sections
MORE

പ്രണയഫലം; ഈ ആഴ്ച നിങ്ങൾക്കനുകൂലമോ?

love-prediction-june25
SHARE

(2019 ജനുവരി 20 മുതൽ 26 വരെ)

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും):

ഈയാഴ്ച മേടക്കൂറുകാർക്കു പ്രണയകാര്യങ്ങളിൽ നല്ല അനുഭവങ്ങൾ ഉണ്ടാകും. പ്രണയപങ്കാളിയിൽ നിന്നു സ്നേഹവും സഹകരണവും ലഭിക്കും. നല്ല വാക്കുകൾ കൊണ്ട് പ്രണയപങ്കാളിയുടെ മനസ്സു കീഴടക്കാൻ കഴിയും. വിചാരിച്ച കാര്യങ്ങളെല്ലാം നടത്തിയെടുക്കാൻ സാധിക്കും. ഈ കൂറുകാരിൽ ചിലർക്ക് പ്രണയപങ്കാളിയോടൊപ്പം യാത്ര സാധ്യമാകും. 

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

ഈയാഴ്ച ഇടവക്കൂറുകാർക്ക് പ്രണയകാര്യങ്ങളിൽ തികച്ചും പ്രോത്സാഹജനകമായ ഫലങ്ങളാണ് അനുഭവപ്പെടുക. പുതിയ സുഹൃദ്ബന്ധം ആരംഭിക്കാൻ സാധിക്കും. ദൈവാനുഗ്രഹമുള്ളതിനാൽ പ്രതിസന്ധികളൊന്നും അനുഭവപ്പെടില്ല. പ്രണയകാര്യങ്ങളിലെ നിസ്സാരപ്രശ്നങ്ങളെല്ലാം വിജയകരമായി മറികടക്കാൻ കഴിയും.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

മിഥുനക്കൂറുകാർക്ക് ഈയാഴ്ച ചില ദിവസങ്ങളിൽ ദൈവാനുഗ്രഹം അനുഭവപ്പെടുന്നില്ലെന്നു തോന്നും. എങ്കിലും പ്രണയകാര്യങ്ങളിൽ തികച്ചും അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. മനസ്സിന്റെ സ്വസ്‌ഥത നിലനിർത്താൻ കഴിയും. പ്രണയപങ്കാളിയുമായുള്ള പിണക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും തീർക്കാൻ കഴിയും. പുതിയ സൗഹൃദബന്ധങ്ങൾ ആരംഭിക്കാൻ കഴിയും. 

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും)

ഈയാഴ്ച കർക്കടകക്കൂറുകാർക്ക് പ്രണയകാര്യങ്ങളിൽ നല്ല അനുഭവങ്ങൾ ഉണ്ടാകും. മനസ്സിനു സന്തോഷം ലഭിക്കും. എതിർപ്പുകളെല്ലാം അടങ്ങും. അസൂയാലുക്കൾ സ്വയം പിന്മാറുന്നതു കാണാം. മനസ്സിന്റെ കരുത്തു കൊണ്ട് കാര്യങ്ങൾ അനുകൂലമാക്കിയെടുക്കാൻ കഴിയും. പ്രണയപങ്കാളിക്കു നിസ്സാര കാര്യത്തെച്ചൊല്ലി തോന്നിയിരുന്ന സംശയവും തെറ്റിദ്ധാരണയുമൊക്കെ മാറും. 

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

ഈയാഴ്‌ച ചിങ്ങക്കൂറുകാർക്കു പ്രണയകാര്യങ്ങൾ വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. ദൈവാനുഗ്രഹമുള്ളതിനാൽ വിചാരിച്ച കാര്യങ്ങൾ നടത്തിയെടുക്കാൻ സാധിക്കും. അതിലൂടെ മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും. പ്രണയപങ്കാളിയിൽ നിന്നു കൂടുതൽ സ്നേഹവും സഹകരണവും ഉണ്ടാകും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. 

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

കണ്ടകശ്ശനിയുണ്ടെങ്കിലും ഈയാഴ്ച കന്നിക്കൂറുകാർക്കു പ്രണയകാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. പ്രണയപങ്കാളിയിൽ നിന്നു കൂടുതൽ സ്നേഹവും സഹകരണവും ലഭിക്കും. പുതിയ സുഹൃത്തുക്കളെ കണ്ടെത്താൻ കഴിയും. ചില ദിവസങ്ങളിൽ ശരീരസുഖം കുറയുന്നതായി തോന്നും. എങ്കിലും ആഴ്ചയുടെ അവസാനത്തോടെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. 

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

ഈയാഴ്ച തുലാക്കൂറുകാർക്കു പ്രണയകാര്യങ്ങളിൽ അൽപം നിലാവു കണ്ടുതുടങ്ങും. കാര്യങ്ങൾ കുറെശെയായി അനുകൂലമായിത്തുടങ്ങും എന്നർഥം. പക്ഷേ കൂടുതൽ ജാഗ്രത വേണം. ചില ദിവസങ്ങളിൽ വേണ്ടത്ര ദൈവാനുഗ്രഹം കിടുന്നില്ലെന്നു തോന്നും. ഏതായാലും പ്രണയകാര്യങ്ങളിൽ വലിയ പ്രതിസന്ധിക്കൊന്നും സാധ്യതയില്ല. 

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

ഈയാഴ്ച വൃശ്ചികക്കൂറുകാർക്കു പ്രണയകാര്യങ്ങളിൽ നല്ല അനുഭവങ്ങൾ തന്നെ പ്രതീക്ഷിക്കാം. ഈ കൂറുകാരിൽ ചിലർക്കു പുതിയ പ്രണയബന്ധം ആരംഭിക്കാൻ കഴിയും. സൗഹൃദബന്ധങ്ങളിലെ പ്രതിസന്ധികളെ വിജയകരമായി മറികടക്കാൻ കഴിയും. മനസ്സിന്റെ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. സുഹൃത്തുക്കളിൽ നിന്നു സഹായം ലഭിക്കും.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):

ഈയാഴ്ച ധനുക്കൂറുകാർക്ക് പ്രണയകാര്യങ്ങളിൽ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ചില ദിവസങ്ങളിൽ പ്രതീക്ഷിക്കാത്ത തടസ്സങ്ങൾ അനുഭവപ്പെടുന്നതായി തോന്നും. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. എങ്കിലും പ്രണയബന്ധത്തിൽ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. അഭിപ്രായവ്യത്യാസങ്ങൾ കുറെയൊക്കെ മാറിക്കിട്ടും. 

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

ഈയാഴ്ച മകരക്കൂറുകാർക്കു പ്രണയകാര്യങ്ങളിൽ നല്ല അനുഭവങ്ങളാണ് ഉണ്ടാകുക. ദൈവാനുഗ്രഹമുള്ളതിനാൽ പ്രതിസന്ധികളെയെല്ലാം മറികടക്കാൻ കഴിയും. കാര്യങ്ങൾ വിചാരിച്ചതു പോലെയാക്കിയെടുക്കാം. കുടുംബത്തിലും വലിയ പ്രശ്നങ്ങൾ അനുഭവപ്പെടില്ല. അസൂയക്കാരുടെ പ്രവർത്തനങ്ങൾ ഏശില്ല. 

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):

ഈയാഴ്ച കുംഭക്കൂറുകാർക്ക് പ്രണയകാര്യങ്ങളിൽ ദൈവാനുഗ്രഹം അനുഭവപ്പെടും. പ്രണയപങ്കാളിയിൽ നിന്നു നല്ല അനുഭവങ്ങൾ നിലനിർത്താൻ കഴിയും. പ്രതിസന്ധികളെ മറികടക്കാൻ കഴിയും. വിചാരിക്കുന്ന കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിയും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താനും സാധിക്കും. 

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും): 

ഈയാഴ്ച മീനക്കൂറുകാർക്കു പ്രണയകാര്യങ്ങളിൽ അനുകൂലമായ അനുഭവങ്ങളാണു പ്രതീക്ഷിക്കാവുന്നത്. കണ്ടകശ്ശനി തുടരുന്നതിനാൽ ചെറിയ തടസ്സങ്ങൾ ഉണ്ടാകും. ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം. കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും. പ്രണയപങ്കാളിയിൽ നിന്നു മനസ്സിനു സന്തോഷം പകരുന്ന അനുഭവങ്ങൾ ഉണ്ടാകും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA