ADVERTISEMENT

സങ്കൽപങ്ങളും ഭാവനകളും യാഥാർഥ്യമാക്കുവാൻ അവസരമുണ്ടാകും. പുത്രപൗത്രാദികളോടൊപ്പം വിദേശത്ത് മാസങ്ങളോളം താമസിക്കുവാനിടവരും. മക്കളുടെ ഉന്നതവിജയത്തിൽ ആഹ്ലാദവും ആത്മാഭിമാനവും ഉണ്ടാകും. അധ്വാനത്തിന് പൂർണഫലം ലഭിക്കും. വ്യക്തിപ്രഭാവത്താൽ ദുഷ്കീർത്തി നിഷ്പ്രഭമാകും. അർഥപൂർണ്ണമായ ആശയങ്ങൾ അനുകൂല സാഹചര്യങ്ങൾക്കു വഴിയൊരുക്കും.

സംഭവബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടതായിവരും. സുതാര്യതയുള്ള സമീപനത്താൽ വിമർശനങ്ങളെ അതിജീവിക്കും. വിദ്യാർഥികൾക്ക് ഉത്സാഹവും ഉന്മേഷവും വർധിക്കും. ജീവിതനിലവാരം വർധിച്ചതിനാൽ വിസ്തൃതിയുള്ള ഗൃഹം വയ്ക്കുവാൻ ഭൂമി വാങ്ങും. ദീർഘവീക്ഷണത്തോടുകൂടിയ പദ്ധതികൾക്കു രൂപകൽപന ചെയ്ത് പ്രാരംഭനടപടികൾ തുടങ്ങും. പുതിയ ഭരണസംവിധാനം അവലംബിച്ച് കർമ്മമേഖലകൾ പുനരുദ്ധീകരിക്കും. ഉപരിപഠനത്തിന് പണം കൊടുത്ത് ചേർക്കുവാനിടവരും. ഗർഭിണികൾക്ക് പൂർണ്ണവിശ്രമം വേണ്ടിവരും.

ആത്മവിശ്വാസവും അവസരവും ഒത്തുചേരുന്നതിനാൽ പുതിയ തൊഴിൽമേഖലകൾ ഏറ്റെടുക്കും. സഹപ്രവർത്തകരുടെ സഹകരണത്താൽ പദ്ധതി സമർപ്പണത്തിൽ വിജയമുണ്ടാകും. ആത്മബന്ധത്തിന് പുതിയ തലങ്ങൾ കണ്ടെത്തുന്ന മക്കളുടെ സമീപനത്തിൽ ആത്മാഭിമാനം തോന്നും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കുവാനിടവരും. സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയംപര്യാപ്തത ആർജ്ജിക്കണം. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് മറ്റൊരു പാഠ്യപദ്ധതിയ്ക്ക് ചേരും. മഹദ്‌വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാനിടവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com