sections
MORE

ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? കാണിപ്പയ്യൂർ

HIGHLIGHTS
  • ഈ ആഴ്ച നിങ്ങൾക്കനുകൂലമോ?
  • 2019 ഓഗസ്റ്റ് 04 മുതൽ 10 വരെയുള്ള ഫലം
weekly-prediction-august-04-to-10
SHARE

അശ്വതി:

ക്രിയാത്മക നടപടികളിൽ ആത്മാർഥമായി പ്രവർത്തിക്കും. ഉത്സാഹവും ഉന്മേഷവും കാര്യനിർവഹണ ശക്തിയും വർധിക്കും. സമീപവാസികളുടെ ഉപദ്രവത്താൽ മാറിത്താമസിക്കും. പ്രവർത്തന മേഖലകളോടു ബന്ധപ്പെട്ടു ദൂരയാത്രകൾ വേണ്ടിവരും.  

ഭരണി:

ആഴ്‌ചയിലൊരിക്കൽ ഗൃഹത്തിൽ വന്നുപോകാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും.  ആശ്രയിച്ചുവരുന്നവർക്കു സാമ്പത്തിക സഹായം നൽകും.   

കാർത്തിക:

അഗ്നി, ആയുധം, ധനം, വാഹനം തുടങ്ങിയവ ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. വിവാഹത്തിനു തീരുമാനമാകും. പിതൃസ്വത്ത് വിൽപനചെയ്‌തു പട്ടണത്തിൽ ഗൃഹം വാങ്ങും.  

രോഹിണി:

ആത്മാർഥ സുഹൃത്തിനു സാമ്പത്തിക സഹായം ചെയ്യുവാനിടവരും. വ്യാപാര വ്യവസായ മേഖലയുടെ വിപുലീകരണത്തിനായി ഭൂമി വാങ്ങി സമുച്ചയം പണിയുവാൻ തീരുമാനിക്കും.   

മകയിരം:

കടം കൊടുത്ത സംഖ്യ ഏറെക്കുറെ തിരിച്ചുലഭിക്കും. ഉദ്ദിഷ്‌ടകാര്യങ്ങൾ സാധിക്കും. വിദേശയാത്ര പുറപ്പെടും. സദ്‌വാക്കുകളാൽ സർവ്വർക്കും സ്വീകാര്യമായിത്തീരും. 

തിരുവാതിര:

ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും.  യാഥാർഥ്യങ്ങളോടു പൊരുത്തപ്പെടുന്ന ആശയങ്ങൾ ജീവിതപങ്കാളിയിൽ നിന്നു സ്വീകരിക്കും.  

പുണർതം:

ദൂരദേശത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകയാൽ വിരമിക്കുവൻ തീരുമാനിക്കും. പ്രവർത്തനമേഖലയുടെ പുനരുജ്ജീവനത്തിനായി ഉത്സാഹികളായ ജോലിക്കാരെ നിയമിക്കും.  

പൂയം:

സ്ഥലകാല ബോധമില്ലാതെ പ്രവർത്തിച്ചാൽ ഉദ്യോഗനഷ്‌ടവും പണനഷ്‌ടവും ഉണ്ടാകും.  ദാമ്പത്യസൗഖ്യവും സന്താന സംരക്ഷണവും ഉണ്ടാകും.  

ആയില്യം:

ഉപരിപഠനത്തിനു വിദേശത്തു പ്രവേശനം ലഭിക്കും. ആരോഗ്യരക്ഷയ്‌ക്കായി ആയുവേദചികിത്സ സ്വീകരിക്കും. 

മകം:

വിദേശയാത്ര പുറപ്പെടും. മുടങ്ങിക്കിടക്കുന്ന പണം ലഭിക്കും. നടപടിക്രമങ്ങളിൽ നിഷ്കർഷയും നിശ്ചയദാർഢ്യവും പാലിക്കും.  

പൂരം:

വിദേശ ഉദ്യോഗം നഷ്‌ടപ്പെടുവാനുള്ള സാധ്യതയുണ്ട്. വിദഗ്ധ ഉപദേശം തേടാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്. 

ഉത്രം:

ഈശ്വരാരാധനകളാലും നിയമസഹായത്താലും അർഹമായ സ്ഥാനമാനങ്ങൾ ലഭിക്കും. ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങും.   

അത്തം:

അനിഷ്‌ടഫലങ്ങൾ ഒഴിവായി നല്ലകാര്യങ്ങൾ നടക്കുവാനുള്ള സൂചന ലഭിക്കും. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാൻ സാധിക്കും. പ്രവർത്തന മേഖലയിൽ സാമ്പത്തിക നേട്ടം ഉണ്ടാകയാൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും.  

ചിത്തിര:

സ്തുത്യർഹമായ സേവനം കാഴ്‌ചവയ്‌ക്കുവാൻ സാധിക്കും. പ്രായാധിക്യമുള്ളവരുടെ വാക്കുകൾക്കു പരിഗണന നൽകുന്നതിൽ ആത്മാഭിമാനം തോന്നും.  

ചോതി:

പരിഭ്രമത്താൽ വീഴ്‌ചയ്‌ക്കു സാധ്യതയുണ്ട്. ഔദ്യോഗിക തലത്തിൽ ഉയർച്ചയ്‌ക്കുള്ള പരീക്ഷയ്‌ക്കായി അവധിയെടുക്കും. ഗർഭമലസുവാനിടയുള്ളതിനാൽ ദൂരയാത്രകൾ ഒഴിവാക്കണം.  

വിശാഖം:

മാതാപിതാക്കളുടെ ഉപദേശത്താൽ സ്വയം നിശ്ചയിച്ച വിവാഹത്തിൽനിന്നു പിന്മാറും. വിശ്വസ്തരിൽനിന്നു വിപരീത പ്രതികരണങ്ങൾ വന്നുചേരുവാനിടയുണ്ട്.  

അനിഴം:

ഔദ്യോഗികമായി സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും ഉണ്ടാകും. വാഹനാപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെടും. സദ്‌ചിന്തകൾ വർധിക്കും. 

തൃക്കേട്ട:

വിദേശയാത്രയ്‌ക്ക് അനുമതി ലഭിക്കും. അപര്യാപ്‌തതകൾ അറിഞ്ഞു പ്രവർത്തിക്കുന്ന ജീവിതപങ്കാളിയുടെ സമീപനത്തിൽ ആദരവ് തോന്നും.                              

മൂലം:

ബന്ധു സഹായത്താൽ പുതിയ വ്യാപാരത്തിനു തുടക്കം കുറിക്കും. ആജ്‌ഞാനുവർത്തികളുടെ ആശയങ്ങൾ സർവാത്മനാ സ്വീകരിക്കും. 

പൂരാടം:

സമീപവാസികളുടെ ഉപദ്രവത്താൽ മാറിത്താമസിക്കുവാൻ തീരുമാനിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.  

ഉത്രാടം:

സന്താനസംരക്ഷണത്താൽ മനസ്സന്തോഷം തോന്നും. കടം കൊടുത്ത സംഖ്യ തിരിച്ചുലഭിക്കും. വാക്‌വാദങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയാണ് നല്ലത്.  

തിരുവോണം:

പുതിയ വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. വീഴ്‌ചകളുണ്ടാകാതെ സൂക്ഷിക്കണം.   ദമ്പതികളുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടും. ജാമ്യം നിൽക്കരുത്. 

അവിട്ടം:

ഈശ്വരാരാധനകളാലും പരിശ്രമത്താലും പുതിയ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. ജീവിതപങ്കാളിയുടെ സമീപനം ആശ്വാസത്തിനു വഴിയൊരുക്കും. വാഹന ഉപയോഗത്തിൽ വളരെ സൂക്ഷിക്കണം. 

ചതയം:

പുതിയ വ്യാപാര വ്യവസായങ്ങൾക്കു തുടക്കം കുറിക്കും. പുത്രിയുടെ വിവാഹത്തിനു തീരുമാനമാകും. വാക്‌വാദങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണു ഭാവിയിലേക്കു നല്ലത്.  

പൂരുരുട്ടാതി:

സുരക്ഷിതത്വമില്ലാത്ത ഉദ്യോഗത്തിൽ നിന്നു രാജിവച്ച് പുതിയ വ്യാപാരത്തിനു തുടക്കം കുറിക്കും. പ്രലോഭനങ്ങളിൽ അകപ്പെടരുത്.  

ഉത്രട്ടാതി:

ആദർശങ്ങൾ സ്വന്തം ജീവിതത്തിൽ നടപ്പിലാക്കുവാൻ ത്യാഗം സഹിക്കേണ്ടിവരും. ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. വ്യവഹാരത്തിൽ വിജയമുണ്ടാകും. വിതരണ സമ്പ്രദായം വിപുലീകരിക്കും.

രേവതി:

വ്യാപാരവ്യവസായ മേഖലകളിൽ കർമോത്സുകരായവരെ നിയമിക്കും. ശസ്‌ത്രക്രിയയ്‌ക്കു വിധേയനാകും. സംഘടനാപ്രവർത്തനങ്ങൾക്കു സാരഥ്യസ്ഥാനം ഏറ്റെടുക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA