sections
MORE

സമ്പൂർണ ദ്വൈവാര നക്ഷത്രഫലം : കാണിപ്പയ്യൂർ

HIGHLIGHTS
  • 2019 മേയ് 16 മുതൽ 31 വരെയുള്ള ഫലം
bi-weekly-prediction
SHARE

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തിക 15 നാഴിക)

പുനഃപരീക്ഷയിൽ വിജയശതമാനം വർധിച്ചതിനാൽ ഉപരിപഠനത്തിന് അർഹത നേടും.  മറ്റുള്ളവരുടെ വിഷമാവസ്ഥകൾക്ക് ശാശ്വതപരിഹാരം കണ്ടെത്താൻ കഴിയും. മാതാവിന്റെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. ആത്മപ്രശംസ ഒരളവുവരെ ആകാമെങ്കിലും മറ്റുള്ളവരെ നിന്ദിച്ചുകൊണ്ടാകരുത്.  ജാമ്യം നിൽക്കേണ്ടി വരുന്ന സാഹചര്യം യുക്തിപൂർവം ഒഴിവാക്കണം. അഭിമാനാർഹമായ പ്രവർത്തനം കാഴ്ചവയ്ക്കാൻ സാധിച്ചതിൽ ആത്മസാക്ഷാത്കാരമുണ്ടാകും.  ഗൃഹത്തിന്റെ അറ്റകുറ്റപ്പണി തുടങ്ങിവയ്ക്കും. ഊഹക്കച്ചവടത്തിൽ ലാഭമുണ്ടാകും. കലാകായികരംഗങ്ങളിൽ ശോഭിക്കും. ജനശ്രദ്ധ ആകർഷിക്കും. സൽകീർത്തി വർധിക്കും.

ഇടവക്കൂറ്

(കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക)

മാതാപിതാക്കളുടെ നിർദേശങ്ങൾ കേൾക്കാതെ പ്രവർത്തിക്കുന്നവർക്ക് അബദ്ധങ്ങൾ സംഭവിക്കും. സമയോചിതമായ ഇടപെടലുകളാൽ മേലധികാരിയുടെ സംശയങ്ങൾ ദൂരീകരിക്കും. ചെലവുകൾ വർധിക്കും. വൈദ്യുതി പ്രവാഹത്തിലുള്ള വ്യതിയാനത്താൽ ഗൃഹോപകരണങ്ങൾക്കു കേടു സംഭവിക്കും. സമകാലിക സംഭവങ്ങളോടു പ്രതികരിക്കുന്നതിനാൽ ജനശ്രദ്ധ നേടും. കുടും ബത്തിലെ പുതിയ തലമുറയിലുള്ളവരുടെ അർഥശൂന്യമായ വാക്കുകളിൽ മനോവിഷമം തോന്നും. അധികാര–സാമ്പത്തിക ദുർവിനിയോഗത്തിൽ നിന്നു പിൻതിരിയാൻ ഉൾപ്രേരണയുണ്ടാകും. ആരോഗ്യകാര്യത്തിൽ ആശങ്കകൾ വർധിക്കുന്ന കാലമാണ്. ഭക്ഷണശീലത്തിൽ നിയന്ത്രണങ്ങൾ പാലിക്കണം.

മിഥുനക്കൂറ്

(മകയിരം 30 നാഴിക,തിരുവാതിര, പുണർതം 45നാഴിക)

താമസിക്കുന്ന ഗൃഹത്തിനും ഭൂമിക്കും ശാസ്ത്ര പിഴവുണ്ടെന്നറിഞ്ഞതിനാൽ വിൽപനയ്ക്കു തയാറാകും. ഏറ്റെടുത്ത ദൗത്യം ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ അശ്രാന്തപരിശ്രമം വേണ്ടിവരും. വർഷങ്ങൾക്കുശേഷം ആത്മാർഥ സുഹൃത്ത് വിരുന്നു വരും. വിദഗ്ധോപദേശത്താൽ ദീർഘകാല സുരക്ഷാപദ്ധതികളിൽ പ ണം നിക്ഷേപിക്കും. അനുചിതപ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നവരുമായുള്ള ആത്മബന്ധത്തിൽ നിന്നു പിന്മാറാൻ ഉ ൾപ്രേരണയുണ്ടാകും. രക്തസമ്മർദാധിക്യത്താൽ മുൻകോപം വർധിക്കും.  ഉന്നതസ്ഥാനമാനങ്ങൾ കരസ്ഥമാക്കാനുള്ള വ്യഗ്രതയിൽ ഉപകാരം ചെയ്തവരെയും നിർദേശങ്ങൾ നൽകിയവരേയും മറക്കരുത്.

കർക്കടകക്കൂറ്

(പുണർതം 15 നാഴിക, പൂയം, ആയില്യം)

നിസ്സാരകാര്യങ്ങൾക്കു പോലും കൂടുതൽ പ്രയത്നവും യാത്രകളും വേണ്ടിവരും. വിട്ടുവീഴ്ചാമനോഭാവത്താൽ ദാമ്പത്യഐക്യമുണ്ടാകും. സ്ഥി തിഗതികൾ മനസ്സിലാക്കി പൊതുജനാവശ്യം വിലയിരുത്തി പ്രവർത്തിക്കുന്ന പദ്ധതികൾ വിജയപഥത്തിലെത്തും.  സമയോചിതമായ ഇടപെടലുകളാൽ കുടുംബാംഗങ്ങൾ തമ്മിലുള്ള തെറ്റിദ്ധാരണകൾ ഒഴിവാകും. സംയുക്ത സംരംഭങ്ങളിൽ നിന്നു പിന്മാറും. സമർപ്പിച്ച പദ്ധതിക്ക് അംഗീകാരം ലഭിക്കും. ഉപരിപഠനത്തിനു േചരാൻ പ്രതീക്ഷിച്ചതിലുപരി പണം ചെലവാകും. പുതിയ കരാർജോലികൾ ഏറ്റെടുക്കും. സഹപാഠികളോടൊപ്പം  ഉല്ലാസയാത്രയ്ക്ക് അവസരം വന്നുചേരും. വാഹന ഉ പയോഗത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രം 15 നാഴിക)

സത്യസന്ധവും നീതിയുക്തവുമായ സമീപനം എതിർപ്പുകളെ അതിജീവിക്കാൻ ഉപകരിക്കും. സഹപ്രവർത്തകർ അവധിയായതിനാൽ ജോലിഭാരം വർധിക്കും. വസ്തുനിഷ്ഠമായി പഠിച്ചു ചെയ്യുന്ന കാര്യങ്ങൾക്ക് അംഗീകാരം ലഭിക്കും. മേലധികാരിയുടെ സ്വകാര്യ ആവശ്യങ്ങൾക്കു യാത്രകൾ വേണ്ടിവരും. ഗുണനിലവാരം കുറഞ്ഞ സൗന്ദര്യവർധക വസ്തുക്കളിൽ നിന്ന് ത്വക്‌രോഗം പിടിപെടും. സഹപാഠികളായിരുന്നവരുടെ കൂട്ടായ്മയിൽ പങ്കാളിയാകും. ഗൃഹപ്രവേശം നിർവഹിക്കും. വ്യവഹാര വിജയത്താൽ അർഹമായ പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും. ഗുരുനാഥനെയും ഗുരുതുല്യരായവരെയും ആദരിക്കാനിടവരും.

കന്നിക്കൂറ്

(ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)

ജീവിതഗതി മാറ്റിമറിക്കുന്ന പല ഘടകങ്ങൾ വന്നുചേരുമെങ്കിലും യുക്തിപൂർവം ചിന്തിച്ചു പ്രവർത്തിച്ചാൽ എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും. അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ച മേലധികാരിയോട് ആദരവു തോന്നും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ ചേരാൻ സാധിക്കും. സുഹൃത്തിനെ അബദ്ധങ്ങളിൽ നിന്നു രക്ഷിക്കാൻ കഴിയും. താരതമ്യേന  കുറഞ്ഞ വിലയ്ക്കു പ ണി ചെയ്തു വരുന്ന ഗൃഹം വാങ്ങാൻ തീരുമാനിക്കും. വിനിമയ വ്യത്യാസത്താൽ വിദേശ ഉദ്യോഗം ഉപേക്ഷിക്കാൻ തീരുമാനിക്കും. തരംതിരിവോടുകൂടിയ പ്രതികരണം മനോവിഷമത്തിന് ഇടയാക്കും. വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാകയാൽ ചെലവിനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും.

തുലാക്കൂറ്

(ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)

സംശയാസ്പദമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ ഉൾപ്രേരണയുണ്ടാകും. സാഹചര്യങ്ങ ൾക്കു വഴങ്ങി ഗൃഹസമുച്ചയം പണിയാൻ ഭൂമി വിട്ടുകൊടുക്കും. പുനഃപരീക്ഷയിൽ വിജയശതമാനം വർധി ക്കും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരാൻ തീരുമാനിക്കും. ബന്ധു നിർദേശിക്കുന്നതാണെങ്കിലും സുരക്ഷിതമല്ലാത്തതിനാൽ നിക്ഷേപപദ്ധതികളിൽ നിന്നു പിന്മാറും. നാഡീ രോഗ പീഡകൾ വർധിക്കും. ഉദ്യോഗമുപേക്ഷിച്ച് വ്യാപാരം തുടങ്ങാൻ തീരുമാനിക്കുമെങ്കിലും  കൂട്ടുകച്ചവടത്തിൽ നിന്നു  പിന്മാറുകയാണു നല്ലത്.  മേലധികാരിക്കു തൃപ്തിയാകും വിധത്തിൽ പ്രവർത്തിക്കാൻ സാധിക്കും. വിവേകത്തോടെയുള്ള പുത്രന്റെ സമീപനത്തിൽ തൃപ്തി തോന്നും.

വൃശ്ചികക്കൂറ്

(വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)

ഈശ്വരാർപിതമായി ലാഭേച്ഛ കൂടാതെ വിശാല മനസ്സോടുകൂടി ചെയ്യുന്ന പ്രവൃത്തികളിൽ അന്തിമ വിജയം കൈവരിക്കും. പുതിയ പാഠ്യപദ്ധതിക്കു ചേരാൻ തീരുമാനിക്കും. പുത്രിയുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ധനകാര്യ സ്ഥാപനത്തെ ആശ്രയിക്കും.  ചെയ്യാത്ത അപരാധത്തിൽ നിന്ന് ഒഴിവായതിനാൽ  ഉദ്യോഗത്തിൽ പുനർനിയമനം ഉണ്ടാകും. നിശ്ചിത സമയത്തിനുള്ളി ൽ കൂടുതൽ കാര്യങ്ങൾ ചെയ്തു തീർക്കാൻ സാധിച്ചതിൽ ആത്മാഭിമാനം തോന്നും. കുടുംബാംഗങ്ങളെ സംരക്ഷിക്കാനുള്ള ഉൾബോധമുണ്ടാകും. അറിയാതെ ചെയ്തുപോയ തെറ്റ് തിരുത്താനും പ്രായശ്ചിത്തം ചെയ്യാനും ഇടവരും. ഏറ്റെടു  ത്ത കരാർ ജോലികൾ ചെയ്തു തീർക്കാനാകും.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടം 15 നാഴിക)

സ്വന്തം കാര്യങ്ങൾ മാറ്റിവച്ച് അന്യരുടെ കാര്യങ്ങളിൽ അമിതമായി ഇടപെടുന്നത് അബദ്ധങ്ങൾക്കു വഴിയൊരുക്കും. ചിന്തകൾക്കതീതമായി പ്രവർത്തിക്കാൻ കഴിയുമെങ്കിലും അഹംഭാവം ഒഴിവാക്കണം. അതിരുകടന്ന ആത്മീയ ചിന്തകൾക്കു നിയന്ത്രണം ഏർപ്പെടുത്താൻ  നിർബന്ധിതനാകും. അപരിചിത മേഖലകളിൽ പണം മുതൽ മുടക്കുന്നതിനു മുൻപ് വിദഗ്ധ നിർദേശവും ഉപദേശവും തേടണം. ബന്ധുവിന്റെ നിർബന്ധത്താൽ സഹോദരങ്ങളുമായി രമ്യതയിലെത്തും. സമ്പന്നനാണെന്നു തോന്നിപ്പിക്കും വിധത്തിൽ ജീവിക്കാൻ കഴിയുന്നതിൽ ആത്മാഭിമാനം തോന്നും. പിതാവിന് ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകും. വിദേശ ഉദ്യോഗത്തിനായുള്ള ശ്രമം സഫലമാകും.

മകരക്കൂറ്

(ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക)

ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി വ്യായാമം, പ്രാണായാമം, ഭക്ഷണക്രമീകരണം തു ടങ്ങിയവ ശീലിക്കും. ചുരുങ്ങിയ കാലയളവിൽ ധ നാഢ്യനായ ബന്ധുവിന്റെ സഹായ മനഃസ്ഥിതിയിൽ സന്തോഷം തോന്നും. വിജയശതമാനം വർധിച്ചതിനാൽ ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. മഹദ്‌വ്യക്തികളുടെ വചനങ്ങൾ പലപ്പോഴും ജീവിതത്തിലെ വിഷമാവസ്ഥകളെ മറികടക്കാൻ ഉപകരിക്കും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര സഫലമാകും. പരസ്പരവിരുദ്ധമായ പ്രവർത്തികളാൽ ജോലിക്കാരെ പിരിച്ചുവിടും. സമീപവാസികൾ പ ലതും പറയുമെങ്കിലും സത്യാവസ്ഥ അന്വേഷിച്ചറിയാതെ പ്രതികരിക്കരുത്. ലക്ഷ്യങ്ങളിൽ അന്തിമ വിജയം ഉണ്ടാകും. 

കുംഭക്കൂറ്

(അവിട്ടം 30 നാഴിക, ചതയം, പൂരൂരുട്ടാതി 45  നാഴിക)

ഏറ്റെടുത്ത കരാർ ജോലികൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കാൻ സാധിക്കുന്നതിനാൽ പുതിയ അവസരങ്ങൾ ലഭിക്കും. തൃപ്തിയായ വിഷയത്തിൽ ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും. ഊഹാപോഹങ്ങൾ കേൾക്കുമെങ്കിലും സത്യാവസ്ഥ  അന്വേഷിച്ചറിയാതെ പ്രതികരിക്കരുത്. കീഴ്‌വഴക്കം ലംഘിച്ചതിനാൽ കീഴ്ജീവനക്കാർക്ക് താക്കീതു നൽകും. കുടുംബത്തിൽ ഭക്തി അന്തരീക്ഷം സംജാതമാകും. വിദേശബന്ധമുള്ള വ്യാപാര വ്യവസായമേഖലകളിൽ പ്രവേശിക്കും.  ബന്ധുക്കൾക്കിടയിലുള്ള വാഗ്വാദങ്ങൾ രമ്യതയിലെത്തിക്കാൻ പരിശ്രമിക്കും. വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കണം. സാഹസിക പ്രവൃത്തികൾ ഒഴിവാക്കണം.

മീനക്കൂറ്

(പൂരൂരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി)

ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. ലളിതമായ ജീവിതശൈലിയുള്ള ജീവിതപങ്കാളിയോട് ആദരവു തോന്നും. അബദ്ധ ബുദ്ധികളിൽ നിന്നു പിൻതിരിയാൻ ഉൾപ്രേരണയുണ്ടാകും. ഉദ്യോഗത്തിനു പുറമെ ഭൂമി ഇടപാടുകളിൽ സജീവമാകും. പ്രതികൂല സാഹചര്യങ്ങൾ നിഷ്പ്രയാസം നേരിടാനുള്ള മനസ്സും ഏകാഗ്രതയും വന്നുചേരും. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കു മുൻപിൽ വ്യക്തമായ രേഖകളും തെളിവുകളും ഹാജരാക്കും. കുടുംബസമേതം ദേവാലയദർശനം നടത്താനിടവരും. സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെടും. സുഹൃത്തിനോടുള്ള അമിതമായ ആത്മബന്ധത്തിന് പുത്രിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA