sections
MORE

ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

528364383
SHARE

അശ്വതി: ഭിന്നാഭിപ്രായങ്ങൾ വന്നുചേരുമെങ്കിലും   പരിഹരിക്കും. വിനോദ യാത്രയ്‌ക്ക് അവസരമുണ്ടാകും. പുതിയ കർമപദ്ധതിക്കു രൂപരേഖ തയാറാകും. പണം കൈകാര്യം ചെയ്യുന്നവർക്കു കൂടുതൽ ശ്രദ്ധയും സൂക്ഷ്‌മതയും വേണം.

 ഭരണി: ഉല്ലാസയാത്ര പുറപ്പെടും. മേലുദ്യോഗസ്ഥന്റെ സമീപനം മനോവിഷമത്തിനു വഴിയൊരുക്കും. വ്യാപാര വ്യവസായങ്ങളിൽ നിന്നും പിന്മാറുകയാണു നല്ലത്. നിലവിലുള്ള പാഠ്യപദ്ധതിക്കു പുറമെ മറ്റൊന്നിനുകൂടി തുടക്കം കുറിക്കും.  

 കാർത്തിക: പിതിയ ഗൃഹം വാങ്ങാൻ തീരുമാനിക്കും. പുതിയകർമമേഖലകൾക്കു രൂപരേഖ തയാറാക്കും. അധികച്ചെലവ് അനുഭവപ്പെടും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ഉല്ലാസയാത്ര പുറപ്പെടും. നവീകരിച്ച വ്യവസായം പ്രവർത്തിച്ചു തുടങ്ങും. 

 രോഹിണി: സങ്കൽപത്തിനനുസരിച്ച് പ്രവർത്തിക്കും. ആത്മാർഥസുഹൃത്ത് കുടുംബസമേതം വിരുന്നുവരും. പൂർവികസ്വത്ത് ഭാഗംവയ്‌ക്കാൻ തീരുമാനിക്കും. ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. 

 മകയിരം: കൂടുതൽ സമയം പ്രവർത്തിക്കേണ്ടിവരും. സ്വപ്‌നദർശനം സാക്ഷാത്‌ക്കരിക്കും. കുടുംബത്തിൽ സമാധാനമുണ്ടാകും. ഹ്രസ്വകാല സുരക്ഷാപദ്ധതികളിൽ പണം നിക്ഷേപിക്കും.  ആയുർവേദ ചികിത്സ തുടങ്ങും.

 തിരുവാതിര: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സന്താനങ്ങളുടെ ആഗ്രഹങ്ങൾ സാധിപ്പിക്കും. ചർച്ചകൾ സന്ധിസംഭാഷണം തുടങ്ങിയവയിൽ വിജയിക്കും. നിർത്തിവച്ച പാഠ്യപദ്ധതിക്ക് തുടക്കം കുറിക്കും. 

 പുണർതം: പുതിയ കർമപദ്ധതികൾ ഏറ്റെടുക്കും. ഗൃഹം വാങ്ങുന്നകാര്യം പുനരാലോചിക്കും. വിദേശയാത്ര സഫലമാകും. പ്രയത്നങ്ങൾക്ക് അന്തിമനിമിഷം ഫലമുണ്ടാകും. കൂട്ടുകച്ചവടത്തിൽ നിന്നു പിന്മാറും. ബന്ധുക്കൾ വിരോധികളായി തീരും. 

 പൂയം:  പുതിയ അവതരണശൈലി അവലംബിക്കും. പ്രതിസന്ധികൾ തരണം ചെയ്യും. സദ്‌ചിന്ത വർധിക്കും. പുതിയ പാഠ്യപദ്ധതിക്കു ചേരാൻ തീരുമാനിക്കും. ഉന്നതാധികാരപദവിക്കു വഴിയൊരുങ്ങും. 

 ആയില്യം: പുതിയ വ്യാപാരമേഖലകൾക്കു തുടക്കം കുറിക്കും. രാഷ്‌ട്രീയത്തിൽ സജീവസാന്നിധ്യം വേണ്ടിവരും. ലാഭശതമാന വ്യവസ്ഥകളോടു കൂടിയ പ്രവർത്തനങ്ങൾക്കു തുടക്കംകുറിക്കും. ജീവിതപങ്കാളിയുടെ സമീപനത്തിൽ ആദരവുതോന്നും.  

 മകം: വാഹനാപകടത്തിൽനിന്നു രക്ഷപ്പെടും. മേലധികാരിയുടെ പ്രതിനിധിയായി പ്രവർത്തിക്കാൻ അവസരമുണ്ടാകും. ഉപരിപഠനത്തിനു ചേരും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസുഖവും ഉണ്ടാകും.  

 പൂരം: ഉന്നതരുമായി സൗഹൃദത്തിലേർപ്പെടാൻ അവസരമുണ്ടാകും. ഏറ്റെടുത്ത ചുമതലകൾ പൂർത്തീകരിക്കും. വ്യാപാരമേഖലകളിൽ പുതിയ പ്രവർത്തനങ്ങൾ തുടങ്ങും. വിദേശ വ്യാപാരങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കും.

  ഉത്രം: അവസരവാദം അബദ്ധങ്ങൾക്കു വഴിയൊരുക്കും. ഗൃഹനിർമാണ നടപടി തുടങ്ങിവയ്ക്കും. സംരക്ഷിക്കപ്പെടേണ്ടവരിൽ നിന്നു വിപരീത പ്രതികരണങ്ങൾ വന്നുചേരും. പുതിയ പദ്ധതിക്കു തുടക്കം കുറിക്കും.  

 അത്തം: ബന്ധുവിന്റെ തെറ്റിദ്ധാരണകൾക്കു വിശദീകരണം നൽകും. പുതിയ വ്യാപാരമേഖലകൾക്കു തുടക്കം കുറിക്കും. ഉപരിപഠനത്തിനു ചേരും. വിദഗ്ധോപദേശം തേടാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്. മകളുടെ വിവാഹം മംഗളമായി നടത്തും. പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും.  

  ചിത്തിര: പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും. കാര്യനിർവഹണ ശക്തി വർധിക്കും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ ശ്രദ്ധ വേണം. സൽസന്താനഭാഗ്യമണ്ടാകും.  

 ചോതി: ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കും. സ്വന്തം ചുമതലയിൽ ചെയ്‌തുതീർക്കേണ്ട കാര്യങ്ങൾ മറ്റൊരാളെ ഏൽപിക്കരുത്. സാമ്പത്തിക ക്രയവിക്രയങ്ങളിൽ ശ്രദ്ധ വേണം. മകളുടെ വിവാഹം മംഗളമായി നടത്തും.   

 വിശാഖം: മേലധികാരികളിൽ നിന്ന് പ്രതികാര നടപടികൾ ഉണ്ടാകും. മറവിയും മുറിശുണ്ഡിയും വർധിക്കും. ആശയവിനിമയങ്ങളിൽ അപാകതയുണ്ടാകാതെ സൂക്ഷിക്കണം. വിദേശയാത്രയ്‌ക്ക് അവസരം ലഭിക്കും. 

 അനിഴം: ത്വക്ക്‌രോഗം പിടിപെടും. വിദേശയാത്രയ്‌ക്ക് അവസരം ലഭിക്കും. ഗർഭം അലസാൻ സാധ്യതയുള്ളതിനാൽ വളരെ സൂക്ഷിക്കണം. സംഘടനാപ്രവർത്തനങ്ങൾക്കു സാരഥ്യം ഏറ്റെടുക്കും. വിദ്യാർഥികൾക്ക് അനുകൂല അവസരങ്ങൾ വന്നുചേരും.

 തൃക്കേട്ട: ദാമ്പത്യഐക്യവും സമാധാനവും ഉണ്ടാകും. സന്താനസുഖം ഉണ്ടാകും. വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. പൂർവികസ്വത്ത് ഭാഗം വയ്‌ക്കാൻ തയാറാകും.  

 മൂലം: മുടങ്ങിക്കിടപ്പുള്ള പണം തിരികെ ലഭിക്കും. ആഗ്രഹിച്ചകാര്യങ്ങൾ സാധിക്കും. ഉപരിപഠനത്തിൽ വിജയമുണ്ടാകും. ഗൃഹനിർമാണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. മാതാവിന് അസുഖം വർധിക്കും. 

 പൂരാടം: പരിശ്രമങ്ങൾക്കു ഫലമുണ്ടാകും.  പുതിയ വ്യാപാര വ്യവസായങ്ങൾക്ക് തുടക്കം കുറിക്കും. വിദേശ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. ഗൃഹനിർമാണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. 

  ഉത്രാടം: നിർണായക തീരുമാനങ്ങൾക്കു സാക്ഷ്യം വഹിക്കും. വസ്തുതർക്കം രമ്യമായി പരിഹരിക്കും. ജോലിഭാരം വർധിക്കും. ആരാധനാലയ ദർശനത്താൽ ആശ്വാസമുണ്ടാകും. സംയുക്തസംരംഭങ്ങളിൽ നിന്നു പിന്മാറും.

 തിരുവോണം: പുത്രപൗത്രാദികളുടെ സംരക്ഷണത്താൽ ആശ്വാസമാകും. ക്ഷീണവും ഉറക്കക്കുറവും അനുഭവപ്പെടും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ദൂരത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. കുടുംബജീവിതത്തിൽ സന്തുഷ്‌ടിയും സമാധാനവും ഉണ്ടാകും.  

 അവിട്ടം: വിനയത്തോടുകൂടിയ സമീപനം സർവാദരങ്ങൾക്കും വഴിയൊരുക്കും. പരീക്ഷ, ചർച്ചകൾ തുടങ്ങിയവയിൽ വിജയിക്കും. പുതിയ വ്യാപാര വ്യവസായങ്ങൾക്കു തുടക്കം കുറിക്കും. വിദേശയാത്രയ്‌ക്കു സാങ്കേതിക തടസ്സം അനുഭവപ്പെടും.  

 ചതയം: ഭൂമിവിൽപനയ്‌ക്കു തയാറാകും. വിദ്യയും വിജ്‌ഞാനവും സമന്വയിപ്പിച്ചു ചെയ്യുന്ന പ്രവൃത്തികളെല്ലാം വിജയിക്കും. കമത്സരങ്ങളിൽ വിജയിക്കും. സന്താനങ്ങളുടെ സംരക്ഷണത്താൽ ആശ്വാസംതോന്നും.  

 പൂരൂരുട്ടാതി: പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കും. പദ്ധതികൾക്ക് അന്തിമനിമിഷത്തിൽ അംഗീകാരം ലഭിക്കും. മനസ്സമാധാനമുണ്ടാകും. ജാമ്യം നിൽക്കരുത്. അഗ്നിപീഡയ്‌ക്കു സാധ്യതയുണ്ട്.  

 ഉത്രട്ടാതി: അഭിപ്രായസ്വാതന്ത്ര്യത്തിനു കഠിനപ്രയത്നം വേണ്ടിവരും. ഉത്തരവാദിത്തങ്ങൾ അന്യരെ ഏൽപിക്കരുത്. വിദ്യാർഥികൾക്ക് ഉത്സാഹവും ഉന്മേഷവും വർധിക്കും. കുടുംബത്തിൽ സന്തുഷ്‌ടിയും സമാധാനവും ഉണ്ടാകും.   

 രേവതി: സദ്‌ചിന്തകൾ വർധിക്കും. മനസ്സമാധാനം ഉണ്ടാകും. പുതിയ അവസരങ്ങൾ വന്നുചേരും. പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും. വിദേശത്ത് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA