ADVERTISEMENT

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തിക 1/4)

വർഷത്തിന്റെ ആദ്യപാദം വ്യാഴം അഷ്ടമത്തിൽ നിൽക്കുന്നതിനാൽ കഴിഞ്ഞ വർഷം പോലെ ആയിരിക്കും. എന്നാൽ അതിന് ശേഷം പൊതുവേ ഭാഗ്യമുള്ള കാലമാണ്. സാമ്പത്തികനില മെച്ചപ്പെടും. ചിലർക്ക് സന്താനയോഗം തെളിയും. മുടങ്ങി കിടന്ന കാര്യങ്ങൾ പുനരാരംഭിക്കും. പുതിയ സംരംഭങ്ങൾക്കും അനുകൂലമായ കാലമാണ്. പ്രവർത്തനങ്ങൾക്കുള്ള അംഗീകാരങ്ങൾ ലഭിക്കും. ധാരാളം യാത്രകൾ ചെയ്യേണ്ടതായി വരും. ആരോഗ്യം ശ്രദ്ധിക്കണം. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. മുൻപ് കിട്ടേണ്ടിയിരുന്ന പണം ഇപ്പോൾ ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും.

 

ഇടവക്കൂറ്

(കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ഗുണദോഷസമ്മിശ്രമായ ഒരു വർഷമാണിത്. അവിവാഹിതരുടെ വിവാഹം നടക്കും. ചില നേട്ടങ്ങളും മറ്റ് ചില കോട്ടങ്ങളും ഈ കാലത്തിന്റെ പ്രത്യേകതയാണ്. പല തടസ്സങ്ങളും മാറിക്കിട്ടും. വർഷത്തിന്റെ ആദ്യപാദം കൂടുതൽ ഗുണകരമാണ്. പുതിയ പ്രേമബന്ധങ്ങൾ ഉടലെടുക്കും. അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക. വാഹനയാത്രയിലും മറ്റും കൂടുതൽ ജാഗ്രത പാലിക്കുക. പ്രാർഥനകളും വഴിപാടുകളും മറ്റും മുടങ്ങാതെ ചെയ്യുക. ദാമ്പത്യ ജീവിതം ഊഷ്മളമാണ്. മക്കളുടെ എല്ലാ കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ നൽകുക.

 

മിഥുനക്കൂറ്

(മകയിരം 1/2, തിരുവാതിര, പുണർതം 3/4)

വർഷത്തിന്റെ ആദ്യ പാദം കഴിയുന്നതോടെ പല നല്ല കാര്യങ്ങളും ആരംഭിക്കുന്നതായി അനുഭവപ്പെടും. ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകും. കമിതാക്കളുടെ വിവാഹം രക്ഷിതാക്കളുടെ ആശിർവാദത്തോടെ നടക്കും. പ്രധാനപ്പെട്ട പല മാറ്റങ്ങളും സംഭവിക്കുന്ന വർഷമാണ്. വീട്ടിൽ നിന്നും അകന്നു കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാനോ കുടുംബാംഗങ്ങളോടൊപ്പം താമസിക്കാനോ അവസരം ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. ദീർഘയാത്രകൾക്ക് യോഗം ഉണ്ട്. ഔദ്യോഗികരംഗത്ത് ഉയർച്ച നേടും. വ്യാപാരം വികസിപ്പിക്കാനും കഴിയും.

 

കർക്കടകക്കൂറ്

(പുണർതം 1/4, പൂയം, ആയില്യം)

സ്ഥാനക്കയറ്റം ലഭിക്കുന്ന കാലമാണ്. വിദേശത്ത് ഉദ്യോഗത്തിനായോ ഉപരിപഠനത്തിനായോ പോകാൻ അവസരം ലഭിക്കും. അപവാദം കേൾക്കാൻ ഇടയുള്ള സാഹചര്യങ്ങൾ ഉണ്ടാകും. ഒറ്റയ്ക്കുള്ള യാത്രകളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്നും പൂര്‍ണമായി വിട്ടുനിൽക്കുക. വർഷത്തിന്റെ ആദ്യപാദം കൂടുതൽ മികച്ചതാണ്. പ്രാർഥനകൾ, തീർഥയാത്രകൾ എന്നിവ ദുരിതങ്ങളെ ലഘൂകരിക്കും. പുതിയ സംരംഭങ്ങൾ വർഷാരംഭം തന്നെ തുടങ്ങുക. സാമ്പത്തിക ഞെരുക്കം ഉണ്ടാകും. എതിരാളികളെ കരുതി ഇരിക്കുക.

 

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രം 1/4)

പുതുവർഷം അധികം ഗുണങ്ങൾ നൽകുന്ന കാലമാണ്. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിക്കും. വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും. ചിലർക്ക് പുതിയ വാഹനത്തിനും യോഗം കാണുന്നു. പുതിയ ചില സംരംഭങ്ങൾ ആരംഭിക്കും. സന്താനങ്ങൾ മൂലം സന്തോഷാനുഭവങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരമാണ്. ഉദ്യോഗാർഥികൾക്ക് തൊഴിൽ ലഭിക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. വർഷാവസാനം അത്ര മെച്ചമല്ല. പല കാര്യങ്ങളും മന്ദഗതിയിലാകും. പ്രാർഥനകളും മറ്റും മുടങ്ങാതെ ശ്രദ്ധിക്കുക. ഉല്ലാസയാത്രയില്‍ പങ്കുചേരും.

 

കന്നിക്കൂറ്

(ഉത്രം 3/4, അത്തം, ചിത്തിര 1/2)

ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ആകും. കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും എപ്പോഴും നിലനിൽക്കും. അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾക്ക് ഒന്നിക്കാൻ അവസരം ലഭിക്കും. സാമ്പത്തികനില മെച്ചപ്പെടും. ചിലർ പുതിയ വീട്ടിലേക്ക് താമസം മാറും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. എതിരാളികളെ വശത്താക്കാൻ കഴിയും. രോഗശാന്തി ഉണ്ടാകും. ഗൃഹത്തിൽ ഒരു മംഗളകർമം നടക്കും. പ്രവർത്തനമേഖലയിൽ ശോഭിക്കും. അർഹമായ അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്യും.

 

തുലാക്കൂറ്

(ചിത്തിര 1/2, ചോതി, വിശാഖം 3/4)

ഈ വര്‍ഷം പല മാറ്റങ്ങളും പ്രതീക്ഷിക്കേണ്ട സമയമാണ്. വരുമാനം വർധിക്കും എന്നാൽ ചില മാസങ്ങളിൽ സാമ്പത്തിക ഞെരുക്കം ഉണ്ടാകും. കുടുംബജീവിതം സന്തോഷകരമാണ്. ചിലർക്ക് വിദേശത്ത് ഉദ്യോഗം ലഭിക്കുകയോ അന്യദേശത്തേക്ക് സ്ഥലം മാറ്റം ഉണ്ടാവുകയോ ചെയ്യും. സന്താനങ്ങളുടെ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഒരുപാട് നാളായി ആഗ്രഹിച്ചിരുന്ന ഒരുകാര്യം സഫലമാകും. സുഹൃത്തുക്കളെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. അപവാദം കേൾക്കാൻ ഇടയുള്ള കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക.

 

വൃശ്ചിക്കൂറ്

(വിശാഖം 1/4, അനിഴം, തൃക്കേട്ട)

വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുന്ന വർഷമാണിത്. പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കും. പേരും പെരുമയും വര്‍ധിക്കും. വരുമാനം വർധിക്കും. വിദ്യാർഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും. സാഹിത്യരംഗത്തും പത്രപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും അംഗീകാരങ്ങൾ ലഭിക്കും. കുടുംബജീവിതം ഊഷ്മളമാണ്. സന്താനങ്ങൾക്ക് ഉദ്യോഗം കിട്ടാനും സാധ്യതയുണ്ട്. ദീർഘകാലമായി ഉണ്ടായിരുന്ന ദുരിതങ്ങൾക്ക് ശമനം ഉണ്ടാകും. ആരോഗ്യം തൃപ്തികരമാണ്. വീട് മോടി പിടിപ്പിക്കും. നിയമപ്രശ്നങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും.

 

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടം 1/4)

അവിവാഹിതരുടെ വിവാഹം നടക്കും. വിദ്യാർഥികൾ പഠനത്തിൽ അലസരാകും. മംഗളകർമ്മങ്ങളിൽ പങ്കുചേരും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. അനാവശ്യ കലഹങ്ങളിൽ നിന്നും വിട്ടു നിൽക്കുക. ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. വിശേഷ വസ്ത്രങ്ങളും ആഭരണങ്ങളും സമ്മാനമായി ലഭിക്കും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. സാമ്പത്തിക ഞെരുക്കം ചില മാസങ്ങളിൽ അധികമാകും. ആരോഗ്യം തൃപ്തികരമാണ്. വസ്തു സംബന്ധമായ ഇടപാടുകൾ ലാഭകരമായി നടക്കും. പങ്കാളിയെ കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകും.

 

മകരക്കൂറ്

(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

കഴിഞ്ഞ വർഷത്തെ പോലെ പല നേട്ടങ്ങളും ലഭിക്കുന്ന ഒരു കാലമാണ് ഈ കൊല്ലത്തിന്റെ ആദ്യപാദം. പിന്നീട് വരുമാനത്തേക്കാള്‍ കൂടിയ ചിലവുകൾ വന്നുചേരും. അവിചാരിതമായ സ്ഥലം മാറ്റത്തിനും സാധ്യത കാണുന്നു. ഒരു ഇളക്കി പ്രതിഷ്ഠ പോലെ ചിലപ്പോൾ സംഭവിക്കാം. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. വാതസംബന്ധമായ രോഗങ്ങൾ വര്‍ധിക്കാൻ സാധ്യതയുണ്ട്. കുട്ടികൾക്ക് വേണ്ടി കൂടുതൽ പണം ചിലവഴിക്കേണ്ടി വരും. പുണ്യസ്ഥലങ്ങള്‍ സന്ദർശിക്കാൻ അവസരം ലഭിക്കും. അവിവാഹിതരുടെ വിവാഹം വര്‍ഷാന്ത്യത്തിൽ നടക്കും.

 

കുംഭക്കൂറ്

(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ഔദ്യോഗികരംഗത്ത് അലട്ടികൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. പുതിയ ബിസിനസ്സ് വിജയിപ്പിക്കാൻ കഴിയും. ലാഭം വർധിക്കും. സാമൂഹിക അംഗീകാരം വർധിച്ച തോതിൽ ലഭിക്കും. ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. വർഷാവസാനം ചിലവുകൾ വർധിക്കും. തീർഥയാത്ര കൊണ്ട് ദുരിതങ്ങളെ ഒഴിവാക്കാന്‍ കഴിയും. കുടുംബജീവിതം ഐശ്വര്യം നിറഞ്ഞതാകും. ശത്രുക്കളുടെ ഉപദ്രവങ്ങൾ കരുതി ഇരിക്കുക. പുണ്യകർമ്മങ്ങൾക്കായി സമയം കണ്ടെത്തുക. സ്ഥാനക്കയറ്റം ലഭിക്കും. വീട് പുതുക്കി പണിയും.

 

മീനക്കൂറ്

(പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

ഭാഗ്യം കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകുന്ന ഒരു വർഷമാണിത്. പ്രവർത്തനരംഗത്ത് ഉണ്ടായിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സന്താനഭാഗ്യം പ്രതീക്ഷിക്കാവുന്ന കാലമാണ്. ഏറെ കാലമായി പരിശ്രമിച്ചിട്ടും നടക്കാത്ത ചില കാര്യങ്ങൾ ഈ കൊല്ലം സാധ്യമാകും. വസ്തു സംബന്ധമായ ഇടപാടുകൾ ലാഭകരമായി നടത്തും. ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും. കുടുംബജീവിതം ഊഷ്മളമാകും. ദീർഘയാത്രകൾ ഗുണകരമാണ്. ഈശ്വരാനുകൂലമുള്ള സമയമാണിത്.

 

ലേഖകൻ     

 

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com