളരെ കുറവായിരിക്കും. വിദേശത്ത് ഉപരിപഠനത്തിനായി  2019 ൽ അപേക്ഷ നൽകുകയും 2020 ഫെബ്രുവരിയിലോ സെപ്റ്റംബറിലോ  അത് നടപ്പാക്കാനുള്ള സാമ്പത്തികത്തിനായി  ധനകാര്യസ്ഥാപനത്തെയോ   ബന്ധുമിത്രാദികളെ ആശ്രയിക്കേണ്ടതായ സാഹചര്യങ്ങൾ ഉണ്ടാവും . അന്തിമനിമിഷത്തിൽ മാത്രമേ  സാമ്പത്തിക സ്വരൂപീകരണം അനുഭവപ്രാപ്തി നേടുവാൻ സാധ്യത കാണുന്നുള്ളു. വസ്തുവാഹന ക്രയവിക്രങ്ങളിൽ പ്രതീക്ഷിച്ച നേട്ടം കുറയും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കുവാൻ ശ്രമിക്കുന്നത് വിചാരിച്ചതുപോലെ ഫലപ്രാപ്തിയിലെത്തില്ല . തൊഴിൽപരമായിട്ടുള്ള മേഖലകളോട് ബന്ധപ്പെട്ട് യൂണിയൻ പ്രവര്‍ത്തനങ്ങളിൽ നിന്നൊക്കെ പിന്മാറുന്നത് നന്നായിരിക്കും. കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലാണെങ്കിലും മത്സരങ്ങളിലാണെങ്കിലും അനുകൂലമായ വിജയം കൈവരിക്കാനുള്ള സാധ്യതകൾ വളരെ കുറവായിരിക്കും. 

അറിവുള്ള വിഷയങ്ങൾ ഓർമ കിട്ടാതെ വരികയും  വേണ്ടവിധത്തിൽ അവതരിപ്പിക്കുവാനുള്ള സാധ്യതകൾ കുറയുന്നതും മൂലം  നല്ല അവസരങ്ങളെല്ലാം നഷ്ടപ്പെടുന്നതിനു കൂടി യോഗം കാണുന്നുണ്ട്. 2019 നവംബർ മുതൽ ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കത്തക്ക വിധത്തിലുള്ളതോ ലക്ഷ്യപ്രാപ്തിയിലെത്തിക്കത്തക്ക വിധത്തിലുള്ളതോ കാര്യങ്ങള്‍ക്ക്  അശ്രാന്തപരിശ്രമവും അഹോരാത്രം പ്രവർത്തനവും വേണ്ടിവരുന്ന  സാഹചര്യങ്ങൾ  വന്നുചേരും. ജാഗ്രതയോടും  ആത്മാർഥമായും  അർപ്പണമനോഭാവത്തോടും കൂടിയ  പ്രവർത്തനങ്ങളുടെ പരിണതഫലം ഈയൊരു വർഷം ലഭിക്കുക വളരെ കുറവായിരിക്കും. എന്നാൽ 2020ൽ അതിന്റെ പൂർണ ഫലപ്രാപ്തി നേടും എന്ന ആത്മവിശ്വാസത്തോടുകൂടി പ്രവർത്തിക്കുവാനുള്ള സാഹചര്യങ്ങൾ ഉണ്ടാവാൻ  യോഗമുണ്ട്. 

വിദേശയാത്രയ്ക്കും പര്യടനങ്ങൾക്കും തടസ്സങ്ങൾ അനുഭവപ്പെടും.  യുക്തി ചിന്തകളും നിർദേശം സ്വീകരിക്കുന്നതും മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതും ഒക്കെ  സ്വന്തം നിലയിൽ പ്രതീക്ഷിച്ച നേട്ടം വളരെ കുറവായിരിക്കുമെങ്കിലും മറ്റുള്ളവർക്ക് ഉപകാരപ്രദമായി തീരുവാൻ യോഗം കാണുന്നുണ്ട്. നാഡി നീർദോഷ രോഗപീഡകളെകൊണ്ട് അസ്വസ്ഥ്യം അനുഭവപ്പെടാനുള്ള യോഗം ഉണ്ടെങ്കിലും പ്രാണായാമം, യോഗ തുടങ്ങിയവയൊക്കെ  ജീവിതചര്യയിൽ ഉൾപ്പെടുത്തുന്നതും ആദ്ധ്യാത്മിക ആത്മീയചിന്തകളും ഈശ്വര പ്രാർഥനകളൊക്കെ നടത്തുന്നതും   ഗുണകരമായിട്ടുള്ള സാഹചര്യങ്ങൾക്കു വഴിയൊരുക്കും .

 വ്യവസ്ഥകൾ പാലിച്ചുകൊണ്ട് മിക്ക ദിവസങ്ങളിലും കൂടുതൽ സമയം ജോലി ചെയ്യുക, അവധി ദിനങ്ങളിലും ജോലി ചെയ്യേണ്ടതായി വരിക, സഹപ്രവർത്തകരുടെയും മേലുദ്യോഗസ്ഥന്റെയും ചുമതലകൾ ഏറ്റെടുത്ത് അവലംബിക്കേണ്ടതായ സാഹചര്യം ഉണ്ടാവുക  എന്നീ  കാരണത്താൽ   കുടുംബാംഗങ്ങളുടെ കാര്യങ്ങൾ ജീവിതപങ്കാളിയെ ഏൽപിക്കേണ്ടതായ സാഹചര്യം ഉണ്ടാവും . വിദേശത്ത് താമസിക്കുന്നവർക്ക് സാമ്പത്തികമായിട്ടുള്ള നീക്കിയിരുപ്പ് കുറയുവാനുള്ള സാധ്യത ഉള്ളതിനാൽ ജന്മനാട്ടിൽ വന്ന് ഒരു ഉദ്യോഗത്തിന് ശ്രമിക്കാനുള്ള സാഹചര്യങ്ങൾ കൂടി ഈയൊരു വർഷം ഉണ്ടായിത്തീരും 

 കുടുംബാംഗങ്ങള്‍ നിർദേശിക്കുന്നതായിട്ടുള്ള കാര്യങ്ങളും ഈശ്വരപ്രാർഥനകളും ആത്മസംയമനത്തോടു കൂടിയതായിട്ടുള്ള സമീപനവും സ്വീകരിച്ച് ഏതൊരു കാര്യത്തേയും സമീപിക്കുന്നത്തിലൂടെ ഈയൊരു വർഷം പുണർതം നക്ഷത്രക്കാര്‍ക്ക് ഗുണകര സാഹചര്യങ്ങൾ പ്രതീക്ഷിക്കാം .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA