sections
MORE

സമ്പൂർണ വാരഫലം (ജനുവരി 13 –19 )

472523330
SHARE

2018 ജനുവരി ( 13 – 19 )

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. ക്ഷേത്രദർശനം, തീർഥാടനം എന്നിവക്കുള്ള അവസരപ്രാപ്തിയുണ്ടാകും. സുഹൃത്തുക്കളാല്‍ പലവിധ നഷ്ടവും അപകീർത്തിയും വരാതെ ശ്രദ്ധിക്കുക. പിതാവുമായി സ്വരച്ചേർച്ചക്കുറവ് ഉണ്ടാകും. വിദേശത്ത് നിന്ന് ശുഭവാർത്തകൾ ശ്രവിക്കാനുള്ള സന്ദർഭം കാണുന്നു. വ്യാപാരത്താൽ ധാരാളം ധനം ശേഖരിക്കും. ഭാര്യയാലും സന്താനങ്ങളാലും മാനസികസന്തോഷം ഉണ്ടാകുന്നതാണ്. ആഡംബരമായ ജീവിതം നയിക്കുന്നതായിരിക്കും. മധ്യസ്ഥം വഹിക്കാനുള്ള സന്ദർഭം കാണുന്നു. ജ്യോതിഷം, കുറി പറയുന്നവർക്ക് പ്രശസ്തിയും ധനവരവും വന്നുചേരും. പുസ്തകം എഴുതുന്നവർക്ക് പ്രശസ്തിയും ധനവരവും വരാനിടയുണ്ട്. ഏത് മേഖലയിൽ ആയാലും വിജയം കൈവരിക്കും. ദമ്പതികളിൽ സ്വരച്ചേർച്ചക്കുറവ് ഉണ്ടാകും.

ഇടവക്കൂറ്

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

കോളജ് അധ്യാപകർ, അധ്യാപിക തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. ഉന്നതസ്ഥാനവും ഗൗരവവും ലഭ്യമാകുന്നതായിരിക്കും. തൊഴിലുകളിൽ അറിവ് വർധിക്കുന്നതാണ്. കവിത, കഥ എഴുതുന്നവർക്ക് അനുയോജ്യമായ സമയമാണ്. ഉന്നതനിലവാരത്തിലുള്ള വിജയം കൈവരിക്കുന്നതായിരിക്കും. സ്വന്തമായി ബാങ്ക്, ചിട്ടി മുതലായ സ്ഥാപനങ്ങളിൽ തിരികെ ലഭിക്കാനുള്ള കുടിശ്ശിക ലഭ്യമാകും. അംഗസംഖ്യ വർധിക്കും. ധനസുഭക്ഷിത്വം ഉണ്ടാകുന്നതായിരിക്കും. ജ്യേഷ്ഠനും പിതാവിനും തമ്മിൽ പിണക്കം വരാനിടയുണ്ട്. ഭാര്യാഭർത്താക്കന്മാർക്ക് അഭിപ്രായഭിന്നതയുണ്ടാകും.

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

പട്ടാളത്തിലോ പൊലീസിലോ ചേരാൻ ആഗ്രഹിക്കുന്നവർക്ക് കാര്യസാധ്യതയുടെ സമയമാണ്. നൃത്തം, സംഗീതം, മറ്റു കലകളാൽ പ്രശസ്തിയും ധനവരവും ഉണ്ടാകും. പാചക തൊഴിൽ ചെയ്യുന്നവര്‍ക്ക് ധാരാളം ധനം വന്നുചേരും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കുന്നതാണ്. കവിത എഴുതുന്നവർക്ക് പുരസ്കാരങ്ങളും ധനാഗമനവും വന്നുചേരും. പ്രേമിതാക്കൾക്ക് പ്രേമസാഫല്യത്തിന്റെ സമയമാണ്. വാഹനം, സ്വർണ്ണാഭരണങ്ങൾ വാങ്ങാവുന്നതാണ്. പ്രശംസനീയരാൽ പ്രശംസിക്കപ്പെടും. ബന്ധുക്കളിൽ നിന്നും അകലുന്നതായിരിക്കും. ചുറുചുറുക്കായിഎല്ലാ ജോലികളും ചെയ്തു തീർക്കും. സന്താനഭാഗ്യലബ്ധി ഉണ്ടാകുന്നതാണ്. സാമർഥ്യവും കഴിവും ഉള്ളവർ സഹായികളായി വന്നുചേരും.

കർക്കടകക്കൂറ്

(പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. ബുദ്ധിശാലിയായിരിക്കും. ആത്മാർഥതയുള്ള സുഹൃത്തുക്കളാല്‍ പലവിധ നന്മകൾ ലഭിക്കുന്നതാണ്. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. അൽപം അലസത വരാനിടയുണ്ട്. പുത്രലബ്ധി പ്രതീക്ഷിക്കാവുന്നതാണ്. കവിത, കഥ എഴുതുന്നതിനുള്ള ഭാവന ലഭിക്കുന്നതായിരിക്കും. നല്ല ഗൃഹം വാങ്ങുന്നതായിരിക്കും. ആത്മാർഥതയുള്ള ബന്ധുക്കളുടെ മംഗളകര്‍മ്മങ്ങളിൽ പങ്കെടുക്കുന്നതാണ്. വാർദ്ധക്യം ചെന്നവരെയും പിതാവിനെയും ബഹുമാനിക്കും. കൂട്ടുവ്യാപാരം ചെയ്യുന്നവര്‍ക്ക് മികച്ചലാഭം ലഭ്യമാകുന്നതാണ്. ശരീരത്തിൽ വ്രണം വരാനിടയുണ്ട്. ഭരണകക്ഷിയുടെ എതിർകക്ഷിയിൽ ചേരാനുള്ള മനസ്സ് വരാനിടയുണ്ട്. അജീർണ്ണസംബന്ധമായി രോഗം വരാവുന്നതാകുന്നു. വിനോദയാത്രയ്ക്കുള്ള സന്ദർഭം വന്നുചേരും.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

ധനാഭിവൃദ്ധിയും പ്രശസ്തിയും വരാവുന്നതാണ്. പല മേഖലകളിൽ വരുമാനം വന്നുചേരും. ആത്മാർഥതയുള്ള ഭൃത്യന്മാർ ലഭിക്കുന്നതായിരിക്കും. വസ്തുക്കൾ വാങ്ങാവുന്നതാണ്. അനുസരണയും സഹായവും ഉള്ള സുഹൃത്തുക്കൾ വരാനിടയുണ്ട്. വസ്ത്രാലയങ്ങൾ, അഴകുനിലയങ്ങളിൽ അധികവരുമാനം വന്നുചേരാവുന്നതാണ്. ക്ഷേത്രദർശനം, അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. മാതാവിനോട് സ്നേഹമായിരിക്കും. സ്ഥലം മാറി താമസിക്കേണ്ടതായി വരും. ലുബ്ധമായി ചെലവഴിക്കും. എന്നാൽ പുണ്യകർമ്മങ്ങൾക്കായി ധനം ചെലവഴിക്കും. അരി, ധാന്യങ്ങൾ വ്യാപാരത്താൽ ധാരാളം സമ്പാദിക്കും.  ഗുരുക്കന്മാരെ ദർശിക്കാനുള്ള സന്ദർഭം വന്നുചേരും. അൽപം അലസത അനുഭവപ്പെടും.

കന്നിക്കൂറ്

(ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

കുടുംബഐശ്വര്യം ഉണ്ടാകും. ഭാഗ്യശാലിയായും ബന്ധുക്കളാല്‍ പ്രശംസിക്കപ്പെടും. വെള്ളി, കാരിയം മുതലായ ലോഹങ്ങളാൽ തൊഴിൽ ചെയ്യുന്നവര്‍ക്ക് മികച്ചനേട്ടം ലഭ്യമാകുന്നതാണ്. സ്വർണ്ണക്കട, വെള്ളിക്കടകളിൽ വ്യാപാരം വർധിക്കുന്നതാണ്. അന്യരുടെ ധനം വന്നുചേരും. സ്വന്തമായി കോൺട്രാക്ട്, മറ്റു തൊഴിലുകൾ ചെയ്യുന്നവര്‍ക്ക് അധിക വരുമാനം വന്നുചേരും. പുസ്തകം എഴുതാവുന്നതാണ്. വ്യാപാരത്തിൽ അറിവ് വർധിക്കും. ബന്ധുക്കളുടെ മംഗളകര്‍മ്മങ്ങളിൽ പങ്കെടുക്കും. വിദേശ മലയാളികൾക്ക് പലവിധ നേട്ടങ്ങൾ ലഭ്യമാകുന്നതാണ്. മലപ്രദേശങ്ങളിൽ സഞ്ചരിക്കാനുള്ള അവസരപ്രാപ്തിയുണ്ടാകും. സുഗന്ധദ്രവ്യങ്ങൾ കൃഷിയാൽ വളരെയധികം ലാഭം ലഭ്യമാകും.

തുലാക്കൂറ്

(ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

സർക്കാര്‍ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. ത്യാഗമനസ്കതയോടുകൂടി പ്രവർത്തിക്കുന്നതാണ്. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. സഹകരണ സ്ഥാപനങ്ങളിൽ നിന്നും ചില ആനുകൂല്യങ്ങൾ ഉണ്ടാകും. അൽപം അധൈര്യം ഉണ്ടാകുന്നതാണ്. ആത്മാർഥതയുള്ള സ്ത്രീ സൗഹൃദബന്ധത്താൽ പലവിധ നേട്ടങ്ങള്‍ വന്നുചേരും. നല്ല മാർക്കോടുകൂടി വിദ്യാർഥികൾ വിജയിക്കും. വ്യാപാരത്താൽ ധാരാളം സമ്പാദിക്കുന്നതായിരിക്കും. സൽപ്രവൃത്തികളിൽ ഏർപ്പെടുന്നതായിരിക്കും. സഹോദരങ്ങള്‍ പിണക്കം മാറി വന്നുചേരും. മാതുലന്മാരാൽ മാനസികവൈഷമ്യം ഉണ്ടാകും. പൂർവിക ഭൂസ്വത്തുക്കൾ സംബന്ധമായ പ്രശ്നങ്ങള്‍ അധികരിക്കുന്നതാണ്.

വൃശ്ചികക്കൂറ്

(വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

സാമ്പത്തിക നില മെച്ചപ്പെടും. കുടുംബ അഭിവൃദ്ധിയുണ്ടാകും. പിതാവിനോട് സ്നേഹമായിരിക്കും. പ്രവൃത്തികൾ പ്രശംസനീയമായിരിക്കും. പുത്രലബ്ധിക്കുള്ള അവസരമാണ്. ഏത് മേഖലയിൽ ആയാലും വിജയം കൈവരിക്കും. അനുയോജ്യമല്ലാത്ത സൗഹൃദബന്ധം പുലർത്തും. ആത്മാർഥതയുള്ള ഭൃത്യന്മാർ ലഭിക്കുന്നതായിരിക്കും. സഹോദരഐക്യം കുറയുന്നതാണ്. മാതാവിനോട് സ്നേഹമായിരിക്കും. ഭാര്യയുടെ ഹിതാനുസരണം പ്രവർത്തിക്കുന്നതായിരിക്കും. നൃത്തം, സംഗീതം, മറ്റു കലകളാൽ അഭിവൃദ്ധിയുണ്ടാകും. തൊഴിലുകൾ അൽപം തടസ്സപ്പെടും. വ്യാപാര അഭിവൃദ്ധിയുണ്ടാകുന്നതായിരിക്കും. ഭാര്യയാലും സന്താനങ്ങളാലും മാനസികസന്തോഷം ഉണ്ടാകും. സന്താനങ്ങൾക്ക് വിവാഹം തീർച്ചപ്പെടുക. ദാനധർമ്മങ്ങൾ ചെയ്യുന്നതായിരിക്കും.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

സിഎ, ക്ലാർക്ക് മുതലായ തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. ചരിത്രം, ഗണിതം മുതലായവയിൽ അധിക മാർക്ക് ലഭ്യമാകും. പല രാജ്യങ്ങളെകുറിച്ചും ജനങ്ങളുടെ ജീവിതരീതിയെ കുറിച്ചും അറിയാൻ സാധിക്കും. നിലം, വസ്തുക്കളാൽ ധനവരവ് വർധിക്കുന്നതാണ്. ഭൂഇടപാടുകൾ നടത്തുന്നവർക്ക് അധികവരുമാനം വന്നുചേരും. യന്ത്രശാലകളിൽ അധികലാഭം പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായി ചെലവുകൾ വന്നുചേരും. സുഹൃത്തുക്കൾക്കായി ധാരാളം ധനം ചെലവഴിക്കുന്നതാണ്. ക്ഷേത്രദർശനം, തീർഥാടനം എന്നിവക്കുള്ള അവസരപ്രാപ്തിയുണ്ടാകും. അപ്രതീക്ഷിതമായി ഭാഗ്യം വന്നുചേരാനിടയുണ്ട്. നൃത്തം, സംഗീതം, മറ്റു കലകൾ അഭ്യസിക്കാവുന്നതാണ്. ബന്ധുക്കളിൽ നിന്നും അകൽച്ച വരാനിടയുണ്ട്.

മകരക്കൂറ്

(ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

പല മേഖലകളിലും വരുമാനം വന്നുചേരും. വാഹനം മാറ്റി വാങ്ങാവുന്നതാണ്. ആത്മാർഥതയുള്ള ഭൃത്യന്മാർ ലഭിക്കും. സന്താനഭാഗ്യലബ്ധിയുടെ സമയമായി കാണുന്നു. സ്വന്തമായി കെട്ടിടം, മറ്റ് കോൺട്രാക്ട് തൊഴിലുകളാൽ വരുമാനം വന്നുചേരും. വസ്തുക്കളും പ്രശസ്തിയും കിട്ടാവുന്നതാണ്. ആത്മാർഥതയുള്ള സുഹൃത്തുക്കള്‍ വന്നുചേരും. ഇളയസഹോദരത്തിന് ദോഷകരമായ സമയമായി കാണുന്നു. വസ്ത്രാലയങ്ങൾ, അഴകുനിലയങ്ങളിൽ വരുമാനം വർധിക്കുന്നതാണ്. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. ജീവിതപുരോഗമനത്തിനുള്ള വഴി തെളിയും. അൽപം നഷ്ടം വരുമെങ്കിലും കഠിനമായി പ്രയത്നിക്കുന്നതാണ്. തലവേദന, പിത്തം സംബന്ധമായി രോഗം വരാവുന്നതാണ്.

കുംഭക്കൂറ്

(അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

കമ്പനി ഉദ്യോഗസ്ഥർക്ക് പലവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതായിരിക്കും. ശരീരസുഖം ലഭിക്കും. വ്യാപാരത്താൽ ധാരാളം സമ്പാദിക്കും. കുടുംബത്തിൽ നിന്നും യാതൊരു സൗജന്യം ലഭിക്കുന്നതല്ല. അൽപം കോപം വർധിക്കും. മാതാപിതാക്കളെ പ്രശംസിക്കും. ആത്മാർഥതയുള്ള ഭൃത്യന്മാർ ലഭിക്കുന്നതാണ്. തൊഴിലുകളിൽ മുന്നേറ്റം ഉണ്ടാകും. ജലവകുപ്പ്, അധ്യാപകർ മുതലായ തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. പുരോഗമനത്തിനായി സ്വയം പ്രയത്നിക്കും. യന്ത്രശാലകൾ, വർക്ക്ഷോപ്പുകളില്‍ അധിക വരുമാനം വന്നുചേരുന്നതാണ്. സത്യസന്ധമായി പ്രവർത്തിക്കും. സ്ത്രീകളോടും ഭാര്യയോടും ദയയും അനുകമ്പയും പ്രകടിപ്പിക്കുന്നതാണ്. പല്ലുവേദന, കാതുവേദന വരാനിടയുണ്ട്. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും.

മീനക്കൂറ്

(പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. പുണ്യകർമ്മങ്ങളിൽ ഏർപ്പെടും. സകലവിധ സുഭക്ഷിത്വങ്ങളും ലഭിക്കും. വസ്തുക്കൾ വാങ്ങാന്‍ അഡ്വാൻസ് കൊടുക്കാവുന്നതാണ്. ബ്രാഹ്മണരെയും സന്യാസിമാരെയും ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യും. മന്ത്രിസഭാ അംഗങ്ങൾക്ക് അനുയോജ്യമായ സമയമായി കാണുന്നു. സന്താനഭാഗ്യത്തിന്റെ സമയമാണ്. അഭിപ്രായങ്ങൾ പ്രശംസനീയമായിരിക്കും. വലിയ പ്രയത്നങ്ങളിൽ ഏർപ്പെടുന്നതാണ്. മാതാപിതാക്കളുടെ ഹിതാനുസരണം പ്രവർത്തിക്കും. മനോബലവും ശരീരബലവും ലഭ്യമാകും. വ്യാപാര വ്യവസായ മേഖലകൾ പുഷ്ടിപ്പെടുന്നതായിരിക്കും. നവീന ഗൃഹോപകരണങ്ങൾ വാങ്ങുന്നതായിരിക്കും. സർക്കാരില്‍നിന്നും പൊതുജനങ്ങളാലും ബഹുമാനിക്കപ്പെടും. ആത്മാർഥതയുള്ള ഉപദേശകർ വന്നുചേരും.

ലേഖകൻ

പ്രൊഫ. ദേശികം രഘുനാഥൻ

ദേശികം , ശാസ്താക്ഷേത്ര സമീപം, പത്താംകല്ല് ,നെടുമങ്ങാട് പി.ഒ. ,തിരുവനന്തപുരം

Pin - 695541  ,Ph - 04722813401

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA