ADVERTISEMENT

(1952, 64, 76, 88, 2000, 2012 എന്നീ വർഷങ്ങളിൽ ജനിച്ചവർക്കും  ചിങ്ങം രാശിക്കാർക്കും ചിങ്ങം ലഗ്നമായവർക്കും ചിങ്ങമാസത്തിൽ ജനിച്ചവർക്കും ബാധകം.)

 

ഈ രാശിക്കാർക്ക് 1195  നേട്ടങ്ങളുടെ കാലമാണ് കടന്നുവരുന്നത്. ആത്മീയചിന്തകൾ നല്ല ഫലങ്ങളെ തരുന്നതാണ്.മനസന്തോഷം പ്രതീക്ഷിക്കാവുന്ന സമയമാണ്. നല്ലൊരു പോസിറ്റീവായ മാറ്റം പ്രതീക്ഷിക്കാം . പ്രേമത്തിൽ നിന്നും ഒഴിഞ്ഞുനിൽക്കേണ്ടതാണ്. മതപരമായും തത്വശാസ്ത്രപരമായും ചിന്തിക്കുന്നവർക്ക് സമയം നന്നായിരിക്കും. പലവിധ മാറ്റങ്ങള്‍ ജീവിതത്തിൽ സംഭവിക്കും.  ആരോഗ്യപരമായി നല്ല സമയമായിരിക്കും. വിദേശയാത്രയ്ക്ക് യോഗമുണ്ടാവാം . കടബാധ്യതയ്ക്ക് ശമനം, വിദ്യാഭ്യാസം, ഉപരിപഠനം എന്നിവയ്ക്ക് നല്ല സമയമായിരിക്കും. ആഗ്രഹത്തിനൊത്ത ജീവിതം നയിക്കാൻ സാധിക്കുന്നതാണ്. സാമ്പത്തികമാന്ദ്യം, വിഷാദം എന്നിവയ്ക്ക് ശമനമുണ്ടാകും.

 

വീടും കുടുംബവും

വീട്ടിലെ പ്രശ്നങ്ങൾ വളരെ ക്ഷമയോടുകൂടി തരണം ചെയ്യേണ്ടതാണ്. കുടുംബത്തിൽ പലവിധമായ ഏറ്റക്കുറച്ചിലുകളും സംഭവിക്കാം. പലവിധ ചുമതലകൾ കുടുംബത്തിൽ ഏറ്റെടുക്കേണ്ടി വരും. അതൊക്കെ വളരെ യുക്തിപരമായ രീതിയില്‍ കൈകാര്യം ചെയ്യാൻ സാധിക്കും. ഗൃഹോപകരണങ്ങളും ഗൃഹവും പഴയവ മാറ്റി പുതിയതുണ്ടാക്കി മോടി പിടിപ്പിക്കും.  വീടും കുടുംബവും നല്ല രീതിയിൽ നയിക്കാൻ കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നതാണ്.

 

ധനവും തൊഴിലും

ധനസ്ഥിതി നന്നാകുന്നതാണ്. തൊഴിലിൽ മേന്മയുണ്ടാകും.കാലേകൂട്ടി ചിന്തിച്ച് കാര്യങ്ങൾ നേട്ടത്തിലെത്തിക്കാൻ സാധിക്കും. കൂടുതൽ സമയം തൊഴിലിലേർപ്പെടേണ്ടി വരുന്നതാണ്. കൂടുതൽ യാത്രകളിലൂടെയും കൂടിക്കാഴ്ചയിലൂടെയും ധനലാഭം പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങളിൽ ഏർപ്പെട്ട് ധനസമ്പാദനം പ്രതീക്ഷിക്കാം. സ്വന്തം കമ്പനിയുള്ളവർക്കും, ബിസിനസ്കാർക്കും കാലം അനുകൂലം. ചെറുകിട വ്യവസായികൾക്ക് കാലം കൂടുതൽ അനുകൂലമായിരിക്കും. അവരുടെ ഉൽപന്നങ്ങൾക്ക് പ്രതീക്ഷിച്ചതിൽ കൂടുതൽ ലാഭം ലഭിക്കും.

 

സ്നേഹം, സാമൂഹ്യജീവിതം, സ്വയംപര്യാപ്തത

 

അന്യരുടെ കാര്യത്തിലിടപെടാതിരിക്കുന്നതാണ് നല്ലത്, മറിച്ചായാൽ ദുഃഖിക്കേണ്ടി വരുന്നതാണ്. ആവശ്യമില്ലാത്ത കാര്യത്തിലിടപെട്ട് ദുഃഖിക്കാനിടവരുന്നതാണ്. തെറ്റായ ലൗകികബന്ധത്തിലും മറ്റും ഏർപ്പെട്ട് ചീത്തപ്പേരിനിടയുള്ളതിനാൽ ശ്രദ്ധിച്ച് അത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതാണ്. കഴിയുന്നതും കൂട്ടുകെട്ടിൽ നിന്നും അകന്നു നിൽക്കാൻ ശ്രമിക്കേണ്ടതാണ്. യോഗയും മെഡിറ്റേഷനും നടത്തിയും ഈശ്വരഭജനത്തിലൂടെയും  മനസ്സിനെ നിയന്ത്രിച്ച്  മുന്നോട്ടു പോകേണ്ടതാണ്.

 

കളർ – കറുപ്പ്, മഞ്ഞ, ഓറഞ്ച്, ഗോൾഡ്, ഇൻഡിഗോ ധരിക്കുന്നത് നന്നായിരിക്കും. അൾട്രാ മറൈൻ ബ്ലൂ ഇവ ധരിക്കുന്നത് വിജയപ്രതീക്ഷകള്‍ നൽകുന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com