ADVERTISEMENT

സഹൃദയസദസ്സിൽ ആശംസകളർപ്പിക്കുവാനവസരമുണ്ടാകും. പിതാവിന് അസുഖം വർധിക്കും. യാഥാർഥ്യങ്ങളോടു പൊരുത്തപ്പെട്ടു ജീവിക്കുവാൻ തയാറാകും. അസാധാരണമായ വ്യക്തിത്വമുള്ളവരെ പരിചയപ്പെടുന്നതിനാൽ ജീവിതത്തിന് വഴിത്തിരിവുണ്ടാകുന്ന പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കും. അപാകതകൾ പരിഹരിച്ച് വ്യവസായം പുനരാരംഭിക്കും. നിയമവിരുദ്ധമായ പ്രവർത്തനമണ്ഡലങ്ങളിൽ നിന്നും ഒഴിഞ്ഞുമാറണം. പലപ്പോഴും മേലധികാരിയുടെ ദുസ്സംശയങ്ങൾക്ക് വ്യക്തമായ വിശദീകരണം നൽകേണ്ടതായി വരും.

വിദേശത്തുള്ളവർക്ക് മാതാപിതാക്കളെ മാസങ്ങളോളം താമസിപ്പിക്കുവാൻ സാധിക്കും. സഹായം ചെയ്തുകൊടുത്തവരിൽ നിന്നും പ്രത്യുപകാരം വന്നുചേരും. ജീവകാരുണ്യപ്രവർത്തനങ്ങള്‍ക്ക് സർവാത്മനാ സഹകരിക്കും. ചികിത്സകളാലും ഈശ്വരപ്രാര്‍ഥനകളാലും സന്താനഭാഗ്യമുണ്ടാകും. കുടുംബാംഗങ്ങളുടെ നിർബന്ധത്താല്‍ പൊതുപ്രവർത്തനങ്ങൾ ഉപേക്ഷിച്ച് പാരമ്പര്യ ആചാരങ്ങളിൽ വ്യാപൃതനാകും.

ഭരണസംവിധാനത്തിൽ മാറ്റങ്ങൾ വരുത്തി പ്രവർത്തനക്ഷമമാക്കും. അനാവശ്യമായ അശുഭചിന്തകൾ ഉപേക്ഷിക്കണം. യുക്തമായ നിർദേശം തേടി പ്രവർത്തനരംഗങ്ങളിൽ കാലോചിതമായ പരിഷ്കാരങ്ങൾ അവലംബിക്കും. വിജയപ്രതീക്ഷകൾ സഫലമാകും. കുടുംബസംരക്ഷണ ചുമതല ഏറ്റെടുക്കും. ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശനകർമ്മം നിർവഹിക്കും. അറിയാതെ ചെയ്തുപോയ അബദ്ധങ്ങൾ തിരുത്തുവാനും പ്രായശ്ചിത്തം ചെയ്യുവാനും യോഗമുണ്ട്. കലാകായിക മത്സരങ്ങളിൽ വിജയിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com