sections
MORE

നക്ഷത്രഫലം ( ജൂലൈ 14 - 20 )

HIGHLIGHTS
  • ഈ ആഴ്ച നിങ്ങൾക്കെങ്ങനെ ?
weekly-prediction-july-14-to-20
SHARE

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും):

മിഥുനമാസം കഴിഞ്ഞ് കർക്കടകം ആരംഭിക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് കാര്യങ്ങൾ പൊതുവേ ഗുണദോഷമിശ്രമായിരിക്കും. ആഴ്ചയുടെ ആദ്യപകുതിയിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. കർക്കടകം പിറക്കുന്ന ജൂലൈ 17 മുതൽ സൂര്യൻ പ്രതികൂല ഭാവത്തിലേക്കു മാറുന്നതിനാൽ ശരീരസുഖം കുറയും. ജോലികാര്യങ്ങളിൽ ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടും. എങ്കിലും തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും.  

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

കർക്കടകമാസം പിറക്കുന്ന ഈയാഴ്ച ഇടവക്കൂറുകാർക്ക് ആഴ്ചയുടെ ആദ്യപകുതിയിൽ തടസ്സങ്ങളും രോഗാരിഷ്ടവും മറ്റും അനുഭവപ്പെടും. കർക്കടകം പിറക്കുന്ന ജൂലൈ 17 മുതൽ സൂര്യൻ അനുകൂലഭാവത്തിലേക്കു മാറുന്നതിനാൽ ബുധനാഴ്ചയ്ക്കു ശേഷം തികച്ചും നല്ല ഫലങ്ങൾ അനുഭവപ്പെടും. വരുമാനവർധനയ്ക്കുള്ള പുതിയ വഴികൾ കണ്ടെത്താൻ സാധിക്കും. ജോലിരംഗത്ത് പുതിയ സ്ഥാനലബ്ധിയുണ്ടാകാനും സാധ്യതയുണ്ട്.   

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

മിഥുനമാസം അവസാനിക്കുന്ന ഈയാഴ്ച മിഥുനക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. കൂടുതൽ യാത്ര വേണ്ടിവരും. ചെലവു കൂടും. ശരീരസുഖം കുറയും. എങ്കിലും ജോലിരംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. പുതിയ വരുമാനസാധ്യത കണ്ടെത്താൻ കഴിയും. വ്യാഴം, വെള്ളി ദിവസങ്ങളിൽ മനസ്സിനു സ്വസ്ഥത കുറയും. കണ്ണിനു ചൊറിച്ചിൽ അനുഭവപ്പെടും.  

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):

കർക്കടകമാസം ആരംഭിക്കുന്ന ഈയാഴ്ച കർക്കടകക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ആഴ്ചയുടെ ആദ്യപകുതിയിൽ ശരീരസുഖം കുറയും. ചെലവു കൂടും. കർക്കടകം പിറക്കുന്ന ജൂലൈ 17 മുതൽ സൂര്യൻ ജന്മരാശിയിലേക്കു പ്രവേശിക്കുന്നതിനാൽ ആരോഗ്യം കുറെയൊക്കെ മെച്ചപ്പെടും. ദൈവാനുഗ്രഹത്താൽ കാര്യങ്ങൾ വലിയ ബുദ്ധിമുട്ടില്ലാതെ നടക്കും. ആത്മാർഥമായ പ്രവർത്തനങ്ങളിലൂടെ ഉയർന്ന സ്ഥാനലബ്ധിയുണ്ടാകും.  

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

മിഥുനമാസം കഴിഞ്ഞ് കർക്കടകം ആരംഭിക്കുന്ന ഈയാഴ്ച ചിങ്ങക്കൂറുകാർക്ക് ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ആഴ്ചയുടെ ആദ്യപകുതിയിൽ ആരോഗ്യപ്രശ്നങ്ങളിൽ നിന്നു കുറെയൊക്കെ മോചനം ലഭിക്കും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. ജോലിയിൽ ഉയർന്ന സ്ഥാനം ലഭിക്കാൻ ഇടയുണ്ട്. എന്നാൽ കർക്കടകം പിറക്കുന്ന ജൂലൈ 17 മുതൽ വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കുന്നതിൽ കൂടുതൽ കാലതാമസം അനുഭവപ്പെടും. ശരീരസുഖം കുറയും.  

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

കർക്കടകമാസം പിറക്കുന്ന ഈയാഴ്ച കന്നിക്കൂറുകാർക്ക് പൊതുവേ അനുകൂലമായ ഫലങ്ങൾ ആണ് അനുഭവപ്പെടുക. വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. ദൈവാനുഗ്രഹതത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. ഇതിലൂടെ പ്രതിസന്ധികളെ മറികടക്കാൻ കഴിയും. കർക്കടകം പിറക്കുന്ന ജൂലൈ 17 മുതൽ സൂര്യൻ അനുകൂലഭാവത്തിലേക്കു മാറുന്നതിനാൽ ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയും.  

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

 ഈയാഴ്ചതുലാക്കൂറുകാർക്ക് ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ആഴ്ചയുടെ ആദ്യപകുതിയിൽ ശരീരസുഖം കുറയും. കർക്കടകമാസം പിറക്കുന്നതോടെ സൂര്യൻ അനുകൂലഭാവത്തിലേക്കു മാറുന്നതിനാൽ ജൂലൈ 17 മുതൽ കാര്യങ്ങൾ അനുകൂലമാകും. ആരോഗ്യം നിലനിർത്താൻ കഴിയും.  ജോലിയിൽ ചെറിയ തോതിൽ പുരോഗതി കണ്ടുതുടങ്ങും. തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും. ചെലവു കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

ഈയാഴ്ചവൃശ്ചികക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ആരോഗ്യം നിലനിർത്താൻ സാധിക്കും. വരുമാനത്തിൽ നേരിയ വർധന അനുഭവപ്പെടും. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ ആവശ്യമാണ്. അതിലൂടെ എല്ലാ കാര്യങ്ങളിലും വിജയം സ്വന്തമാക്കാൻ കഴിയും. ജോലിരംഗത്ത് ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ സാധിക്കും.  

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):

മിഥുനമാസം അവസാനിക്കുന്ന ഈയാഴ്ച ധനുക്കൂറുകാർക്ക് ജോലികാര്യങ്ങളിൽ ഇടയ്ക്കിടെ ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടാനിടയുണ്ട്. ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി ചെയ്തുതീർക്കാൻ കൂടുതൽ അധ്വാനിക്കേണ്ടിവരും. ദൈവാനുഗ്രഹമുള്ളതിനാൽ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. ആഴ്ചയുടെ ആദ്യപകുതിയിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. ആരോഗ്യം മെച്ചപ്പെടും. ബുധനാഴ്ചയ്ക്കു ശേഷം ശരീരസുഖം കുറയും.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

കർക്കടകമാസം ആരംഭിക്കുന്ന ഈയാഴ്ച മകരക്കൂറുകാർക്ക് പൊതുവേ അനുകൂലമായ ഫലങ്ങളായിരിക്കും അനുഭവപ്പെടുക. ആഴ്ചയുടെ ആദ്യപകുതിയിൽ നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാര്യങ്ങൾക്കെല്ലാം ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടുന്നതായി തോന്നും. എങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും.  

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):

കുംഭക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ദൈവാനുഗ്രഹം വേണ്ടത്ര അനുഭവപ്പെടും. അതുകൊണ്ട് വലിയ പ്രതിസന്ധികളിലൊന്നും പെടില്ല. കാര്യങ്ങൾ നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. ജോലിരംഗത്തും കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. വ്യാഴം, വെള്ളി ദിവസങ്ങളിൽ മനസ്സിനു സ്വസ്ഥത കുറയും. കർക്കടകമാസം പിറക്കുന്ന ജൂലൈ 17നു ശേഷം സൂര്യൻ അനുകൂലഭാവത്തിലേക്കു മാറുന്നതിനാൽ കൂടുതൽ നേട്ടമുണ്ടാകും.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):

മിഥുനമാസം കഴിഞ്ഞു കർക്കടകമാസം ആരംഭിക്കുന്ന ഈയാഴ്ച മീനക്കൂറുകാർക്ക് പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ചില ദിവസങ്ങളിൽ ശരീരസുഖം കുറയും. ആഴ്ചയുടെ പകുതിക്കു ശേഷമുള്ള ദിവസങ്ങളിൽ കാര്യങ്ങൾ അനുകൂലമായിരിക്കും. കടബാധ്യതകളിൽ കുറെയൊക്കെ തീർക്കാൻ സാധിക്കും. പുതിയ വരുമാനസാധ്യതകൾ കണ്ടെത്തും. ദൈവാനുഗ്രഹം ഉള്ളതിനാൽ ഏറ്റെടുത്ത കാര്യങ്ങൾ വിചാരിച്ചതുപോലെ ചെയ്തുതീർക്കാൻ സാധിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA