sections
MORE

1195 പുതുവർഷഫലം മേടംരാശിക്കാർക്ക് എങ്ങനെ?

HIGHLIGHTS
  • ചിങ്ങം ഒന്ന് മുതൽ ഒരു വർഷത്തേക്കുള്ള ഫലം
aries-medam-prediction-845
SHARE

(1948, 60, 72, 84, 96, 2008, റാറ്റ് വർഷത്തിൽ ജനിച്ചവർക്കും, മേടം രാശിക്കാർക്കും മേടം ലഗ്നമായവർക്കും മേടമാസത്തിൽ ജനിച്ചവർക്കും ബാധകം.)

പൊതുവിൽ ഏരീസ് രാശിക്കാർക്ക് 1195 ൽ  മാറ്റങ്ങളുടെ ഒരു നല്ല വരവു  പ്രതീക്ഷിക്കാം. ധനു, മീനം ആത്മീയപരമായി ചിന്തിക്കുമ്പോൾ ഗുണാനുഭവങ്ങൾ ലഭിക്കുന്നതാണ്. സ്വപ്നസാക്ഷാത്കാരത്തിന്  തടസ്സങ്ങൾ നേരിടേണ്ടിവരും. എന്നാല്‍ ശനി, വ്യാഴ ഗ്രഹങ്ങളുടെ പ്രീതിയില്‍ ചില കാര്യങ്ങൾ നടത്തിയെടുക്കാന്‍ സാധിക്കുന്നതാണ്. രേവതി, അശ്വതിക്ക് 50 ശതമാനവും, ഭരണി, കാർത്തിക, രോഹിണിക്ക് 100 ശതമാനവും ഇവിടെ പറയുന്ന ഫലങ്ങൾ അനുഭവത്തിൽ വരാവുന്നതാണ്. നിശബ്ദനായി പെരുമാറി പുതിയ ജീവിതമോടി കൈവരിക്കുവാന്‍ ശനി സഹായിക്കുന്നതാണ്. തൊഴിൽപരമായി വലിയ ഉയർച്ചകളൊന്നും ഉണ്ടാകില്ല, പുതിയ സംരംഭങ്ങളെകുറിച്ചു തുടങ്ങാൻ ചിന്തിക്കും.

ആരോഗ്യം, തൊഴിൽ

ആരോഗ്യപരമായും തൊഴില്‍പരമായും ഗുണാനുഭവങ്ങൾ കുറഞ്ഞ കാലമാണ് കടന്നുവരുന്നത്. ആരോഗ്യത്തിനും തൊഴിലിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തവരാണ് നിങ്ങൾ. എന്നാൽ ഇതിന് ശ്രദ്ധ കൂടുതൽ നൽകുകയും, ബുധൻ, കേതു, ശനി, രാഹു ഗ്രഹങ്ങളെ പ്രീതിപ്പെടുത്തുകയും വേണം. യോഗയും വ്യായാമവും നടത്തി ശരീരസംരക്ഷണം വരുത്തേണ്ടതാണ്. വിശ്രമം ശരീരത്തിന് നൽകേണ്ടതാണ്. അനുയോജ്യമായ നിറങ്ങളും ഉപയോഗിക്കുക.

വീടും കുടുംബവും

ക്ലേശാനുഭവങ്ങളുടെ കൂമ്പാരമാണ് കടന്നുവരുന്നത്. ചിലർക്ക് വീടും, സ്വത്തും, വാഹനവും വാങ്ങാൻ യോഗമുണ്ട്. ഭവനത്തിലും സ്ഥാപനത്തിലും പുതുക്കലോ പുതിയ സജീകരണമോ ഉണ്ടാകുന്നതാണ്. വിദേശയാത്ര തരപ്പെടുന്നതാണ്. താമസസ്ഥലം മാറുകയോ, സന്താനങ്ങളുമായി സഹകരിച്ച് സന്തോഷകരമായ ജീവിതം നയിക്കുകയോ ചെയ്യും. ശനി, രാഹു, കേതു, ചന്ദ്രൻ എന്നിവരുടെ പ്രീതി വരുത്തേണ്ടതും, നാമജപവും പായസനിവേദ്യവും നടത്തി ജീവിതവിജയം നേടുക.

ധനവരവും തൊഴിലും

ഉദ്ദേശിക്കുന്ന രീതിയിൽ ധനവരവില്ലാതിരിക്കുകയും, ചിലവ് കൂടുകയും, തൊഴിൽരംഗത്ത് പ്രോജക്റ്റുകൾ നടപ്പിലാക്കാൻ സാധിക്കാതെ ശത്രുക്കളിൽ നിന്നും പ്രതിസന്ധികൾ ഉണ്ടാകുകയും ചെയ്യുന്നതായി കാണുന്നു. അധ്വാനത്തിനനുസരിച്ചുള്ള പ്രതിഫലം ലഭിക്കില്ല. കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കേണ്ട സമയമാണ്. ജീവിതപങ്കാളിയുമായി ഐക്യത്തിൽ കഴിയുകയും ഉന്നതവിദ്യാഭ്യാസത്തിൽ വിചാരിക്കുന്ന സ്ഥാനമാനങ്ങൾ ലഭിക്കുന്നതല്ല. ധനപരമായും തൊഴിൽപരമായും താങ്കളുടെ സഹായം ലഭിച്ച വ്യക്തികളിൽ നിന്നും ദുരനുഭവം ഉണ്ടാവാൻ ഇടയുള്ളതിനാൽ കുജൻ, ശുക്രൻ, ശനി, കേതു എന്നീ ഗ്രഹങ്ങളെ പ്രാർഥിക്കേണ്ടതാണ്.

സ്നേഹം, സാമൂഹിക ജീവിതം, സ്വയം പര്യാപ്തത

സ്വന്തമായി സ്വതന്ത്രജീവിതം നയിക്കുകയും എടുത്തുചാട്ടം ഒഴിവാക്കുകയും, മറ്റുള്ളവരിൽനിന്നുള്ള ബഹുമാനക്കുറവും നീരസവും കാണുന്നു. എല്ലാപേരെയും തൃപ്തിപ്പെടുത്താന്‍ സാധ്യമല്ല. താങ്കളെ കൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മാത്രം നടത്തുകയും ലഹരിയിലും ലൗകികാസക്തിയിലും അടിമപ്പെടാതിരിക്കുക, ലോകം നന്നാക്കാന്‍ ഇറങ്ങി തിരിക്കുന്നതു കാരണം താങ്കളുടെയും കുടുംബത്തിന്റെയും നാശത്തിനു വഴിവയ്ക്കുന്നതായി കാണുന്നതിനാൽ ഈ പ്രവണത മാറ്റേണ്ടതാണ്. ഗുരു, ശുക്രൻ, ചൊവ്വ പ്രീതി വരുത്തേണ്ടതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA