sections
MORE

സമ്പൂർണ വാരഫലം (ഏപ്രിൽ 28 – മെയ് 04)

HIGHLIGHTS
  • അടുത്ത ആഴ്ച നിങ്ങൾക്കെങ്ങനെ?
  • 2019 ഏപ്രിൽ 28 മുതൽ മെയ് 04 വരെയുള്ള ഫലം
Prediction-845
SHARE

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

വിദേശത്ത് ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. അന്യർക്ക് ശല്യം കൊടുക്കുന്നതായിരിക്കും. അരി, ധാന്യങ്ങൾ വ്യാപാരം ചെയ്യുന്നവർക്ക് അധികലാഭം പ്രതീക്ഷിക്കാം. പഠനത്തിൽ ശ്രദ്ധ ചെലുത്തും. അൽപം നഷ്ടം വരുമെങ്കിലും കഠിനമായി പ്രയത്നിച്ച് ശരി ചെയ്യും. ഇലക്ട്രോണിക്സ്, ഇലക്ട്രിക് കടകളിൽ വ്യാപാരം വർധിക്കും. അഗ്നി സംബന്ധമായും ലോഹങ്ങളാലും തൊഴിൽ അഭിവൃദ്ധിയുണ്ടാകും. ഇരുമ്പ്, ഉരുക്ക് തൊഴിൽശാലകളിൽ വരുമാനം വർധിക്കും. ഭാര്യയുടെ ഹിതാനുസരണം പ്രവർത്തിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കുന്നതാണ്. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. അപ്രതീക്ഷിതമായി ചെലവുകൾ വന്നുചേരുന്നതാണ്.

ഇടവക്കൂറ്

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

പട്ടാളമേധാവി, കോളജ് അധ്യാപിക തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. മധ്യസ്ഥം വഹിക്കാനുള്ള അവസരം വന്നുചേരും. കവിതകൾ എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭ്യമാകും. അയൽവാസികളോട് സ്നേഹമായും ത്യാഗമനസ്കതയോടുകൂടിയും പ്രവർത്തിക്കും. മാതാപിതാക്കളുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്തും. പിതാവിന് അസുഖം വരാവുന്നതാണ്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. വ്യാപാരത്താൽ ധാരാളം സമ്പാദിക്കുന്നതാണ്. പാർട്ടിപ്രവർത്തകർക്ക് അനുയോജ്യമായ സമയമാണ്. സഹോദരഐക്യം കുറയും. പല്ലുവേദന വരാനിടയുണ്ട്.

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

സർക്കാരിൽ നിന്നും പൊതുജനങ്ങളാലും ബഹുമാനിക്കപ്പെടും. ധനവരവും പ്രശസ്തിയും ഉണ്ടാകുന്നതാണ്. വാഹനം മാറ്റി വാങ്ങാവുന്നതായിരിക്കും. ആത്മാർഥതയുള്ള സുഹൃത്തുക്കൾ ലഭ്യമാകും. കെട്ടിട കോൺട്രാക്ട്, മറ്റു തൊഴിലുകൾ ചെയ്യുന്നവർക്ക് മികച്ചനേട്ടം ലഭ്യമാകും. വാർധക്യം ചെന്നവരെയും പിതാവിനെയും ബഹുമാനിക്കുന്നതാണ്. നൃത്തം, സംഗീതം, മറ്റു കലകളിൽ പങ്കെടുക്കുന്നവർക്ക് വിജയപ്രാപ്തിയുണ്ടാകും. മാതാപിതാക്കളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തും. കുടുംബത്തിൽ നിന്നും മാറി താമസിക്കാവുന്നതാണ്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. അന്യരാൽ അസൂയപ്പെടുന്ന അളവിൽ പുരോഗമിക്കും. സാമർഥ്യവും ആത്മാർഥതയും ഉള്ള ഉപദേശകർ ലഭ്യമാകും.

കർക്കടകക്കൂറ്

(പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. സൽപ്രവൃത്തികളിൽ ഏർപ്പെടും. കോപം വർധിക്കുന്നതായിരിക്കും. സ്വന്തമായി ബാങ്ക്, ചിട്ടി മുതലായ സ്ഥാപനങ്ങളിൽ തിരികെ ലഭിക്കാനുള്ള കുടിശ്ശിക ലഭ്യമാകും. അംഗസംഖ്യ വർധിക്കുന്നതായിരിക്കും. പണപഴക്കം അധികരിക്കുമെങ്കിലും കഠിനമായ ചെലവ് വന്നുചേരും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കും. കെട്ടിട കോൺട്രാക്ട്, മറ്റു തൊഴിലുകള്‍ ചെയ്യുന്നവർക്ക് മികച്ചനേട്ടം ലഭ്യമാകും. പുസ്തകം എഴുതുന്നവർക്ക് പ്രതീക്ഷിച്ച നേട്ടം ലഭിക്കും. മധ്യസ്ഥം വഹിക്കാനുള്ള സന്ദർഭം വന്നുചേരും. വ്യാപാരജ്ഞാനമുണ്ടാകും. വലിയ പ്രോജക്ടുകൾ ഏറ്റെടുത്ത് ചെയ്തു തീർക്കുന്നതായിരിക്കും. സന്താനഭാഗ്യത്തിന്റെ സമയമാണ്.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

പട്ടാളത്തിലോ പൊലീസിലോ ചേരാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണ്. വാഹനം, വസ്തുക്കൾ വാങ്ങാവുന്ന സമയമായിട്ട് കാണുന്നു. മതാഭിമാനം ഉണ്ടാകും. സന്താനങ്ങളാൽ മാനസിക സന്തോഷം ലഭിക്കുന്നതാണ്. ചുറുചുറുക്കായി എല്ലാ ജോലികളും ചെയ്തു തീർക്കും. യന്ത്രശാലകളിൽ വരുമാനം വർധിക്കുന്നതായിരിക്കും. വർക്ക്ഷോപ്പുകളിലും ആലകളിലും വരുമാനം വർധിക്കുന്നതാണ്. അധ്യക്ഷത വഹിക്കാനുള്ള സന്ദർഭം കാണുന്നു. ഗുരുക്കളുടെ അനുഗ്രഹം സിദ്ധിക്കുന്നതാണ്. വ്യാപാര വ്യവസായ മേഖലകൾ പുഷ്ടിപ്പെടുന്നതായിരിക്കും. പാർട്ടിപ്രവർത്തകർക്ക് അനുയോജ്യമായ സമയമായി കാണുന്നു. പഠനം പൂർത്തിയാക്കിയവർക്ക് അകലെ കമ്പനിയിൽ ജോലി ലഭിക്കുന്നതായിരിക്കും. വൃക്ക സംബന്ധമായി രോഗം വരാവുന്നതാണ്.

കന്നിക്കൂറ്

(ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

സാമ്പത്തികനില മെച്ചപ്പെടും. കഥ, കവിത എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭ്യമാകും. സാമർഥ്യം ഉള്ളവർ സഹായികളായി വന്നുചേരും. അൽപം കഠിനമായ മനസ്സ് ഉണ്ടാകുന്നതാണ്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കുന്നതാണ്. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കുന്നതാണ്. വ്യാപാരത്താൽ ധാരാളം സമ്പാദിക്കും. ഭാര്യയ്ക്കും മാതാവിനും ചില നേട്ടങ്ങൾ ലഭിക്കുന്നതായിരിക്കും. ഗുരുക്കളെ ദർശിക്കാനുള്ള അവസരപ്രാപ്തിയുണ്ടാകും. അരി, ധാന്യങ്ങൾ വ്യാപാരത്താൽ വളരെയധികം സമ്പാദിക്കുന്നതായിരിക്കും. സ്വർണ്ണാഭരണങ്ങൾ, വാഹനം വാങ്ങാവുന്നതാണ്. മനോവ്യാകുലത അനുഭവപ്പെടും.

തുലാക്കൂറ്

(ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

ഭാഗ്യലബ്ധിയും വിദ്യാഭ്യാസ പുരോഗതിയുടെയും സമയമായി കാണുന്നു. കൂട്ടുവ്യാപാരം ചെയ്യുന്നവർക്ക് മികച്ചലാഭം പ്രതീക്ഷിക്കാം. പാർട്ടിപ്രവർത്തകർക്ക് ജനപിന്തുണയും പ്രശസ്തിയും ഉണ്ടാകും. ശരീരത്തിൽ അടിപ്പെടാനുള്ള സന്ദർഭം കാണുന്നു. അയൽവാസികൾക്ക് സഹായവും സഹകരണവും ഉണ്ടാകും. അൽപം കടം വരാനുള്ള സന്ദര്‍ഭം കാണുന്നു. മോഷ്ടാക്കളാൽ ഭയം ഉണ്ടാകുന്നതാണ്. സർക്കാരിൽ പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭ്യമാകും. വൃക്ക സംബന്ധമായി രോഗം ഉള്ളവർക്ക് രോഗം മൂർച്ഛിക്കുന്നതാണ്.

വൃശ്ചികക്കൂറ്

(വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

നൃത്തം, സംഗീതം, മറ്റു കലകളാൽ മഹത്വം ഉണ്ടാകും. ധാരാളം വിദ്യാർഥികൾ ലഭ്യമാകും. ന്യായാധിപൻ, പിഎ മുതലായ തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. സിനിമാ സംഗീത സംവിധായകർക്ക് ധനവരവും പുരസ്കാരങ്ങളും പ്രതീക്ഷിക്കാം. സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർക്ക് അംബാസിഡര്‍ പോലുള്ള പദവി ലഭ്യമാകും. സന്താനഭാഗ്യത്തിന്റെ സമയമാണ്. പാചകതൊഴിൽ ചെയ്യുന്നവർക്ക് അധികവരുമാനം വന്നുചേരും. വസ്ത്രാലയങ്ങൾ, കംപ്യൂട്ടർ സെന്ററുകളിൽ വരുമാനം വർധിക്കും. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടുന്നതായിരിക്കും. വിദേശത്ത് വസിക്കുന്നവർക്ക് പല നേട്ടങ്ങളും പ്രതീക്ഷിക്കാം. എല്ലാ കാര്യങ്ങളും സമർഥമായി ചെയ്തു തീർക്കും. പരസ്ത്രീ ബന്ധം വരാതെ ശ്രദ്ധിക്കുക.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

വ്യാപാര അഭിവൃദ്ധിയും പ്രശസ്തിയുടെയും സമയമായി കാണുന്നു. ഡ്രാഫ്റ്റ്സ്മാൻ, സെയിൽസ്മാൻ മുതലായവർക്ക് ജോലിഭാരം വർധിക്കും. ക്ഷേത്രദർശനം, തീർഥാടനം എന്നിവക്കുള്ള സന്ദർഭം കാണുന്നു. സുഹൃത്തുക്കൾക്കായി ധാരാളം ധനം ചെലവഴിക്കും. പെട്ടെന്നുള്ള കോപം നിമിത്തം ബന്ധുക്കൾ അകലുന്നതായിരിക്കും. സുഖമായ ജീവിത സൗകര്യങ്ങൾ ലഭിക്കും. ജാതി, ഗ്രാമ്പു, കുരുമുളക് പോലുള്ള സുഗന്ധദ്രവ്യ കൃഷിയാൽ വരുമാനം വർധിക്കുന്നതാണ്. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടും. സ്വർണ്ണാഭരണങ്ങൾ, ഗൃഹം മുതലായവ വാങ്ങാം. കവിത, കഥ എഴുതുന്നവർക്ക് ഭാവന ലഭിക്കുന്നതാണ്.

മകരക്കൂറ്

(ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

ഒന്നിലധികം മേഖലയിൽ വരുമാനം വന്നുചേരും. പുത്രലബ്ധിക്കുള്ള സമയമായി കാണുന്നു. സൽപ്രവൃത്തികളിൽ ഏർപ്പെടുന്നതാണ്. സാമർഥ്യവും ധൈര്യവും ഉണ്ടാകും. കെട്ടിട കോൺട്രാക്ട്, മറ്റു തൊഴിലുകൾ അഭിവൃദ്ധിയുണ്ടാകും. ആഡംബരമായ ജീവിതരീതിയായിരിക്കും. സഹോദരങ്ങൾ പിണക്കം മാറി വന്നുചേരുന്നതാണ്. എംബിഎ, തൊഴിൽ സംബന്ധമായി പഠിക്കുന്നവർക്ക് റാങ്കും ക്യാമ്പസ് സെലക്ഷനും ലഭിക്കുന്നതായിരിക്കും. സ്ഥലം മാറി താമസിക്കാം. പഠനം പൂർത്തിയാക്കിയവർക്ക് അൽപം അകലെ ജോലി ലഭ്യമാകും. സന്താനങ്ങളാലും ഭാര്യയാലും നന്മയുണ്ടാകും. മെക്കാനിക്കൽ എൻജിനീയർ, കംപ്യൂട്ടർ എൻജിനീയർമാർക്ക് ജോലി ലഭിക്കാം.

കുംഭക്കൂറ്

(അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

വിദേശത്ത് ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. ഗൃഹം നിർമ്മിക്കാവുന്നതാണ്. വാക്ചാതുര്യം ഉണ്ടാകും. നല്ല മാർക്കോടുകൂടി വിദ്യാർഥികൾ വിജയിക്കുന്നതാണ്. കുടുംബാഭിവൃദ്ധിയുണ്ടാകും. വശ്യതയാർന്ന സംസാരത്താൽ പാർട്ടിപ്രവർത്തകർക്ക് ജനസ്വാധീനതയും പ്രശസ്തിയും ഉണ്ടാകും. സ്വന്തമായി കെട്ടിട കോൺട്രാക്ട്, മറ്റു തൊഴിലുകള്‍ ചെയ്യുന്നവർക്ക് മികച്ചനേട്ടം ലഭ്യമാകുന്നതാണ്. ഇലക്ട്രിക്, ഇലക്ട്രോണിക്സ് സംബന്ധമായി വ്യാപാരം വരുമാനം വർധിപ്പിക്കുന്നതായിരിക്കും. നൃത്തം, സംഗീതം, മറ്റ് കലാ മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. പൊതുമേഖലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമായി കാണുന്നു. പനി, അതിസാരം സംബന്ധമായി രോഗം വരാനിടയുണ്ട്.

മീനക്കൂറ്

(പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

ഐറ്റി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് അനുകൂല സമയമാണ്. ഉന്നതനിലവാരത്തിലുള്ള വിജയം വിദ്യാർഥികൾക്ക് ലഭ്യമാകും. പല രാജ്യങ്ങളെക്കുറിച്ചും ജനങ്ങളുടെ ജീവിതരീതിയെക്കുറിച്ചും അറിയാൻ സാധിക്കും. കവിതകൾ എഴുതുന്നവർക്ക് പുരസ്കാരങ്ങള്‍ ലഭിക്കും. മന്ത്രിസഭാ അംഗങ്ങൾക്ക് പ്രശസ്തിയുടെ സമയമായി കാണുന്നു. പുണ്യകർമ്മങ്ങള്‍ ചെയ്യും. സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ചില ആനുകൂല്യങ്ങൾ ലഭിക്കുന്നതായിരിക്കും. വിദേശത്ത് വസിക്കുന്നവർക്ക് സകലവിധ സൗകര്യങ്ങൾ ലഭ്യമാകുന്നതാണ്. മാതാപിതാക്കളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നതായിരിക്കും. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുയോജ്യമായ സമയമായി കാണുന്നു. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകുന്നതാണ്.

ലേഖകൻ

പ്രൊഫ. ദേശികം രഘുനാഥൻ

അഗസ്ത്യർ മഠം

പത്താംകല്ല് ശാസ്താക്ഷേത്രത്തിന് പിന്നില്‍

നെടുമങ്ങാട്, തിരുവനന്തപുരം ജില്ല

കേരളം, Pin: 695541

Phone - 04722813401

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA