sections
MORE

1195 പുതുവർഷഫലം കന്നി രാശിക്കാർക്ക് എങ്ങനെ?

HIGHLIGHTS
  • ചിങ്ങം ഒന്ന് മുതൽ ഒരു വർഷത്തേക്കുള്ള ഫലം
kanni-virgo.jpg
SHARE

(1953, 65, 77, 89, 2001, 2013 എന്നീ വർഷങ്ങളിൽ ജനിച്ചവർക്കും കന്നിരാശിക്കാർക്കും കന്നി ലഗ്നമായവർക്കും കന്നിമാസത്തിൽ ജനിച്ചവർക്കും ബാധകം.)

ഈ രാശിക്കാർക്ക്  തൊട്ടതെല്ലാം പൊന്നാക്കുന്ന ഭാഗ്യവർഷമാണ് 1195. പുതിയ കൂട്ടുകെട്ടുകൾ, സംഘടനകൾ എന്നിവ  ഉണ്ടാക്കുന്നതിനു പറ്റിയ സമയമാണ്  . കുടുംബജീവിതം നല്ല രീതിയിൽ കൊണ്ട്  പോകാൻ കഴിയും. സഹോദരങ്ങളിൽ നിന്നും അയൽക്കാരിൽ നിന്നും ചില  ബുദ്ധിമുട്ടനുഭവിക്കേണ്ടിവരികയും ചെയ്യും.മൗനം വിദ്വാന് ഭൂഷണം ആയതിനാൽ അനാവശ്യ സംസാരം ഒഴിവാക്കുക, തിരിച്ചായാൽ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നതാണ്. വിദ്യാർഥികൾക്ക് സ്കൂൾ മാറേണ്ടതായി വരുന്നതാണ്. ബുദ്ധിപരമായ എഴുത്തുകുത്തിലൂടെയും സ്വയം കണ്ടെത്തലിലൂടെയും കടബാധ്യതകളും മറ്റും നികത്തുകയും, അതിനായി സംഘം ചേർന്ന് പലവിധ പ്രവർത്തനത്തിലൂടെയും ധനവരവുകൾ കണ്ടെത്താനും സാധിക്കുന്നതാണ്. ആത്മീയ ചിന്തകൾക്ക് വേണ്ടിയും സമയം കണ്ടെത്തുന്നതാണ്. നല്ലവഴികൾ സ്വന്തമാക്കി എല്ലാവിധ ബുദ്ധിമുട്ടുകളെയും തരണം ചെയ്യുകയും ചെയ്യും.

ആരോഗ്യം, തൊഴിൽ

ആരോഗ്യവും തൊഴിലും നന്നായിരിക്കും, ദുരിതാനുഭവങ്ങളിൽ നിന്നും കര കയറും.

വീടും കുടുംബവും

യാതന അനുഭവിച്ചിരുന്നവർക്ക് വിടുതൽ ലഭിക്കുകയും സ്വർഗ്ഗസമാനമായ ജീവിതം നയിക്കാൻ സാധിക്കുകയും ചെയ്യും. ഭവനത്തിൽ ശാന്തിയും സമാധാനവും വന്നു ഭവിക്കുകയും, ധനനഷ്ടത്തിൽനിന്നും ധനലാഭത്തിലേക്കും, ജാതകത്തിൽ സന്താന യോഗം ഉള്ളവർക്ക് അതിനുള്ള സാധ്യതയും, സന്താനത്തിന് വിവാഹയോഗവും കാണുന്നു. എന്നാലും ചിലർക്ക് സന്താനദുരിതം ഉണ്ടാകാൻ സാധ്യത കാണുന്നതിനാൽ അവരുടെ യാത്രകളിലും മറ്റും അപകടങ്ങൾ പതിയിരിക്കുന്നതിനാൽ ഈശ്വരഭജനത്തിലൂടെ പ്രതിവിധി കണ്ടെത്തണം. എതിർലിംഗക്കാരുമായുള്ള ഇടപാടുകളിൽ കുറ്റാരോപിതരാകാൻ സാധ്യത കാണുന്നതിനാൽ അത്തരം പ്രവൃത്തികളിൽ നിന്നും ഒഴി‍ഞ്ഞു നിൽക്കേണ്ടതാണ്. ഭൂസ്വത്ത് വാങ്ങാനും, പുതിയ ഗൃഹയോഗവും കാണുന്നു. ഗൃഹം മാറി താമസിക്കുന്നതായിരിക്കും.

ധനവും തൊഴിലും

സാമ്പത്തികമായും തൊഴിൽപരമായും നല്ല സമയമാണ്. പുതിയ തൊഴിൽ മേഖലയിലാകും അത്. യുദ്ധകാലാടിസ്ഥാനത്തിൽ അധ്വാനവും ഉണർവും ഉണ്ടാക്കി നയിക്കുന്നതു കാരണം മേന്മയിൽ എത്തിച്ചേരുന്നതാണ്. കന്നിക്കാർ പണം മുടക്കി തൊഴിൽ ചെയ്യുന്നതിൽ മടിയന്മാരാണ്. ഈ ദുർശീലം ഉപേക്ഷിച്ചാൽ നന്നായിരിക്കും. എന്നിരുന്നാലും ഇപ്പോൾ നല്ലതിനുവേണ്ടി പണം ചിലവഴിച്ച് ലാഭം കൊയ്യാൻ കഴിയുന്ന സമയമാണ്.

സ്നേഹം, സാമൂഹ്യജീവിതം, സ്വയംപര്യാപ്തത

ശ്രേഷ്ഠമായ തീരുമാനമേ എടുക്കൂ. സാമൂഹികജീവിതത്തിൽ പലവിധ നന്മകൾ പ്രതീക്ഷിക്കാം. താങ്കളുടെ വാക്കുകൾ അന്യർ അനുകരിക്കുകയും അതിലൂടെ വിജയം പ്രതീക്ഷിക്കുകയും ചെയ്യും. ആത്മീയ ജീവിതം നയിക്കാൻ നല്ല സമയമായിരിക്കും. ഒതുങ്ങി കൂടാൻ ആഗ്രഹിക്കുന്ന ഇവരെ അപകടത്തിൽ പെടുത്താൻ ശ്രമിക്കും. കുടുംബം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്നവരാണ്. ഈശ്വരവിശ്വാസികളാണിവർ. 

അനുകൂല നിറങ്ങൾ – ഓറഞ്ച്, മഞ്ഞ, അക്വാ ബ്ലൂ, ഗ്രീൻ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA