sections
MORE

ഈ ആഴ്ച സാമ്പത്തികനേട്ടത്തിന് യോഗമുള്ള നക്ഷത്രക്കാർ

HIGHLIGHTS
  • സമ്പൂർണ സാമ്പത്തികഫലം
  • 2019 ജൂലൈ 07 മുതൽ 13 വരെയുള്ള ഫലം
finance-prediction-june-23
SHARE

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ കാൽഭാഗം)

മേടക്കൂറുകാർക്കു സാമ്പത്തികകാര്യങ്ങളിൽ കൂടുതൽ നേട്ടമുണ്ടാക്കാവുന്ന ആഴ്ചയാണിത്. എങ്കിലും വിചാരിക്കാത്ത ചില കാര്യങ്ങൾക്കായി പണം ചെലവാകും. കിട്ടാനുള്ള പണം തിരിച്ചുകിട്ടാൻ വൈകുകയും ചെയ്യും. എങ്കിലും ധനഭാവത്തിൽ ശുഭബന്ധം ഉള്ളതിനാൽ സാമ്പത്തികപ്രതിസന്ധിയിൽ പെടുകയൊന്നുമില്ല. ഇടപാടുകളിൽ നിന്നു പ്രതീക്ഷിച്ച ലാഭം ലഭിക്കും.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗം, രോഹിണി, മകയിരം ആദ്യപകുതി)

ഈയാഴ്ച ഇടവക്കൂറുകാർക്ക് സാമ്പത്തികകാര്യങ്ങളിൽ പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. വ്യാഴം അനുകൂലഭാവത്തിൽ അല്ലാത്തതിനാൽ ചില ദിവസങ്ങളിൽ ദൈവാനുഗ്രഹം വേണ്ടത്ര ലഭിക്കുന്നില്ലെന്നു തോന്നും. സാമ്പത്തിക പ്രതിസന്ധികളിൽ നിന്നു കുറേശ്ശെയായി കരകയറാൻ കഴിയും. ചില ദിവസങ്ങളിൽ പ്രതീക്ഷിക്കാത്ത വരുമാനം ലഭിക്കാനുമിടയുണ്ട്. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും.

മിഥുനക്കൂറ് (മകയിരം അവസാനപകുതി, തിരുവാതിര, പുണർതം ആദ്യത്തെ മുക്കാൽ ഭാഗം)

ഈയാഴ്ച മിഥുനക്കൂറുകാർക്ക് ധനഭാവശുദ്ധിയുള്ളതിനാൽ സാമ്പത്തികകാര്യങ്ങളിൽ അനുകൂലഫലങ്ങൾ അനുഭവപ്പെടും. സാമ്പത്തിക കാര്യങ്ങളെച്ചൊല്ലി വലിയ മനഃപ്രയാസം അനുഭവിക്കേണ്ടിവരില്ല. പുതിയ വരുമാനസാധ്യതകൾ കണ്ടെത്തുകയും ചെയ്യും. കടബാധ്യതകളിൽ ചിലതൊക്കെ വീട്ടാൻ കഴിയും. കിട്ടാനുള്ള പണം കുറച്ചൊക്കെ തിരിച്ചുകിട്ടും. മനസ്സിന്റെ സമാധാനം നിലനിർത്താൻ കഴിയും.

കർക്കടകക്കൂറ് (പുണർതം അവസാനത്തെ കാൽ ഭാഗം, പൂയം, ആയില്യം)

ഈയാഴ്ച കർക്കടകക്കൂറുകാർക്ക് പൊതുവേ സാമ്പത്തികമായി അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ദൈവാനുഗ്രഹത്തിലൂടെ വലിയ പ്രതിസന്ധികൾ ഇല്ലാതെ മുന്നോട്ടുപോകാൻ സാധിക്കും. ആഴ്ചയുടെ രണ്ടാമത്തെ പകുതിയിൽ വിചാരിക്കാത്ത ചെലവുകൾ ഉണ്ടാകാനിടയുണ്ട്. മറ്റു ദിവസങ്ങളിൽ ചെലവു നിയന്ത്രിച്ചു മുന്നോട്ടു പോകാൻ കഴിയും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യത്തെ കാൽ ഭാഗം)

ചിങ്ങക്കൂറുകാർക്ക് ഈയാഴ്ച സാമ്പത്തികകാര്യങ്ങളിൽ ഗുണദോഷമിശ്രമായ ഫലങ്ങൾ പ്രതീക്ഷിക്കാം. വിചാരിക്കാത്ത ഭാഗങ്ങളിൽ നിന്നും വരുമാനമുണ്ടാകും. എന്നാൽ സാമ്പത്തികകാര്യങ്ങളിൽ കൂടുതൽ ജാഗ്രത വേണം. ചെലവു കൂടാനിടയുണ്ട്. നിക്ഷേപകാര്യങ്ങളിൽ മന്ദത തുടരും. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. അതിലൂടെ കാര്യങ്ങളെല്ലാം പ്രശ്നങ്ങളില്ലാതെ നടത്തിയെടുക്കാൻ കഴിയും.

കന്നിക്കൂറ് (ഉത്രം അവസാനത്തെ മുക്കാൽ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി)

ഈയാഴ്ച കന്നിക്കൂറുകാർക്ക് സാമ്പത്തികകാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ നടക്കും. ദൈവാനുഗ്രഹമുള്ളതിനാൽ പ്രതിസന്ധികളിലൊന്നും പെടില്ല. അനാവശ്യച്ചെലവുകൾ നിയന്ത്രിക്കാൻ പ്രത്യേക ശ്രദ്ധ വേണം. സഹായികളിൽ നിന്നു സാമ്പത്തികാര്യങ്ങളിലുള്ള സഹകരണം ഉണ്ടാകും. മറ്റുള്ളവരെ സഹായിക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്യും. അതുകൊണ്ടു നഷ്ടമൊന്നും ഉണ്ടാകുകയുമില്ല.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യത്തെ മുക്കാൽ ഭാഗം)

തുലാക്കൂറുകാർക്ക് സാമ്പത്തികകാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ നടക്കുന്ന ആഴ്ചയാണിത്. വരുമാനവർധനയ്ക്കുള്ള പുതിയ വഴികൾ കണ്ടെത്തും. എന്നാൽ ചെലവു കൂടുകയും ചെയ്യും. കടബാധ്യതകളിൽ കുറച്ചൊക്കെ തീർക്കാൻ സാധിക്കും. യാത്രയ്ക്കായും പണം ചെലവാക്കേണ്ടിവരും. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ ആവശ്യമാണ്.

വൃശ്ചികക്കൂറ് (വിശാഖം അവസാനത്തെ കാൽ ഭാഗം, അനിഴം, തൃക്കേട്ട)

ഈയാഴ്ച വൃശ്ചികക്കൂറുകാർക്ക് സാമ്പത്തികമായി പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ചെലവു കൂടും. വരുമാനവർധനയിലൂടെ സാമ്പത്തികബാധ്യതകളിൽ നിന്നു മോചനം ലഭിക്കും. തിരിച്ചുകിട്ടാനുള്ള പണം കിട്ടും. സർക്കാരിൽ നിന്നുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ അൽപം വൈകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാൻ കഴിയും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യത്തെ കാൽ ഭാഗം)

ഈയാഴ്ച ധനുക്കൂറുകാർക്കു ധനഭാവശുദ്ധിയുള്ളതിനാൽ സാമ്പത്തികകാര്യങ്ങളിൽ വലിയ പ്രതിസന്ധി നേരിടേണ്ടിവരില്ല. അനാവശ്യകാര്യങ്ങളിൽ വിചാരിക്കാത്ത ചെലവുകൾ അനുഭവപ്പെടും. അതുകൊണ്ട് പണം ചെലവഴിക്കുന്ന കാര്യത്തിൽ പ്രത്യേക ജാഗ്രത വേണം. ധനാധിപനു ശുഭബന്ധം ഉള്ളതിനാൽ നേരത്തേയുള്ള നിക്ഷേപങ്ങളിൽ നിന്നു വരുമാനം കിട്ടാനിടയുണ്ട്.

മകരക്കൂറ് (ഉത്രാടം അവസാനത്തെ മുക്കാൽ ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി)

ഈയാഴ്ച മകരക്കൂറുകാർക്ക് സാമ്പത്തികകാര്യങ്ങളിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. എങ്കിലും വിചാരിക്കാത്ത ചെലവുകൾ വന്നുപെടാനിടയുണ്ട്. എങ്കിൽ പോലും സാമ്പത്തികപ്രശ്നങ്ങളൊന്നും അനുഭവപ്പെടില്ല. ധനാധിപൻ അനുകൂലത്തിലായതിനാൽ പുതിയ വരുമാനസാധ്യത കണ്ടെത്തുകയും ചെയ്യും. ദൈവാനുഗ്രഹമുള്ളതിനാൽ മനസ്സിനു സ്വസ്ഥത അനുഭവപ്പെടും.

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗം)

ഈയാഴ്ച കുംഭക്കൂറുകാർക്ക് സാമ്പത്തികകാര്യങ്ങളിൽ വലിയ പ്രതിസന്ധിയില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. എങ്കിലും ആഴ്ചയുടെ ആദ്യദിവസങ്ങളിൽ ചെലവു കൂടും. ദൈവാനുഗ്രഹം ഉള്ളതിനാൽ പ്രതിസന്ധിയിലൊന്നും പെടില്ല. കിട്ടാനുള്ള പണം കിട്ടാനിടയുണ്ട്. സാമ്പത്തികകാര്യങ്ങളിൽ ഉണർവ് ഉണ്ടാക്കാൻ കഴിയും. വീട്ടിൽ സമാധാനം നിലനിർത്താൻ കഴിയും.

മീനക്കൂറ് (പൂരുരുട്ടാതി അവസാനത്തെ കാൽ ഭാഗം, ഉത്തൃട്ടാതി, രേവതി)

മീനക്കൂറുകാർക്ക് ഈയാഴ്ച കാര്യങ്ങൾ കുറെയൊക്കെ അനുകൂലമാകും. ചെലവു കൂടും. എങ്കിലും വരുമാനവർധന അനുഭവപ്പെടും. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ ആവശ്യമാണ്. അതിലൂടെ സാമ്പത്തികകാര്യങ്ങളിൽ വലിയ പ്രതിസന്ധി കൂടാതെ കഴിഞ്ഞുകൂടും. ആഴ്ചയുടെ ആദ്യപകുതിയിൽ വരുമാനത്തിൽ വർധന അനുഭവപ്പെടും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA