sections
MORE

ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

HIGHLIGHTS
  • 2019 ഫെബ്രുവരി 10 മുതൽ 16 വരെയുള്ള ഫലം
Prediction
SHARE

 അശ്വതി:

പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും. വസ്തുവിൽപന സാധ്യമാകും.  ഒരുപരിധിയിലധികം പണം മുതൽമുടക്കിയുള്ള പ്രവൃത്തികളിൽനിന്നു വിട്ടുനിൽക്കണം.  വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. 

 ഭരണി:

ഉദ്യോഗമുപേക്ഷിച്ച് ഉപരിപഠനത്തിനു ചേരും. സന്ധിസംഭാഷണം വിജയിക്കും. പാരമ്പര്യപ്രവൃത്തികളിൽ താൽപര്യം വർധിക്കും. പ്രണയബന്ധം സഫലമാകും. അനാവശ്യചിന്തകളും അബദ്ധധാരണകളും ഉപേക്ഷിക്കണം. കലാ കായികമത്സരങ്ങൾക്കു പരിശീലനം തുടങ്ങും.  

 കാർത്തിക:

ദേഹസംരക്ഷണത്തിന്റെ ഭാഗമായി പ്രാണായാമവും വ്യായാമവും ശീലിക്കും. വർധിച്ചുവരുന്ന അധികാരപരിധി ഏറ്റെടുക്കും. സ്വത്തുതർക്കം പരിഹരിക്കുവാൻ വിട്ടുവീഴ്‌ചയ്‌ക്കു തയാറാകും. പുതിയ വ്യാപാര വ്യവസായങ്ങൾക്കു തുടക്കംകുറിക്കും. പ്രവർത്തനങ്ങളിലുള്ള നിഷ്കർഷ സൽക്കീർത്തിക്കു വഴിയൊരുക്കും.

 രോഹിണി:

പ്രവർത്തനമേഖലകളിൽ ക്രമാനുഗതമായ പുരോഗതിയും സാമ്പത്തികനേട്ടവും ഉണ്ടാകും. വിശ്വാസയോഗ്യമായ പ്രവർത്തനങ്ങളിൽ ആത്മാർഥമായി സഹകരിക്കും. പദ്ധതികൾക്കു പൂർണതയുണ്ടാകും. വിട്ടുവീഴ്‌ചാമനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ബന്ധുക്കൾ വിരോധികളായിത്തീരും. 

 മകയിരം:

വിനയത്തോടുകൂടിയ സമീപനം എതിർപ്പുകളെ അതിജീവിക്കുവാൻ ഉപകരിക്കും. ചികിത്സ ഫലിക്കും. മാതാവിന് അസുഖം വർധിക്കും. വിദേശയാത്ര സഫലമാകും. പാരമ്പര്യ പ്രവൃത്തികൾക്കു തുടക്കം കുറിക്കും. കഠിനപ്രയത്നത്താൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഏറെക്കുറെ ശരിയായ നിഗമനത്തിൽ എത്തിച്ചേരും. 

 തിരുവാതിര:

പഠിച്ചവിഷയത്തോടനുബന്ധമായ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. പുനഃപരീക്ഷയിൽ വിജയിക്കും. മേലധികാരിയുടെ പ്രതിനിധിയായി ചർച്ചകൾ നയിക്കുവാനിടവരും. സംയുക്ത സംരംഭങ്ങളിൽനിന്നു പിന്മാറി സ്വന്തമായ പ്രവർത്തനങ്ങൾക്കു തുടക്കംകുറിക്കും. കീഴ്‌ജീവനക്കാരുടെ നിർദേശങ്ങൾ മാനിക്കും. 

 പുണർതം:

കുടുംബജീവിതത്തിൽ സന്തുഷ്‌ടിയും സമാധാനവും ഉണ്ടാകും. ആനുകാലികസംഭവങ്ങളോടു പ്രതികരിക്കുവാൻ നിർബന്ധിതനാകും. സുവ്യക്തമായ സുരക്ഷാനടപടികൾക്കു പണം മുടക്കും. കുടുംബസമേതം വിനോദയാത്രയ്‌ക്ക് അവസരമുണ്ടാകും. വിദേശയാത്രയ്‌ക്ക് അവസരം ലഭിക്കും. 

പൂയം:

പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും. കലാ കായിക മത്സരങ്ങളിൽ വിജയിക്കും. ഭൂമിക്രയവിക്രയങ്ങളിൽ പണം മുടക്കും. അവനവനിൽ നിക്ഷിപ്‌തമായ ചുമതലകൾ അന്യരെ ഏൽപിച്ചാൽ അബദ്ധമാകും. ദീർഘവിക്ഷണത്തോടുകൂടിയ പ്രവർത്തനങ്ങൾക്കു പിന്തുണലഭിക്കും. 

 ആയില്യം:

തൊഴിൽപരമായ അനിശ്ചിതാവസ്ഥകൾക്കു പരിഹാരമാകും. മറ്റുള്ളവരുടെ ഉയർച്ചയിൽ അനുമോദിക്കുവാനും പ്രശംസിക്കുവാനുമുള്ള സന്മനസ്സിനു കീർത്തി ലഭിക്കും.  പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും. 

 മകം:

സംതൃപ്‌തിയുള്ള വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. സമർപ്പിച്ച പദ്ധതിക്ക് അംഗീകാരം ലഭിക്കും. അസാൻമാർഗിക പ്രവൃത്തികളിൽനിന്നു സുഹൃത്തിനെ രക്ഷിക്കുവാൻ സാധിക്കും. ലാഭശതമാനവ്യവസ്ഥകളോടുകൂടിയ പ്രവർത്തനങ്ങൾക്കു തുടക്കംകുറിക്കും.

 പൂരം:

വസ്തുനിഷ്‌ഠമായി പഠിച്ചു പ്രാവർത്തികമാക്കുന്ന പ്രവർത്തനമേഖലകൾ ലക്ഷ്യപ്രാപ്‌തികൈവരും. പുത്രപൗത്രാദികൾക്കായി പ്രത്യേക ഈശ്വരപ്രാർഥനകൾ നടത്തും.  കുടുംബാംഗങ്ങളുടെ നിർബന്ധത്താൽ പൊതുപ്രവർത്തനങ്ങളിൽനിന്നു വിട്ടുനിൽക്കും. പ്രതിസന്ധികളിൽ താങ്ങായി നിന്നവരെ അനുമോദിക്കുവാൻ അവസരമുണ്ടാകും.                                      

 ഉത്രം:

ഊഹാപോഹങ്ങൾ കേൾക്കുവാനിടവരുമെങ്കിലും സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്. പകർച്ചവ്യാധി പിടിപെടുവാനിടയുണ്ട്. സാഹചര്യങ്ങൾക്കനുസരിച്ചു വ്യാപാരസമുച്ചയം പണിയുവാൻ ഭൂമി വിട്ടുകൊടുക്കും. കലാ കായിക മത്സരങ്ങളിൽ വിജയിക്കും. കഫരോഗപീഡകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും.

അത്തം:

കാർഷികമേഖലയിൽ നൂതന ആശയങ്ങൾ നടപ്പിലാക്കും. യാത്രാക്ലേശവും ചുമതലകളും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. രോഗപീഡകൾ വർധിക്കുന്നതിനാൽ വിദഗ്ധ പരിശോധനയ്‌ക്കു വിധേയനാകും. ഗതകാലസ്‌മരണകൾ പങ്കുവയ്‌ക്കുവാനും അവസരമുണ്ടാകും. 

 ചിത്തിര:

സുരക്ഷാസംവിധാനം സുശക്തമാക്കുവാൻ നടപടിയെടുക്കും. ഏറ്റെടുത്ത കരാറുജോലികൾ നിശ്ചിതകാലയളവിനു മുൻപു ചെയ്‌തുതീർക്കുവാൻ സാധിക്കും. സന്താനസൗഭാഗ്യമുണ്ടാകും. വിദേശത്ത് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും..                                   

ചോതി:

സ്വപ്‌നസാക്ഷാത്‌കാരത്താൽ ആശ്ചര്യമനുഭവപ്പെടും. പലപ്പോഴും യുക്തമായ തീരുമാനങ്ങൾ സ്വീകരിക്കുവാൻ സുഹൃത് സഹായം തേടും. പ്രായത്തിലുപരി പക്വതയുള്ള പുത്രന്റെ സമീപനത്തിൽ ആശ്വാസമുണ്ടാകും. 

 വിശാഖം:

പ്രയാധിക്യമുളളവരുടെ ആവശ്യങ്ങൾ സാധിപ്പിക്കുവാൻ അവസരമുണ്ടാകും. നിലപാടുകളിൽനിന്നു വ്യതിചലിക്കരുത്. പരീക്ഷണനിരീക്ഷണങ്ങളിലും നറുക്കെടുപ്പിലും വിജയിക്കും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. കുടുംബതർക്കങ്ങൾക്കു ശാശ്വതപരിഹാരം കണ്ടെത്തും. 

അനിഴം: ഉദ്ദേശ്യശുദ്ധിയോടുകൂടിയ പ്രവർത്തനങ്ങൾ എതിർപ്പുകളെ അതതിജീവിച്ചു വിജയം കൈവരിക്കുവാൻ ഉപകരിക്കും. വിതരണരംഗം വിപുലീകരിക്കുവാൻ ഉത്സാഹികളായവരെ നിയമിക്കും. ഔദ്യോഗികമായി അർഹമായ അംഗീകാരങ്ങളും ആനുകൂല്യങ്ങളും ലഭിക്കുവാൻ നിയമസഹായംതേടും.

 തൃക്കേട്ട:

മറ്റുള്ളവരുടെ കാഴ്‌ചയിൽ സമ്പന്നനാണെന്നു തോന്നുന്നവിധത്തിൽ ജീവിക്കുവാൻ കഴിയുന്നതിൽ ആത്മാഭിമാനം തോന്നും. സുവ്യക്തമായ കർമപദ്ധതികൾക്കു പണം മുടക്കുവാൻ ത‌ീരുമാനിക്കും. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങൾ ഉപേക്ഷിക്കും. മേലധികാരിയുടെ സ്വകാര്യാവശ്യങ്ങൾക്കായി ദൂരയാത്രകൾ വേണ്ടിവരും. 

 മൂലം:

അസാധാരണ വ്യക്തിത്വമുള്ളവരെ പരിചയപ്പെടുവാനവസരമുണ്ടാകും. പദ്ധതി ആസൂത്രണങ്ങളിൽ ലക്ഷ്യപ്രാപ്‌തിനേടും. കുടുംബത്തോടൊപ്പം താമസിച്ചു തൊഴിൽ ചെയ്യുന്നതിന് അവസരമുണ്ടാകും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും. സന്താനസൗഭാഗ്യമുണ്ടാകും. 

 പൂരാടം:

വാസ്തവവിരുദ്ധമായ തോന്നലുകൾ ഒഴിവാക്കുവാൻ ഉൾപ്രേരണയുണ്ടാകും. കുടുംബതർക്കങ്ങൾക്കു ശാശ്വതപരിഹാരം കണ്ടെത്തും. വിരോധികളായിരുന്നവർ സഹായിക്കുവാൻ സന്നദ്ധത കാണിക്കും. ഭൂമി വാങ്ങും. 

  ഉത്രാടം:

അഭിമാനത്തെ ചോദ്യംചെയ്‌തതിനാൽ ജോലി രാജിവയ്‌ക്കും. വർധിച്ചുവരുന്ന ഉത്തരവാദിത്തങ്ങൾ സ്വീകരിക്കും. വിദ്യാർഥികൾക്കു കൂടുതൽ പ്രയത്നിച്ചാൽ മാത്രമെ പ്രതീക്ഷിച്ച വിജയം കൈവരിക്കുവാനാകൂ. കീഴ്‌ജീവനക്കാരുടെ സഹകരണത്താൽ പുതിയ കർമങ്ങൾ ഏറ്റെടുക്കും.    

 തിരുവോണം:

ദാമ്പത്യസൗഖ്യവും ബന്ധുസഹായവും ഉണ്ടാകും. സഹപ്രവർത്തകനു സാമ്പത്തികസഹായം ചെയ്യുവാനിടവരും. ഭാവനകൾ യാഥാർഥ്യമാകും. പുത്രനോടൊപ്പം മാസങ്ങളോളം താമസിക്കുവാൻ വിദേശയാത്ര പുറപ്പെടും. കടം കൊടുക്കരുത്. ജാമ്യം നിൽക്കരുത്. 

 അവിട്ടം:

സമന്വയസമീപനം സർവകാര്യവിജയങ്ങൾക്കും വഴിയൊരുക്കും. കർത്തവ്യബോധം വർധിക്കും. വിതരണസമ്പ്രദായത്തിലുള്ള അപാകതകൾ പരിഹരിക്കുവാൻ ഉത്സാഹികളായ ജോലിക്കാരെ നിയമിക്കും. വിദ്യാർഥികൾക്ക് ഉത്സാഹവും ഉന്മേഷവും വർധിക്കും. ബന്ധുവിന്റെ മകളുടെ വിവാഹത്തിനു  സാമ്പത്തികസഹായം നൽകും.

ചതയം:

ഔദ്യോഗിക ചുമതലകൾ വേണ്ടവിധത്തിൽ നിർവഹിക്കാൻ കഴിയാത്തതിനാൽ മേലധികാരിയിൽനിന്നു ശകാരം കേൾക്കും. പുത്രിയുടെ ഉപരിപഠനാവശ്യത്തിനായി ധനകാ ര്യസ്ഥാപനത്തിനെ ആശ്രയിക്കും.  പ്രവർത്തനങ്ങളിലെ നിഷ്കർഷയും കൃത്യനിഷ്‌ഠയും സൽക്കീർത്തിക്കു വഴിയൊരുക്കും. 

 പൂരുരുട്ടാതി:

കക്ഷിരാഷ്‌ട്രീയപ്രവർത്തനങ്ങൾ ഉപേക്ഷിച്ചു കുടുംബപരമായ കാര്യങ്ങളിൽ ശ്രദ്ധിക്കും. തീരുമാനങ്ങളിൽ ഔചിത്യമുണ്ടാകും. അപ്രാപ്‌തരായ ഉദ്യോഗസ്ഥരെ ഒഴിവാക്കി പ്രാപ്‌തരായവരെ നിയമിക്കും. വിശ്വാസവഞ്ചനയിൽ അകപ്പെടരുത്. ചെലവിനങ്ങളിൽ നിയന്ത്രണം വേണം.  

 ഉത്രട്ടാതി:

അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. വിദേശബന്ധമുള്ള വ്യാപാരങ്ങൾക്കു തുടക്കംകുറിക്കും. മാതാപിതാക്കളുടെ നിർബന്ധത്താൽ സ്വയം നിശ്ചയിച്ച വിവാഹത്തിൽനിന്നു പിന്മാറും. മേലധികാരിയുടെ പ്രതിനിധിയായി പ്രവർത്തിക്കേണ്ടിവരും. സഹോദരസഹായഗുണമുണ്ടാകും.

 രേവതി:

ചിന്തകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിക്കും. വിജയശതമാനം വർധിച്ചതിനാൽ ഉപരിപഠനത്തിനു ചേരുവാൻ തീരുമാനിക്കും. ഭക്ഷണക്രമീകരണങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. ദാമ്പത്യബന്ധത്തിൽ സന്തുഷ്‌ടിയുണ്ടാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA