sections
MORE

സമ്പൂർണ വാരഫലം (ഓഗസ്റ്റ് 11 - 17)

HIGHLIGHTS
  • അടുത്തയാഴ്ച നിങ്ങൾക്കെങ്ങനെ?
  • 2019 ഓഗസ്റ്റ് 11 മുതൽ 17 വരെയുള്ള ഫലം
weekly-prediction-aug-11
SHARE

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

ഭാഗ്യാനുഭവങ്ങളും പ്രശസ്തിയും പ്രതീക്ഷിക്കാം. ഗൃഹം നിർമ്മിക്കാവുന്നതാണ്. നിലം, വസ്തുക്കളാൽ വരുമാനം വന്നു ചേരും. റിയൽഎസ്റ്റേറ്റുകാർക്ക് വ്യാപാരം വർധിക്കുന്നതാണ്. ഇരുമ്പു സംബന്ധമായും ലോഹങ്ങളാലും വ്യാപാരം വർധിക്കും. ഇലക്ട്രിക് ഇലക്ട്രോണിക്സ് സംബന്ധമായി തൊഴിൽ അഭിവൃദ്ധിപ്പെടും. വിദേശ മലയാളികൾക്ക് പലവിധ നേട്ടങ്ങൾ ലഭിക്കും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. തൊഴിൽ കാർഷിക മേഖലകള്‍ പുഷ്ടിപ്പെടുന്നതായിരിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകുന്നതാണ് തലവേദന, പിത്തം മുതലായ രോഗം വരാവുന്നതാണ്.

ഇടവക്കൂറ്

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കുന്നതാണ്. കോളജ് അധ്യാപിക തസ്തികയിലേക്ക് പരിശ്രമിക്കുന്നവര്‍ക്ക് ലഭിക്കാനുള്ള സന്ദർഭം കാണുന്നു. എന്തും സഹിക്കാനുള്ള കഴിവ് ഉണ്ടാകുന്നതാണ്. സഹോദരങ്ങൾ പിണക്കം മാറി വന്നുചേരും. സൽപ്രവൃത്തികളിൽ മനസ്സ് ചെല്ലും. വ്യാപാരത്താൽ വളരെയധികം സമ്പാദിക്കും. ശത്രുക്കളെ പരാജയപ്പെടുത്തും. മാതാവിനും മകനും ഉള്ള ബന്ധത്തിൽ വൈഷമ്യം ഉണ്ടാകുന്നതാണ്. സന്താനങ്ങൾക്ക് വിവാഹം തീർച്ചപ്പെടാനിടയുണ്ട്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കുന്നതാണ്. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും.

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

ധനാഭിവൃദ്ധിയും മാനസിക സന്തോഷത്തിന്റെയും സമയമായി കാണുന്നു. വശ്യതയാർന്ന സംസാരത്താൽ അയൽവാസികൾക്ക് പ്രിയമുള്ളവരാകും. നൃത്തം, സംഗീതം, മറ്റു കലാമത്സരങ്ങളിൽ പങ്കെടുക്കുന്നവര്‍ക്ക് വിജയസാധ്യത കാണുന്നു. ഭാര്യക്ക് ചില നേട്ടങ്ങൾ കിട്ടാനിടയുണ്ട്. വ്യാപാരത്താൽ ധാരാളം സമ്പാദിക്കും. ചിട്ടി, സ്വന്തമായി സ്ഥാപനങ്ങൾ ഉള്ളവർക്ക് മികച്ച നേട്ടം ലഭിക്കും. കുടിശ്ശിക തിരികെ ലഭിക്കുന്നതായിരിക്കും. വാഹനം, വസ്തുക്കൾ വാങ്ങാവുന്നതാണ്. കുടുംബത്തിൽ നിന്നും യാതൊരു സൗജന്യം ലഭിക്കുന്നതല്ല. പല്ലുവേദന, തലവേദന വരാനിടയുണ്ട്. 

കർക്കടകക്കൂറ്

(പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

ഇലക്ട്രിക്, മെക്കാനിക് എൻജിനീയറിങ് പാസായവർക്ക് ജോലി ലഭിക്കുന്നതായിരിക്കും. നൃത്തം, സംഗീതം മുതലായ കലകളിൽ പ്രശസ്തിയുണ്ടാകും. ആത്മാർഥതയുള്ള സ്ത്രീ സൗഹൃദബന്ധത്താൽ പലവിധ നേട്ടങ്ങൾ ഉണ്ടാകും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. വ്യാപാരത്താൽ ധാരാളം സമ്പാദിക്കുന്നതാണ്. ഐറ്റി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുയോജ്യമായ സമയമാണ്. പാർട്ടി പ്രവർത്തകർക്ക് പ്രശസ്തിയും ജനസ്വധീനതയും ലഭ്യമാകുന്നതായിരിക്കും. വിദേശത്ത് ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭിക്കുകയും സകലവിധ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. 

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയര്‍ച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. ഒന്നിലധികം മേഖലയിൽ വരുമാനം വന്നു ചേരുന്നതായിരിക്കും. വ്യാപാരം, തൊഴിൽ മേഖലകളാൽ വരുമാനം അധികരിക്കുന്നതാണ്. അന്യരെ സഹായിക്കുകയും അവരാൽ നന്മയുണ്ടാകും. പുത്രലബ്ധിക്കുള്ള സമയമാണ്. ഭൃത്യന്മാരും സുഹൃത്തുക്കളും ആത്മാർഥതയും അനുസരണയും ഉള്ളവരായിരിക്കും. മാതാവിനും ഭാര്യക്കും പലവിധ നേട്ടങ്ങൾ ലഭ്യമാകും. പാർട്ടിപ്രവർത്തകർക്ക് അനുയോജ്യമായ സമയമായി കാണുന്നു.

കന്നിക്കൂറ്

(ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

സാമ്പത്തിക നില മെച്ചപ്പെടും. സർക്കാർ ഉദ്യോഗത്താൽ മുന്നേറ്റം ഉണ്ടാകാം. ഭാര്യയാൽ പലവിധ നന്മകൾ ഉണ്ടാകുന്നതാണ്. ശരീരബലം ലഭ്യമാകും. ഭാര്യക്കും സന്താനങ്ങൾക്കും അനുകൂല സമയമായി കാണുന്നു. വ്യാപാരത്താൽ അധിക ലാഭം ലഭിക്കുന്നതായിരിക്കും. ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതായിരിക്കുന്നതാണ്. കോപം വർധിക്കുന്നതായിരിക്കും. പുസ്തകം എഴുതുന്നവര്‍ക്ക് പുരസ്ക്കാരങ്ങൾ ലഭിക്കും. ക്ഷേത്രദർശനം, തീർഥാടനം എന്നിവയ്ക്കുള്ള അവസരപ്രാപ്തിയുണ്ടാകും. സഹോദര ഐക്യം ഉണ്ടാകും. അന്യരാൽ അസൂയപ്പെടുന്ന അളവിൽ പുരോഗമിക്കുന്നതായിരിക്കും.

തുലാക്കൂറ്

(ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

പട്ടാളത്തിലോ പൊലീസിലോ ചേരാവുന്നതാണ്. പ്രശംസനീയരാൽ പ്രശംസിക്കപ്പെടും. വലിയ പ്രോജക്ടുകൾ ഏറ്റെടുത്ത് വിജയകരമായി ചെയ്തു തീർക്കും. ഇരുമ്പ്, ഉരുക്ക് തൊഴിൽ മേഖലകളില്‍ വരുമാനം വർധിക്കുന്നതാണ്. സന്താനങ്ങളാൽ ഭാര്യക്കും നന്മയുണ്ടാകും. അന്യർക്ക് ശല്യം കൊടുക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. നവദമ്പതികൾക്ക് പുത്രലബ്ധിക്കുള്ള സമയമായി കാണുന്നു. ചുറുചുറുക്കായി എല്ലാ ജോലികളും ചെയ്തു തീർക്കും. മാതാപിതാക്കളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധയുണ്ടാകും. മനോബലവും ശരീരബലവും ലഭിക്കുന്നതാണ്. നവീന ഗൃഹോപകരണങ്ങൾ വാങ്ങുന്നതായിരിക്കും.

വൃശ്ചികക്കൂറ്

(വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

വ്യാപാര അഭിവൃദ്ധിയും മാനസിക സന്തോഷത്തിന്റെയും സമയമാണ്. ആഡംബരമായ ജീവിതമായിരിക്കും. ഏത് മേഖലയിൽ ആയാലും വിജയം കൈവരിക്കുന്നതാണ്. മധ്യസ്ഥം വഹിക്കാനുള്ള അവസരം വന്നു ചേരും. നല്ല മാർക്കോടു കൂടി വിദ്യാർഥികൾ വിജയിക്കും. പരസ്ത്രീബന്ധം വരാതെ ശ്രദ്ധിക്കുക. കമ്പനികളിൽ സാമർഥ്യവും ബുദ്ധിയും ഉള്ള അഡ്വക്കറ്റുമാരെ ഉപദേശകരായി ലഭിക്കുന്നതാണ്. ബ്രാഹ്മണരെയും സന്യാസിമാരെയും സൽക്കരിക്കുന്നതാണ്. പുരോഗമനത്തിന്റെ വഴി തെളിയും. വ്യാപാരത്താലും തൊഴിലുകളാലും ധാരാളം സമ്പാദിക്കുന്നതായിരിക്കും. സർക്കാരിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് പദവി ലഭിക്കാനുള്ള സന്ദർഭം കാണുന്നു.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

സർക്കാർ ഉദ്യോഗസ്ഥർക്ക് പദവിയും ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. കുടുംബാഭിവൃദ്ധിയുണ്ടാകും. തൊഴിലുകളിൽ അറിവ് വർധിക്കുന്നതായിരിക്കും. സന്താനലബ്ധിക്കുള്ള സമയമായി കാണുന്നു. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. ക്ഷേത്രദർശനം നടത്തും. അൽപം കടം വരാനിടയുണ്ട്. വിവാഹം അന്വേഷിക്കുന്നവർക്ക് അൽപം തടസ്സമുണ്ടാകും. സുഹൃത്തുക്കളാൽ ധനനഷ്ടവും അപകീർത്തിയും ഉണ്ടാകാം. രോഗം തിരിച്ചറിയാതെ വിഷമിക്കുന്നതായിരിക്കും. പിതാവിനാൽ മാനസിക വൈഷമ്യം അനുഭവപ്പെടുന്നതായിരിക്കും. ദമ്പതികളിൽ അഭിപ്രായഭിന്നതയുണ്ടാകും. പാദങ്ങളിൽ രോഗം വരാം.

മകരക്കൂറ്

(ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ശരീരത്തിൽ അടിപ്പെടാനുള്ള സന്ദർഭം കാണുന്നു. മനോവൈഷമ്യം ഉണ്ടാകുന്നതായിരിക്കും. പാർട്ടി പ്രവർത്തകർക്ക് പ്രശസ്തിയും ജനസ്വാധീനതയും ലഭിക്കുന്നതായിരിക്കും. വിദേശത്ത് യാത്ര ചെയ്യാനുള്ള അവസരം ഉണ്ടാകുന്നതാണ്. പ്രേമിതാക്കൾക്ക് പ്രേമസാഫല്യത്തിന്റെ സമയമായി കാണുന്നു. കലകളിൽ അറിവ് വർധിക്കും. സാമര്‍ഥ്യമായി എല്ലാ ജോലികളും ചെയ്തു തീർക്കുന്നതാണ്. സിനിമാ നാടക സംഗീത സംവിധായകർക്ക് പ്രശസ്തിയും പുരസ്കാരങ്ങളും ലഭ്യമാകുന്നതാണ്. പിതാവിനാലും സഹോദരങ്ങളാലും മാനസിക വിഷമതയുണ്ടാകുന്നതാണ്. ശരീരം, മനസ്സ് എന്നിവയാൽ ശക്തിയും ബലവും ലഭിക്കുന്നതാണ്.

കുംഭക്കൂറ്

(അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

ഒന്നിലധികം മേഖലയിൽ വരുമാനം വന്നുചേരും. മാതാപിതാക്കളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതായിരിക്കും. ആത്മാർഥതയുള്ള ഭൃത്യന്മാർ ലഭിക്കുന്നതാണ്. കോൺട്രാക്ട്, മറ്റു തൊഴിലുകളാൽ വരുമാനം വർധിക്കുന്നതാണ്. ജലവകുപ്പിൽ ജോലി ചെയ്യുന്നവർക്ക് ചില നേട്ടങ്ങൾ ലഭിക്കുന്നതായിരിക്കും. ഉന്നതമായ ജീവിതമായിരിക്കും. മാതൃകുടുംബത്തിൽ ചില അരിഷ്ടതകൾ അനുഭവപ്പെടുന്നതായിരിക്കും. ഇരുമ്പു സംബന്ധമായി വ്യാപാരം ചെയ്യുന്നവർക്ക് അധികലാഭം ലഭിക്കുന്നതാണ്. പഠനം പൂർത്തിയാക്കി സ്വയം ജോലി അന്വേഷിക്കുന്നവർക്ക് അകലെ കമ്പനിയിൽ ലഭ്യമാകും. സ്ത്രീകൾക്ക് ഗർഭാശയം സംബന്ധമായി രോഗം വരാനിടയുണ്ട്.

മീനക്കൂറ്

(പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

ധനസമൃദ്ധിയും കാര്യസാധ്യതയുടെയും സമയമായി കാണുന്നു. നൃത്തം, സംഗീതം, മറ്റു കലകളിൽ പ്രശസ്തിയാർജിച്ച് ധനവരവ് ഉണ്ടാകും. ധാരാളം വിദ്യാർഥികൾ ലഭ്യമാകുന്നതായിരിക്കും. സുഗന്ധദ്രവ്യങ്ങൾ കൃഷിയാൽ അധികവരുമാനം ലഭിക്കും. വ്യാപാര വ്യവസായ മേഖലകൾ പുഷ്ടിപ്പെടുന്നതായിരിക്കും. കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് നിർവാഹചുമതല ലഭിക്കുന്നതായിരിക്കും. പാചകതൊഴിൽ ചെയ്യുന്നവർക്ക് ധാരാളം തൊഴില്‍ ലഭ്യമാകും. പാൽ, വെണ്ണ, തൈര് മുതലായ വ്യാപാരത്താൽ ധാരാളം ധനം ലഭ്യമാകുന്നതാണ്. സുഗന്ധദ്രവ്യങ്ങൾ വ്യാപാരത്താല്‍ അധികവരുമാനം വന്നുചേരും. ഹാസ്യകലാപ്രകടനക്കാർക്ക് പ്രശസ്തിയും ധനവരവും വന്നുചേരും.

ലേഖകൻ

പ്രൊഫ. ദേശികം രഘുനാഥൻ

അഗസ്ത്യർ മഠം

പത്താംകല്ല് ശാസ്താക്ഷേത്രത്തിന് പിന്നില്‍

നെടുമങ്ങാട്, തിരുവനന്തപുരം ജില്ല

കേരളം, Pin: 695541

Mob - 8078022068

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA