sections

manoramaonline

MORE

സമ്പൂർണ ദ്വൈവാര നക്ഷത്രഫലം ; കാണിപ്പയ്യൂർ

HIGHLIGHTS
  • അടുത്ത രണ്ടാഴ്ച നിങ്ങൾക്കെങ്ങനെ ?
  • 2019 മാർച്ച് 15 മുതൽ 31 വരെ (1194 മീനം 1 മുതൽ മീനം 17 വരെ)
weekly-prediction-845
SHARE

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തിക 15 നാഴിക)

അനുരഞ്ജന ശ്രമം അനുകൂലമായിത്തീരും. സമഗ്രപദ്ധതികൾക്ക് രൂപകൽപന ചെയ്യും. ആഗ്രഹിച്ച ഗൃഹം മോഹവില കൊടുത്ത് വാങ്ങാൻ തയാറാകും. വിദേശത്ത് സ്ഥിരതാമസമാക്കാനുള്ള അനുമതി ലഭിക്കും. മേലധികാരിയെ അനുസരിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. സംയുക്ത സംരംഭങ്ങളിൽ നിന്നു നിരുപാധികം പിന്മാറും. മംഗളകർമങ്ങൾക്കു നേതൃത്വം നൽകാനിടവരും. ശുഭാപ്തി വിശ്വാസം വർധിക്കും. ഭാവനകൾ യാഥാർഥ്യമാകും. പാരമ്പര്യ പ്രവൃത്തികളിൽ സജീവശ്രദ്ധ നൽകുന്നതിനാൽ വേണ്ടപ്പെട്ടവരിൽ നിന്ന് അനുമോദനങ്ങൾ വന്നുചേരും. സേവനസാമർഥ്യത്താൽ സർവകാര്യവിജയം നേടും. ക്രയവിക്രയങ്ങളിൽ നിന്നു സാമ്പത്തികനേട്ടം കുറയും.

ഇടവക്കൂറ്

(കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക)

വിപുലമായ പദ്ധതികൾക്ക് രൂപകൽപന തയാറാകും. നയതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ ലക്ഷ്യപ്രാപ്തി നേടും. ചർച്ചകൾ വിജയിക്കും. വിദേശയാത്ര സഫലമാകും. ഏറ്റെടുത്ത ദൗത്യം നിർവഹിക്കും. സ്വാർഥതാൽപര്യ സാധ്യത്തിനായി അഹോരാത്രം പ്രവർത്തിക്കും. അറിവുള്ളതിനേക്കാൾ ഭംഗിയായി അവതരിപ്പിക്കാൻ സാധിക്കും. മേലധികാരിയുടെ പ്രതിനിധിയായി ജോലി ചെയ്യേണ്ടിവരും. തൊഴിൽരംഗങ്ങളിൽ പുരോഗതിയുണ്ടാകും. അപരിചിതരുമായുള്ള ആത്മബന്ധം ഉപേക്ഷിക്കും. സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മംഗളകർമങ്ങളിൽ പങ്കെടുക്കാനിടവരും. പുതിയ വ്യാപാര വ്യവസായ മേഖലകൾക്കു സമാരംഭം കുറിക്കും.

മിഥുനക്കൂറ്

(മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45നാഴിക)

അവലംബിക്കുന്ന പദ്ധതികൾക്ക് അനുകൂല സാഹചര്യങ്ങൾ വന്നുചേരും. പണി ചെയ്തു വരുന്ന ഗൃഹം വാങ്ങാൻ തയാറാകും. അധ്വാനത്തിന് പൂർണഫലമുണ്ടാകും. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. അനുബന്ധ വ്യാപാരം തുടങ്ങാൻ ധാരണയാകും. പുതിയ ഭരണപരിഷ്കാരങ്ങൾക്കു പരിശീലനം തേടും. അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്. ധർമപ്രവൃത്തികൾക്കായി സമയം കണ്ടെത്തും. വാഹന ഉപയോഗത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. കഴിവിന്റെ പരമാവധി പ്രയത്നിക്കും. ഉന്നതരുടെ ശുപാർശകൾ ഫലപ്രദമാകും. പുണ്യപ്രവൃത്തിയിലും മംഗളകർമങ്ങളിലും പങ്കെടുക്കും. ഉല്ലാസവിനോദയാത്രയ്ക്ക് അവസരം വന്നുചേരും.

കർക്കടകക്കൂറ്

(പുണർതം 15 നാഴിക, പൂയം, ആയില്യം)

കുടുംബത്തിലെ ഭിന്നാഭിപ്രായങ്ങൾ ഏകോപിപ്പിക്കാൻ സാധിക്കും. ഉന്നതരുടെ പിൻബലത്താൽ പുതിയ വ്യാപാരം തുടങ്ങും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. പുതിയ ഭരണപരിഷ്കാരം ആവിഷ്കരിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങൾ ജീവിതപങ്കാളി മുഖാന്തരം സാധിക്കും. സഹപ്രവർത്തകരുടെ സഹായസഹകരണമുണ്ടാകും. സൽകർമങ്ങളാൽ സദ്ചിന്തകൾ വർധിക്കും. ശുഭാപ്തി വിശ്വാസം വർധിക്കും. ശമ്പള വർധനവ് മുൻകാല പ്രാബല്യത്തോടെ ലഭിക്കും. പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി നേടും. വ്യവസ്ഥകൾ പാലിക്കും. ഊർജസ്വലതയോടെ പ്രവർത്തിക്കാനുള്ള അവസരവും സാഹചര്യവും വന്നുചേരും.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രം 15 നാഴിക)

സംയുക്തസംരംഭങ്ങളിൽ നിന്നു പിന്മാറി സ്വന്തമായ പ്രവർത്തനരംഗം തുടങ്ങും. അറിവുള്ള കാര്യങ്ങൾ കൃത്യതയോടെ അവതരിപ്പിക്കാൻ സാധിക്കും. സംഭവബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസുഖവും ഉണ്ടാകും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. നിയുക്ത പദവിയിൽ നിന്നു സ്ഥാന ചലനമുണ്ടാകും, ജീവിത യാഥാർഥ്യങ്ങളെ മനസ്സിലാക്കി പ്രവർത്തിക്കുന്നതിനാൽ അനാവശ്യമായ ചിന്തകൾ ഒഴിഞ്ഞുപോകും. സഹോദരങ്ങളുമായി രമ്യതയിലെത്തിച്ചേരും. സഹപാഠികളോടൊപ്പം ഉപരിപഠനത്തിനു ചേരാൻ സാധിക്കും. അസുഖങ്ങൾക്കു കൃത്യമായ ചികിത്സ ലഭിക്കും.

കന്നിക്കൂറ്

(ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)

നിർത്തിവച്ച വ്യാപാരമേഖല പുനരാരംഭിക്കും. വ്യക്തി പ്രഭാവത്താൽ ദുഷ്കീർത്തി നിഷ്പ്രഭമാകും. ബഹുരാഷ്ട്ര സ്ഥാപനത്തിൽ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശം നടത്തും. പ്രയത്നങ്ങൾക്കു ഫലമുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. ചികിത്സ ഫലിക്കും. ശുഭസൂചകങ്ങളായ പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തയാറാകും. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. സ്തുത്യർഹമായ സേവനത്തിന് അനുമോദനങ്ങൾ വന്നുചേരും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് അബദ്ധമാകും.

തുലാക്കൂറ്

(ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)

ആഗ്രഹങ്ങൾ സഫലമാകും. ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും. ഓർമിച്ച് പ്രവർത്തിക്കുന്നതിൽ ആശ്വാസമുണ്ടാകും. പുതിയ വ്യാപാര വ്യവസായ ആശയങ്ങൾക്കു നിർദേശം തേടും. മക്കളുടെ ആവശ്യങ്ങൾക്കായി അവധിയെടുക്കും. സമ്മാനപദ്ധതികളിൽ വിജയിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയംപര്യാപ്തത ആർജിക്കും. കൂടുതൽ വിസ്തൃതിയുള്ള ഗൃഹത്തിലേക്കു താമസം മാറും. വിദ്യാർഥികൾക്കും ഗവേഷകർക്കും അനുകൂല സാഹചര്യമുണ്ടാകും. ഔദ്യോഗിക പരിശീലനത്തിന് ദൂരയാത്ര വേണ്ടിവരും. മഹദ് വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്താൻ തയാറാകും. കഫ–നീർദോഷ രോഗപീഡകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും.

വൃശ്ചികക്കൂറ്

(വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)

ഏറ്റെടുത്ത ദൗത്യം വിജയിപ്പിക്കാൻ സാധിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങൾ പരിഗണിക്കും. ചെയ്യുന്ന പ്രവൃത്തികൾ അന്യർക്ക് ഉപകാരപ്രദമാകും. തൊഴിൽമേഖലകളിൽ അനുകൂലസാഹചര്യങ്ങൾ വന്നുചേരും. ബന്ധുവിന്റെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുക്കാനിടവരും. പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനം സാധിക്കും. സന്താനസംരക്ഷണത്താൽ ആശ്വാസമുണ്ടാകും. വ്യക്തിത്വം നിലനിർത്താൻ വിട്ടുവീഴ്ചയ്ക്കു തയാറാകും. സ്വതഃസിദ്ധമായ കഴിവുകൾക്ക് അനുമോദനങ്ങൾ വന്നുചേരും.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടം 15 നാഴിക)

സേവന സാമർഥ്യത്താൽ അധികൃതരുടെ പ്രീതി നേടും. ആത്മവിശ്വാസം വർധിക്കും. പുതിയ തൊഴിൽമേഖലകൾക്കു തുടക്കം കുറിക്കും. സഹപ്രവർത്തകരുടെ സഹകരണമുണ്ടാകും. വ്യവസ്ഥകൾ പാലിക്കും. ജീവിതച്ചെലവ് നിയന്ത്രിക്കും. ചർച്ചകൾ വിജയിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സാഹചര്യങ്ങൾക്കനുസരിച്ച് ആത്മനിയന്ത്രണം പാലിക്കും. മേലധികാരിയുടെ നിർദേശത്താൽ പുതിയ നിയമനങ്ങൾ നിർത്തിവയ്ക്കും. പാരമ്പര്യ വിജ്ഞാനം പ്രവർത്തനക്ഷമതയ്ക്കു വഴിയൊരുക്കും. ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശം നടത്തും. പരോപകാരപ്രദമായ പ്രവർത്തനങ്ങളിൽ ഏർപ്പെടും.

മകരക്കൂറ്

(ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക)

സൗമ്യസമീപനത്താൽ സർവകാര്യവിജയം നേടും. ഉത്സാഹവും ഉന്മേഷവും കാര്യനിർവഹണശക്തിയും വർധിക്കും. അർപ്പണ മനോഭാവത്തോടുകൂടിയ സമീപനം അനുകൂല അവസരങ്ങൾക്ക് വഴിയൊരുക്കും. പരിസരവാസികളുടെ ഉപദ്രവത്താൽ മാറിത്താമസിക്കാൻ തീരുമാനിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും വ്യാപാരവിപണനമേഖലകളിൽ പുരോഗതിയും ഉണ്ടാകും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. സഹജമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമുണ്ടാകും. പ്രയത്നങ്ങൾക്കും പരിശ്രമങ്ങൾക്കും ഫലമുണ്ടാകും.

കുംഭക്കൂറ്

(അവിട്ടം 30 നാഴിക, ചതയം, പൂരൂരുട്ടാതി 45 നാഴിക)

പുതിയ ആശയങ്ങൾക്ക് അനുകൂല അവസരങ്ങൾ വന്നുചേരും. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കാൻ സാധിക്കും. ആത്മാഭിമാനം സംരക്ഷിക്കാൻ വിട്ടുവീഴ്ചയ്ക്കു തയാറാകും. അശ്രദ്ധകൊണ്ട് വീഴ്ചയ്ക്കു സാധ്യതയുണ്ട്. അനുഭവജ്ഞാനമുള്ള മേഖലകളിൽ പണം മുടക്കും. പൊതുപ്രവർത്തനങ്ങളിൽ സാരഥ്യം വഹിക്കാൻ നിർബന്ധിതനാകും. വരവും ചെലവും തുല്യമാകും. മംഗളകർമത്തിലും വിരുന്നുസൽക്കാരത്തിലും പങ്കെടുക്കും. ഭൂമി വിൽപനയ്ക്ക് അനുകൂല സാഹചര്യങ്ങളുണ്ടാകും. ചില ചുമതലകൾ സന്താനങ്ങളെ ഏൽപിക്കും. പരമ പ്രധാനമായ പല വിഷയങ്ങൾക്കും തീരുമാനമെടുക്കാൻ കഴിയും.

മീനക്കൂറ്

(പൂരൂരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി)

വെല്ലുവിളികളെ അതിജീവിക്കാനുള്ള ആത്മധൈര്യമുണ്ടാകും. കഴിവിന്റെ പരമാവധി പ്രയത്നിക്കുമെങ്കിലും അനുഭവഫലം കുറയും. ജന്മനാട്ടിലേക്കു പോകാൻ അന്തിമ നിമിഷത്തിൽ അവധി ലഭിക്കും. മറ്റൊരു രാഷ്ട്രത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. പുത്രന്റെ നിർബന്ധത്താൽ പൂർവിക സ്വത്ത് ഭാഗം വയ്ക്കാൻ തീരുമാനിക്കും. യാത്രാ ക്ലേശത്താൽ ദേഹക്ഷീണം വർധിക്കും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. മംഗളവേളയിൽ സജീവ സാന്നിധ്യം വേണ്ടിവരും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. ശാസ്ത്രീയ പ്രായോഗികവശങ്ങൾ സ്വീകരിച്ച് പുതിയ കർമപദ്ധതികൾക്കു രൂപകൽപന ചെയ്യും. അഭിമാനാർഹമായ പ്രവർത്തനം കാഴ്ചവയ്ക്കാൻ സാധിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA