ADVERTISEMENT

ആചാരമര്യാദകൾ പാലിക്കുന്നതിൽ ആത്മാഭിമാനവും അതിലുപരി അനുമോദനങ്ങളും ഉണ്ടാകും. വിശ്രമത്താലും വിദഗ്ധചികിത്സകളാലും സന്താനഭാഗ്യമുണ്ടാകും. ജീവിതനിലവാരം വർധിക്കും. കുടുംബസംരക്ഷണ ചുമതല ഏറ്റെടുക്കും. ഉല്ലാസ വിനോദയാത്ര സഫലമാകും. സഹകരണപ്രസ്ഥാനങ്ങൾക്ക് സാരഥ്യസ്ഥാനം വഹിക്കുവാൻ നിർബന്ധിതനാകും. സംസർഗ്ഗഗുണത്താൽ സദ്ചിന്തകൾ വർധിക്കും. തൊഴിൽമേഖലകളിൽ നിന്നും സമ്പൽസമൃദ്ധിയുണ്ടാകയാൽ കൂടുതൽ വിസ്തൃതിയും സൗകര്യവുമുള്ള ഗൃഹം വാങ്ങുവാൻ തയാറാകും. അനുരഞ്ജനശ്രമം വിജയിക്കുവാനും വസ്തുതർക്കം പരിഹരിക്കുവാനും യോഗമുണ്ട്.

വ്യാപാര വിതരണസമ്പ്രദായം വിപുലമാക്കുവാൻ കർമ്മോത്സുകരായവരെ നിയമിക്കും. പാർശ്വഫലങ്ങളുള്ള മരുന്നുകൾ ഉപേക്ഷിച്ച് പ്രകൃതിജീവന ഔഷധരീതി അവലംബിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് മക്കളെ അനുസരിക്കേണ്ടതായിവരും. ഗുരുകാരണവന്മാരുടെ അനുഗ്രഹാശിസ്സുകളോടുകൂടി ചെയ്യുന്നതെല്ലാം വിജയിക്കും. സമ്മാനപദ്ധതിയിലും നറുക്കെടുപ്പിലും വിജയിക്കും.

സംഘടനാപ്രവർത്തനങ്ങൾക്ക് സർവാത്മനാ സഹകരിക്കുമെങ്കിലും സാമ്പത്തിക വിഭാഗത്തിൽ നിന്നും പിന്മാറുകയാണു നല്ലത്. പുതിയ സംരംഭങ്ങൾക്ക് പണം മുടക്കുന്നത് അഭികാമ്യമല്ല. ആശയങ്ങൾ വ്യത്യസ്തമായതിനാൽ സംയുക്ത സംരംഭങ്ങളില്‍ നിന്നും പിന്മാറും. ആദരവും വിനയവുമുള്ള സമീപനം മാർഗ്ഗതടസ്സങ്ങളെ അതിജീവിച്ച് സർവകാര്യവിജയം നേടുവാൻ ഉപകരിക്കും. യാഥാർഥ്യങ്ങളോടു പൊരുത്തപ്പെട്ടു ജീവിക്കുവാൻ തയാറാകും. ജീവിതഘട്ടങ്ങൾ അതിജീവിക്കുവാനുള്ള ആത്മധൈര്യവും ആർജ്ജവവും ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com