sections
MORE

സമ്പൂർണ നക്ഷത്രഫലം 2019 – ചോതി : കാണിപ്പയ്യൂർ

Chothi Varshaphalam
SHARE

ചോതി നക്ഷത്രത്തിൽ ജനിച്ചവർക്ക് 2019  പൊതുവേ ശുഭസൂചകമാണ്.  എല്ലാ കാര്യങ്ങളിലും അനുകൂലമായിട്ടുള്ള വിജയം  വന്നുചേരുന്നതുവഴി തൊഴിൽപരമായിട്ടുള്ള മേഖലകളിൽ അഭൂതപൂർവമായ വളർച്ച അനുഭവപ്പെടും. 2018 ൽ തുടങ്ങിവച്ചതായിട്ടുള്ള വ്യാപാര വിപണന വിതരണ മേഖലകളിൽ നിന്നും സാമ്പത്തിക പുരോഗതി ഉണ്ടാകുന്നതുവഴി ജീവിതനിലവാരം വർധിക്കും .നിലവിലുള്ള ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തീർക്കുവാനോ   മറ്റൊരു ഗൃഹം വാങ്ങിക്കുവാനോ  പണി ചെയ്തു വരുന്ന ഗൃഹം വാങ്ങി താമസമാക്കുവാനോ ഉള്ള  സാഹചര്യങ്ങൾ ഉണ്ടാവാം. കുടുംബാംഗങ്ങളുടെ കാര്യങ്ങൾ വേണ്ടവിധത്തിൽ നിവർത്തിക്കുക വഴി  വളരെ സമാധാന അന്തരീക്ഷം സംജാതമാകുവാനുള്ള യോഗമുണ്ട്. 

ആരോഗ്യകാര്യങ്ങളിൽ അനുകൂലമായ അനുഭവങ്ങള്‍ ഉണ്ടായിത്തീരും. നിസ്സാര ചികിത്സകളെക്കൊണ്ട് തന്നെ എല്ലാവിധത്തിലുള്ള അസുഖങ്ങൾക്കും ഏറെക്കുറെ ശാന്തി ലഭിക്കും . വിദ്യാർഥികൾക്കും ഗവേഷകർക്കും വളരെ അനുകൂലമായ സാഹചര്യങ്ങൾ  വന്നുചേരുവാനുള്ള യോഗമുണ്ട്. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും .പഠിച്ച കാര്യങ്ങൾ വേണ്ടവിധത്തിൽ അവതരിപ്പിക്കുവാൻ സാധിക്കാം.  പരീക്ഷ, ഇന്റർവ്യൂ, കലാകായിക മത്സരങ്ങൾ, കക്ഷിരാഷ്ട്രീയ മത്സരങ്ങൾ തുടങ്ങിയവയിലെല്ലാം തന്നെ അനുകൂലമായ വിജയം കൈവരിക്കും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കുന്നതു വഴി ആശ്വാസത്തിനു യോഗം കാണുന്നുണ്ട്. 

വർഷങ്ങളായിട്ട് ഒരുമിച്ചു താമസിക്കാന്‍ പറ്റാത്ത ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റം ഉണ്ടാവും. നിർണായക തീരുമാനങ്ങളിൽ ഔചിത്യമുള്ള സമീപനശൈലി അവലംബിക്കുന്നതു വഴി സങ്കീര്‍ണ വിഷയങ്ങളെ  അനുകൂലമാക്കിത്തീർക്കുവാനും ഉള്ള സാഹചര്യങ്ങൾ ഉണ്ടാവാം. മറ്റുള്ളവർക്ക് നിർദേശവും ഉപദേശവും കൊടുക്കുന്ന വിധത്തിലുള്ള ജോലികളിലെല്ലാം സാമ്പത്തികമായി അനുകൂല സാഹചര്യം ഉണ്ടാവും. സാമ്പത്തികമായിട്ടുള്ള നീക്കിയിരുപ്പിനും യോഗമുണ്ട്. അടുത്ത തലമുറയിലുള്ളവർക്ക് പൂർവികസ്വത്ത് ഭാഗം വച്ച് നൽകുവാനുള്ള അവസരം വേണ്ടവിധത്തിൽ വിനിയോഗിക്കും. 

വിദേശത്ത് താമസിക്കുന്നവർക്ക് സ്ഥിരം താമസിക്കുവാനുള്ള അനുമതി ലഭിക്കും.  ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ വേണ്ടവിധത്തിൽ നിർവഹിക്കുവാനുള്ള യോഗം കാണുന്നുണ്ട്. സഹോദരങ്ങൾക്കോ സുഹൃത്തുക്കൾക്കോ ചില അനിഷ്ടമായിട്ടുള്ള സാഹചര്യങ്ങൾ വന്നുചേരുന്നതുവഴി അവർക്ക് സാമ്പത്തികമായിട്ടുള്ള സഹായം നൽകേണ്ടതായ സാഹചര്യങ്ങള്‍  വന്നുചേരും. ഒരു ദീർഘകാല നിക്ഷേപമെന്ന നിലയിൽ ഭൂമിയോ ഗൃഹമോ വികസിച്ചു വരുന്ന പട്ടണത്തിന്റെ സമീപത്തു വാങ്ങുവാനുള്ള സാഹചര്യങ്ങൾ ഉണ്ടാവാം . 

നിർത്തി വച്ച കർമപദ്ധതികള്‍ പുനരാരംഭിക്കുവാനുള്ള സാധ്യത കാണുന്നുണ്ട്. സന്താനസൗഭാഗ്യം ഉണ്ടാവാം. വിരോധികളായിരുന്ന പലരും അനുകൂലമായിത്തീരും. വാക്കും പ്രവൃത്തിയും ഫലപ്രദമായിത്തീരുന്നതുവഴി ആശ്വാസത്തിനു യോഗം കാണുന്നുണ്ട്. വിദേശ പര്യടനം യോഗമുണ്ടാവാം. പുണ്യതീർഥ ഉല്ലാസ യാത്രകളെല്ലാം മംഗളകരമാക്കിത്തീർക്കുവാനും നേതൃത്വസ്ഥാനം വഹിക്കുവാനുള്ള സാഹചര്യങ്ങൾ  വന്നുചേരും. 

വ്യക്തി താൽപര്യം പരമാവധി പ്രയോജനപ്പെടുത്തുന്നത് പ്രസ്ഥാനത്തിനു കൂടി ഗുണകരമായിത്തീരും. മാതൃകാപരമായ പ്രവർത്തനങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. ആദ്ധ്യാത്മിക ആത്മീയ പ്രഭാഷണങ്ങൾ മനസമാധാനത്തിന് വഴിയൊരുക്കും. ഏതൊരു കാര്യവും  ശുഭാപ്തി വിശ്വാസത്തോടുകൂടി ഏറ്റെടുക്കുകയും അവലംബിക്കുകയും ചെയ്യുന്നത് നിർണായകമായ  ജീവിതവഴിത്തിരിവിനു കാരണമാകാനുള്ള  സാധ്യത കൂടി ചോതി നക്ഷത്രക്കാർക്ക് ഈ 2019ൽ വന്നുചേരുവാനുള്ള യോഗം കാണുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA