sections
MORE

സമ്പൂർണ വാരഫലം (ജൂൺ 16 – 22)

HIGHLIGHTS
  • അടുത്തയാഴ്ച നിങ്ങൾക്കെങ്ങനെ?
weekly-prediction-june-16
SHARE

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

കാർത്തിക ആദ്യപാദത്തിൽ ജനിച്ചവർക്ക് സാമ്പത്തിക ലാഭം ഉണ്ടാകും. വ്യാപാരവും തൊഴിലും അഭിവൃദ്ധിപ്പെടും. കാർത്തിക, ഭരണി, അശ്വതിക്കാർക്ക് യാത്രയിൽ ബുദ്ധിമുട്ട് വരാതെ മുൻകൂർ ശ്രദ്ധ വയ്ക്കുന്നത് നന്ന്. വിദേശയാത്രയ്ക്ക് ആദ്യം തടസ്സം വന്നാലും ശ്രമിച്ചാൽ ലക്ഷ്യം നിറവേറും. ബന്ധുക്കളുമായി സ്വരച്ചേർച്ച കുറയും. അശ്വതി, ഭരണി, കാർത്തിക നക്ഷത്രക്കാർ രാഹു ദശ നടപ്പുള്ളവർ വളരെയധികം ഈശ്വരാധീനം വർധിപ്പിക്കണം. വാക്ക് നിമിത്തവും പശ്ചാത്താപം ഉണ്ടാകാന്‍ അവസരം വരും. ഗൃഹനിർമ്മാണം നടത്തുന്നവർ 2019 ഒക്ടോബറിന് ശേഷം ഗൃഹപ്രവേശം നടത്തുന്നത് ഈശ്വരാധീനം വർധിപ്പിക്കും. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ അസുഖമുള്ളവർ കൃത്യമായും മെഡിക്കൽ പരിശോധന നടത്തണം. കൗമാരക്കാരും യുവാക്കളും പ്രത്യേകിച്ചും ടൂവീലർ വേഗത കുറച്ച് ഓടിക്കാന്‍ ശ്രദ്ധിക്കണം.

ഇടവക്കൂറ്

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

കോളജ് ഉദ്യോഗസ്ഥർ, പട്ടാളമേധാവികൾക്ക് അനുകൂല സമയമാണ്. കവിത, കഥ എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കുന്നതാണ്. അൽപം അലസതയുണ്ടാകും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. മധ്യസ്ഥം വഹിക്കാനുള്ള സന്ദർഭം കാണുന്നു. വിവാഹം അന്വേഷിക്കുന്നവർക്ക് നടക്കാനുള്ള സാധ്യത കാണുന്നു. കമ്പനികളിൽ സാമർഥ്യവും കഴിവും ഉള്ള ഉപദേശകർ ലഭ്യമാകും. ദൃഢനിശ്ചയത്തോടുകൂടി പ്രവർത്തിക്കുന്നതാണ്. പാർട്ടിപ്രവർത്തകർക്ക് ജനസ്വാധീനതയും പ്രശംസയും ലഭ്യമാകുന്നതാണ്. കലാമേഖലകളിൽ മത്സരിക്കുന്നവർക്ക് അൽപം അസംതൃപ്തിയുണ്ടാകുന്നതാണ്. വാർദ്ധക്യസഹജമായ രോഗം മുതിർന്നവരിൽ വരാനിടയുണ്ട്.

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. ഹാസ്യകലാ പ്രകടനക്കാർക്ക് അനുയോജ്യമായ സമയമായി കാണുന്നു. നൃത്തം, സംഗീതം, മറ്റു കലകളാൽ മേന്മ ലഭ്യമാകും. മന്ത്രിസഭാ അംഗങ്ങൾക്ക് പദവിയും പ്രശസ്തിയും ഉണ്ടാകുന്നതാണ്. ഭാര്യയ്ക്ക് ചില നന്മകൾ ഉണ്ടാകും. പാചകവൃത്തി തൊഴിൽ അഭിവൃദ്ധിപ്പെടും. പശുക്കളാലും, വസ്ത്രവ്യാപാരം, കംപ്യൂട്ടർ സ്ഥാപനങ്ങളിൽ വരുമാനം ഉണ്ടാകുന്നതാണ്. ബാങ്കിൽ ലോണിനായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭ്യമാകും. മോഷ്ടാക്കളാലും ശത്രുക്കളാലും ഭയം ഉണ്ടാകും. ദമ്പതികളിൽ അഭിപ്രായഭിന്നതയുണ്ടാകും. പിതൃവഴി ഭൂസ്വത്തുക്കൾ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

കർക്കടകക്കൂറ്

(പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

വ്യാപാര അഭിവൃദ്ധിയും മാനസിക സന്തോഷത്തിന്റെയും സമയമാണ്. ബുദ്ധിശാലിയായിരിക്കും. ഉന്നതസ്ഥാനലബ്ധിയുണ്ടാകും. ആത്മാര്‍ഥതയുള്ള സൗഹൃദബന്ധം നിമിത്തം പലവിധ നേട്ടങ്ങൾ ലഭ്യമാകുന്നതാണ്. ഗുരുക്കളെ ദർശിക്കാനുള്ള അവസരലബ്ധിയുണ്ടാകും. ക്ഷേത്രദർശനം, തീർഥാടനം എന്നിവക്കുള്ള സമയമായി കാണുന്നു. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. കവിത, കഥ എഴുതുന്നതിനുള്ള ഭാവന ലഭ്യമാകുന്നതായിരിക്കും. വശ്യതയാർന്ന സംസാരത്താൽ അയൽവാസികൾക്ക് പ്രിയമുള്ളവരാകും. സൽപ്രവൃത്തികളില്‍ ഏർപ്പെടും. നവീന ഗൃഹോപകരണങ്ങൾ വാങ്ങും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കും. തൊഴിൽ, വ്യാപാരത്താൽ അധികലാഭം ലഭിക്കുന്നതാണ്.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

സകലവിധ സൗഭാഗ്യലബ്ധിയുടെയും സമയമായി കാണുന്നു. സന്താനങ്ങള്‍ക്ക് വിവാഹം തീർച്ചപ്പെടുത്തുക, ഉദ്യോഗത്തിനായി പരിശ്രമിക്കുന്നതുമാണ്. ഭൃത്യന്മാർക്കും സുഹൃത്തുക്കൾക്കും നന്മയുണ്ടാകും. അവരാൽ പലവിധ നന്മകൾ വന്നുചേരും. കെട്ടിട കോൺട്രാക്ട്, മറ്റു തൊഴിലുകളാൽ അഭിവൃദ്ധിയുണ്ടാകും. അരി, ധാന്യങ്ങൾ വ്യാപാരം മികച്ചനേട്ടം കൈവരിക്കുന്നതായിരിക്കും. സ്ഥലം മാറി താമസിക്കാവുന്നതാണ്. മനോവ്യാകുലത അനുഭവപ്പെടും. മാതുലന്മാരാൽ മാനസിക വിഷമം ഉണ്ടാകുന്നതാണ്. ധനവരവും പ്രശസ്തിയും പ്രതീക്ഷിക്കാം. പാർട്ടി പ്രവർത്തകർക്ക് അനുയോജ്യമായ സമയമായി കാണുന്നു. ആഡംബരമായ ജീവിതശൈലിയാകുന്നു. ഏത് മേഖലയിൽ ആയാലും വിജയം കണ്ടെത്തും. പനി, ജ്വരം മുതലായ രോഗങ്ങൾ വരാനിടയുണ്ട്.

കന്നിക്കൂറ്

(ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

സൽപ്രവൃത്തികൾ ചെയ്യും. ലുബ്ധമായി ചെലവഴിക്കും. മദ്ധ്യവയസ്സ് കഴിഞ്ഞവർക്ക് ചില രോഗവും മാനസിക വൈഷമ്യം ഉണ്ടാകുന്നതാണ്. പുസ്തകം എഴുതുന്നവർക്ക് പുരസ്കാരവും ധനവരവും പ്രതീക്ഷിക്കാം. പല മേഖലകളിലും പുരോഗമനവും പ്രശസ്തിയും ഉണ്ടാകും. എംബിഎ, തൊഴിൽ സംബന്ധമായി പഠിക്കുന്നവർക്ക് റാങ്കും ക്യാമ്പസ് സെലക്ഷനും ലഭ്യമാകുന്നതാണ്. വെള്ളി, കാരിയം മുതലായ ലോഹങ്ങളാല്‍ തൊഴിൽ അഭിവൃദ്ധിയുണ്ടാകും. സ്വന്തമായി ചിട്ടി, ബാങ്ക് ഉള്ളവർക്ക് ധാരാളം അംഗസംഖ്യ വർധിക്കുന്നതാണ്. ധനപഴക്കം വർധിക്കുന്നതായിരിക്കും. കുടുംബത്തിൽ ചില നന്മകൾ ഉണ്ടാകും. വിദേശത്തുനിന്നും ശുഭവാർത്തകൾ ശ്രവിക്കാനുള്ള സാധ്യത കാണുന്നു.

തുലാക്കൂറ്

(ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

ഐറ്റി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമാണ്. സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കുന്നതാണ്. ത്യാഗമനസ്കതയോടുകൂടി പ്രവർത്തിക്കും. നിലം, വസ്തുക്കളാല്‍ വരുമാനം വന്നുചേരും. ഗൃഹം നിർമ്മിക്കാവുന്നതാണ്. തർക്കങ്ങളിൽ വിജയിക്കും. ഗുസ്തി, കബടി ചാമ്പ്യന്മാർക്ക് പ്രശസ്തിയും അനുയോജ്യമായ സമയമാണ്. പിതാവിന് അസുഖങ്ങൾ വരാനിടയുണ്ട്. ദാനധർമ്മങ്ങൾ ചെയ്യുമെങ്കിലും പ്രവൃത്തികളിൽ സംതൃപ്തി ലഭ്യമല്ല. പൊതുമേഖലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുയോജ്യമായ സമയമാണ്. റിയൽ എസ്റ്റേറ്റുകാർക്ക് അധികലാഭം പ്രതീക്ഷിക്കാം. അൽപം അധൈര്യമുണ്ടാകും. സഹകരണ സ്ഥാപനങ്ങളിൽ നിന്ന് ചില നേട്ടങ്ങൾ ഉണ്ടാകും.

വൃശ്ചികക്കൂറ്

(വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

പുരോഗമനത്തിന്റെ സമയമാണ്. സാമർഥ്യവും ധൈര്യവും ഉണ്ടാകും. പുത്രലബ്ധിക്കുള്ള സമയമായി കാണുന്നു. മാതാവിനോട് സ്നേഹമായിരിക്കും എന്നാൽ സഹോദരസ്നേഹം കുറയും. ഇളയസഹോദരത്തിന് ദോഷകരമായ സമയമായി കാണുന്നു. ഭാര്യയുടെ ഹിതാനുസരണം പ്രവർത്തിക്കും. എന്തും സഹിക്കാനുള്ള സഹനശക്തിയുണ്ടാകുന്നതാണ്. ആത്മാര്‍ഥതയുള്ള ഉപദേശകർ വന്നുചേരും. ശരീരബലം ഉണ്ടാകും. അന്യരാൽ അസൂയപ്പെടുന്ന അളവിൽ പുരോഗമിക്കും. അൽപം തൊഴിൽ തടസ്സം ആരംഭത്തിൽ വരുമെങ്കിലും കഠിനമായി പ്രയത്നിച്ച് ശരി ചെയ്യും. കലാവാസനയുണ്ടാകും. സർക്കാരിൽനിന്നും പൊതുജനങ്ങളാലും മതിപ്പും പ്രശസ്തിയും ഉണ്ടാകും. പല്ലുവേദന, കാതുവേദനയുണ്ടാകും.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

സാമ്പത്തികനില മെച്ചപ്പെടും. വാഹനവ്യാപാരത്താൽ ധാരാളം സമ്പാദിക്കുന്നതാണ്. വർക്ക്ഷോപ്പുകളിൽ അധികജോലി ലഭിക്കാനിടയുണ്ട്. ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. ക്ഷേത്രദർശനം, തീർഥാടനം എന്നിവക്കുള്ള അവസരപ്രാപ്തിയുണ്ടാകും. സത്യസന്ധമായി പ്രവർത്തിക്കും. പുത്രലബ്ധി പ്രതീക്ഷിക്കാം. സുഹൃത്തുക്കൾക്കായി ധാരാളം ധനം ചെലവഴിക്കുന്നതാണ്. ഭാര്യയോടും സ്ത്രീകളോടും അനുകമ്പ ഉണ്ടാകും. ആത്മാര്‍ഥതയുള്ള ഭൃത്യന്മാർ ലഭിക്കുന്നതായിരിക്കും. ആഗ്രഹസാഫല്യത്തിന്റെ സമയമാണ്. അപകീർത്തി വരാതെ ശ്രദ്ധിക്കുക. കുടുംബത്തിൽ നിന്നും യാതൊരു സൗജന്യം ലഭ്യമല്ല. കൽക്കരി ഖനികളിൽ ജോലി ചെയ്യുന്നവർക്ക് ചില നേട്ടങ്ങൾ ലഭിക്കും.

മകരക്കൂറ്

(ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

സെൻട്രൽ ഗവൺമെന്റ് ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. പല മേഖലകളിലും വരുമാനം വന്നുചേരും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. മാതാപിതാക്കളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തും. ആത്മാര്‍ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. സത്യസന്ധമായി പ്രവർത്തിക്കുന്നതാണ്. ഗൃഹം നിർമ്മിക്കാം. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയപ്രാപ്തിയുണ്ടാകും. ഉന്നതനിലവാരത്തിലുള്ള വിജയം വിദ്യാർഥികൾക്ക് ലഭ്യമാകുന്നതാണ്. വ്യാപാരത്താൽ ധാരാളം സമ്പാദിക്കും. പാർട്ടിപ്രവർത്തകർക്ക് ചില ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. പിതാവും ജ്യേഷ്ഠനും ആയി പിണക്കം വരാനിടയുണ്ട്. കുട്ടികൾ വീണ് മുറിയാതെ ശ്രദ്ധിക്കുക.

കുംഭക്കൂറ്

(അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. മാതാപിതാക്കളെ പ്രശംസിക്കും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കും. കെട്ടിടകോൺട്രാക്ട്, മറ്റു തൊഴിലുകൾ ചെയ്യുന്നവർക്ക് മികച്ചനേട്ടം ലഭിക്കും. വ്യാപാരജ്ഞാനം വർധിക്കുന്നതാണ്. സ്വയം പുരോഗമനത്തിനായി പ്രയത്നിക്കുന്നതായിരിക്കും. അതിഥികളെ സൽക്കരിക്കുന്നതാണ്. വ്യാപാരത്താൽ ധാരാളം സമ്പാദിക്കും. ആഡംബരമായ ജീവിതശൈലിയായിരിക്കും. മധ്യസ്ഥം വഹിക്കാനുള്ള സന്ദർഭം കാണുന്നു. പൊതുമേഖലാരംഗത്തും പാർട്ടിപ്രവർത്തകർക്കും അനുകൂല സമയമായി കാണുന്നു. എണ്ണ, വളം കമ്പനികളിൽ വരുമാനം വർധിക്കും. പഠനം പൂർത്തിയാക്കിയവർക്ക് അകലെ കമ്പനിയിൽ ജോലി ലഭ്യമാകും.

മീനക്കൂറ്

(പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

വ്യാപാര അഭിവൃദ്ധിയും മാനസിക സന്തോഷത്തിന്റെയും സമയമാണ്. പുണ്യകർമ്മങ്ങൾ ചെയ്യും. മന്ത്രിസഭാ അംഗങ്ങൾക്ക് പ്രശസ്തിയുണ്ടാകും. വസ്തുക്കൾ, വാഹനം വാങ്ങാവുന്നതാണ്. സ്വന്തമായി സ്ഥാപനങ്ങൾ ഉള്ളവർക്ക് ധാരാളം വരുമാനം വന്നുചേരും. കോപം വർധിക്കുന്നതാണ്. സൽപ്രവൃത്തികളില്‍ ഏർപ്പെടും. ചെറുകിട വൻകിട വ്യാപാരം ചെയ്യുന്നവർക്ക് മികച്ചലാഭം ലഭ്യമാകും. അടിക്കടി അലസതയുണ്ടാകും. കുടുംബഐശ്വര്യം ഉണ്ടാകുന്നതാണ്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. ഭരണകക്ഷിയുടെ എതിർകക്ഷിയിൽ ചേരാനുള്ള മനസ്സ് ഉണ്ടാകുന്നതാണ്. ശരീരത്തില്‍ അടിപ്പെടാനുള്ള സന്ദര്‍ഭം കാണുന്നു. കൂട്ടുവ്യാപാരത്താൽ ധാരാളം സമ്പാദിക്കും. ദമ്പതികളിൽ അഭിപ്രായഭിന്നതയുണ്ടാകും.

ലേഖകൻ 

പ്രൊഫ. ദേശികം രഘുനാഥൻ

അഗസ്ത്യർ മഠം

പത്താംകല്ല് ശാസ്താക്ഷേത്രത്തിന് പിന്നില്‍

നെടുമങ്ങാട്, തിരുവനന്തപുരം ജില്ല

കേരളം, Pin: 695541

Mob - 8078022068

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA