sections
MORE

സമ്പൂർണ തൊഴിൽഫലം ( മേയ് 16 - 31)

HIGHLIGHTS
  • പ്രഫഷനലുകൾക്കുള്ള സൂര്യരാശിഫലങ്ങൾ
  • 2019 മേയ് 16 മുതൽ 31 വരെയുള്ള ഫലം
professional-prediction
SHARE

മേടം രാശി (Aries )

(ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

മേടം സൂര്യരാശിക്കാർക്കു മേയ് മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്‌ച പ്രഫഷനൽ രംഗത്തു ഗുണദോഷമിശ്രമായ ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. എങ്കിലും ഗുണഫലങ്ങളാണു കൂടുതലും അനുഭവപ്പെടുക. സൂര്യൻ നല്ല സ്‌ഥാനത്തു നിൽക്കുന്നതിനാൽ ആത്മവിശ്വാസത്തോടെ കാര്യങ്ങളെ നേരിടാൻ കഴിയും. കർമഭാവത്തിന്റെ അധിപൻ ഭാവത്തിന്റെ പ്രതികൂലഭാവത്തിൽ ആയതിനാൽ തൊഴിൽരംഗത്തു ചില ചെറിയ പ്രശ്‌നങ്ങൾ ഉണ്ടാകാനിടയുണ്ട്. എങ്കിലും ദൈവാനുഗ്രഹം കൊണ്ട് അതിൽ നിന്നെല്ലാം വിദ്‌ധമായി തലയൂരാൻ സാധിക്കും.  

ഇടവം രാശി. ( Taurus)

(ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

ഇടവം സൂര്യരാശിക്കാർക്കു മേയ് മാസത്തിന്റെ അവസാനത്തെ ഈ രണ്ടാഴ്‌ച പ്രഫഷനൽ രംത്തെ കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. തൊഴിൽരംഗത്തു ചെറിയ തോതിൽ പ്രശ്‌നങ്ങൾ ഉണ്ടായേക്കാമെങ്കിലും അവയെ ഫലപ്രദമായി നേരിടാൻ കഴിയും. സഹപ്രവർത്തകരിൽ ചിലരിൽ നിന്നു വിചാരിച്ച അത്രയും സഹായസഹകരണങ്ങൾ ഉണ്ടായെന്നു വരില്ല.

മിഥുനം രാശി (Gemini)

(ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

മിഥുനം സൂര്യരാശിക്കാർക്കു മേയ് മാസത്തിന്റെ അവസാനത്തെ ഈ രണ്ടാഴ്‌ച മറ്റു പല രംഗത്തുമെന്ന പോലെ പ്രഫഷനൽ രംഗത്തും ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. എങ്കിലും ദോഷഫലങ്ങൾ കുറയും. തൊഴിൽരംഗത്ത് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുക. ചെറിയ പ്രതിസന്ധികൾ ഉണ്ടാകാമെങ്കിലും അവയെ വിജയകരമായി മറികടക്കാൻ കഴിയും. തൊഴിൽ മാറാൻ ആഹ്രിക്കുന്നവർക്ക് അതിനുള്ള നടപടികളിൽ പുരോഗതിയുണ്ടാകും.

കർക്കടകം രാശി (Cancer)

(ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

കർക്കടകം സൂര്യരാശിക്കാർക്കു സൂര്യൻ അനുകൂലഭാവത്തിൽ തുടരുന്നതിനാൽ മേയ് മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്‌ച പ്രഫഷനൽ രംഗത്ത് ആത്മവിശ്വാസത്തോടെ കാര്യങ്ങളെ അഭിമുഖീകരിക്കാൻ കഴിയും. സ്വന്തം പരിശ്രമത്തിലൂടെ പുതിയ ഉയരങ്ങൾ എത്തിപ്പിടിക്കാൻ സാധിക്കും. തൊഴിൽ രംഗത്തു കഴിഞ്ഞ ദിവസങ്ങളെക്കാൾ കുറച്ചുകൂടി സ്വസ്‌ഥത അനുഭവപ്പെടും. പുതിയ തൊഴിൽ ആഗ്രഹിക്കുന്നവർക്ക് അതുസംബന്ധിച്ച ചില അറിയിപ്പുകൾ പ്രതീക്ഷിക്കാം.

ചിങ്ങം രാശി ( Leo)

(ജന്മദിനം ജൂലൈ 24 മുതൽ ഓസ്‌റ്റ് 23 വരെയുള്ളവർ)

ചിങ്ങം സൂര്യരാശിക്കാർക്ക് മേയ് മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്‌ച സൂര്യൻ അനുകൂലഭാവത്തിൽ അല്ലാത്തതിനാൽ പൊതുവെ ആത്മവിശ്വാസം അൽപം കുറയുന്നതായി തോന്നുമെങ്കിലും പ്രഫഷനൽ രംഗത്തു വലിയ പ്രശ്‌നങ്ങൾക്കൊന്നും സാധ്യതയില്ല. തൊഴിൽരംഗത്തു ഗുണഫലങ്ങൾക്കു തന്നെയാണു സാധ്യത. സഹപ്രവർത്തകരിൽ നിന്നു സഹായസഹകരണങ്ങൾ പ്രതീക്ഷിക്കാം. മേലധികാരികളിൽ നിന്ന് അംഗീകാരം ലഭിക്കും.

കന്നി രാശി  (Virgo)

(ജന്മദിനം ഓസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

കന്നി സൂര്യരാശിക്കാർക്കു മേയ് മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്‌ച പ്രഫഷനൽ രംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. കർമഭാവത്തിൽ വ്യാഴത്തിന്റെ സ്വാധീനം ഉള്ളതിനാൽ ജോലിരംഗത്ത് ദൈവാനുഗ്രഹം അനുഭവപ്പെടും. അതുകൊണ്ടു തന്നെ പ്രതിസന്ധികളിലൊന്നും പെടില്ല. മേലധികാരികളിൽ നിന്ന് അംഗീകാരവും പ്രശംസയും ലഭിക്കും.

തുലാം രാശി (Libra)

(ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

തുലാം സൂര്യരാശിക്കാർക്കു മേയ് മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്‌ച പ്രഫഷനൽ രംഗത്തു നല്ല ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. കർമഭാവത്തിലേക്കു പാപബന്ധമൊന്നുമില്ലാത്തതിനാൽ ജോലിയിൽ കൂടുതൽ ഉയർന്ന സ്‌ഥാനങ്ങൾ സ്വന്തമാക്കാൻ കഴിയും. ഉയർന്ന വരുമാനമുള്ള പുതിയ ജോലിയിൽ ചേരാനുള്ള ആഗ്രഹം നടപ്പാകും. അനുകൂലമായ സ്ഥലംമാറ്റം ആഗ്രഹിക്കുന്നവർക്ക് അതു സാധ്യമാകും.

വൃശ്‌ചികം രാശി .(Scorpio)

(ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

വൃശ്ചികം സൂര്യരാശിക്കാർക്കു മേയ് മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്‌ച പ്രഫഷനൽ രംഗത്തു ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. എങ്കിലും ഗുണാനുഭവങ്ങൾക്കു തന്നെയാണു കൂടുതൽ സാധ്യത. കർമഭാവത്തിൽ സൂര്യന്റെ സാന്നിധ്യമുള്ളതിനാൽ തൊഴിൽരംഗത്തു പ്രതാപത്തോടെ പ്രവർത്തിക്കാൻ കഴിയും. ഈ രാശിക്കാരിൽ ചിലർക്കു പുതിയ തൊഴിലിലേക്കു മാറാനും കഴിയും.

ധനു രാശി (Sagittarius )

(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

ധനു സൂര്യരാശിക്കാർക്കു മേയ് മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്‌ച സൂര്യൻ അനുകൂലഭാവത്തിലല്ല നിൽക്കുന്നത് എന്നതിനാൽ പ്രഫഷനൽ രംഗത്തു പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞെന്നു വരില്ല. എങ്കിലും മനസ്സിനെ നിയന്ത്രിച്ചു ബാലൻസ് നിലനിർത്താൻ കഴിയും. ജോലിക്കാരിൽ ചിലർ മറ്റു ചില ജോലികൾക്കു പോയെന്നുവരും. എങ്കിലും ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കുന്നതിൽ വലിയ തടസ്സങ്ങളൊന്നും നേരിടേണ്ടിവരില്ല.

മകരം രാശി (Capricorn)

(ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

മകരം സൂര്യരാശിക്കാർക്കു മേയ് മാസത്തിലെ ഈ അവസാനപകുതിയിൽ സൂര്യൻ അനുകൂലഭാവത്തിലാണു നിൽക്കുന്നത് എന്നതിനാൽ പ്രഫഷനൽ രംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. ഇടപെടുന്ന കാര്യങ്ങളിലെല്ലാം വിജയം നേടാൻ കഴിയും. മാസത്തിലെ അവസാനത്തെ ആഴ്‌ചയിൽ ഈ രാശിക്കാർക്കു തൊഴിൽ രംഗത്തു ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ദൈവികമായ സൽക്കർമങ്ങളിലൂടെ ആത്മവിശ്വാസം നേടിയെടുക്കണം.

കുംഭം രാശി ( Aquarius )

(ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

കുംഭം സൂര്യരാശിക്കാർക്കു വ്യാഴം അനുകൂലഭാവത്തിൽ നിൽക്കുന്നതിനാൽ മേയ് മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്‌ച പ്രഫഷനൽ രംഗത്തു വിചാരിച്ചതിലേറെ നേട്ടങ്ങളാണു പ്രതീക്ഷിക്കാവുന്നത്. പുതിയ ജോലിക്കു ശ്രമിക്കുന്നവർക്ക് അതിനുള്ള പരിശ്രമങ്ങൾ ഫലിക്കും. പണ്ടെന്നോ അപേക്ഷിച്ചിരുന്ന തൊഴിലിനെ സംബന്ധിച്ച അറിയിപ്പ് ഈ ദിവസങ്ങളിൽ കിട്ടാൻ സാധ്യതയുണ്ട്. മേയ് 25 നുശേഷം വരുമാനത്തിൽ അൽപം കുറവ് അനുഭവപ്പെടും.

മീനം രാശി  ( Pisces )

(ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

മീനം സൂര്യരാശിക്കാർക്കു മേയ് മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്‌ച പ്രഫഷനൽ രംഗത്തു ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. എങ്കിലും വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യത കാണുന്നില്ല. കർമഭാവത്തിനു പ്രത്യേക ദോഷമൊന്നും ഇല്ലാത്തതിനാൽ ജോലിരംഗത്തു വലിയ പ്രശ്‌നങ്ങൾക്കൊന്നും സാധ്യതയില്ല. ആഗ്രഹിച്ച ജോലി കിട്ടാൻ അൽപം കൂടി കാലതാമസം നേരിടുമെന്നു മാത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA