ADVERTISEMENT

കുടുംബസമേതം വിദേശത്തു സ്ഥിരതാമസമാക്കുവാനുള്ള അനുമതി ലഭിക്കും. കടം കൊടുത്ത സംഖ്യ ഗഡുക്കളായി തിരിച്ചു ലഭിക്കും. വിശാലമനഃസ്ഥിതിയുള്ളവരുമായുള്ള ആത്മബന്ധം സങ്കുചിതമനോഭാവം ഉപേക്ഷിക്കാൻ ഉപകരിക്കും. കീഴ്ജീവനക്കാരുടെ ആത്മാർഥമായ പ്രവർത്തനങ്ങളാൽ പ്രവർത്തനവിജയം കൈവരും. പ്രവർത്തശൈലിയിൽ കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തുവാൻ നിർബന്ധിതനാകും. തൊഴിൽമേഖലകളിൽ മാനസികസംഘർഷത്തിനു കുറവുതോന്നും.

ആഗ്രഹസാഫല്യത്താൽ നേർന്നു കിടപ്പുള്ള വഴിപാടുകൾ നടത്തുവാനിടവരും. പുത്രപൗത്രാദികളുടെ സംരക്ഷണത്തിനായി മാസങ്ങളോളം വിദേശത്ത് താമസിക്കുവാൻ അവസരമുണ്ടാകും. ആശ്രയിച്ചു വരുന്നവർക്കു അഭയം നൽകുവാൻ സാധിച്ചതിനാല്‍ ആത്മനിർവൃതിയുണ്ടാകും. കാര്യകാരണസഹിതം സമർപ്പിച്ച അപേക്ഷകൾക്ക് അനുകൂല പ്രതികരണങ്ങളും, തീർപ്പും ഉണ്ടാകും. സഹകരണപ്രസ്ഥാനങ്ങൾക്കു സാരഥ്യസ്ഥാനം വഹിക്കുവാൻ നിർബന്ധിതനാകും.

നിഗമനങ്ങൾ ശരിയാണെന്നു തോന്നുന്നതിനാൽ ആത്മാർഥസുഹൃത്തിനെ അബദ്ധങ്ങളിൽ നിന്നും രക്ഷിക്കുവാൻ സാധിക്കും. പരമാധികാരപദത്തിനുള്ള പരീക്ഷയിൽ വിജയിക്കും. ജീവിതനിലവാരം വർധിച്ചതിനാൽ വാഹനം മാറ്റിവാങ്ങുവാൻ തീരുമാനിക്കും. ഉദ്ദേശശുദ്ധിയോടു കൂടിയ പ്രവർത്തനശൈലി മറ്റുള്ളവർക്കു മാതൃകാപരമാകുവാനുള്ള അവസരമുണ്ടാകും.

സമ്പൂർണ വിഷുഫലം 2019, അശ്വതി നക്ഷത്രം : കാണിപ്പയ്യൂർ

സമ്പൂർണ വിഷുഫലം 2019, ഭരണി നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, കാർത്തിക നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, രോഹിണി  നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, മകയിരം നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, തിരുവാതിര നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, പുണർതം നക്ഷത്രം : കാണിപ്പയ്യൂർ

സമ്പൂർണ വിഷുഫലം 2019, പൂയം  നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, ആയില്യം നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, മകം നക്ഷത്രം : കാണിപ്പയ്യൂർ

സമ്പൂർണ വിഷുഫലം 2019, പൂരം നക്ഷത്രം : കാണിപ്പയ്യൂർ‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com