ADVERTISEMENT

(1951, 63, 75, 87, 99, 2011 എന്നീ വർഷത്തിൽ ജനിച്ചവരും  കർക്കടകം രാശിയിൽ ജനിച്ചവർക്കും കർക്കടകം ലഗ്നമായവർക്കും കർക്കടകമാസത്തിൽ ജനിച്ചവർക്കും ബാധകം.)

 

ഈ രാശിക്കാർക്ക് 1195 പൊതുവിൽ നേട്ടങ്ങളുടെ കാലമാണ് . മോശസമയം മാറി നല്ല കാര്യങ്ങൾ നടത്തിയെടുക്കാൻ സാധിക്കും. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കേണ്ടതാണ്. പ്രണയം  വിവാഹത്തിൽ കലാശിക്കുന്നതായി യോഗം കാണുന്നു. തൊഴിൽപരമായി നല്ല സമയമാണ്. ഉയർച്ചയും, ഏതു തൊഴിലിലും ലാഭം കൊയ്യുന്ന സമയമാണ്. ഇൻഡസ്ട്രിയലിസ്റ്റിനും നല്ല സമയമാണ്. ഉയർന്ന വിദ്യാഭ്യാസം, വിദേശയാത്രകൾ, സന്താനസുഖം എന്നിവ പ്രതീക്ഷിക്കാം. ഏതു കാര്യത്തിലിടപെട്ടാലും അത് ശുഭമായി തീരാം .

 

ആരോഗ്യം

ആരോഗ്യപരമായി മോശസമയമായിരിക്കും. കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണ്. അസുഖങ്ങൾ വരാനുള്ള സാധ്യത കാണുന്നു. ആരോഗ്യസംരക്ഷണത്തിന് കൂടുതൽ സമയം കാണേണ്ടതാണ്. ഹൃദയത്തിനും ആമാശയത്തിനും കരൾ, തുടകൾ, ബ്രസ്റ്റ് എന്നിവക്ക് അസുഖങ്ങള്‍ വരാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്. ചികിത്സകൾ ആവശ്യമായി വരുന്ന സമയമാണിത്.

 

വീടും കുടുംബവും

 

വീടും കുടുംബവും ദൈവതുല്യമായി നല്ല രീതിയില്‍ കൊണ്ടുപോകാനാഗ്രഹിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യും. ഭവനത്തിൽ അറ്റകുറ്റപ്പണിയും പുതിയ ഭവനയോഗവും ഉണ്ടാകും.  യാതനകളിൽ നിന്നും വിടുതൽ പ്രതീക്ഷിക്കാം. യുദ്ധസമാനമായിരുന്ന ഗൃഹാന്തരീക്ഷത്തിന് മാറ്റം വരും. ദേഷ്യവും എടുത്തുചാട്ടവും ഒഴിവാക്കേണ്ടതാണ്. 

 

ധനവരവും തൊഴിലും

 

ധനപരമായി നല്ല കാലമാണ്. പ്രതീക്ഷയ്‌ക്കൊത്ത  ധനവരവ് ഉണ്ടാവാം. ശുഭാപ്തി വിശ്വാസത്തോടെ മുന്നേറിയാൽ ലാഭം ലഭിക്കുന്നതാണ്. സുഖലോലുപമായ ജീവിതം നയിക്കാൻ സാധിക്കുന്നതാണ്. പുതിയ സമ്പത്ത് ലഭിക്കാനിടയുണ്ട്. തൊഴിൽപരമായും നല്ല സമയമാണ്. പ്രതീക്ഷിച്ച  തൊഴിൽ ലഭിക്കാവുന്നതാണ്. തൊഴിലിൽ   പ്രൊമോഷൻ ലഭിക്കാൻ സാധ്യത കാണുന്നു. നല്ല തൊഴില്‍ ദാതാവിനെ ലഭിക്കും. കട ബാധ്യതകളിൽ നട്ടം തിരിഞ്ഞവർക്ക് അതിൽ നിന്നും കര കയറാൻ ഉള്ള അവസരം ലഭിക്കും. നികുതികളിൽ ഇളവു ലഭിക്കാൻ സാധ്യതയുണ്ട്. തൊഴിൽപരമായി ഉയർന്ന പദവികൾ പ്രതീക്ഷിക്കാം.

 

സ്നേഹം, സാമൂഹ്യജീവിതം, സ്വയംപര്യാപ്തത

 

പ്രേമസാഫല്യം ലഭിക്കും. എല്ലാവരെയും  അതിശയിപ്പിക്കുന്നവരാണ് ഇവർ.  സമൂഹത്തിൽ  മേൽക്കോയ്മ ലഭിക്കാനിടയുണ്ട്. നീല, കാപ്പിപ്പൊടി കളർ, സിൽവർ കളർ, കറുപ്പ്, വിവിധ വർണ്ണങ്ങൾ, സ്വർണ്ണ കളർ, ഓറഞ്ച് ഇവ ധരിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com