sections
MORE

ചന്ദ്രഗ്രഹണം ; ഈ നാളുകാർ സൂക്ഷിക്കണം

HIGHLIGHTS
  • 2019 ജൂലൈ 17 പുലർച്ചെ ധനുരാശിയിൽ കേതുഗ്രസ്ത ചന്ദ്രഗ്രഹണം
lunar-eclipse-2019
SHARE

2019 ജൂലൈ 17 പുലർച്ചെ ധനുരാശിയിൽ കേതുഗ്രസ്ത ചന്ദ്രഗ്രഹണം നടക്കും.  ഈ ദിവസം രാഹു കടന്നു പോകുന്ന മിഥുനം രാശിയിൽ പുണർതം  നക്ഷത്രത്തിൻറെ മൂന്നാം പാദത്തിൽ സൂര്യൻ സ്പർശിക്കുകയും കേതു സഞ്ചരിക്കുന്ന പൂരാടം നക്ഷത്ര സമൂഹത്തിലൂടെ സഞ്ചരിച്ച് ഉത്രാടം നക്ഷത്രത്തെ സ്പർശിച്ചു ചന്ദ്രൻ  കടന്നു പോവുകയും ചെയ്യുമ്പോൾ സംഭവിക്കുന്ന  സൗരയൂഥ പ്രതിഭാസമാണ് ഇത് . ദക്ഷിണേന്ത്യയിൽ രാത്രി 12.50 നും 01.20 നും  മധ്യേ തുടങ്ങി പുലർച്ചെ 04.55  നും 05.18 കേതു ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന പൂരാടം നക്ഷത്ര സമൂഹത്തിൽ നിന്ന് ചന്ദ്രൻ വിട്ടു തുടങ്ങുമ്പോൾ ഗ്രഹണം ആരംഭിക്കുന്നതിനാൽ ഇത് ഭാഗിക ചന്ദ്രഗ്രഹണമായിരിക്കും.

ഈ ഗ്രഹണത്തിന്റെ മധ്യം രാത്രി 03.01  മുതൽ 03.18  വരെയാണ്. ശരാശരി മൂന്ന് മണിക്കൂർ 59 മിനിട്ടാണ് ദക്ഷിണേന്ത്യയിൽ ഗ്രഹണദൈർഘ്യം. യൂറോപ്പ് , ഏഷ്യ,  ആഫ്രിക്ക, തെക്കേഅമേരിക്ക,  അന്റാർട്ടിക്ക ഭൂഖണ്ഡങ്ങളുടെ  ഭൂരിഭാഗം മേഖലകളിലും വടക്കേ അമേരിക്കയുടെ തെക്കുകിഴക്കു ഭാഗത്തും പസിഫിക് , അറ്റ്ലാന്റിക് , ഇന്ത്യൻ മഹാസമുദ്രങ്ങളിൽ വ്യാപകമായും ചന്ദ്രന്റെ നിഴൽ ഈ ഗ്രഹണകാലത്ത് പതിക്കും. അതിനാൽ ഈ പ്രദേശങ്ങളെല്ലാം ഗ്രഹണത്തിന്റെ ദൃശ്യ മേഖലകൾ ആയിരിക്കും. ചക്രവാളത്തിന്റെ വടക്കുകിഴക്കു കോണിൽ   ഗ്രഹണ സ്പര്‍ശവും വടക്കു പടിഞ്ഞാറു  കോണിൽ ഗ്രഹണാവസാനവും ദർശിക്കുന്നതിന്  സാധിക്കും. ഇത് ഭാരതത്തിൽ ആചരണീയമാണ്.

ഗ്രഹണം നടന്ന് 48 മണിക്കൂർ വരെ ഭൗമാന്തരീക്ഷത്തിലും പ്രതലത്തിലും അന്തർഭാഗത്തും തുലനാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനം മൂലം ജീവജാലങ്ങൾക്ക് അസ്വസ്ഥതകൾ നേരിടാവുന്നതാണ് . ഗ്രഹണത്തിൽ നേരിട്ട് പങ്കാളികളാവുന്ന പൂരാടം  ഉത്രാടം, പുണർതം  അവയുടെ അനുജന്മ നക്ഷത്രങ്ങളായ ഭരണി, പൂരം , കാർത്തിക , ഉത്രം, വിശാഖം, പൂരുരുട്ടാതി  അവയുടെ വേധ നക്ഷത്രങ്ങളായ പുണർതം , ഉത്രാടം, പൂയം  ഇവയിൽ ജനിച്ചവർക്ക് ഗ്രഹണം പൊതുവെ പ്രതികൂല ഫലങ്ങൾ നൽകും . ആയതിനാൽ അവർ ഗ്രഹണം മുതൽ മൂന്ന് ദിവസം ക്ഷേത്ര ദർശനം നടത്തിയോ സ്വഭവനത്തിലിരുന്നു  ശിവ ഭജനം നടത്തുന്നത് ഉത്തമം ആയിരിക്കും. 

ജനിച്ച കൂറ് അടിസ്ഥാനമാക്കി  അനുഭവത്തിൽ വരുവാനിടയുള്ള ഫലങ്ങളും പരിഹാരങ്ങളും താഴെ ചേർക്കുന്നു. 

മേടക്കൂറ് (അശ്വതി , ഭരണി, കാർത്തിക 1/4 ): 
ഏര്‍പ്പെടുന്ന കാര്യങ്ങളിൽ  വിജയം. വിദ്യാഭ്യാസപരമായും തൊഴില്‍പരമായും നേട്ടങ്ങൾ  കൈവരിക്കും. വിദേശത്തുനിന്നു നാട്ടിൽ തിരിച്ചെത്തുവാന്‍ സാധിക്കും. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വര്‍ധിക്കും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ട് അപമാനമുണ്ടാകും.  കഫജന്യ രോഗങ്ങൾ  പിടിപെടാം. മാനസിക പിരിമുറുക്കം വര്‍ധിക്കും. ദാമ്പത്യ  ജീവിതത്തിൽ ചെറിയ പിണക്കങ്ങൾ ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം ,ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി, മാതാവിനോ തത്തുല്യരായവര്‍ക്കോ അരിഷ്ടതകൾ, അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില് നിന്ന് മോചനം എന്നിവ ഉണ്ടാവാം . സഹോദരങ്ങള്‍ക്ക് അരിഷ്ടതകള്‍ക്കു സാധ്യത. ഉത്തരവാദിത്തം വര്‍ധിക്കും. ഊഹക്കച്ചവടത്തില് ഏർപ്പെടരുത് . ബന്ധുക്കളെ താല്‍ക്കാലികമായി പിരിഞ്ഞുകഴിയേണ്ടിവരും. ഇടവക്കൂറ് ( കാർത്തിക 3/ 4, രോഹിണി ,മകയിരം 1/ 2 ) :    


ആത്മീയ കാര്യങ്ങളിൽ   ശ്രദ്ധ വർധിക്കും . പൂർവിക സ്വത്തു ലഭിക്കുവാൻ യോഗം .യാതക്കിടയിൽ  വീഴ്ച ,  പരുക്ക്  ഇവയുണ്ടാകുവാൻ  സാധ്യതയുണ്ട്. ഇടയ്ക്കിടെ ശാരീരികമായി എന്തെങ്കിലും അരിഷ്ടതകൾ   നേരിടും. ബിസിനസുകളിൽ  നിന്ന് മികച്ച നേട്ടം.  തൊഴിൽ പരമായ സ്ഥലംമാറ്റം ഉണ്ടാകും.  ഗൃഹത്തിൽ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. ബന്ധു ഗൃഹങ്ങളിൽ  ശുഭ കർമങ്ങൾ  നടക്കും. ബന്ധുജനങ്ങളുമായി കൂടുതൽ  അടുത്തു കഴിയുവാൻ അവസരം ലഭിക്കും .പുതിയ പദ്ധതികളിൽ  പണം മുടക്കും. അതിൽ  നിന്നു മികച്ച നേട്ടവും കൈവരിക്കും. അധികാരികളിൽ  നിന്ന് അനുകൂല തീരുമാനം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ  നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും. ഭാവനനിർമാണം   പൂർത്തീകരിക്കുവാൻ  സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങൾ  പിടിപെടാനിടയുണ്ട്. സർക്കാരിൽ നിന്നുള്ള ആനുകൂല്യം ലഭിക്കും. 


മിഥുനക്കൂറ് ( മകയിരം 1/ 2 , തിരുവാതിര , പുണർതം 3/4 ) 

 രോഗദുരിതങ്ങൾ  ശമിക്കും. എങ്കിലും ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക. ഗൃഹാന്തരീക്ഷത്തിൽ  നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും.കുടുംബത്തിൽ സ്ത്രീ ജനങ്ങൾ മുഖേന  കലഹങ്ങൾക്ക് സാധ്യത.      ബന്ധുജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും. സുഹൃത്തുക്കളുടെ വിവാഹത്തിൽ പങ്കെടുക്കും. വ്യവഹാരങ്ങളിൽ തിരിച്ചടി ഉണ്ടായേക്കാം .ഏറ്റെടുക്കുന്ന പ്രവൃത്തികൾ  വിജയത്തിലെത്തിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗാരിഷ്ടതയ്ക്ക്   സാദ്ധ്യത. വിദ്യാഭ്യാസപരമായ നേട്ടങ്ങൾ  കൈവരിക്കും. മത്സരപ്പരീക്ഷകളിൽ   വിജയം . സഹോദരങ്ങൾക്ക്  വേണ്ടി പണച്ചെലവ്. പ്രധാന തൊഴിലിൽ  നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളിൽ  നിന്നു വിട്ടുനിന്നിരുന്നവർക്ക്  തിരികെ ജോലികളിൽ പ്രവേശിക്കുവാൻ  സാധിക്കും. ഔഷധങ്ങളിൽ  നിന്ന് അലർജി  പിടിപെടാനിടയുണ്ട്. 

  
കർക്കിടകക്കൂറ് ( പുണർതം 1/ 4, പൂയം, ആയില്യം ) :   

പിതാവിന് അരിഷ്ടതകൾ. അനുകൂലമായി നിന്നിരുന്നവർ  പിന്നാക്കം പോകുവാൻ ഇടയുണ്ട് . അനാരോഗ്യം മൂലം മുൻ തീരുമാനങ്ങൾ മാറ്റിവയ്ക്കേണ്ടിവരും . വിദേശസഞ്ചാരം സാധ്യമാകും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം  നീട്ടിവയ്ക്കേണ്ടിവരും.  ലഹരി വസ്തുക്കളിൽ  താല്പര്യം വർധിക്കും. വിലപ്പെട്ട രേഖകൾ  കൈമോശം വരാനിടയുണ്ട്. കഴിയുന്നതും ദീര്ഘയാത്രകൾ  ഒഴിവാക്കുക, ബന്ധുജന സഹായത്തിനു ശ്രമിച്ചാൽ  വിജയിക്കുകയില്ല. കാർഷിക മേഖലയിൽ പ്രവൃത്തിക്കുന്നവർക്കു  നേട്ടങ്ങൾ. ബന്ധുജന സഹായം വഴി സാമ്പത്തിക വിഷമതകൾ മറികടക്കും . സർക്കാർ ജീവനക്കാർക്ക്  തടസ്സപ്പെട്ടു കിടന്നിരുന്ന പ്രമോഷൻ  ലഭിക്കും. ഉദ്യോഗാർത്ഥികൾ മത്സരപരീക്ഷയിൽ നേട്ടം കൈവരിക്കും. സർക്കാർ  ജോലി ലഭിക്കുവാനും സാധ്യത. പ്രേമബന്ധങ്ങളിൽ   ഏർപ്പെട്ടിരിക്കുന്നവർക്ക്  അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും.ചിങ്ങക്കൂറ് ( മകം, പൂരം , ഉത്രം 1/ 4 ) 

വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥർക്ക്  സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളിൽ  ഏർപ്പെടും .പൊതു പ്രവർത്തന  രംഗത്തു പ്രവർത്തിക്കുന്നവർക്ക് ജനസമ്മിതി.  ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം അനുഭവിക്കും അന്യരുമായി  ഇടപെട്ട് മാനഹാനിക്കു സാധ്യത. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങൾ   വിജയം കൈവരിക്കും. മത്സരപ്പരീക്ഷ, ഇന്റർവ്യൂ  ഇവയിൽ   വിജയിക്കും. രാഷ്ട്രീയരംഗത്തു പ്രവർത്തിക്കുന്നവർക്ക് എതിർപ്പുകൾ നേരിടേണ്ടി വരും .സഞ്ചാരക്ലേശം വർധിക്കും. കുടുംബത്തിലെ മുതിർന്ന അംഗത്തിന് രോഗാരിഷ്ടതയുണ്ടാകാനും സാധ്യത കാണുന്നു.ഭക്ഷണസുഖം വർധിക്കും. കടങ്ങൾ  വീട്ടുവാൻ  സാധിക്കും.  സന്താനങ്ങൾക്ക്  ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത. 

 

കന്നിക്കൂറ്  (ഉത്രം 3/4, അത്തം, ചിത്തിര 1/2) :   

തൊഴിൽ അന്വേഷകർക്ക്  അനുകൂല ഫലം. ബന്ധുജന സഹായം വഴി   പെട്ടെന്നുള്ള കാര്യസാധ്യം. വിവാഹാലോചകൾ  തീരുമാനത്തിലെത്തും. കടങ്ങൾ  വീട്ടുവാനും പണയ ഉരുപ്പടികൾ  തിരിച്ചെടുക്കുവാനും സാധിക്കും. സഹോദരങ്ങൾക്ക് വേണ്ടി  പണം ചെലവഴിക്കേണ്ടി വരും. വ്യവഹാരങ്ങളിൽ വിജയംനേടും.മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും . സഹപ്രവർത്തകരുമായി  നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കും . പെരുമാറ്റത്തിൽ  കൃത്രിമത്വം കലർത്തി  വിരോധം സമ്പാദിക്കും .ബന്ധുജനഗുണം വർധിക്കും . പൊതുപ്രവർത്തനങ്ങൾക്ക്  ജനസമ്മതിയുണ്ടാവും . ഇരുചക്ര വാഹനം വാങ്ങും. സ്വജനങ്ങളിൽ ആർക്കെങ്കിലും  ഉന്നത സ്ഥാനലബ്ധി. പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. കുടുംബ സമേതം വിനോദങ്ങൾ കലാപരിപാടികൾ  എന്നിവയിൽ സംബന്ധിക്കും. 

 


തുലാക്കൂറ് ( ചിത്തിര 1/2 , ചോതി, വിശാഖം 3/ 4 )   

 ഗൃഹത്തിൽ   അറ്റകുറ്റപ്പണികൾ വേണ്ടിവരും.  തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. ബിസിനസ്സിൽ ചിലവ്  അധികരിക്കും. ദമ്പതികൾ ഒന്നിച്ച് യാത്രകൾ നടത്തും. തൊഴിൽരംഗത്തു നിന്ന് അവധിയെടുത്ത്  പുണ്യസ്ഥല സന്ദർശനം നടത്തും. ദീർഘദൂര യാത്രയ്ക്കായി ചിലവ് , ത്വക് രോഗ സാദ്ധ്യത. പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കുന്ന കാലമാണ്. ആരോഗ്യപരമായ വിഷമതകൾ ശമിക്കും. ബന്ധുക്കളിൽ നിന്നുള്ള അകൽച്ച അവസാനിക്കും. സന്താനങ്ങൾക്ക് രോഗാരിഷ്ടത. സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കുകയും ശമിക്കുകയും ചെയ്യും . വിദ്യാർഥികൾക്ക്  പുതിയ കോഴ്സുകളിൽ പ്രവേശനം. കലാ കായിക രംഗത്ത് നേട്ടങ്ങൾ.  ഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം.  ഉദ്യോഗാർഥികൾക്ക്   അനുകൂല  ഉത്തരവുകൾ ലഭിക്കാം. തൊഴിൽ പരമായ മേന്മയുണ്ടാവും.   വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട ) : 

 സന്താനങ്ങൾക്കായി പണച്ചിലവ്  ഉണ്ടാവാം .  നടപ്പാകില്ലെന്നു കരുതിയിരുന്ന കാര്യങ്ങൾ സാധിക്കും . ദേഹസുഖം കുറയുന്ന കാലമാണ് ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും , പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും ,അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന തർക്കം  അവസാനിക്കും. സകുടുംബ യാത്രകൾനടത്തും. തൊഴിൽ സംബന്ധമായുള്ള  യാത്രകളും  വേണ്ടിവരും. ആഗ്രഹങ്ങൾ നിറവേറും. രോഗദുരിതത്തിൽ ശമനം. ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും. ജല ജന്യ രോഗങ്ങൾ പിടിപെടാം. തൊഴിൽപരമായുള്ള  മാറ്റങ്ങൾ പ്രതീക്ഷിക്കാം.  അനാവശ്യ മാനസിക ഉത്ക്കണ്ഠമൂലം  ഗൃഹസുഖം കുറയാതെ ശ്രദ്ധിക്കുക , പ്രവർത്തന വിജയം കൈവരിക്കും. ബന്ധു ജന സമാഗമം ഉണ്ടാകും. ഉദര സംബന്ധമായ വിഷമതകൾക്കായി ഔഷധ സേവവേണ്ടിവരും.  അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാദ്ധ്യത.   സർക്കാരിലേയ്ക്ക്  ചെറിയ പിഴകൾ  അടയ്ക്കേണ്ടി വരും. വ്യവഹാരങ്ങൾ നടത്തുന്നവർക്ക്  വിജയം , മനസ്സിന് സന്തോഷ സൂചകമായ വാർത്തകൾ കേൾക്കും. മുതിർന്ന കുടുംബംഗങ്ങൾക്ക് അരിഷ്ടത. 

 ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം1/4 ) :

ജീവിത പങ്കാളിക്ക് നേട്ടങ്ങൾ , ആരോഗ്യപരമായ വിഷമതകൾ ശമിക്കും , തൊഴിലിൽ  നല്ല മാറ്റങ്ങൾ   നേട്ടങ്ങൾ എന്നിവയുണ്ടാകും . മാനസിക സന്തോഷം വർധിക്കും. കടമിടപാടുകൾ കുറയ്ക്കാൻ കഴിയും.   വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും, ബന്ധു ഗുണമനുഭവിക്കും . യാത്രകൾ കൂടുതലായി വേണ്ടിവരും. ദാമ്പത്യജീവിത സൗഖ്യം കൈവരിക്കും. മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത. തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ എന്നിവ മൂലം ഇടയ്ക്ക് മനോ വിഷമം ഉണ്ടാവാം.  പഠനത്തിലും ജോലിയിലും   അലസത  വെടിയും . മംഗള കർമ്മങ്ങളിൽ സംബന്ധിക്കും , സത്കർമ്മങ്ങൾക്കായി പണം ചെലവിടും. വിവാഹം വാക്കുറപ്പിക്കും, വാക്ദോഷം മൂലം അപവാദത്തിൽ അകപ്പെടാതെ ശ്രദ്ധിക്കുക .  വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. കാലാവസ്ഥാജന്യ രോഗ സാദ്ധ്യത. ബുദ്ധിമുട്ടു നിറഞ്ഞ യാത്രകൾ വന്നു ചേരാം . സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം.   ഭാര്യാ ഭർത്തൃബന്ധത്തിൽ നില നിന്നിരുന്ന  പ്രശ്നങ്ങൾ ശമിക്കും .  സ്വത്തു സംബന്ധമായ തർക്കത്തിൽ തീരുമാനം  , വിദേശത്തുനിന്ന് നാട്ടിൽ തിരിച്ചെത്തും, സാമ്പത്തികമായി വിഷമതകൾ നേരിടും, വാഹനത്തിന്  അറ്റകുറ്റപ്പണികൾ വേണ്ടിവരും , പൊതു രംഗത്ത് പ്രശസ്തി വർധിക്കും. സുഹൃദ് സഹായം വർധിക്കും.  ഗൃഹ നിർമ്മാണത്തിൽ പുരോഗതി. ഔഷധ സേവ അവസാനിപ്പിക്കുവാൻ കഴിയും . പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും 

മകരക്കൂറ് ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 ) :

മാനസിക നിരാശ വർധിക്കും . സഹായ വാഗ്ദാനത്തിൽ നിന്ന് സുഹൃത്തുക്കൾ  പിൻവാങ്ങും. പൊതുമേഖലാസ്ഥാപനങ്ങളിൽ ജോലി ലഭിക്കും. ബന്ധുക്കൾ വഴി വരുന്ന വിവാഹാലോചനകളിൽ തീരുമാനമാകും. ഉപഹാരങ്ങൾ  ലഭിക്കുവാൻ   ഇടയുണ്ട് ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ  വിജയിക്കുവാൻ  കഠിനശ്രമം വേണ്ടിവരും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ  സാധിക്കും. പണമിടപാടുകളിൽ കൃത്യത പാലിക്കുവാൻ കഴിയാതെ വരും മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും . ഗൃഹത്തിൽ   നവീകരണ പ്രവർത്തനങ്ങൾ  നടക്കും. കുടുംബജീവിത സൗഖ്യം വർധിക്കും . വിവാദപരമായ പല കാര്യങ്ങളിൽ  നിന്നും മനസിന് സുഖം ലഭിക്കും. വാഹനം മാറ്റിവാങ്ങുന്ന കാര്യംആലോചനയിൽ വരും . കഫജന്യ രോഗങ്ങൾ  പിടിപെടാം. ദീർഘയാത്രകൾ   ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. ദാമ്പത്യ  ജീവിതത്തിൽ  ചെറിയ പിണക്കങ്ങൾ ഉടലെടുക്കും. മുതിർന്ന ബന്ധുക്കൾക്ക്  അനാരോഗ്യം.  ഏർപ്പെടുന്ന  കാര്യങ്ങളിൽ  വിജയം. ഉയർന്ന  വിജയം വിദ്യാഭ്യാസപരമായും തൊഴില്പരമായും കൈവരിക്കും. 

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 ) : 

വിദേശത്തുനിന്നു നാട്ടിൽ തിരിച്ചെത്തുവാൻ  സാധിക്കും, പൊതുപ്രവർത്തനങ്ങളിൽ  വിജയം. വരവിനൊപ്പം ചിലവുമധികരിക്കും. സന്താനഗുണം വർധിക്കും . വാഹനയാത്രകളിൽ  ശ്രദ്ധ പുലർത്തുക . ഭവന  നിർമാണം പൂർത്തീകരിക്കുവാൻ  സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങൾ  പിടിപെടാനിടയുണ്ട്.  രോഗദുരിതങ്ങൾ  അനുഭവിക്കാനിടയുള്ളതിനാൽ അധിക ശ്രദ്ധ പുലർത്തുക .ഗൃഹാന്തരീക്ഷത്തിൽ  പ്രശ്നങ്ങൾ  ഉടലെടുക്കാം. സ്ത്രീജനങ്ങൾ  മുഖേനകലഹം ഉണ്ടാകാനിടയുണ്ട്.ബന്ധുജനങ്ങളെപിരിഞ്ഞുകഴിയേണ്ടിവരും. സുഹൃത്തുക്കളുടെ വിവാഹത്തിൽ  സംബന്ധിക്കും. വ്യവഹാരങ്ങളിൽ  തിരിച്ചടിയുണ്ടായേക്കാം.അശ്രദ്ധ വർധിച്ച്  ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത. പരിശ്രമത്താൽ കാര്യവിജയം നേടും .മംഗല്യഭാഗ്യം ഉണ്ടാകും.മാതാപിതാക്കളുമായി അഭിപ്രായഭിന്നത ഉണ്ടായേക്കാം. ലഹരിവസ്തുക്കളിൽ  നിന്ന് മുക്തി നേടാവുന്ന കാലമാണ് കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക്  പ്രശസ്തി. ഔദ്യോഗികപരമായ യാത്രകൾ വേണ്ടിവരും. ഗൃഹനിർമാണത്തിൽ   പുരോഗതി. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക്  ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകൾ മൂലം ആപത്തിൽ പെടാം . സാമ്പത്തിക അച്ചടക്കം പാലിക്കുവാൻ  പലപ്പോഴും കഴിയാതെവരും. 

മീനക്കൂറ് ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി ) :  

സ്വന്തമായി ബിസിനസ് നടത്തുന്നവർക്ക്  മികച്ച ലാഭം. ബന്ധുജനഗുണം വർധിക്കും . പുണ്യസ്ഥലങ്ങൾ  സന്ദർശിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ  സാധിക്കും.  അപ്രതീക്ഷിത ചെലവുകൾ വർധിക്കും. ഇഷ്ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും.വാസസ്ഥാന മാറ്റത്തിന് സാധ്യത.   തൊഴിൽ രംഗത്ത് നിലനിന്നിരുന്ന തടസങ്ങൾ  മാറും. യാത്രകൾ  വഴി നേട്ടം. ഭാവന നിർമാണം പൂർത്തീകരിക്കും. രോഗാവസ്ഥയി ൽ  കഴിയുന്നവർക്ക്  ആശ്വാസം ലഭിക്കും. തൊഴിൽ അന്വേഷകർക്ക്   സമയം അനുകൂലമാണ്. താല്ക്കാലിക ജോലി സ്ഥിരപ്പെടും. കുടുംബസുഹൃത്തുക്കളിൽ  നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്ടിക്കും. വിദേശയാത്രാശ്രമം വിജയിക്കും .വിദേശ തൊഴിൽ ശ്രമത്തിൽ അനുകൂല മറുപടികൾ, യാത്രകൾ വഴി നേട്ടം, സുഹൃത്തുക്കൾക്കായി പണച്ചിലവ് ,  ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയിക്കുവാൻ  കഠിനശ്രമം എന്നിവ ഉണ്ടാവാം. കുടുംബ പരമായ പ്രശ്നങ്ങളിൽ ഇടപ്പടും. പ്രധാന തീരുമാനങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും. പ്രധാന തൊഴിലിൽ  നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. അപരിചിതരിൽ നിന്നുള്ള ചതി നേരിടുവാൻ സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.


ലേഖകൻ 

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA