sections
MORE

നക്ഷത്രഫലം (ഏപ്രിൽ 28 -മെയ് 04 )

HIGHLIGHTS
  • ഈ ആഴ്ച നിങ്ങൾക്കെങ്ങനെ ?
  • 2019 ഏപ്രിൽ 28 മുതൽ മേയ് 04 വരെ
Prediction-845
SHARE

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും):

ഏപ്രിൽ മാസം കഴിഞ്ഞ് മേയ് ആരംഭിക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളായിരിക്കും അനുഭവപ്പെടുക. വ്യാഴം വൃശ്ചികം രാശിയിലേക്കു മാറിയതിനാൽ ചില ദിവസങ്ങളിൽ വേണ്ടത്ര ദൈവാനുഗ്രഹം ലഭിക്കുന്നില്ലെന്നു തോന്നും. ആഴ്ചയുടെ ആദ്യപകുതിയിൽ നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം. വ്യാഴം, വെള്ളി ദിവസങ്ങളിൽ കാര്യങ്ങൾക്കെല്ലാം ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടുന്നതായി തോന്നും. എങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. 

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

ഇടവക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. വ്യാഴം അനുകൂലഭാവത്തിലേക്കു മാറിയതിനാൽ ദൈവാനുഗ്രഹം വേണ്ടത്ര അനുഭവപ്പെടും. അതുകൊണ്ട് വലിയ പ്രതിസന്ധികളിലൊന്നും പെടില്ല. കാര്യങ്ങൾ നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. ജോലിരംഗത്തും കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. പുതിയ സ്ഥാനലബ്ധിയും പ്രതീക്ഷിക്കാം. 

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

മിഥുനക്കൂറുകാർക്ക് ഈയാഴ്ച ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ചില ദിവസങ്ങളിൽ ശരീരസുഖം കുറയും. ആഴ്ചയുടെ പകുതിക്കു ശേഷമുള്ള ദിവസങ്ങളിൽ കാര്യങ്ങൾ അനുകൂലമായിരിക്കും. വ്യാഴം അനിഷ്ടഭാവത്തിലേക്കു മാറിയതിനാൽ ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ ആവശ്യമാണ്. കടബാധ്യതകളിൽ കുറെയൊക്കെ തീർക്കാൻ സാധിക്കും. പുതിയ വരുമാനസാധ്യതകൾ കണ്ടെത്തും. ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും. 

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):

ഏപ്രിൽ മാസം അവസാനിക്കുന്ന ഈയാഴ്ച കർക്കടകക്കൂറുകാർക്ക് കാര്യങ്ങൾ തികച്ചും അനുകൂലമായിട്ടാണു നടക്കുക. ഞായർ, തിങ്കൾ ദിവസങ്ങളിൽ ശരീരസുഖം കുറയുകയും ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ കാര്യങ്ങൾ അനുകൂലമാകും. ജോലികാര്യങ്ങളിൽ ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടും. എങ്കിലും തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും. 

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

ഈയാഴ്ച ചിങ്ങക്കൂറുകാർക്ക് ജോലിരംഗത്തു ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടുമെങ്കിലും അവയെ വിജയകരമായി മറികടക്കാൻ കഴിയും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. വ്യാഴം, വെള്ളി ദിവസങ്ങളിൽ മനസ്സിനു സ്വസ്ഥത കുറയും. ആഴ്ചയിലെ മറ്റു ദിവസങ്ങളിൽ കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും. 

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

ഈയാഴ്ച കന്നിക്കൂറുകാർക്ക് ഗുണദോഷമിശ്രമായ ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. ജോലിരംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാൻ കഴിയും. മനസ്സിനു സ്വസ്ഥത അനുഭവപ്പെടും. തുടർന്നുള്ള ദിവസങ്ങളിൽ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. പുതിയ വരുമാനസാധ്യത കണ്ടെത്താൻ കഴിയും. ആഴ്ചയുടെ അവസാനത്തെ രണ്ടു ദിവസം മനസ്സിനു സ്വസ്ഥത കുറയും. 

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

ഈയാഴ്ച തുലാക്കൂറുകാർക്ക് പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. വ്യാഴം അനുകൂലഭാവത്തിലേക്കു മാറിയതിനാൽ ആരോഗ്യം അൽപം മെച്ചപ്പെടും. വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കൂടുതൽ ബുദ്ധിമുട്ടേണ്ടിവരും. എങ്കിലും ആത്മാർഥമായ പ്രവർത്തനങ്ങളിലൂടെ ഉയർന്ന സ്ഥാനലബ്ധിയുണ്ടാകും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. ജോലിരംഗത്തു പുരോഗതി കാണപ്പെടും.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

ഈയാഴ്ച വൃശ്ചികക്കൂറുകാർക്ക് പൊതുവേ ഗുണഫലങ്ങളാണ് അനുഭവപ്പെടുക. ആരോഗ്യപ്രശ്നങ്ങളിൽ നിന്നു കുറെയൊക്കെ മോചനം ലഭിക്കും. വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. ഏറ്റെടുത്ത ദൗത്യങ്ങൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. വരുമാനവർധനയ്ക്കും സാധ്യതയുണ്ട്. 

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):

ഈയാഴ്ച ധനുക്കൂറുകാർക്ക് ആഴ്ചയുടെ പകുതിക്കു ശേഷമാണ് അനുകൂലഫലങ്ങൾ അനുഭവപ്പെടുക. വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ ആവശ്യമാണ്. അതിലൂടെ പ്രതിസന്ധികളെ മറികടക്കാൻ കഴിയും. ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയും. ഉയർന്ന തസ്തികയിലേക്കു മാറുന്നതു സംബന്ധിച്ച അറിയിപ്പു കിട്ടും. ചെലവു നിയന്ത്രിക്കാൻ കഴിയും. 

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

ഈയാഴ്ച മകരക്കൂറുകാർക്ക് പൊതുവേ ഗുണഫലങ്ങളാണ് അനുഭവപ്പെടുക. ആഴ്ചയുടെ ആദ്യപകുതിയിൽ ശരീരസുഖം കുറയും. ആഴ്ചയിലെ മറ്റു ദിവസങ്ങളിൽ ആരോഗ്യം നിലനിർത്താൻ കഴിയും. ജോലിയിൽ ചെറിയ തോതിൽ തടസ്സങ്ങൾ ഉണ്ടായിരുന്നതു മാറും. തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും. ചെലവു കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):

ഈയാഴ്ച കുംഭക്കൂറുകാർക്ക് പൊതുവേ അനുകൂലഫലങ്ങളാണ് അനുഭവപ്പെടുക. എങ്കിലും ശരീരസുഖം കുറയും. ദൈവാനുഗ്രഹമുള്ളതിനാൽ എല്ലാ കാര്യങ്ങളിലും വിജയം സ്വന്തമാക്കാൻ കഴിയും. ജോലിരംഗത്ത് ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ സാധിക്കും. വരുമാനം കൂടും. 

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):

ഈയാഴ്ച മീനക്കൂറുകാർക്ക് ദൈവാനുഗ്രഹമുള്ളതിനാൽ ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി ചെയ്തുതീർക്കാൻ കഴിയും. ആഴ്ചയുടെ ആദ്യപകുതിയിൽ ശരീരസുഖം കുറയും. പിന്നീട് ആരോഗ്യം മെച്ചപ്പെടും. ജോലിയിൽ ഉയർന്ന സ്ഥാനം ലഭിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിർത്താൻ കഴിയും. പുതിയ വരുമാനസാധ്യതകൾ കണ്ടെത്താൻ കഴിയും. വരുമാനത്തിൽ വർധന അനുഭവപ്പെടും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA