sections
MORE

സമ്പൂർണ വാരഫലം (ഓഗസ്റ്റ് 04 – 10)

HIGHLIGHTS
  • 2019 ഓഗസ്റ്റ് 04 മുതൽ 10 വരെയുള്ള ഫലം
  • അടുത്തയാഴ്ച നിങ്ങൾക്കെങ്ങനെ?
weekly-prediction-august-04
SHARE

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. ലുബ്ധമായി ചെലവഴിക്കുമെങ്കിലും സൽക്കർമ്മങ്ങൾക്കായി ധനം ചെലവ് ചെയ്യും. ഗൃഹം നിർമ്മിക്കാവുന്നതാണ്. കവിത, കഥ എഴുതുന്നവർക്ക് ഭാവന ലഭിക്കുന്നതായിരിക്കും. സുഹൃത്തുക്കളാൽ ധനനഷ്ടം ഉണ്ടാകുന്നതാണ്. വിദേശത്തു നിന്ന് ശുഭവാർത്തകൾ ശ്രവിക്കാനുള്ള സന്ദർഭം കാണുന്നു. വ്യാപാരത്താൽ അധികവരുമാനം വന്നുചേരും. കാർഷിക വ്യവസായ മേഖലകൾ പുഷ്ടിപ്പെടുന്നതായിരിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും. കഫം സംബന്ധമായി രോഗം വരാനിടയുണ്ട്.

ഇടവക്കൂറ്

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

സാമ്പത്തികനില മെച്ചപ്പെടും. അടിമയെപ്പോലെ ജോലി ചെയ്യും. ലുബ്ധമായി ചെലവഴിക്കുമെങ്കിലും സൽക്കർമ്മങ്ങൾക്കായി ധനം ചെലവഴിക്കും. ഉത്സാഹക്കുറവ് അനുഭവപ്പെടും. സ്ഥലം മാറി താമസിക്കാനുള്ള സന്ദർഭം കാണുന്നു. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. ചീത്ത സൗഹൃദബന്ധം പുലർത്തും. ആത്മാർഥതയുള്ള ഭൃത്യന്മാർ ലഭിക്കുന്നതാണ്. കോൺട്രാക്ട്, മറ്റു തൊഴിലുകൾ ചെയ്യുന്നവർക്ക് മികച്ച നേട്ടം ലഭിക്കുന്നതായിരിക്കും. പിതാവിനെക്കാള്‍ ഉദാരമായ മനസ്കതയോടുകൂടി പ്രവർത്തിക്കും. വാർദ്ധക്യം ചെന്നവർക്ക് നയനരോഗം വരാനിടയുണ്ട്. ഇളയസഹോദരത്തിന് ദോഷകരമായ സമയമായി കാണുന്നു.

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

ഇലക്ട്രിസിറ്റി, ജല വകുപ്പുകളിൽ ജോലി ചെയ്യുന്നവർക്ക് ചില നേട്ടങ്ങൾ ലഭ്യമാകും. അഗ്നി സംബന്ധമായും ലോഹങ്ങളാലും തൊഴിൽ അഭിവൃദ്ധിയുണ്ടാകുന്നതാണ്. കൽക്കരി ഖനികളിൽ ജോലി ചെയ്യുന്നവർക്ക് അനുയോജ്യമായ സമയമാണ്. കുടുംബാഭിവൃദ്ധിയുണ്ടാകും. സഹോദരഐക്യം കുറയും. അനുയോജ്യമല്ലാത്ത സൗഹൃദബന്ധം പുലർത്തും. സൽപ്രവൃത്തികളില്‍ ഏർപ്പെടുന്നതാണ്. സ്വർണ്ണക്കട, വെള്ളിക്കടകളിൽ വ്യാപാരം വർധിക്കുന്നതാണ്. ധനസുഭക്ഷിത്വം ഉണ്ടാകും. അന്യരുടെ ധനം ധാരാളം വന്നുചേരും. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടുന്നതായിരിക്കും.

കർക്കടകക്കൂറ്

(പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

പല നിലകളിലും ഉയർച്ചയുണ്ടാകും. പല രാജ്യങ്ങളെ കുറിച്ചും ജനങ്ങളുടെ ജീവിതരീതിയെ കുറിച്ചും അറിയാൻ സാധിക്കും. നല്ല മാർക്കോടു കൂടി വിദ്യാർഥികൾ വിജയിക്കും. ചരിത്രം, ഗണിതം മുതലായവയിൽ നല്ല മാർക്ക് ലഭ്യമാകും. ആത്മാർഥതയുള്ള സുഹൃത്തുക്കളാൽ പലവിധ നേട്ടങ്ങൾ ഉണ്ടാകും. കലാവാസനയുണ്ടാകും. പിതാവിനാൽ മാനസിക വൈഷമ്യം ഉണ്ടാകും. എംബിഎ, തൊഴിൽ സംബന്ധമായി പഠിക്കുന്നവർക്ക് റാങ്കും ക്യാമ്പസ് സെലക്ഷനും ലഭിക്കുന്നതാണ.് വ്യാപാര വ്യവസായ മേഖലകൾ പുഷ്ടിപ്പെടും. പൂർവിക ഭൂസ്വത്തുക്കൾ വിൽക്കാവുന്നതാണ്. സന്താനങ്ങൾക്ക് വിവാഹം നടത്തുക. അജീർണ്ണ സംബന്ധമായി രോഗം വരാനിടയുണ്ട്.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

ഉന്നതമായ സ്ഥാനപ്രാപ്തിയുണ്ടാകും. വ്യാപാരത്താൽ ധാരാളം സമ്പാദിക്കുന്നതാണ്. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കും. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് മികച്ചനേട്ടം പ്രതീക്ഷിക്കാം. സന്താനഭാഗ്യത്തിന്റെ സമയമായി കാണുന്നു. ഗുരുക്കളെ ദർശിക്കാനുള്ള അവസരപ്രാപ്തിയുണ്ടാകും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. അൽപം നഷ്ടം വരുമെങ്കിലും കഠിനമായി പ്രയത്നിച്ച് ശരി ചെയ്യും. പരുഷമായി സംസാരിക്കും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. അൾസർ, വായ്പുണ്‍ വരാനിടയുണ്ട്. ദമ്പതികളില്‍ അഭിപ്രായ ഭിന്നതയുണ്ടാകും. മനോചഞ്ചലം ഉണ്ടാകുന്നതായിരിക്കും.

കന്നിക്കൂറ്

(ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

ഒന്നിലധികം മേഖലയിൽ വരുമാനം വന്നുചേരും. സാമ്പത്തികനേട്ടം ഉണ്ടാകും. മനോബലവും ലഭിക്കും. ഉന്നത സ്ഥാനപ്രാപ്തിയുണ്ടാകുന്നതാണ്.. സൽപ്രവൃത്തികളിൽ ഏർപ്പെടും. മതാഭിമാനം ഉണ്ടാകും. എന്നാൽ സൽപ്രവൃത്തികൾ ചെയ്യും. സ്വന്തമായി സ്ഥാപനങ്ങൾ ഉള്ളവർക്ക് ലഭിക്കാനുള്ള കുടിശ്ശിക ലഭ്യമാകും. അംഗസംഖ്യ വർധിക്കുന്നതാണ്. പണപഴക്കം അധികരിക്കും. ശയനസുഖം, ധനലാഭം ഉണ്ടാകും. സ്ത്രീകളോടും ഭാര്യയോടും അനുകമ്പയുണ്ടാകും. വ്യാപാര വ്യവസായ മേഖലകൾ പുഷ്ടിപ്പെടുന്നതായിരിക്കും. പൊതുമേഖലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുയോജ്യമായ സമയമായി കാണുന്നു.

തുലാക്കൂറ്

(ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

സെൻട്രൽ ഗവൺമെന്റ് സംബന്ധമായി ജോലിക്ക് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. ഉന്നത നിലവാരത്തിലുള്ള വിജയം വിദ്യാർഥികൾക്ക് ലഭ്യമാകുന്നതായിരിക്കും. യന്ത്രശാലകളിൽ വരുമാനം വർധിക്കും. വർക്ക്ഷോപ്പുകളിൽ ധാരാളം ജോലി ലഭ്യമാകും. വാഹന വ്യാപാരത്താൽ ധാരാളം സമ്പാദിക്കുന്നതാണ്. ബന്ധുക്കളുമായി പിണക്കം വരാനിടയുണ്ട്. ഗൃഹം നിർമ്മിക്കാം. മാതാപിതാക്കളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. സന്താനലബ്ധിക്കുള്ള സമയമായി കാണുന്നു. നൃത്തം, സംഗീതം, മറ്റു കലകൾ അഭ്യസിക്കാവുന്നതാണ്. ത്യാഗമനസ്കതയോടുകൂടി അയൽവാസികളെ സഹായിക്കുന്നതാണ്. പിതാവിനെയും സന്യാസിമാരെയും ബഹുമാനിക്കും.

വൃശ്ചികക്കൂറ്

(വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

ധനാഭിവൃദ്ധിയും മാനസിക സന്തോഷത്തിന്റെയും സമയമായി കാണുന്നു. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. അതിഥികളെ സൽക്കരിക്കും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കും. കഠിനമായി പ്രയത്നിച്ച് ശരി ചെയ്യും. പിതാവും ജ്യേഷ്ഠസഹോദരനുമായി പിണക്കം വരാനിടയുണ്ട്. സാമർഥ്യവും കഴിവും ഉള്ളവർ ഉപദേശികളായി വന്നുചേരാനിടയുണ്ട്. വ്യാപാരത്താലും മറ്റു തൊഴിലുകളാലും അധികവരുമാനം വരാനിടയുണ്ട്. ആഢംബരമായ ജീവിതമായിരിക്കും. വിദേശത്തു നിന്നും ശുഭവാർത്തകൾ ശ്രവിക്കാനുള്ള സന്ദർഭം കാണുന്നു. മാതാവിനോട് സ്നേഹമായിരിക്കും. ഏത് അതിഥികളെയും സൽക്കരിക്കുന്നതാണ്.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. ഡ്രാഫ്റ്റ്സ്മാൻ, സെയില്‍സ്മാൻ മുതലായവർക്ക് ജോലി ഭാരം വർധിക്കുന്നതാണ്. കുടുംബഐശ്വര്യം ഉണ്ടാകും. വ്യാപാരം ചെയ്യുന്നവർക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ സാധിക്കും. വസ്തുക്കൾ, വാഹനം വാങ്ങാവുന്നതാണ്. പ്രമേഹരോഗികള്‍ക്ക് വൃക്ക സംബന്ധമായി അസുഖം വരാനിടയുണ്ട്. സുഹൃത്തുക്കൾക്കായി ധാരാളം ധനം ചെലവഴിക്കും. പെട്ടെന്നുള്ള കോപത്താൽ ബന്ധുക്കൾ അകലുന്നതാണ.് ഗൃഹം നിർമ്മിക്കാം. ബാങ്കില്‍ ലോണിനായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കാനുള്ള സന്ദർഭം കാണുന്നു. ശത്രുഭയം അനുഭവപ്പെടും. സന്ധിവേദന, കൈകാൽ വേദന അനുഭവപ്പെടും.

മകരക്കൂറ്

(ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

ഭാഗ്യാനുഭവങ്ങളും മാനസിക സന്തോഷത്തിന്റെയും സമയമായി കാണുന്നു. വ്യാപാരത്താൽ ധാരാളം സമ്പാദിക്കും. കൂട്ടുവ്യാപാരത്താൽ അധികവരുമാനം വന്നുചേരുന്നതായിരിക്കും. സ്ത്രീകളാൽ പുരുഷന്മാർക്ക് മനോചഞ്ചലം ഉണ്ടാകുന്നതാണ്. ഭരണകക്ഷിയുടെ എതിർകക്ഷിയിൽ ചേരുന്നതായിരിക്കും. ബുദ്ധിശാലിയായിരിക്കും. സ്വർണ്ണാഭരണങ്ങൾ വാങ്ങാവുന്നതാണ്. എംബിഎ, തൊഴിൽ സംബന്ധമായി പഠിക്കുന്നവർക്ക് റാങ്കും ക്യാമ്പസ് സെലക്ഷനും ലഭിക്കുന്നതായിരിക്കും. സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമായി കാണുന്നു. വിനോദയാത്രയ്ക്കുള്ള സന്ദർഭം വന്നുചേരും. ദമ്പതികളിൽ അഭിപ്രായഭിന്നതയുണ്ടാകും.

കുംഭക്കൂറ്

(അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

സർക്കാരിൽ നിന്നും ജനങ്ങളാലും ബഹുമാനിക്കപ്പെടും. നേരായ ചിന്തനകൾ ആയിരിക്കും. മാതാപിതാക്കളെ പ്രശംസിക്കുന്നതാണ്. വാഹനം മാറ്റി വാങ്ങാവുന്നതായി കാണുന്നു. വളം, എണ്ണ കമ്പനികളിൽ വരുമാനം വർധിക്കുന്നതായിരിക്കും.പുരുഷന്മാർക്ക് സ്ത്രീ വിദ്വേഷം അനുഭവപ്പെടും. മാതുലന്മാരാൽ മാനസികവൈഷമ്യം ഉണ്ടാകുന്നതാണ്. ശത്രുക്കളെ പരാജയപ്പെടുത്തും. വിദ്യാർഥികളില്‍ അൽപം അലസത അനുഭവപ്പെടുന്നതായിരിക്കും. പരുഷമായി സംസാരിക്കുന്നതാണ്. സന്താനങ്ങൾക്ക് വിവാഹം തീർച്ചപ്പെടുന്നതായിരിക്കും.

മീനക്കൂറ്

(പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

ന്യായാധിപൻ, ആർഡിഒ പോലുള്ള തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭിക്കാനുള്ള സന്ദർഭം കാണുന്നു. പുണ്യകർമ്മങ്ങൾ ചെയ്യും. മന്ത്രിസഭാ അംഗങ്ങൾക്ക് അനുയോജ്യമായ സമയമായി കാണുന്നു. ദൈവഭക്തിയുണ്ടാകും. നൃത്തം, സംഗീതം, മറ്റു കലകള്‍ അഭ്യാസിക്കാവുന്നതാണ്. അധ്യക്ഷത വഹിക്കാനുള്ള സന്ദർഭം വന്നുചേരും. മലപ്രദേശങ്ങളിൽ സഞ്ചരിക്കാൻ ഇഷ്ടം വരും. തടി, റബ്ബർ മുതലായ വ്യാപാരത്താൽ അധികവരുമാനം വന്നുചേരുന്നതായിരിക്കും. ശാസ്ത്രജ്ഞർക്ക് അനുകൂല സമയമായി കാണുന്നു. ഒന്നിലധികം മേഖലയിൽ വരുമാനം വന്നുചേരും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും. രക്തസമ്മർദ്ദം ഉള്ളവർക്ക് അൽപം ശ്രദ്ധ ചെലുത്തേണ്ടതാണ്.

പ്രൊഫ. ദേശികം രഘുനാഥൻ

അഗസ്ത്യർ മഠം

പത്താംകല്ല് ശാസ്താക്ഷേത്രത്തിന് പിന്നില്‍

നെടുമങ്ങാട്, തിരുവനന്തപുരം ജില്ല

കേരളം, Pin: 695541

Mob - 8078022068

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA