sections
MORE

സമ്പൂർണ നക്ഷത്രഫലം 2019 – ഉത്രം : കാണിപ്പയ്യൂർ

Uthram Varshaphalam
SHARE

 ഉത്രം നക്ഷത്രത്തില്‍ ജനിച്ചവർക്ക് 2019 ൽ പൊതുവേ എല്ലാ കാര്യങ്ങളിലും   കഴിഞ്ഞ വർഷത്തെപോലെ അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടായിരിക്കുകയില്ല. ഇക്കൊല്ലം എല്ലാത്തിലും  അകാരണമായ  കാലതാമസവും തടസ്സങ്ങളും ഉണ്ടാകുവാനിടയുള്ളതിനാല്‍ എല്ലാ മേഖലകളിലും  വളരെയധികം ശ്രദ്ധിക്കണം . ആരോഗ്യ കാര്യങ്ങളിൽ പ്രത്യേകിച്ച് പ്രശ്നങ്ങളോ അനിഷ്ടങ്ങളോ ഉണ്ടാവുകയില്ല. ആരോഗ്യം ഏറെക്കുറെ തൃപ്തികരമായിരിക്കും. ആരോഗ്യ  വിഷയത്തിൽ ഒഴികെ ബാക്കിയുള്ള കാര്യങ്ങളിലാണ് അനിഷ്ടങ്ങളുണ്ടാവുക. 

വിദ്യാർഥികൾക്ക്  പഠിച്ച കാര്യങ്ങളെല്ലാം നിഷ്കർഷയോടു കൂടി പഠിക്കാത്തതിനാൽ  അത് വേണ്ടവിധത്തിൽ അവതരിപ്പിക്കുവാനുള്ള സാധ്യതകൾ വളരെ കുറവായിരിക്കും.അതിനാൽ അവരവരുടെ ആചാരപ്രകാരമുള്ള പ്രാർഥനകൾ നടത്തുകയും സാരസ്വതം നെയ്യ് നിത്യവും കാലത്ത് കുളിച്ച് ഒരു തുള്ളി സേവിക്കുന്നതും എല്ലാം  നേർബുദ്ധി തോന്നുന്നതിനും പഠിച്ച വിദ്യ പ്രാവർത്തികമാക്കുന്നതിനും  പരീക്ഷയിൽ കാര്യങ്ങൾ  അവതരിപ്പിക്കുന്നതിനും ഗുണകരമായിത്തീരും. പലപ്പോഴും ക്ഷീണം, ഉറക്കം, മടി, ഉത്സാഹക്കുറവ്, ഉന്മേഷക്കുറവ് എന്നിവ വിദ്യാർഥികൾക്ക് വന്നു ചേരുവാനിടയുണ്ട് .അതിനാൽ  ഈശ്വരപ്രാർഥനകൾക്ക് സമയം കണ്ടെത്തുകയും  മൂകാംബിക ദർശനം നടത്തുന്നതും  പരീക്ഷാകാലയളവിൽ പ്രത്യേക  ഈശ്വര പ്രാർഥന നടത്തുന്നതും  ഏറെക്കുറെ വിജയത്തിന് കാരണമാകും.വളരെ നല്ല നിലയിൽ മാർക്കു വാങ്ങുന്നവർക്കെല്ലാം ഈ വർഷം കുര്യാണ സാധ്യതയുണ്ട് . ചില വിദ്യാർഥികൾക്ക്  അവിചാരിതമായി  പരാജയം ഉണ്ടാകുവാൻ യോഗം കാണുന്നുണ്ട്. 

വ്യാപാരത്തിൽ മാന്ദ്യം അനുഭവപ്പെടുന്നതു വഴി  ഭൂമി പണയം വച്ച് കടം വാങ്ങേണ്ടതായ സാഹചര്യങ്ങള്‍ ഉണ്ടാവാം . കടം വീട്ടുന്ന സാഹചര്യം  2021 ലേ ഉണ്ടായിരിക്കുകയുള്ളൂ. കൂടാതെ  തൊഴിൽപരമായോ   സാമ്പത്തിക ആവശ്യത്തിനായോ  മക്കളുടെ വിവാഹം നടക്കുന്നതിനായോ  ഗൃഹനിർമാണ പ്രവർത്തനങ്ങക്കായോ  നിലവിലുള്ള ഭൂമി പണയം വച്ച് പണം കടം വാങ്ങേണ്ടതായ സാഹചര്യം ഉണ്ടാവാം . സന്ധി സംഭാഷണത്തിൽ വിജയം കൈവരിക്കുവാനായി വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കേണ്ടതാണ്. പലപ്പോഴും മറ്റൊരാളുടെ ആവശ്യം കൂടി പരിഗണിച്ചുകൊണ്ട് പ്രവർത്തിക്കുന്നത് വളരെ ഗുണകരമായിട്ടുള്ള സാഹചര്യങ്ങൾക്ക് വഴിയൊരുക്കും. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ  നിർവഹിക്കേണ്ടതായ സാഹചര്യങ്ങൾ വരാം . ആഗ്രഹിക്കുന്ന കാര്യങ്ങൾക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും. സാഹസപ്രവൃത്തികളിൽ നിന്നും പിന്മാറേണ്ടതാണ്. 

മാതാപിതാക്കളോ ഗുരു കാരണവന്മാരോ നിർദേശിക്കുന്ന കാര്യങ്ങൾ അനുകൂലമാക്കിത്തീർക്കുവാൻ  അശ്രാന്ത പരിശ്രമം വേണ്ടിവരും. ബന്ധുമിത്രാദികള്‍ വിരോധികളായി തീരുമെങ്കിലും പ്രതികരിക്കാതെ ഇരിക്കണം. ഈ വർഷം വാഹനം മാറ്റി വാങ്ങാനുള്ള തീരുമാനത്തിൽ നിന്നും വ്യതിചലിക്കുന്നതാണ്  ഉത്തമം . അഗ്നി, ആയുധം, ധനം, വാഹനം എന്നിവ ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതാണ് .  വിദേശത്ത് താമസിക്കുന്നവർക്ക് മൂന്നു നാലു മാസത്തിലൊരിക്കല്‍ ഗൃഹത്തിൽ വന്നുപോകേണ്ടതായ സാഹചര്യങ്ങൾ ഉണ്ടാവാം. 

 നിർണായകമായ  തീരുമാനങ്ങൾ സ്വീകരിക്കുവാൻ വിദഗ്ധ കാര്യങ്ങളെല്ലാം സ്വീകരിച്ചാലും സാമ്പത്തിക ബുദ്ധിമുട്ടുകളെക്കൊണ്ട് പലതും തുടങ്ങി വയ്ക്കുവാനുള്ള സാഹചര്യങ്ങൾ വളരെ കുറവായിരിക്കും. അതുകൊണ്ടുതന്നെ ക്ഷമയും വിനയവും പക്വതയും ആത്മസംയമനവും പാലിച്ചുകൊണ്ട് ഏതൊരു കാര്യത്തേയും അനുകൂലമാക്കിത്തീർക്കുവാൻ അശ്രാന്ത പരിശ്രമം വേണ്ടിവരും .  കുടുംബത്തിൽ വിട്ടുനിന്നു ജോലി െചയ്യേണ്ടതായ സാഹചര്യങ്ങളോ  വ്യത്യസ്തമായ കർമപദ്ധതികളില്‍ ഏർപ്പെടേണ്ടതായ സാഹചര്യങ്ങളോ ഉണ്ടായിത്തീരും. പലപ്പോഴും മനസ്സിന് വിമ്മിഷ്ടമുണ്ടാകുന്ന സാഹചര്യങ്ങള്‍ ഉണ്ടായിത്തീരുമെങ്കിലും ഈശ്വരപ്രാർഥനകളും ജീവിതപങ്കാളിയുടെ സമീപനവും  ഈ അനിഷ്ടാവസ്ഥ  അതിജീവിക്കുന്നതിന് വഴിയൊരുക്കുവാൻ യോഗം കാണുന്നുണ്ട്. 

 തീരുമാനങ്ങളിൽ ഔചിത്യം ഉണ്ടാകുവാനുള്ള സാധ്യത ഇല്ല. ശാസ്ത്രീയ വശം പലതും ശരിയാണെങ്കിൽ പോലും പ്രായോഗികമായിട്ടുള്ള ഫലപ്രാപ്തിയിലെത്തിക്കാൻ സാധിക്കുകയില്ല.നിലവിലുള്ള ജോലിയിൽ അധികാരപരിധിയും സമ്മർദ്ദവും യാത്രാക്ലേശവും വർധിക്കുകയും   മേലധികാരികളില്‍ നിന്നും അതൃപ്തിയുള്ള വചനങ്ങൾ കേൾക്കുവാനിടവരുമെങ്കിലും നിലവിലുള്ള ഉദ്യോഗം ഉപേക്ഷിക്കുന്നത് നല്ലതല്ല . ഉദ്യോഗം ഉപേക്ഷിക്കുക, കടം കൊടുക്കുക, ജാമ്യം നിൽക്കുക, മധ്യസ്ഥതയ്ക്കു പോകുക, കുറി ചേരുക എന്നിവയൊക്കെത്തന്നെ പരമാവധി ഈയൊരു വർഷം ഒഴിവാക്കുന്നത് നന്നായിരിക്കും. 

ഉത്രം നക്ഷത്രത്തിൽ ജനിച്ചവർ ഈയൊരു വർഷം എല്ലാ പ്രകാരത്തിലും ആത്മസംയമനം പാലിച്ച് ഈശ്വരപ്രാർഥനകളോടു കൂടി കുടുംബാംഗങ്ങളോ ബന്ധുജനങ്ങളോ പറയുന്ന കാര്യങ്ങൾ ഏറെക്കുറെ പരിഗണിച്ചുകൊണ്ടുള്ള ഒരു ജീവിതം നയിക്കുന്ന പക്ഷം അനുകൂലമായിട്ടുള്ള സാഹചര്യങ്ങൾക്ക് വഴിയൊരുക്കുവാൻ ജഗദീശ്വരൻ  വഴിയുണ്ടാക്കിത്തരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA