sections
MORE

1195 പുതുവർഷഫലം തുലാം രാശിക്കാർക്ക് എങ്ങനെ?

HIGHLIGHTS
  • ചിങ്ങം ഒന്ന് മുതൽ ഒരു വർഷത്തേക്കുള്ള ഫലം
thulam-libra.jpg
SHARE

(1954, 66, 78, 90, 2002, 2014 എന്നീ വർഷത്തിൽ ജനിച്ചവർക്കും  തുലാം രാശിക്കാർക്കും തുലാം ലഗ്നമായവർക്കും തുലാമാസത്തിൽ ജനിച്ചവർക്കും ബാധകം.)

ഈ പുതുവർഷത്തിൽ ഏതു കാര്യവും ഏറ്റെടുത്ത്  നല്ല രീതിയിൽ നടത്തിക്കൊണ്ടുപോകാൻ സാധിക്കും. മനസ്സന്തോഷം  സാധ്യമാകും. തൊഴിലിൽ നേട്ടങ്ങൾ ലഭിക്കുന്നതാണ്. പുതിയ തൊഴിലവസരങ്ങൾ മാറി  വന്നുകൊണ്ടിരിക്കും. കപടസ്നേഹക്കാരുടെ വലയിൽ അകപ്പെടുന്ന സമയമാണ്. ചില ഉന്നത വ്യക്തികളുമായുള്ള സഹകരണത്തിൽ ജീവിതത്തിൽ പുതിയ വഴിത്തിരിവുണ്ടാകും. ധനപരമായി നല്ല സമയമായിരിക്കില്ല.

ആരോഗ്യം, തൊഴിൽ

ആരോഗ്യനില തൃപ്തികരമല്ല . കൂടുതൽ ചിന്തിക്കുന്നതും മാനസിക ടെൻഷൻ നൽകുന്നതും ആരോഗ്യം മോശമാക്കും. കാലിനും ഹൃദയത്തിനും അസുഖം വരാനിടയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്. മെഡിറ്റേഷൻ, യോഗ എന്നിവ ചെയ്യുന്നത് നന്നായിരിക്കും. ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നന്നായിരിക്കും. തൊഴിലിൽ പ്രശ്നസാധ്യത വരാനിടയുള്ളതിനാൽ അതേ കുറിച്ച് ചിന്തിച്ച് കൂടുതൽ വ്യാകുലരാകാതിരിക്കേണ്ടതാണ്. കുടുംബപരദേവതയെയും പൂർവികരെയും  പ്രീതിപ്പെടുത്തുന്നതും  അവരെ മനസ്സിൽ പ്രാർഥിക്കുകയും ചെയ്യുന്നത് നന്ന്. അനുകൂല  നിറത്തിലുള്ള വസ്ത്രധാരണം ദോഷഫലങ്ങൾ കുറയ്ക്കും.

വീടും കുടുംബവും

വീട്ടുകാര്യത്തിലുണ്ടായിരുന്ന പ്രശ്നങ്ങൾ മാറി ഗൃഹാന്തരീക്ഷം നല്ല രീതിയിലാകും. സ്വന്തമായി വീടും സമ്പത്തും ഉണ്ടാകും. വീടിന്റെ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടിവരും. രക്ഷകർത്താക്കളുടെ ആരോഗ്യനില വഷളാകുകയും  അമ്മക്കോ  അച്ഛനോ  സർജറി ആവശ്യമായ അവസരം വന്നുചേരുന്നതാണ്. കുടുംബജീവിതത്തിൽ യുദ്ധസമാനമായ അവസ്ഥകൾ വന്നുചേരാൻ ഇടയുള്ളതിനാൽ സൂക്ഷ്മതയോടെയും കാര്യക്ഷമതയോടെയും സഹനശക്തിയോടും കൂടി കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതാണ്. കൂടുതൽ വികാരാധീനരാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ധനപരമായി വീട്ടിൽ പ്രശ്നങ്ങളുണ്ടാകാനിടയുള്ളതിനാൽ ശ്രദ്ധ പുലർത്തേണ്ടതാണ്. 

സ്നേഹം, സാമൂഹ്യജീവിതം, സ്വയംപര്യാപ്തത

പ്രേമത്തിലേർപ്പെടുന്നവർക്ക് മോശസമയമായിരിക്കും. കുടുംബജീവിതം നയിക്കുന്നവർക്ക് വളരെ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. വീടിനുള്ളിലെ പ്രശ്നങ്ങളെ വളരെ ക്ഷമയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ഭാര്യാ ഭർത്തൃ ബന്ധത്തിൽ വിള്ളലുകൾ പ്രതീക്ഷിക്കാം. അതിൽ നിന്നും മാറി നിൽക്കേണ്ടതാണ്. ചിലപ്പോൾ വിവാഹമോചനത്തിൽ കലാശിച്ചെന്നും വരാം.  ചിലരുമായുള്ള കൂട്ടുകെട്ട് സ്വന്തം നിലനിൽപിനെ അപകടപെടുത്തുമെന്നതിനാൽ ഒഴിഞ്ഞു മാറേണ്ടതാണ്. ഇതുവഴി സാമൂഹികജീവിതത്തിലെ പ്രശ്നങ്ങളെ തരണം ചെയ്യാൻ കഴിയും. തെറ്റായ തീരുമാനങ്ങളിൽനിന്നും സ്വയം മാറേണ്ടതാണ്. ഇത്  ജീവിതത്തിലെ വിജയങ്ങൾക്ക് വഴിയായി മാറും. ധനചിലവിൽ മിതത്വം പാലിക്കുന്നത്  നന്നായിരിക്കും. യോഗ, ആത്മീയത എന്നിവ വഴി മാനസിക പിരിമുറുക്കം  കുറയ്ക്കാൻ കഴിയും. എല്ലാ കാര്യങ്ങളിലും സ്വന്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയുമാണ് നല്ലത്. നിറങ്ങൾ – നീല,  ഗ്രീൻ, കാര്‍മൈൻ, ചുമപ്പ്, സ്കാർലറ്റ്, വയലറ്റ് എന്നിവ ഉത്തമം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA