sections
MORE

സമ്പൂർണ വാരഫലം (ജനുവരി 20 – 26)

star-prediction
SHARE

(2018 ജനുവരി 20 – 26 )

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സത്യസന്ധമായി പ്രവർത്തിക്കും. നവദമ്പതികൾക്ക് പുത്രലബ്ധിക്കുള്ള സമയമായി കാണുന്നു. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. സത്യസന്ധമായി പ്രവർത്തിക്കും. വ്യാപാരത്തിൽ നിന്നും ധാരാളം വരുമാനം വന്നുചേരും. വിവാഹം അന്വേഷിക്കുന്നവർക്ക് തീർച്ചപ്പെടാവുന്നതാണ്. വർക്ക്ഷോപ്പുകളില്‍ അധികജോലികൾ ലഭ്യമാകും. അരി, ധാന്യങ്ങൾ വ്യാപാരത്താൽ ധാരാളം വരുമാനം വന്നുചേരും. വിദേശ മലയാളികൾക്ക് പലവിധ നേട്ടങ്ങൾ ലഭിക്കുന്നതായിരിക്കും. ജ്യോതിഷം, കുറി പറയുന്നവർക്ക് വരുമാനം വർധിക്കും. ക്ഷേത്രദർശനം, തീർഥാടനം എന്നിവക്കുള്ള അവസരപ്രാപ്തിയുണ്ടാകും. പ്രമേഹരോഗികൾക്ക് രോഗം വർധിക്കുന്നതിനുള്ള സാധ്യത കാണുന്നു.

ഇടവക്കൂറ്

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

കുടുംബഐശ്വര്യത്തിന്റെയും മാനസിക സന്തോഷത്തിന്റെയും സമയമായി കാണുന്നു. ഉന്നതനിലവാരത്തിലുള്ള വിജയം കൈവരിക്കും. സ്വന്തമായി ചിട്ടി, ബാങ്ക് ഉള്ളവർക്ക് തിരികെ ലഭിക്കാനുള്ള കുടിശ്ശിക ലഭ്യമാകും. ധനസുഭക്ഷിത്വം ഏർപ്പെടുന്നതായിരിക്കും. പിതാവിനെക്കാളും ഉദാരമായ മനസ്കതയോടുകൂടി പ്രവർത്തിക്കുന്നതാണ്. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും. മധ്യസ്ഥം വഹിക്കാനുള്ള സന്ദർഭം വന്നുചേരും. പാർട്ടി പ്രവർത്തകർക്ക് അനുയോജ്യമായ സമയമായി കാണുന്നു. വ്യാപാരത്തിൽ അറിവ് വർധിക്കുന്നതാണ്. വാഹനം, വസ്തുക്കൾ വാങ്ങാവുന്ന സമയമായി കാണുന്നു. സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകാം. നയനരോഗം വരാനിടയുണ്ട്.

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

സംരക്ഷണവകുപ്പിൽ ജോലി ചെയ്യുന്നവര്‍ക്ക് പലവിധ നേട്ടങ്ങൾ പ്രതീക്ഷിക്കാം. സുഹൃത്തുക്കളാല്‍ ചില വൈഷമ്യവും ബന്ധുക്കളാല്‍ അകൽച്ചയും ഉണ്ടാകുന്നതാണ്. അപ്രതീക്ഷിതമായ മനോചഞ്ചലം വന്നുചേരും. പ്രശസ്തിയും അധ്യക്ഷത വഹിക്കാനുള്ള അവസരപ്രാപ്തിയും ഉണ്ടാകുന്നതാണ്. ഇലക്ട്രിക് ഇലക്ട്രോണിക്സ് സംബന്ധമായി തൊഴിൽ ചെയ്യുന്നവര്‍ക്ക് അധികലാഭം പ്രതീക്ഷിക്കാം. പ്രശംസനീയരാൽ പുകഴ്ത്തപ്പെടും. വിദേശത്തുനിന്ന് ശുഭവാർത്തകൾ ശ്രവിക്കാനുള്ള അവസരപ്രാപ്തിയുണ്ടാകും. പുരുഷന്മാർക്ക് സ്ത്രീ വിദ്വേഷം ഏർപ്പെടും. കാർഷിക, മറ്റു തൊഴിലുകളിൽ അധികവരുമാനം വന്നുചേരും. പിതാവിന് ഹൃദയസംബന്ധമായ രോഗം വരാവുന്നതാണ്.

കർക്കടകക്കൂറ്

(പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

ധനാഭിവൃദ്ധിയുടെയും പ്രശസ്തിയുടെയും സമയമായി കാണുന്നു. കഠിനമായ മനസ്സോടുകൂടി പ്രവർത്തിക്കും. കൂട്ടുവ്യാപാരം ചെയ്യുന്നവർക്ക് അധികലാഭം പ്രതീക്ഷിക്കാം. ആത്മാർഥതയുള്ള സുഹൃത്തുക്കളാൽ പലവിധ നന്മകൾ ഉണ്ടാകും. പുരുഷന്മാർക്ക് സ്ത്രീകളാൽ മനോചഞ്ചലം ഉണ്ടാകും. ഭരണകക്ഷിയുടെ എതിർകക്ഷിയിൽ ചേരാനുള്ള മനസ്സ് ഉണ്ടാകും. നൃത്തം, സംഗീതം മുതലായ കലകൾ പഠിക്കുകയും ആസ്വദിക്കുകയും ചെയ്യും. പുനർ വിവാഹത്തിനായി പരിശ്രമിക്കുന്നവർക്ക് കാര്യസാധ്യതയുടെ സമയമാണ്. പ്രേമിതാക്കൾക്ക് പ്രേമസാഫല്യത്തിന്റെ സമയമായി കാണുന്നു. വ്യാപാര മറ്റു തൊഴിലുകൾ ചെയ്യുന്നവര്‍ക്ക് അധികലാഭം പ്രതീക്ഷിക്കാവുന്നതാണ്.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

പല മേഖലകളിലും വരുമാനം വന്നുചേരും. ഭാര്യയ്ക്കും മാതാവിനും അനുയോജ്യമായ സമയമാണ്. സ്വന്തമായി കോൺട്രാക്ട്, മറ്റ് തൊഴിലുകൾ ചെയ്യുന്നവര്‍ക്ക് മികച്ചലാഭം ലഭ്യമാകും. ഗുരുക്കളെ ദർശിക്കാനുള്ള സന്ദർഭം കാണുന്നു. കവിത, കഥ ആസ്വദിക്കാനുള്ള സന്ദർഭം വന്നുചേരും. ബാങ്കില്‍ ലോണിനായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭ്യമാകും. വിവാഹം അന്വേഷിക്കുന്നവർക്ക് അൽപം തടസ്സം അനുഭവപ്പെടും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. വ്യാപാര വ്യവസായ മേഖലകൾ പുഷ്ടിപ്പെടുന്നതായിരിക്കും. അപ്രതീക്ഷിതമായി ധനനഷ്ടം വരാനിടയുണ്ട്. വാർദ്ധക്യം ചെന്നവരെയും പിതാവിനെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും.

കന്നിക്കൂറ്

(ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

ന്യായാധിപൻ, ആർഡിഒ പോലുള്ള തസ്തികയിലേക്ക് പരീക്ഷ എഴുതുന്നവർക്ക് ലഭ്യമാകും. ഉന്നത നിലവാരത്തിലുള്ള വിജയം വിദ്യാർഥികൾക്ക് ലഭിക്കുന്നതാണ്. ഹാസ്യകലാ പ്രകടനക്കാർക്ക് പല വേദികളും ലഭിക്കും. മലപ്രദേശങ്ങള്‍, താഴ്‌വര സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നതായിരിക്കും. സുഗന്ധദ്രവ്യങ്ങൾ കൃഷിയാൽ ധാരാളം വരുമാനം വന്നുചേരും. വിദേശത്ത് വസിക്കുന്ന മലയാളികൾക്ക് പലവിധ നേട്ടങ്ങള്‍ ലഭിക്കും. കുടുംബത്തിൽ നിന്നും യാതൊരു സൗജന്യം ലഭ്യമല്ല. സ്ഥലം മാറി താമസിക്കാനുള്ള സന്ദർഭം കാണുന്നു. പുസ്തകം എഴുതാവുന്നതാണ്. ക്ഷേത്രദർശനം, തീർഥാടനം എന്നിവക്കുള്ള അവസരപ്രാപ്തിയുണ്ടാകും. കോപം വർധിക്കുന്നതാണ്.

തുലാക്കൂറ്

(ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

അഡ്വക്കറ്റുമാർക്ക് പല കേസുകളും വിജയിക്കും. കുടുംബത്തിൽ പലവിധ നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. വെള്ളി, കാരിയം മുതലായ ലോഹങ്ങളാൽ തൊഴില്‍ ചെയ്യുന്നവർക്ക് അധികലാഭം പ്രതീക്ഷിക്കാം. ദാനധർമ്മങ്ങൾ ചെയ്യുമെങ്കിലും പ്രവൃത്തികളിൽ സംതൃപ്തി ലഭ്യമല്ല. സ്വർണ്ണക്കടകൾ, വസ്ത്രാലയങ്ങളിൽ അധികവ്യാപാരം വർധിക്കുന്നതാണ്. ധനസുഭക്ഷിത്വം ഏർപ്പെടും. അയൽവാസികളോട് സ്നേഹമായിരിക്കും. ചില സമയങ്ങളിൽ ത്യാഗമനസ്കതയോടുകൂടി പ്രവര്‍ത്തിക്കും. ഗുസ്തി, കബടി ചാമ്പ്യന്മാർക്ക് അനുകൂല സമയമാണ്. ബന്ധുക്കളാല്‍ പ്രശംസിക്കപ്പെടും. വാഹനം, വസ്തുക്കള്‍ വാങ്ങാവുന്നതാണ്. വ്യാപാരജ്ഞാനം ഉണ്ടാകുന്നതായിരിക്കും.

വൃശ്ചികക്കൂറ്

(വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

വിദേശത്ത് ജോലിക്കായി പരിശ്രമിക്കുന്നവർക്ക് കാര്യസാധ്യതയുണ്ടാകും. നവദമ്പതികൾക്ക് പുത്രലബ്ധി പ്രതീക്ഷിക്കാം. സാമർഥ്യമായി എല്ലാ കാര്യങ്ങളും ചെയ്തു തീർക്കുന്നതാണ്. സൽപ്രവൃത്തികളിൽ ഏർപ്പെടും. വ്യാപാരത്താൽ ധാരാളം സമ്പാദിക്കും. പാർട്ടിപ്രവർത്തകർക്ക് അനുയോജ്യമായ സമയമായി കാണുന്നു. അന്യർക്ക് ശല്യം കൊടുക്കുന്നതാണ്. സഹകരണസ്ഥാപനങ്ങളിൽ നിന്നും ചില ആനുകൂല്യങ്ങൾ ലഭിക്കുന്നതായിരിക്കും. നൃത്തം, സംഗീതം മറ്റു കലകൾ അഭ്യസിക്കാവുന്നതാണ്. തൊഴിലഭിവൃദ്ധിയുണ്ടാകും. പശു മറ്റു കറവകളാൽ ധനം വന്നുചേരും. അൽപം അധൈര്യം ഉണ്ടാകുന്നതാണ്. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. മാതാവിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തും.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

ധനാഭിവൃദ്ധിയും പ്രശസ്തിയുടെയും സമയമായി കാണുന്നു. ഭൂഇടപാടുകൾ നടത്തുന്നവർക്ക് അധികവരുമാനം പ്രതീക്ഷിക്കാം. ഭൃത്യന്മാർ ലഭിക്കാതെ വിഷമിക്കുന്നതായിരിക്കും. ഇലക്ട്രിക് ഇലക്ട്രോണിക്സ് സംബന്ധമായി തൊഴിൽ ചെയ്യുന്നവര്‍ക്ക് അധികവരുമാനം വന്നു ചേരാവുന്നതാണ്. ഗൃഹം നിർമ്മിക്കാൻ അനുയോജ്യമായ സമയമായി കാണുന്നു. സുഹൃത്തുക്കള്‍ക്കായി ധാരാളം ധനം ചെലവഴിക്കുന്നതാണ്. ബന്ധുക്കളിൽ നിന്നും അകൽച്ചയുണ്ടാകും. കൽക്കരി ഖനികളിൽ ജോലി ചെയ്യുന്നവര്‍ക്ക് പലവിധ ആനുകൂല്യങ്ങൾ ലഭ്യമാകുന്നതായിരിക്കും. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടുന്നതായിരിക്കും. പാർട്ടിപ്രവർത്തകർക്ക് അനുയോജ്യമായ സമയമായി കാണുന്നു. ജ്വരം, അതിസാരം മുതലായ രോഗം വരാവുന്നതാണ്.

മകരക്കൂറ്

(ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

ഐടി മേഖലയിൽ ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. കവിതയിലും ഗണിതത്തിലും അറിവ് ഉണ്ടാകും. ഇളയസഹോദരത്തിന് ദോഷകരമായ സമയമാണ്. ശയനസുഖം, ധനലാഭം പ്രതീക്ഷിക്കാവുന്നതാണ്. പല മേഖലകളിലും ധനാഭിവൃദ്ധിയുണ്ടാകും. ആത്മാർഥതയുള്ള ഭൃത്യന്മാർ ലഭിക്കുന്നതാണ്. ധൈര്യവും സാമർഥ്യവും ഉണ്ടാകും. സഹിഷ്ണതശക്തിയുണ്ടാകുന്നതാണ്. അപ്രതീക്ഷിതമായി ഭാഗ്യാനുഭവങ്ങൾ വന്നുചേരും. പാർട്ടി പ്രവർത്തകർക്ക് ജനസ്വാധീനതയും പ്രശസ്തിയും ഉണ്ടാകും. രക്തസമ്മർദ്ദം ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കുംഭക്കൂറ്

(അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

കമ്പ്യൂട്ടർ എൻജിനീയർമാർക്ക് അനുകൂല സമയമാണ്. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. മാതാപിതാക്കളെ പ്രശംസിക്കുന്നതായിരിക്കും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കുന്നതാണ്. സൽപ്രവൃത്തികളിൽ ഏർപ്പെടുന്നതായിരിക്കും. കുടുംബത്തിൽ നിന്നും യാതൊരു സൗജന്യവും ലഭ്യമല്ല. അനുയോജ്യമല്ലാത്തവരുടെ അഭിപ്രായങ്ങൾ അംഗീകരിക്കും. വിദ്യാർഥികൾ നല്ല മാർക്കോടുകൂടി വിജയിക്കുന്നതാണ്. ഇലക്ട്രിക് ഇലക്ട്രോണിക്സ് സംബന്ധമായി തൊഴിൽ ചെയ്യുന്നവർക്ക് അനുകൂല സമയമായി കാണുന്നു. വ്യാപാര വ്യവസായ മേഖലകൾ പുഷ്ടിപ്പെടുന്നതായിരിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് നടക്കാനുള്ള സാധ്യത കാണുന്നു. നൃത്ത സംഗീത മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് പുരസ്കാരങ്ങൾ ലഭ്യമാകുന്നതാണ്.

മീനക്കൂറ്

(പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. പ്രശസ്തിയും ധനവരവും ഉണ്ടാകുന്നതാണ്. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കുന്നതായിരിക്കും. സത്യസന്ധമായ പ്രവൃത്തിയാൽ എല്ലാപേർക്കും പ്രിയമുള്ളവരാകും. ബിഇ, നഴ്സുമാർക്ക് വിദേശത്ത് ജോലിക്കായി പരിശ്രമിക്കാവുന്നതാണ്. പുരുഷന്മാർക്ക് സ്ത്രീകളോട് അനുകമ്പയും ദയയും തോന്നും. അതിഥികളെ സൽക്കരിക്കും. സ്വയം പുരോഗമനത്തിനായി പരിശ്രമിക്കുന്നതാണ്. അസൂയപ്പെടുന്ന അളവിൽ പുരോഗമിക്കുന്നതായിരിക്കും. പാർട്ടി പ്രവർത്തകർക്ക് പദവി ലഭിക്കാനിടയുണ്ട്. അധ്യക്ഷത വഹിക്കാനുള്ള സന്ദര്‍ഭം കാണുന്നു. സന്താനഭാഗ്യം പ്രതീക്ഷിക്കാം. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടും. കുട്ടികൾ വീണ് മുറിയാതെ ശ്രദ്ധിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA