ADVERTISEMENT

(1950, 62, 74, 86, 98, 2010 എന്നീ വർഷത്തിൽ ജനിച്ചവർക്കും മിഥുനം സൂര്യരാശിക്കാർക്കും മിഥുനമാസത്തിൽ ജനിച്ചവർക്കും ബാധകം. സൗന്ദര്യാസ്വാദകരും സാഹസിക പ്രവർത്തകരും അതിവേഗതയുള്ളവരും സദസ്സിൽ ശോഭിക്കുന്നവരുമാണ് ഇക്കൂട്ടർ.)

 

ഈ രാശിക്കാർക്ക് പുതുവർഷത്തിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറി വന്നുകൊണ്ടിരിക്കും . തൊഴിൽപരമായി ഗുണമേന്മ കുറയാം. ധനപരമായി ബുദ്ധിമുട്ടുകൾ പ്രതീക്ഷിക്കാം . പുതിയ പരിചയക്കാരുടെ ഇടപെടൽ മൂലം ദോഷാനുഭവങ്ങൾ ഉണ്ടാവാം. 

 

ആരോഗ്യം, തൊഴിൽ

ആരോഗ്യപരമായും തൊഴില്പരമായും  കാലം അനുകൂലമല്ല. സൂക്ഷ്മതക്കുറവും അലസതയും കാരണം തൊഴിൽക്ലേശം ഉണ്ടാവാൻ  ഇടയുണ്ട് .ആരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധിക്കണം.

 

വീടും കുടുംബവും

വീടുമാറി താമസിക്കാനിടയുണ്ട് . മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി കരാറുകളിൽ ഒപ്പു വയ്ക്കേണ്ടി വരും.  ലഹരിപദാർഥങ്ങൾ ഉപേക്ഷിക്കണം. തെറ്റായ വിവാഹബന്ധങ്ങൾ ഒഴിവാക്കണം. മാതാവിന്  ക്ലേശാനുഭവങ്ങളും ഉണ്ടാകുന്ന കാലമാണ്. പങ്കാളിക്ക്  രോഗദുരിതങ്ങൾ ഉണ്ടാവാം. 

 

ധനവരവും ജോലിയും

ക്ലേശാനുഭവം നിറഞ്ഞ കാലത്തിനു  ചെറിയ ആശ്വാസം പ്രതീക്ഷിക്കാം. യാത്രകളും ഉന്നത വിദ്യാഭ്യാസവും വിചാരിച്ചപോലെ നടക്കുകയില്ല. ചില നിക്ഷേപങ്ങള്‍ നടത്താൻ സാധ്യതയുണ്ട്. വീട് മോടിപിടിപ്പിക്കുന്നതിനായി ധനം ഒഴുക്കും. രക്ഷിതാക്കളിൽ നിന്നും ധനസഹായം പ്രതീക്ഷിക്കാം. 

 

സ്നേഹം, സാമൂഹ്യജീവിതം, സ്വയംപര്യാപ്തത

സ്നേഹത്തിലും സാമൂഹ്യജീവിതത്തിനും പറ്റിയ സമയമാണ്. പ്രണയം   വിവാഹത്തിൽ കലാശിക്കും. ചില ദിവസങ്ങളിൽ  ഗുണാനുഭവം  ലഭിക്കുന്ന സാഹചര്യം വന്നു ചേരുന്നതാണ്. ആത്മീയചിന്തയിലൂടെയും പ്രവൃത്തികളിലൂടെയും മാനസിക പിരിമുറുക്കത്തെ തൃപ്തിപ്പെടുത്താൻ സാധ്യമാകുന്നതാണ്. അനുയോജ്യമായ നിറങ്ങൾ ധരിച്ചും ശനി, രാഹു, കേതു എന്നീ ഗ്രഹങ്ങളെ ഭജനം നടത്തിയും നാമജപവും പായസവഴിപാടു  നടത്തിയും കുടുംബപരദേവതയെയും പരേതാത്മാക്കളെയും മനസ്സിൽ ധ്യാനിച്ചും ജീവിതവിജയം നേടേണ്ടതാണ്. നീല, മഞ്ഞ, ഓറഞ്ച്, സ്കൈ ബ്ലൂ, ഗ്രേ, സിൽവര്‍ ഇവ ഉപയോഗിക്കണം. നല്ല ദിവസം – ബുധൻ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com