sections
MORE

ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ?

HIGHLIGHTS
  • മേയ് 05 മുതൽ 11 വരെയുള്ള ഫലം
Prediction-845
SHARE

 അശ്വതി:

കുടുംബത്തിൽ ഐക്യവും സന്തോഷവും, അവിചാരിതമായി സാമ്പത്തികലാഭവും ഉണ്ടാകും.  പട്ടണത്തിൽ പുതിയഗൃഹം വാങ്ങുവാൻ അന്വേഷണമാരംഭിക്കും. 

ഭരണി:

വിദേശത്ത് ഉദ്യോഗവും ഉപരിപഠനത്തിന് പ്രവേശനവും സാധ്യമാകും. വാഹനലാഭമുണ്ടാകും.  മാതാപിതാക്കളെ മാസങ്ങളോളം താമസിപ്പിക്കുവാൻ വിദേശത്തേക്ക് കൊണ്ടുപോകുവാൻ സാധിക്കും. 

 കാർത്തിക:

പരോപകാരം ചെയ്യുവാനിടവരും. കാർഷികവിളകളിൽ നിന്ന് ആദായമുണ്ടാകും.ആശ്രയിച്ചു വരുന്നവർക്ക് സാമ്പത്തികസഹായം ചെയ്യുവാനിടവരുമെങ്കിലും വേണ്ടത്ര രേഖകൾ വാങ്ങുവാൻ മറക്കരുത്.  

രോഹിണി:

ഉന്നതരുമായി സൗഹൃദം പുലർത്തുന്നതുമൂലം ഉദ്യോഗലബ്‌ധിയുണ്ടാകും. അഗ്നി, ആയുധം, വാഹനം എന്നിവ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധവേണം. പണയപ്പെടുത്തിയ ആധാരം തിരിച്ചെടുക്കുവാനുള്ള സാമ്പത്തിക സ്ഥിതി വന്നുചേരും. .

മകയിരം:

പ്രവർത്തനവൈകല്യത്താൽ സാമ്പത്തികനഷ്‌ടമുണ്ടാകും. ഗവൺമെന്റിൽ നിന്ന് അംഗീകാരം ലഭിക്കും. സന്താനങ്ങളുടെ അഭിവൃദ്ധിയിൽ അഭിമാനമുണ്ടാകും. 

തിരുവാതിര:

സുഖലോലുപനായ പുത്രന് നിയന്ത്രണം ഏർപ്പെടുത്തും.  സഹപ്രവർത്തകരുടെയും കീഴ്‌ജീവനക്കാരുടെയും പരിശ്രമത്തിന്റെ ഫലമായി ഏറ്റെടുത്ത ജോലികൾ യഥാസമയത്തു ചെയ്‌തുതീർക്കുവാൻ സാധിക്കും. 

പുണർതം:

ധനകാര്യസ്ഥാപനത്തിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥാനചലനം ഉണ്ടാകും. അർപ്പണമനോഭാവത്തോടുകൂടി ചെയ്യുന്ന പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്‌തിനേടും. 

പൂയം:

സ്വജനങ്ങൾക്ക് അംഗീകാരം ലഭിക്കുന്നതിനാൽ സന്തോഷമുണ്ടാകും. കാർഷിക വിളകളിൽ നിന്ന് ആദായമുണ്ടാകും. ഉദരരോഗപീഡകളാൽ അസ്വാസ്ഥ്യമുണ്ടാകും. അപേക്ഷിച്ച പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. 

ആയില്യം:

പ്രതികൂലസാഹചര്യങ്ങൾ തരണം ചെയ്യുവാനുള്ള ആത്മധൈര്യമുണ്ടാകും. സന്താനങ്ങളുടെ പ്രവൃത്തിഗുണത്താൽ സന്തോഷമുണ്ടാകും. കരാറുജോലികൾ കൃത്യസമയത്ത് ചെയ്‌തുതീർക്കുവാനാകും.  

മകം:

പറയുന്ന വാക്കുകൾ ഫലപ്രദമായിത്തീരും. പുതിയഗൃഹത്തിൽ താമസമാക്കും. പരീക്ഷ, ഇന്റർവ്യു തുടങ്ങിയവയിൽ വിജയമുണ്ടാകും.  പുതിയ കൃഷിസമ്പ്രദായം ആവിഷ്‌കരിക്കുവാൻ വിദഗ്ധ ഉപദേശം തേടും. 

പൂരം:

മേലധികാരിയുടെ ശാസന ലഭിക്കും. വിദേശയാത്രയ്‌ക്ക് തടസ്സങ്ങൾ അനുഭവപ്പെടും.  പുതിയജോലിക്കു പ്രവേശിക്കുമെങ്കിലും അധ്വാനഭാരം വർധിക്കും. വീഴ്‌ചകളുണ്ടാതെ സൂക്ഷിക്കണം.

 ഉത്രം:

ബന്ധുസഹായത്താൽ ഗൃഹനിർമാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.    ശ്രമിച്ചുവരുന്ന വിവാഹത്തിന് തീരുമാനമാകും. 

അത്തം:

സന്താനസൗഖ്യമുണ്ടാകും. സുഹൃദ്സഹായവും സഹോദരങ്ങൾക്ക് അഭ്യുന്നതിയും ഉണ്ടാകും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. ഭാര്യാ–ഭർതൃ ഐക്യതയും കുടുംബസൗഖ്യവും മനസ്സമാധാനവും കൈവരും.  

ചിത്തിര:

ഉപരിപഠനത്തിൽ വിജയമുണ്ടാകും. വിതരണസമ്പ്രദായം വിപുലീകരിക്കും.  ചുമതലാബോധമുള്ള പുത്രന്റെ സമീപനത്താൽ ആശ്വാസമുണ്ടാകും.                                 

ചോതി:

വിരുന്നുസൽക്കാരത്തിന് അധികചെലവ് അനുഭവപ്പെടും. ശത്രുതാമനോഭാവത്തിലായിരുന്നവർ മിത്രങ്ങളായി ഭാവിക്കും. പാർശ്വഫലങ്ങളുള്ള ഔഷധങ്ങൾ ഉപേക്ഷിക്കും.  മകളുടെ വിവാഹം മംഗളമായി നടത്തുവാൻ സാധിക്കും. 

വിശാഖം:

മുടങ്ങിക്കിടപ്പുള്ള പണം തിരിച്ചുലഭിക്കുവാനുള്ള സാഹചര്യമുണ്ടാകും. വീഴ്‌ചകളുണ്ടാകാതെ സൂക്ഷിക്കണം.  പൊതുപ്രവർത്തനങ്ങളിൽ നിന്നു പിന്മാറുവാൻ നിർബന്ധിതനാകും. 

അനിഴം:

വാഗ്വാദങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയാണു നല്ലത്. പണം കൈകാര്യം ചെയ്യുന്നതിൽ വളരെ ശ്രദ്ധവേണം. സങ്കീർണമായ പ്രശ്‌നങ്ങൾ സുദീർഘമായ ചർച്ചയിലൂടെ പരിഹരിക്കപ്പെടും. 

തൃക്കേട്ട:

സമയബന്ധിതമായ പ്രവർത്തനങ്ങൾ നിഷ്കർഷയോടുകൂടി ശുഭപരിസമാപ്‌തിയിലെത്തിക്കുവാൻ സാധിക്കും. ഈശ്വരപ്രാർഥനകളാൽ ആഗ്രഹിച്ച കാര്യങ്ങൾ സാധിക്കും. ഔദ്യോഗികമായി വിദേശയാത്രകൾ വേണ്ടിവരും.  

മൂലം:

കലാ കായികമത്സരങ്ങളിൽ അംഗീകാരവും പ്രോത്സാഹനവും ലഭിക്കും.  സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങൾ ആലോചിച്ച് അനാവശ്യമായി ആധി വർധിക്കും.  

പൂരാടം:

ദാമ്പത്യ ഐക്യതയുണ്ടാകും. സന്താനങ്ങളുടെ സംരക്ഷണം മനസ്സമാധാനത്തിനു വഴിയൊരുക്കും.  അവസരങ്ങൾ വേണ്ടവിധത്തിൽ വിനിയോഗിച്ചാൽ പ്രവർത്തനരംഗം പുഷ്‌ടിപ്പെടും. 

ഉത്രാടം:

കാർഷികമേഖലയിൽ നൂതന ആശയം അവലംബിക്കും. പുതിയ സ്‌നേഹബന്ധം ഉടലെടുക്കും. വിശ്വാസവഞ്ചനയിലകപ്പെടാതെ സൂക്ഷിക്കണം. തൃപ്‌തിയുള്ള പാഠ്യപദ്ധതിയിൽ ചേരും.  

തിരുവോണം:

വ്യാപാര വ്യവസായ മേഖലകളിൽ ഉയർച്ചയും സാമ്പത്തികനേട്ടവും ഉണ്ടാകും. ഭക്ഷണക്രമീകരണവും പ്രാണായാമവും ശീലിക്കും. ദുഷ്കീർത്തി ഒഴിവാക്കുവാൻ സംഘനേതൃസ്ഥാനം ഒഴിയും.  

അവിട്ടം:

കുടുംബത്തിൽ സൗഖ്യവും രോഗശാന്തിയും ഉണ്ടാകും. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങൾ ഉപേക്ഷിക്കും. അനാവശ്യമായി അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്.    

ചതയം:

ഗാർഹികജീവിതത്തിൽ സന്തുഷ്‌ടിയുണ്ടാകും. വാഹനം മാറ്റിവാങ്ങും. സന്താനങ്ങളുടെ ഉയർച്ചയിൽ അഭിമാനം തോന്നും.  അപേക്ഷിച്ച പദ്ധതികൾക്ക് അംഗീകാരം ലഭിക്കും.

പൂരുരുട്ടാതി:

പൂർവിക സ്വത്തിൽ ഗൃഹനിർമാണപ്രവർത്തനങ്ങൾ തുടങ്ങിവയ്‌ക്കും.  ഉദ്ദേശ്യ ലക്ഷ്യം കൈവരിക്കുവാൻ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും. 

ഉത്രട്ടാതി:

സാമ്പത്തിക പുരോഗതിയുണ്ടാകും. പണം കുറച്ചുകൊണ്ട് കരാറുജോലികൾ ഏറ്റെടുക്കരുത്. വിദ്യാർഥികൾക്ക് അനുകൂല അവസരങ്ങൾ വന്നുചേരും. മനസ്സാക്ഷിക്ക് വിരുദ്ധമായ പ്രവൃത്തികളിൽ നിന്നു പിന്മാറും. 

രേവതി:

വാഗ്ദാനങ്ങൾ പാലിക്കുവാൻ അശ്രാന്തപരിശ്രമം വേണ്ടിവരും.   വിദ്യാർഥികൾക്ക് അനുകൂല അവസരങ്ങൾ വന്നുചേരും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA